• admin

  • January 2 , 2023

മാനന്തവാടി :   വെള്ളമുണ്ട കോക്കടവ് കൂവണ കുന്ന് കോളനിയിലെ ചന്ദ്രൻ -ധന്യ ദമ്പതികളുടെ രണ്ട് വയസ്സ് മാത്രം പ്രായമുള്ള ആദിത്ത് ചന്ദ്രൻ എന്ന കുട്ടി " ലാർസൻസിൻഡ്രം ആർത്തോ ഗ്രൈപോസീസ് മൾട്ടിപ്ലക്സ് " എന്ന മാരക രോഗം പിടിപെട്ട് ചികിത്സ ലഭിക്കാതെ ഏറെ പ്രയാസപെടുകയാണ്. ശരീരവയങ്ങളിലെ ജോയിന്റുകൾ ഇളകി തൂങ്ങി ശരീരം പൂർണ്ണമായും കുഴഞ്ഞ് ചലനമറ്റു പോവുന്ന രോഗാവസ്ഥയാണ് ഇത്. കേരളത്തിലെവിടെയും ഈ മാരക രോഗത്തിന് ചികിത്സ ലഭ്യമല്ലെന്നാണ് അറിവ്. കർണാടകയിലെ മണിപ്പാൽ കസ്തുർബ മെഡിക്കൽ കോളേജ് ൽ ചികിത്സ ലഭ്യമാവുമെന്ന നിർദ്ദേശത്തെ തുടർന്ന് മണിപ്പാൽ കസ്തുർബ മെഡിക്കൽ കോളേജ് മായി ബന്ധപെട്ടപ്പോൾ സർജറികളിലൂടെ ഈ രോഗാവസ്ഥ ഇല്ലാതാക്കാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിട്ടുണ്ട്. പത്ത് ലക്ഷം രൂപ സർജറിക്ക് മാത്രമായി ചിലവ് വരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞത്. നിത്യവൃത്തിക്ക് പോലും ഏറെ പാടുപ്പെടുന്ന കൂലി പണിയെ മാത്രം ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്ന ഈ കുടുംബം കുട്ടിയുടെ ജനനം മുതൽ ചികിത്സയുമായി ബന്ധപ്പെട്ട് കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഉദാരമതികളുടെ സഹായം കൊണ്ട് മാത്രമേ ആ കുരുന്നു ജീവൻ രക്ഷിക്കാൻ കഴിയൂ. ചികിത്സ സഹായവുമായി ബന്ധപെട്ട് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുള്ള കണിയാംങ്കണ്ടി എന്നിവർ രക്ഷാധികാരികളും , ഏഴാം വാർഡ് മെമ്പർ മേരി സ്മിത ടി.ജെ ചെയർമാനും , ബി. കെ ഗോപാലൻ കൺവീനറായും ഒര് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സർവീസ് കോ- ഓപ്റേറ്റീവ് ബാങ്ക് (വെ ള്ളമുണ്ട ബ്രാഞ്ച്) A/C നമ്പർ 17 12 12 80 12 OOO 38 IFC KSBK OOO 1712 - എന്ന അകൗണ്ട് നമ്പറിലേക്ക് കനിവുള്ളവർ സഹായ മെത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള കണിയാംങ്കണ്ടി, മേരി സ്മിത ടി ജെ , കെ.പി ശശികുമാർ , ബി .കെ ഗോപാലൻ, എന്നിവരും രോഗവസ്ഥയുള്ളകുട്ടിയും പിതാവ് ചന്ദ്രൻ ,മാതാവ് ധന്യ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.