• admin

  • February 20 , 2020

കോയമ്പത്തൂര്‍ :

അവിനാശി ബസ് അപകടത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്. 

ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസിലേക്ക് ലോറിയിലെ കണ്ടെയ്‌നര്‍ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാരായ 19 പേര്‍ മരിച്ചു. 

പുലര്‍ച്ചെ മൂന്നരയോടെ, കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ചാണ്‌ അപകടമുണ്ടായത്. ടൈല്‍സുമായി കേരളത്തില്‍നിന്നു പോയ കണ്ടെയ്‌നര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. പത്തുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.