അതിവേഗ റെയില്‍പാത വയനാടിന് ഉണര്‍വാകും:ഗവ.ചീഫ്‌ വിപ്പ് അപു ജോണ്‍ ജോസഫ്

അതിവേഗ റെയില്‍പാത വയനാടിന് ഉണര്‍വാകും:ഗവ.ചീഫ്‌ വിപ്പ് അപു ജോണ്‍ ജോസഫ്

കല്‍പ്പറ്റ : കോഴിക്കോട്-വയനാട് അതിവേഗറെയില്‍പാത വയനാടിന്റെ സര്‍വമേഖലക്കും ഉണര്‍വാകുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു.കല്‍പ്പറ്റയില്‍ കേരള കോണ്‍ഗ്രസ് വയനാട് ജില്ലാ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയില്‍ വന്യമൃഗശല്യം,പരിസ്ഥിതിലോല മേഖല,ജപ്തി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കേരള കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര അധ്യക്ഷനായിരുന്നു.

സ്റ്റീഫന്‍ സാജു, ജോസ് തലച്ചിറ,അഡ്വ.കെ ടി ജോര്‍ജ്ജ്,ബിജു ഏലിയാസ്,ജോണി കൈതമറ്റം,അഷ്‌റഫ് പൂക്കയില്‍,ബൈജു ഐസക്, പി പ്രഭാകരന്‍ നായര്‍,സുലഭി മോസസ്,ബിജു പി വി,സി പി അഷ്‌റഫ്,എം ടി കുര്യന്‍,ലിന്റോ കുര്യാക്കോസ്,ദീപു ജെയിംസ്,അജീഷ് കീരിക്കുന്നേല്‍,എ വി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.കേരളകോണ്‍ഗ്രസ് ജേക്കബ്ബില്‍ നിന്നും രാജിവെച്ച് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന ബൈജുഐസകിനെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *