• Lisha Mary

  • April 20 , 2020

ഇംഫാല്‍ : മണിപ്പുരില്‍ ചികിത്സയിലിരുന്ന രണ്ട് പേര്‍ രോഗമുക്തി നേടിയതോടെ സംസ്ഥാനം കോവിഡ് മുക്തമായതായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മണിപ്പൂര്‍ കോവിഡ് മുക്തി നേടിയിരിക്കുന്നു, ചികിത്സയിലുള്ള രണ്ട് രോഗികളും പൂര്‍ണമായും രോഗമുക്തി നേടി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുജനങ്ങളോടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തിന്റേയും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ക്ഡൗണിന്റേയും ഫലമാണ് ഇതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മണിപ്പൂരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.