• admin

  • February 28 , 2020

പാലക്കാട് : ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ വികസനവകുപ്പും സംയുക്തമായി അട്ടപ്പാടിയിലെ ചിണ്ടക്കി ഊരില്‍ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി ഊരുകളുടെ പ്രതിമാസ സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പൊതുപ്രശ്‌നങ്ങളും വീട്, ശുചിമുറി തുടങ്ങി വ്യക്തിഗത പരാതികളും അദാലത്തില്‍ ജനങ്ങള്‍ ഉന്നയിച്ചു. പൊതുവിഷയങ്ങളില്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വീകരിക്കുന്ന നടപടികള്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി വിശദീകരിച്ചു. അദാലത്തിലെ വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ചിണ്ടക്കി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അദാലത്തില്‍ ചിണ്ടക്കി ഒന്ന് - രണ്ട് ഊരുകളിലെ പ്രദേശവാസികള്‍ പങ്കെടുത്തു.