• admin

  • December 14 , 2022

താളൂർ : അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (AlFF) നീലഗിരി ജില്ലാ ഫുട്ബോൾ അസോസിയേഷനും (NDFA) സംയുക്തമായ് സംഘടിപ്പിച്ച യുവ ഫുട്ബോൾ പരിശീലകർക്കുള്ള 'ഡി' ലൈസൻസ് പരിശീലനം നീലഗിരി കോളജ് ക്യമ്പസിൽ പൂർത്തിയായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം പരിശീലകർ പങ്കെടുത്തു. ഡിസംബർ 5 മുതൽ 10 വരെ ക്യാമ്പസിൽ ഫുട്ബോൾ പരിശീലകർക്കായുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ ഡി സർട്ടിഫിക്കറ്റ് കോഴ്‌സാണ് നടന്നത്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും നീലഗിരി ജില്ലാ ഫുട്‌ബോൾ അസോസിയേഷനും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത് കേരളവർമ്മ കോളേജ് പ്രിൻസിപ്പാളും ഇന്ത്യൻ ടീം മുൻ കോച്ചുമായ നാരയണമേനോൻ ,എ എഫ്.എ.കോച്ച് എഡുകേറ്റർ ദീപക്ക് ,അക്കാദമിക്ക് ഡീൻ മോഹൻ ബാബു, പ്രിൻസിപ്പാൾ സെൻന്തിൽ കുമാർ, പി.ആർ.ഓ. ഉമ്മർ, കോളേജ് കമ്മിറ്റി മെമ്പർ അൻവർ സാദീക്ക് നീലഗിരി ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി, മോഹനമുരളി ,കായികവിഭാഗം മേധാവി സരിൽ വർഗീസ്, നീലഗിരി കോളേജ് സ്പോർട്ട് അക്കാദമി ചീഫ് കോച്ച്, സത്യൻ.സി. എ എന്നിവർ സംസാരിച്ചു. നീലഗിരി കോളേജുമായ് ധാരണപത്രമുള്ള ലക്ഷദീപ് ഫുട്ബോൾ അസോസിയേഷനിൽ നിന്നും രണ്ട് ഫുട്ബോൾ പ്രതിഭകൾക്ക് നീലഗിരി കോളേജ് അവസരമൊരുക്കിയിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ പരിശീലനങ്ങൾക്ക് കൊണ്ടുവരുന്നതിനായി ആലോചനയിൽ ഉണ്ടന്ന് മാനേജിംങ്ങ് ഡയറക്ടർ റാഷിദ് ഗസ്സാലി പറഞ്ഞു.