ശുഭയാത്രാ പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം

കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്തിന്റെ ശുഭയാത്രാ പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് ജോയ്‌സ്റ്റിക് ഓപ്പറേറ്റഡ് ഇലക്ട്രോണിക് വീൽചെയറുകൾ വിതരണം ചെയ്തു. പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ഇലക്ട്രോണിക് വീൽചെയർ വിതരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഏഴ് ഗുണഭോക്താക്കൾക്ക് വീൽചെയറുകൾ കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ.
പ്രജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ വി.എൻ.ശശീന്ദ്രൻ,സൽമ മോയി,ഗിരിജ കൃഷ്ണൻ,ലിസി ജോസ്കെ.ആർ. ജിതിൻ,ബീന സജി,അമൽ ജോയ്,എം.
സുനിൽകുമാർ,ബീന വിജയൻ,ഷീജ സതീഷ്,നസീമ ടീച്ചർ,കമല രാജൻ,പി.മുഫീദ തെസ്‌നി,ജിൽസൺ തൂപ്പുംകര എന്നിവരും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫും പങ്കെടുത്തു.ഭിന്നശേഷിക്കാർക്ക് സ്വതന്ത്രമായ സഞ്ചാരവും ദൈനംദിന ജീവിതത്തിൽ കൂടുതൽ സ്വയംപര്യാപ്തതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ശുഭയാത്രാ പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *