വയനാട് : വയനാട് നൂൽപ്പുഴ വള്ളുവാടിയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം. പ്രദേശവാസിയായ പൂളക്കൽ മുഹമ്മദിന്റെ രണ്ട് ആടുകളെ കടുവ പിടികൂടുകയും,ആക്രമണത്തിൽ ഒരു ആടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാരുടെ പരാതിയുണ്ട്.ജനങ്ങളുടെ ഭീതി അകറ്റാൻ പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.ഇതിനെ തുടർന്ന് വനം വകുപ്പ് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
