കൽപ്പറ്റ : വയനാട് ചുരം റോഡിലെ യാത്രാ ദുരിതമടക്കമുള വിഷയങ്ങളിൽ സംസ്ഥാന ഗവൺമെന്റിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. ചുരം റോഡിലെ ഗതാഗത തടസം പരിഹരിക്കുന്നതിനും പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് നിർമ്മാണവും തുരങ്ക പാതയുടെ നിർത്തി വെച്ച നിർമ്മാണം പുനരാരംഭിക്കുന്നതിനും രാത്രികാല ഗതാഗത നിയന്ത്രണം,ബൈരക്കുപ്പ പാല നിർമ്മാണം,വയനാട് എയർപോർട്ട് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും അഭ്യർത്ഥിച്ചു.രാത്രി യാത്രാ നിരോധനം മാറ്റുന്നതിനുള്ള കാര്യങ്ങളും ബൈരക്കുപ്പ പാലം നിർമ്മാണം ആരംഭിക്കുന്നതിനുമുള്ള കാര്യങ്ങൾ കർണ്ണാടക ഗവൺമെന്റുമായി ബന്ധപ്പെട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വയനാട് എം.പി.യും ഇക്കാര്യത്തിൽ സജീവമായി ഇടപെടുന്നതായി അദ്ദേഹം പറഞ്ഞു.ചുരം യാത്ര പ്രശ്നത്തിന് പരിഹാരം കാണുന്നതിന് കളക്ടർമാർക്ക് നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
