മേപ്പാടി : CWSA വയനാട് ജില്ലാ കൺവെൻഷൻ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ പഠിക്കാനും സമൂഹത്തിന്റെ നല്ല ഭാവിക്കായി പ്രവർത്തിക്കാനും സംഘടനയുടെ എല്ലാ തലങ്ങളിലുമുള്ള നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് രാജേഷ് കെ.ആർ.അധ്യക്ഷത വഹിച്ചു.ഉച്ചകഴിഞ്ഞ് നടന്ന കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കുടുംബങ്ങളുടെ സുരക്ഷയും പരസ്പര സഹകരണവും ലക്ഷ്യമിട്ട് സംഘടന നടപ്പാക്കുന്ന പുതിയ ആശ്വാസ പദ്ധതിയിലൂടെ അംഗത്തിന്റെ മരണത്തിൽ 10 ലക്ഷം രൂപയും ഗുരുതര രോഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായവും ലഭ്യമാക്കുമെന്ന് സംസ്ഥാന ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് ഷാ വിശദീകരിച്ചു.പദ്ധതിയിൽ അംഗങ്ങളെ ഉൾപ്പെടുത്തി കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാന,ജില്ലാ നേതാക്കൾ സംസാരിച്ചു. വൈകുന്നേരം മേപ്പാടി ടൗണിൽ പ്രകടനവും കുടുംബാംഗങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു. സംഘടനയുമായി 28 വർഷമായി സഹകരിക്കുന്ന ടി സ്റ്റീൽ ബാറിനെയും ചടങ്ങിൽ ആദരിച്ചു.
ഗാനമേളയോടെ കൺവെൻഷൻ സമാപിച്ചു.
