തുഫാൻ കമാൻഡോ പ്രഖ്യാപനവും മെഗാ വാക്ക്ത്തോണും

തുഫാൻ കമാൻഡോ പ്രഖ്യാപനവും മെഗാ വാക്ക്ത്തോണും

കുഞ്ഞോം : കുഞ്ഞോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തുഫാന്റെ ഭാഗമായി തുഫാൻ കമാൻഡോ പ്രഖ്യാപനം,മെഗാ വാക്ക്ത്തോൺ എന്നിവ നടന്നു.പി.ടി.എ പ്രസിഡന്റ് ഷാജുമോൻ,വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ,എം.പി.ടി.എ പ്രസിഡന്റ് അതിക, പ്രിൻസിപ്പൽ ഡോ.ബിജുമോൻ,പ്രോഗ്രാം ഓഫീസർ ഡോ.സാലിം കെ,സീനിയർ അസിസ്റ്റന്റുമാരായ ഷിജോ ജോർജ്,സമീർ കെ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ഫ്ലാഷ് മോബും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *