ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ

ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ

പനമരം : പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി.ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത്.കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്.ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു.ജില്ലാ സെക്രട്ടറി ദീപക് കെ,നവാസ് ടി മറ്റ് അസോസിയേഷൻ ഭാരവാഹികൾ,കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *