മാനന്തവാടി : എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി,മേയ് 15 ന് കണിയാരം കത്തീഡ്രലിൽ നടത്തുന്ന ബൈബിൾ കൺവെൻഷൻ്റെ പ്രചരണാർത്ഥം റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
വീഡിയോയിൽ കൺവെൻഷന്റെ പേര്,തീയതി, സന്ദേശം എന്നിവ ഉൾപ്പെടുത്തണം.റീൽസിൻ്റെ ദൈർഘ്യം 60 സെക്കൻഡിൽ ഏറരുത്. വീഡിയോയിൽ എഐ കണ്ടൻ്റുകളും ഉപയോഗിക്കാം.മത്സരാർത്ഥികൾ പേര്,ഫോൺ നമ്പർ,റീൽസ് ലിങ്ക് എന്നിവ സഹിതം 12 ന് വൈകിട്ട് 5നകം 99470 76349 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യണം.വിജയിക്ക് കൺവൻഷൻ ഉദ്ഘാടന ചടങ്ങിൽ സമ്മാനം നൽകും.
