മൂന്നാമത് എരഞ്ഞാരത്ത് കുടുംബ സംഗം നടത്തി

മാനന്തവാടി : പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എരഞ്ഞാരത്ത് കുടുംബാംഗങ്ങളുടെ കുടുംബ സംഗമം നടത്തി. പ്രസ്താപരിപാടി ഇ കെ രാജശേഖരന്റെ അധ്യക്ഷതയിൽ തൊണ്ടനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഗണേഷ് അവർകൾ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം എം എ വിജയൻ ഗുരുക്കൾ അവർകൾ നിർവഹിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ വിജേഷ് കുമാർ പി സ്വാഗതവും അർപ്പിച്ചു.. തുടർന്ന് വിവിധ കലാപരിപാടികളോടുകൂടി കുടുംബസംഗമം സമാപിച്ചു.

Read More

വട്ടർക്കുന്നിൽ ‘സാന്ത്വനം’ സെന്റർ ആരംഭിച്ചു

പിലാക്കാവ് : വട്ടർക്കുന്ന് എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.ഉദ്ഘടനത്തോടനുബന്ധിച്ചു സൗജന്യ നേത്ര പരിശോധനയും, തിമിര ശാസ്ത്രക്രിയ ക്യാമ്പും , ബിപി, ഷുഗർ പരിശോധനയും നടന്നു.എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.മഹല്ല് ഖതീബ് സിനാൻ സഅദി,നൗഫൽ സഖാഫി,സദ്ദാം കെ,ഹനീഫ സി എച്,ആബിദ് സി ടി, ഇർഷാദ് ടി തുടങ്ങിയവർ പ്രസംഗിച്ചു.കരുണ ഹോസ്പിറ്റലും, വിഷൻ ഒപ്റ്റിക്കൽസും, മൈക്രോടെക്

Read More

പുതുശേരിക്കടവ് സൺഡേ സ്കൂൾ 60-ാം വാർഷികാഘോഷം സമാപിച്ചു

പുതുശേരിക്കടവ് : സെൻ്റ് ജോർജ്ജ് യാക്കോബായ സൺഡേ സ്കൂളിന്റെ 60-ാം വാർഷികാഘോഷം സമാപിച്ചു. ഒരു വർഷം നീണ്ട് നിന്ന പരിപാടിയുടെ സമാപനം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേ ഫാനോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബാബു നീറ്റുംകര അധ്യക്ഷത വഹിച്ചു. സൺഡേൾ സ്കൂൾ വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അനുമോദന പ്രസംഗം നടത്തി.കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മുഖ്യ പ്രഭാഷണവും ഡയറക്ടർ അനിൽ ജേക്കബ് മുഖ്യ സന്ദേശവും നടത്തി. ഫാ. ബിജുമോൻ ജേക്കബ്,

Read More

ഡബ്ലിയു എം ഒ കണിയാമ്പറ്റ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

കമ്പളക്കാട് : വയനാട് മുസ്ലിം ഓർഫനേജ് റമളാൻ ക്യാമ്പയിന്റെ ഭാഗമായി കണിയാമ്പറ്റ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. ആയിരത്തി ഇരുനൂറോളം കുട്ടികൾക്ക് പഠന – താമസ- ഭക്ഷണ സൗകര്യമൊരുക്കി ജില്ലയുടെ വിദ്യാഭ്യാസ നവോത്ഥാന കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വയനാട് മുസ്‌ലിം ഓർഫനേജ് .കെൽട്രോൺ വളവ് ഖത്തീബ് മുഹമ്മദ് കുട്ടി കുട്ടിഹസനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി ട്രഷറർ വി പി അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. മൂസക്കുട്ടി ഫൈസി കാടാമ്പുഴ പ്രാർത്ഥനക്ക് നേതൃത്വം നേതൃത്വം നൽകി. സെക്രട്ടറി

Read More

പാരിതോഷികം നൽകി

കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്തിനു കീഴിൽ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം സംബന്ധിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിദ്ധീകരിച്ച പൊതു വാട്സ്ആപ്പ് നമ്പറിൽ മാലിന്യ നിക്ഷേപം സംബന്ധിച്ച് കൃത്യമായ വിവരം നൽകിയ വ്യക്തിക്ക് മാലിന്യ നിക്ഷേപം നടത്തിയ വ്യക്തിയിൽ നിന്ന് പഞ്ചായത്ത് ഈടാക്കിയ പിഴത്തുകയുടെ 25% തുക പാരിതോഷികമായി കൈമാറി.

Read More

ജില്ലാപഞ്ചായത്ത് ലാപ്ടോപ്പ് നൽകി

തരുവണ : വയനാട് ജില്ലാ പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടെ തരുവണ സ്കൂൾ തല വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.എച്ച്. എം നിർമല ജോസഫ്, പ്രിൻസിപ്പൽ ജെസി എം ജെ,ജോൺ പോൾ,ഫിറോസ് എ തുടങ്ങിയവർ സംബന്ധിച്ചു.

Read More

പ്രസംഗം കലയാകുമ്പോൾ:പുസ്തകറിവ്യൂ വായിക്കാം

ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന കൃതിയെ പ്രഭാഷകനും അധ്യാപകനുമായ ദീപു ആന്റണി വയനക്കാർക്കായി പരിചയപ്പെടുത്തുന്നു..”പ്രൗഢമായ പ്രസംഗകലയെ സമഗ്രമായും ആധികാരികമായും ഗവേഷണബുദ്ധിയോടെയും സമീപിക്കുന്ന പുസ്തകമാണ് ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’.ഏതൊരുകാലഘട്ടത്തിലും സമൂഹത്തിന് ഒരു വക്താവിനെ ആവശ്യമുണ്ടെന്ന ഉത്തമബോധ്യത്തിലാണ് മികച്ച പ്രസംഗകൻ കൂടിയായ ഗ്രന്ഥകാരൻ അക്കാദമികമായ താത്പര്യത്തോടെ പ്രസംഗകലയ്ക്ക് 501 തത്ത്വങ്ങൾ നിർദ്ദേശിക്കുന്നത്.കേവലം ആശയവിനിമയോപാധികളായ സംഭാഷണശകലങ്ങളെ അത്യുത്തമങ്ങളായ പ്രസംഗങ്ങളാക്കി മാറ്റാൻപോന്ന ക്ഷമതയാർന്ന ഉപകരണങ്ങളാണ് ഈ പുസ്തകത്തിലെ 501 തത്ത്വങ്ങളും.അതുകൊണ്ടുതന്നെ പ്രസംഗകലയ്ക്കും പ്രസംഗപരിശീലനത്തിനും നിത്യനൂതനമായ നിർദേശകതത്വങ്ങളെന്ന നിലയിൽ

Read More

കടുവ ഭീതിയിൽ തലപ്പുഴ;ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

തലപ്പുഴ : തലപ്പുഴ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലാണ് നാട്ടുകാർ. തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ ക്യാമെറയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. തവിഞ്ഞാൽ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാനന്തവാടി കണ്ണൂർ പ്രധാന പാത ഉപരോധിച്ചു. ഉച്ചക്ക് 2 മണിയോടെയാണ് റോഡ് ഉപരോധിച്ചത്. കൂട് സ്ഥാപിക്കണമെന്നും, നൈറ്റ് പെട്രോളിങ് ഉൾപ്പെടെ ഊര്ജിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇന്ന് രാത്രിക്കുള്ളിൽ കൂട് സ്ഥാപിച്ചില്ലെങ്കിൽ നാളെ ജനകീയ പ്രക്ഷോപം സംഘടിപ്പിക്കും. ഒരാഴ്ച മുമ്പ്

Read More

തരംഗമായിഉമ്മാക്കൊരു സ്നേഹമുസല്ല : കാമ്പയിൻ ഫെബ്രു 20 ന് സമാപിക്കും

കൽപ്പറ്റ : എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മാക്കൊരു സ്നേഹമുസല്ല കാമ്പയിൻ ഫെബ്രുവരി 20 ന് സമാപിക്കും.നൂറു കണക്കിന് പ്രവർത്തകർ ഇതിനകം കാമ്പയിൻ ഭാഗമായി.പരിശുദ്ധ റമദാനിന് മുന്നോടിയായി ഉമ്മമാർക്ക് ഒരു മുസല്ല സമ്മാനമായി നൽകുന്ന രീതിയിലാണ് കാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നത്.മികച്ച ക്വാളിറ്റിയുള്ള മുസല്ലകൾ 299 രൂപയ്ക്ക് ശാഖകളിൽ മേഖലകൾ വഴി എത്തിച്ചു നൽക്കുന്ന രീതിയിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്.മാതാപിതാക്കൾ പോലും മക്കളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെടുകയും ലഹരികൾക്ക് അടിമകളായ മക്കൾ മാതാപിതാക്കളെ അതിക്രൂരമായി ആക്രമിക്കുയും പ്രഹരമേൽപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ ആശങ്കകൾ

Read More

അങ്കണവാടികൾ കാര്യക്ഷമമാക്കാൻ തരിയോട് പഞ്ചായത്തിൽ സ്മാർട്ട് കെയർ പദ്ധതി

കാവുംമന്ദം : സ്ത്രീകളുടേയും കുട്ടികളുടേയും സേവനത്തിനും ആരോഗ്യത്തിനുമായി പ്രവർത്തിച്ചുവരുന്ന സംയോജിത ശിശു വികസന സേവന പദ്ധതിയുടെയും അങ്കണവാടികളുടെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കെയർ പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി ഐസിഡിഎസ് സൂപ്പർവൈസർ രചിത്ര പദ്ധതി വിശദീകരണം നടത്തി. ഇതിലൂടെ കുട്ടികളുടെ അനൗപചാരിക വിദ്യാഭ്യാസത്തോടൊപ്പം അവരുടെ ശാരീരിക മാനസിക വളർച്ച, പോഷകാഹാര വിതരണം, കൗമാര കുട്ടികൾക്കും

Read More

വയനാട് ജില്ലയിൽ സ്വീകരണം നൽകി

കൽപ്പറ്റ : കണ്ണൂർ ജില്ലയിലെ ഐ. പി. എഫ് പ്രവർത്തകരും, വ്യത്യസ്ത മേഖലകളിലെ പ്രൊഫഷണലുകളും സംഘടിപ്പിച്ച എക്സൽറ്റ”25 ന് വയനാട് കൽപ്പറ്റയിൽ നൽകിയ സ്വീകരണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഡോ.ഫൈസൽ അഹ്സനി ഉളിയിൽ, ഡോ.സിദ്ദീഖ് സിദ്ദീഖി, അഡ്വ മുബഷിറ് അലി, എൻജിനീയർ മഹ്മൂദ്, അബ്ദുൽ ജബ്ബാർ, തുടങ്ങിയ ഐ. പി. എഫ് കണ്ണൂർ റീജിയൻ നേതൃത്വവും പ്രവർത്തകരും അടങ്ങുന്ന പ്രൊഫഷണലുകളാണ് പഠനാർത്ഥം വയനാട് സന്ദർശിച്ചത്.

Read More

തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം കടുവയുടെ ദൃശ്യങ്ങൾ സി.സി.ടി വിയിൽ പതിഞ്ഞു

തലപ്പുഴ : കഴിഞ്ഞ ദിവസം കാൽപാട് കണ്ട തലപ്പുഴ പാൽ സൊസൈറ്റിക്കടുത്താണ് കടുവയുടെ ദൃശ്യം സി സി ടി.വി.യിൽ പതിഞ്ഞത്. ഇന്നലെ പ്രദേശത്ത് കണ്ട കാൽപ്പാട് കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് തലപ്പുഴയിൽ പ്രതിഷേധത്തിനൊരുക നാട്ടുകാർ. ഉച്ചക്ക് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തും.

Read More

പാസിംഗ് ഔട്ട് പരേഡ് നടത്തി

മാനന്തവാടി : വയനാട് ജില്ല എസ് പി സി സഹവാസ ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എസ് പി സി കേഡറ്റുകളുടെപാസിംഗ് ഔട്ട്പരേഡ് നടത്തി. ജില്ല പോലീസ് മേധാവി തബോഷ് ബസുമതാരി ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു .ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ,DNO സജീവ് TN ,DYSP വിശ്വംഭരൻ VK തുടങ്ങിയവർ പങ്കെടുത്തു.

Read More

ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം പിൻവലിക്കണം: സി.ഐ.ടി.യു. കലക്ട്രേറ്റ് മാർച്ച് നടത്തും

താളൂർ : ടിപ്പറുകളുടെ അധിക സമയ നിയന്ത്രണം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് മറികടന്ന് ജില്ലാ കലക്ടർ വയനാട്ടിൽ മാത്രം പുറത്തിറക്കിയ പ്രത്യേക ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നു.അധിക സമയ നിയന്ത്രണം ഒഴിവാക്കുക ,ഗുഡ്സ് വാഹനങ്ങൾ വഴിയിൽ തടഞ്ഞ് വൻപിഴകൾ ഈടാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 18ന് ചൊവ്വാഴ്ച ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടി.യു. ഭാരവാഹികൾ

Read More

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ നിന്ന് കരകയറിയ ജനങ്ങളെ കേന്ദ്രസർക്കാർ വീണ്ടും മുക്കിക്കൊല്ലുകയാണെന്ന് : മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ

മാനന്തവാടി : മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ നിന്ന് കരകയറിയ ജനങ്ങളെ കേന്ദ്രസർക്കാർ വീണ്ടും മുക്കിക്കൊല്ലുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. പറഞ്ഞു. 45 ദിവസത്തിനകം വിനിയോഗിക്കണമെന്ന നിബന്ധനയോടെ കേന്ദ്രം അനുവദിച്ച 529 കോടിയുടെ വായ്പ മനപൂർവം ദ്രോഹിക്കലാണ്. വായ്പ പൂർണ്ണമായും ഗ്രാൻ്റ് ആക്കി മാറ്റണം. ആന്ധ്രക്കും ബീഹാറിനും ഇല്ലാത്ത നിയമമാണ് കേരളത്തിന് മേൽ പ്രയോഗിക്കുന്നത്. ഇത്രയും വലിയ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് മലയോര ജനങ്ങളോടുള്ള ക്രൂരതയാണെന്നും ജെബി മേത്തർ പറഞ്ഞു. മഹിള

Read More

ലൗലി അഗസ്റ്റിനെ ആദരിച്ചു

കൽപ്പറ്റ : വിരമിച്ച കൃഷി വകുപ്പ് ഡെ. ഡയറക്ടറും മികച്ച തോട്ടം പരിപാലകയുമായ ലൗലി അഗസ്റ്റിനെ കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥലയം വനിതാവേദി ആദരിച്ചു. മണിയങ്കോട്ടെ അവരുടെ ഫാംഹൗസിൽ ചേർന്ന ചടങ്ങിൽ ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡന്റ് എ. ഉഷാറാണി ലൗലി അഗസ്റ്റിനെ പൊന്നാട അണിയിച്ചു. കെ. പ്രകാശൻ, ഇ. ശേഖരൻ, എസ്. സി. ജോൺ, പി.വി. വിജയൻ, എം.കെ. അനൂപ, ചന്ദ്രജ വിനോദ്, ശാന്ത ജയരാജ്‌, ടി.പി. രമണി, പി.സി.

Read More

കർഷകർക്ക് അംഗീകാരമായി:കിസാൻ ജ്യോതി

മീനങ്ങാടി : ഗ്രാമപഞ്ചായത്തിന്റെ കിസാൻ ജ്യോതി കർഷക അനുമോദന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പതിവായി നടത്താറുള്ള പ്രശംസാപത്ര വിതരണത്തിനപ്പുറം ഫലകവും മരുന്നടിക്കുന്നതിന് ആവശ്യമായ പമ്പും അഞ്ചുതെങ്ങിൻ തൈകളും ഓരോ കർഷകർക്കും നൽകിയാണ് ആദരിച്ചത്.പഞ്ചായത്ത് തലത്തിലെ മികച്ച ജൈവകർഷകൻ ക്ഷീരകർഷകൻ കുട്ടികർഷകൻ നെൽകർഷകൻ എന്നിവരോടൊപ്പം ഓരോ വാർഡിൽ നിന്നും മികച്ച വനിതാ കർഷക പട്ടികവർഗ്ഗ കർഷകൻ യുവകർഷകനെയും മുതിർന്ന കർഷകനെയും തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ചെയർമാനും കാർഷിക വികസന സമിതിയിലെയും പാടശേഖര സമിതി കുരുമുളക്

Read More

പൂച്ചപ്പുലി കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി

ആനപ്പാറ : ചില്ലിങ് പ്ലാൻ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ രാവിലെ പൂച്ചപ്പുലി കുഞ്ഞിൻ്റെ ജഡം കണ്ടെത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജഡം പുൽപള്ളി മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. പനി ബാധിച്ചാണ് പൂച്ചപ്പുലി ചത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജഡം വനത്തിനുള്ളിൽ സംസ്കരിച്ചു.

Read More

മാനന്തവാടി ഗവ-യു പി സ്കൂൾ 160-ാം വാർഷികം വിപുലമായി ആഘോഷിച്ചു

മാനന്തവാടി : മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂൾ(ബോർഡ്‌ സ്കൂൾ) 160-ാം വാർഷികം കലോപ്‌സിയ 2k25 നാങ്ക ഗദ്ധള ഗോത്ര ഫെസ്റ്റ്, ഫീയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് പ്രീപ്രൈമറി വാർഷികം, കുട്ടികളുടെ കലാപരിപാടികൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികളോടെ നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സി കെ രത്നവല്ലി വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ കെ

Read More

ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി

കൽപറ്റ : എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കെ.യു.ടി.എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി തരുവണ അധ്യക്ഷത വഹിച്ചു.കെ.യു.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ അലി.കെ, അസീസ് ഒ.പി, രാജീവൻ .പി, ബീനമേബ്ൾ എന്നിവരെ മെമെൻ്റോ നൽകി ആദരിച്ചു.മജീദ്.പി, സുലൈഖ തരുവണ,

Read More

വാഹനാപകടം യുവാവ് മരിച്ചു

ഇരുളം : ചുണ്ടക്കൊല്ലിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് വെളുക്കൻ ഉന്നതിയിലെ നന്ദു ആണ് മരിച്ചത്. ഇരുളം ചെറിയ അമ്പലത്തിലെ ഉത്സവത്തിനു ശേഷം മടങ്ങുന്നതിനിടെ നന്ദുവും സുഹൃത്ത് മനോജും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

Read More

‘ബഡ്‌സ് ഒളിമ്പിയ 2025’പ്രഥമ കിരീടത്തിൽ മുത്തമിട്ട് കൽപറ്റ ബഡ്‌സ് സ്കൂൾ

കൽപറ്റ : പരിമിതികൾ മറികടന്ന് ട്രാക്കിൽ മികവ് തെളിയിച്ച് ബഡ്‌സ് സ്കൂൾ കുട്ടികൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബൗദ്ധികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച പ്രഥമ ജില്ലാതല കായിക മേള ‘ബഡ്‌സ് ഒളിമ്പിയ 2025’ൽ 81 പോയിന്റ് കരസ്ഥമാക്കി കൽപറ്റ ബഡ്‌സ് സ്കൂൾചാമ്പ്യൻമാരായി .62 പോയിന്റ് നേടി തിരുനെല്ലി ബഡ്‌സ് പാരഡൈസ് രണ്ടാം സ്ഥാനവും 52 പോയിന്റുമായി ചിമിഴ് ബഡ്‌സ് സ്കൂൾ നൂൽപ്പുഴ മൂന്നാം സ്ഥാനവും നേടി.കൽപറ്റ എം കെ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ വെച്ച്

Read More

ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

പനമരം : “നൽകാം ജീവന്റെ തുള്ളികൾ”എന്ന പ്രമേയത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഇസഹാക് അഞ്ചുകുന്ന്,സ്വാലിഹ് ദയരോത്ത്, ജാഫർ കുണ്ടാല, ഹാരിസ് പുഴക്കൽ,ഡോ:ഹാഷിം,നാഫിൽ,നാസർപുളിക്കണ്ടി ,ജസീർ കടന്നോളി, ബാപ്പൂട്ടി മുനീർ ഒ പി , അജ്മൽ തിരുവാൾ, റിയാസ് ലിംറസ്,നൗഫൽ വടകര, അൻവർ,തുടങ്ങിയവർ പങ്കെടുത്തു.

Read More

‘ശുഭയാത്ര’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ നൽകുന്ന വയനാട് ജില്ലാ പഞ്ചായത്ത് ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ജില്ലാ ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാട‌നം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി കെ. ജെ അധ്യക്ഷത വഹിച്ചു.ബിനേഷ് ജി, അബ്ബാസ് പി, ഡോ. ശോഭി കൃഷ്ണ,ഡോ. ലക്ഷ്മി

Read More

മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾ : മാർച്ചും ധർണ്ണയും നടത്തി

മാനന്തവാടി : തൊഴിൽ നികുതി വർദ്ധിപ്പിച്ചതിനെതിരെയും ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളിൽ നിന്ന് യൂസർഫീ പിരിക്കുന്നതിനെതിരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയുടെ മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തി. യാതൊരു തത്വദീക്ഷയുമില്ലാതെയാണ് തൊഴിൽ നികുതി വർധിപ്പിച്ചിട്ടുള്ളത് ലൈസൻസ് ഫീസ് നിരക്കുകൾ ഇരട്ടിയിലധികമാണ് മാലിന്യങ്ങൾ തീരെ ഇല്ലാത്ത വ്യാപാരികൾ പോലും ഹരിത കർമ്മസേനക്ക് യൂസർ ഫീകൊടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണ് ഇങ്ങനെയുള്ള വ്യാപാര വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന

Read More

കേരളം അരാജകത്വത്തിന്റെ പിടിയിൽ : ഗാന്ധിദർശൻ വേദി

കൽപ്പറ്റ : കേരളത്തിലെ സർവ്വകലാശാലകളിലും ഹോസ്റ്റലുകളിലും നടക്കുന്നത് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ എന്നതുപോലെയുള്ള പീഡനമാണ്.വയനാട് പൂക്കോട് വൈറ്റിനറി സർവകലാശാല ഹോസ്റ്റലിൽ പീഡനത്തിന് വിധേയമായി കൊല്ലപ്പെട്ട സിദ്ധാർത്ഥൻ്റെ കേസിൽ ഫലപ്രദമായി ഗവർമെൻറ് ഇടപെട്ടിരുന്നു എങ്കിൽ കേരളത്തിൽ ഇന്ന് ഈ ദുർഗ്ഗതി വരില്ലായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരുന്ന റാഗിംഗ് ആഭാസം ഒഴിവാക്കാൻ ഭരണകൂടം അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കേരള പ്രദേശത്ത് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഈ അരാജകത്വത്തിന് ഉത്തരവാദികളാണ്.

Read More

പ്രധാനമന്ത്രിയുടെ വസതിക്ക്‌ മുന്നിൽ രാപകൽ സമരം : എൽ.ഡി..എഫ്‌ വാഹനപ്രചാരണ ജാഥ തുടങ്ങി

കൽപ്പറ്റ : എൽ.ഡി.എഫ്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ വാഹന പ്രചാരണ ജാഥ തുടങ്ങി. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കും വന്യമൃഗ ആക്രമണം ഉൾപ്പെടെ ജില്ല നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളും ഉയർത്തിയാണ്‌ രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം.എൽ.ഡി.എഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ക്യാപ്‌റ്റനും സി.പി.ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ബുധൻ രാവിലെ വടുവഞ്ചാലിൽ

Read More

ബന്ദിപ്പുരിനു സമീപത്തെ ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പുൽപള്ളി : വയനാടിനോടു ചേർന്നുള്ള ബന്ദിപ്പുർ കടുവാ സങ്കേതത്തിനു സമീപത്തെ കർണാടക ഗ്രാമത്തിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഗദ്ദള്ള സ്വദേശി അവിനാഷ് (22) ആണ് കൊല്ലപ്പെട്ടത്.പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. എച്ച്ഡി കോട്ട സർഗൂർ പോലീ സ് സ്റ്റേഷൻ പരിധിയിലെ ഗദ്ദള്ള ഗ്രാമത്തിലായിരുന്നു സംഭവം.വനാതിർത്തിയിൽനിന്നു രണ്ടു കിലോമീറ്റർ അകലെ ഗ്രാമീണ റോഡിലെത്തിയാണ് ആന യുവാവിനെ ആക്രമിച്ചത്.

Read More

അടിക്കടിയുള്ള ഹർത്താലുകളിൽ വാഹനം നിർത്തിയുള്ള ഹർത്താലുകൾക്ക് സഹകരിക്കില്ല : പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്

കൽപ്പറ്റ : അടിക്കടിയുള്ള ഹർത്താലുകളിൽ വാഹനം നിർത്തിയുള്ള ഹർത്താലുകൾക്ക് സഹകരിക്കില്ല എന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുൻകൂട്ടി റോഡു നികുതിയും ഇൻഷുറൻസും അടച്ച് സർവ്വീസ് നടത്തുന്ന വിഭാഗം എന്ന നിലയിൽ സ്വകാര്യ ബസ്സുകൾക്ക് ഇത്തരത്തിലുള്ള ഹർത്താലിൽ ഇനി മുതൽ സഹകരിക്കാനാകില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ . ആന ആക്രമണത്തിൽ മരണമടഞ്ഞ കുടുംമ്പത്തിൻ്റെ ദു:ഖത്തിൽ പങ്ക്ചേരുന്നു. ഇനിയും ഇത്തരത്തിൽ ഒരു ജീവഹാനി പോലും ഉണ്ടാവരുത്. ജില്ലാ ഭരണകൂടവും ഗവർമെൻ്റും കാടിനോട് ചേർന്ന് കിടക്കുന്ന

Read More

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണന് : നാട് വിട നൽകി

കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ഗോത്രവർഗ്ഗ ഉന്നതിയിലെ യുവാവാണ് ഇന്ന് കൊല്ലപ്പെട്ടത്. മേപ്പാടി അട്ടമലയിൽ ഏറട്ടാറക്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണനാണ് (27) മരിച്ചത്. ഇന്നലെ സന്ധ്യയോടെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരും വഴിയാണ് കാട്ടാന ആക്രമിച്ചത്. ബാലകൃഷ്ണനെ കാണാതായെങ്കിലും ആന ശല്യം ഉള്ളതിനാൽ ഇന്ന് രാവിലെയാണ് തിരച്ചിലനിടെ മരിച്ചനിലയിൽ ബാലകൃഷ്ണനെ കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ് എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടും പ്രതിഷേധമറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് തടയുകയും ചെയ്തു.കലക്ടർ സ്ഥലത്തെത്തണമെന്നായിരുന്നു

Read More