മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മൈസൂരു : നഗരത്തിലെ വെള്ളക്കെട്ടിൽ കാണാതായിരുന്ന വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.കാര്യമ്പാടി സ്വദേശിയും ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകനുമായ ഷബ്‌നാസ് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളക്കെട്ടിൽ തിരച്ചിൽ തുടരുന്നതിനിടെ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.അപകടം നടന്ന സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.മൈസൂരുവിൽ എൽ.എൽ.ബി പഠനം തുടരുകയായിരുന്ന ഷബ്‌നാസിന്റെ അകാല മരണം നാട്ടിൽ ദുഃഖം വിതച്ചു.

Read More