വാളാട് : വാളാട് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേജ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സൽമാ മോയിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തിൻ്റെ 2024 .25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവ് വഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത് ചടങ്ങിൽ പി.റ്റി. എ പ്രസിഡണ്ട് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്ത് മെമ്പർ മിനാക്ഷി രാമൻ, വാർഡ് മെമ്പർ ശ്രീലത കൃഷ്ണൻ, സ്റ്റാനി ഇലവുങ്ങൽ
Category: Wayanad
ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 22, 23 തിയതികളില്‍
കൽപ്പറ്റ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊതുജന പരാതി പരിഹാരത്തിന്റെ രണ്ടാംഘട്ടം എടവക, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ 22,23 തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. എടവക ഗ്രാമപഞ്ചായത്തില്‍ സെപ്റ്റംബര്‍ 22 നും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ 23 നുമാണ് അദാലത്തുകള്‍ . പരിഹാര പരിപാടിയിലേക്ക് ഇന്ന് (സെപ്റ്റംബര്‍ 11) മുതല്‍ 17 വൈകിട്ട് അഞ്ച് വരെ പരാതികള്‍ നല്‍കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും
അധ്യാപക നിയമനം
കല്‍പ്പറ്റ : എന്‍.എം.എസ്.എം ഗവ കോളെജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. മാസ് കമ്മ്യൂണിക്കേഷന്‍/ജേര്‍ണലിസം വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യോഗ്യത. കോഴിക്കോട് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് കോളെജ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 204569.
പതിനാറാം ധനകാര്യ കമ്മീഷൻ:ഉന്നത ഉദ്യോഗസ്ഥർ കാപ്പി കർഷകരുമായി ചർച്ച നടത്തി
കൽപ്പറ്റ : പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വയനാട്ടിലെ കർഷകരുമായി കൂടി ക്കാഴ്ച നടത്തി.2027 മുതൽ 2031 വരെയുള്ള പതിനാറാം ധനകാര്യ കമ്മീഷന്റെ പദ്ധതിവിഹിതത്തിലാണ് കാപ്പിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളിൽ ഒന്നായ വയനാടിന് ഇത് ഏറെ ഗുണം ചെയ്യും. പതിനഞ്ചാം ധനകാര്യ
മഹാ പൗരോഹിത്യത്തിന്റെ മൂന്നാംവാർഷികം:കേക്ക് മുറിച്ച് ആഘോഷിച്ചു
കോറോം : മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ മൂന്നാംവാർഷികത്തോടനുബന്ധിച്ചു കേക്ക് മുറിച്ച് ആഘോഷിച്ചു.കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളന ചടങ്ങിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് കേക്ക് നൽകി. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,മലബാർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി,തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തു
ഭാരതീയ ദളിത് കോൺഗ്രസ് – വടക്കൻ മേഖല ക്യാമ്പ് 13 മുതൽ ബത്തേരിയിൽ
കൽപ്പറ്റ : ഭാരതീയ ദളിത് കോൺഗ്രസ് “ശക്തിചിന്തൻ ” വടക്കൻ മേഖല നേതൃത്വ ക്യാമ്പ് സെപ്റ്റംബർ 13,14 തീയതികളിൽ സുൽത്താൻബത്തേരി അധ്യാപക ഭവനിൽ വച്ച് നടക്കുന്നു. 13ന് ഉച്ചയ്ക്ക് 2.30 ന് എ.ഐ.സി. സി. പ്രവർത്തകസമിതി അംഗം രമേശ ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡണ്ട് എ. കെ. ശശി അധ്യക്ഷ വഹിക്കും. ടി. സിദ്ധിക്ക് എംഎൽഎ, ഐസി ബാലകൃഷ്ണൻ എംഎൽഎ, വി. പി.സജീന്ദ്രൻ, പി കെ ജയലക്ഷ്മി, എം.ഡി.അപ്പച്ചൻ, എൻ.സുബ്രഹ്മണ്യം, പി. എം. നിയാസ്,
കോഫി വിത്ത് ടീച്ചേഴ്സ്
മാനന്തവാടി : അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ നടന്നു. എഴുപതോളം അധ്യാപകർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകനും നീലഗിരി ആർട്സ് & സയൻസ് കോളേജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറും ഇൻറർനാഷണൽ ട്രയിനറുമായ ഡോ . റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപികയുമായ നീതുവിൻസെൻറ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകദിന ആശംസകൾ നിറഞ്ഞ കാർഡുകൾ അധ്യാപകർക്ക്
പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബധ ൽറോഡ് യാഥാർത്ഥ്യമാക്കണം , ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി
കൽപ്പറ്റ : വയനാടിൻ്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ 30വർഷങ്ങൾക്ക് മുമ്പ് 70%പണിതീർത്ത് പാതി വഴിയിൽ നിർത്തിവെച്ച പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബധൽ റോഡ് ഒരു നാഷണൽ ഹൈവെയായി പ്രഖ്യാപിച്ച് വയനാടിൻ്റെ പിന്നോക്കാവസ്ഥയും യാത്രാ ദുരിതങ്ങളും പരിഹരിക്കണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം സി.സി.കേന്ദ്ര സംഥാന സർക്കാറുകളോടാവശ്യപ്പെട്ടു.വയനാടിനെ മറ്റു ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം അടക്കമുള്ള റോഡുകൾ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ അകപ്പെടുപോൾ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നവരും ലീവിന് നാട്ടിലേക്ക് വരുന്ന വരുമായ ആയിരക്കണക്കിന് പ്രവാസികടക്കമുള്ളവരാണ്
സി ഫോം രജിസ്‌ട്രേഷന്‍ യഥാസമയം നടത്താതെ ഇറ്റാലിയൻ പൗരന്മാരെ താമസിപ്പിച്ച റിസോര്‍ട്ട് മാനേജർക്കെതിരെയും ഉടമയ്ക്കെതിരെയും കേസെടുത്തു
മേപ്പാടി : സി ഫോം രജിസ്‌ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരന്മാരെ താമസിപ്പിച്ചതിന് റിസോര്‍ട്ട് മാനേജർ ക്കെതിരെയും റിസോർട്ട് ഉടമയ്ക്കെതിരെയും കേസെടുത്തു. റിസോർട്ട് ഉടമയായ കോഴിക്കോട്, നടക്കാവ്, കുമ്പളോലിൽ വീട്ടിൽ വർക്കി ജോസഫിനെതിരെയും, റിസോർട്ട് മാനേജർ കോഴിക്കോട് തച്ചൻപൊയിൽ പുത്തൽതെരുവിൽ വീട്ടിൽ ജംഷീദ് എന്നിവർക്കെതിരെയാണ് ഫോറീനേഴസ് ആക്ട് പ്രകാരം കേസെടുത്തത്. മേപ്പാടി കുന്നംബറ്റയിലുള്ള സ്ട്രീം ഗാർഡൻ മൗണ്ടൻ എന്ന റിസോര്‍ട്ടിലാണ് യഥാസമയം സി ഫോം രെജിസ്ട്രേഷൻ നടപടിക്രമങ്ങൾ ചെയ്യാതെ വിദേശികളെ താമസിപ്പിച്ചത്. വിദേശികളെ താമസിപ്പിക്കുന്നതിന് ഓൺലൈൻ
ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി
മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുക യായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയിൽ സ്വദേശി എ. പി ഹൗസിൽ മുഹമ്മദ് ഫഹാദ് . എ. പി(23 വയസ്സ്) എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മാരായ രഘു വി,
വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി
കൽപ്പറ്റ : സമൂഹത്തിൻറെ നാനാ തുറകളിലെ രോഗികളെ ചേർത്തുപിടിക്കുക എന്ന ആശയത്തോടുകൂടി വയനാട് ഹെവൻസ് എന്ന ഗാനമേള ട്രൂപ്പ് നടത്തിവരുന്ന എക്യുപ്മെന്റ് സ് കലക്ഷന്റെ ഭാഗമായി ലഭിച്ച വീൽചെയർ കൈമാറി. പരിപാടിയിൽ വയനാട് ഹെവൻ ടീം മാനേജരായ ലുക്മാൻ വയനാട് ,ഡി യു പി എൽ അംഗമായ റഷീദ് മൈലാടി എന്നിവർ പങ്കെടുത്തു. ഒരു ഗാനമേള ട്രൂപ്പിലൂടെ ഒരു വ്യക്തിക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത ബോധവൽക്കരിക്കുകയാണ് വയനാട് ഹെവൻസ് ടീമംഗങ്ങൾ വയനാട് ജില്ലയിൽ മറ്റാളുകൾ ഉപയോഗിച്ചതും മറ്റൊരാൾക്ക് ഉപയോഗിക്കാൻ
മിനി ബൈപാസ് റസിഡന്റ് അസോസിയേഷൻ ഓണാഘോഷം നടത്തി
മാനന്തവാടി : മാനന്തവാടി മിനി ബൈപാസ് റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി. അംഗണ പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ നടന്നു. സമീർ മഠത്തിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റജി വടക്കയിൽ അദ്ധക്ഷത വഹിച്ചു, മുനീർ പാറക്കടവത്ത്. മിനി രാധാകൃഷ്ണൻ , നോബിഷ് ജോസ്, മോഹനൻ മൊട്ടമ്മേൽ, സുമേഷ് അവന്തിക നിവാസ്. ദേവസ്യകുട്ടി പി വി, സമീർ ടി, റഷീദ് സി എച്ച്, പ്രദീപൻ അളക നിവാസ്, റംഷീദ് തോട്ടശ്ശേരി, ഗീത
അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്
പനമരം : അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി . പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന ബോലോരെയും അഞ്ചു കുന്നിൽ നിന്നും കല്പറ്റക്ക് പോകുന്ന സ്‌കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. മൃത ദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ➖➖➖➖➖➖➖➖➖
അഞ്ചുകുന്നിൽ ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു
അഞ്ചുകുന്ന് : ബൊലേറോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. റിപ്പൺ സ്വദേശി അരീക്കാടൻ നൂറുദ്ധീൻ ആണ് മരിച്ചത്. ഇന്ന് (തിങ്കളാഴ്ച) നടന്ന അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നൂറുദ്ധീന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ്
കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി : പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപ്പള്ളി പൊ ലീസിലടക്കം പരാതി നൽകിയിരുന്നു. തുടർന്ന് പുലർച്ചെ മുതൽ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ ഇന്ന് ഉച്ചയോ ടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്. അമ്മ:വിമല സഹോദരങ്ങൾ:
വാഹനാപകടത്തിൽ യുവാവ് മരിച്ചു
ബത്തേരി : കേരള തമിഴ്നാട് അതിർത്തിയായ ബത്തേരി പാട്ടവയൽ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ന് സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം ഉണ്ടായത്.
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായ ഡോ:ഫാത്തിമ ഷഹാനയെ ആദരിച്ചു
തരുവണ : തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായ ഡോ:ഫാത്തിമ ഷഹാന യെ കണ്ടത്തുവയൽ എസ് എസ് എഫ്,എസ്.വൈ.എസ്,കേരള മുസ്ലിം ജമാഅത് കമ്മിറ്റി സംയുക്തമായി ആദരിച്ചു.എസ്.വൈ.എസ് സെക്രട്ടറി മുഹമ്മദലി അഹ്സനി അദധ്യ് ക്ഷo വഹിച്ചു.മുസ്ലിം ജമാഅത് സെക്രട്ടറി ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എഫ് സെക്രട്ടറി അബ്ദുൽ മുത്തലിബ് സ്വാഗതവും ആരിഫ് ടി.നന്ദിയും പറഞ്ഞു. ഇബ്രാഹീം.ടി,സുലൈമാൻ കെ.സി,അലി തുർക്കി,മമ്മൂട്ടി കെ,കെ,റിയാസ്,അസ്‌ലം എന്നിവർ പങ്കെടുത്തു.
മുഖംമൂടി ധരിച്ച് യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല തട്ടിപ്പറിച്ച യുവാവ് പോലീസ് പിടിയിൽ
ബത്തേരി: മുഖംമൂടി ധരിച്ച് രാത്രി യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല തട്ടിപ്പറിച്ച യുവാവിനെ ബത്തേരി പോലീസ് പിടികൂടി.കുപ്പാടി, വെള്ളായിക്കുഴി ഉന്നതി,ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്.സാക്ഷി മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.29.08.2025 തീയതി രാത്രിയോടെ കുപ്പാടിയിലെ ഗേൾസ് ഹോസ്റ്റലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് മടക്കിമല സ്വദേശിനിയുടെ അര പവൻ സ്വർണമാല തട്ടിപറിച്ചത്.മുഖംമൂടി ധരിച്ചെത്തി മാല തട്ടിപ്പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ പരാതിക്കാരിയെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു.
തോട്ടയും മദ്യവും പിടികൂടിയ സംഭവം:അറസ്റ്റിലായ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് യഥാർത്ഥ പ്രതികളിലൊരാൾ അറസ്റ്റിൽ
പുൽപ്പള്ളി : മദ്യവും,സ്ഫോടക വസ്തുക്കളും പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് റിമാണ്ടിൽ കഴിയുന്ന പുൽപ്പള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ നിരപരാധിയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഭിന്നതയും, വ്യക്തിവിരോധവും മൂലം അഗസ്റ്റിനെ കുടുക്കാനായി നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തങ്കച്ചൻ്റെ കാറിനടിയിൽ വെക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. മരക്കടവ് പുത്തൻവീട് പി എസ് പ്രസാദ് (41) ആണ് അറസ്റ്റിലായത്.ഇയ്യാൾ ഗൂഗിൾ
അധ്യാപക നിയമനം
കാവുമന്ദം : തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി (സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നു താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
ബീഹാറിനെ ബീഡിയോട് ഉപമിച്ചത് തെറ്റ്
കൽപ്പറ്റ : ബീഹാറിനെ ബീഡിയോട് ഉപമിച്ച കേരളത്തിലെ കോൺഗ്രസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല ഒരു സംസ്ഥാനത്തെയോ ജനങ്ങളെയോ അപമാനിക്കാൻ പാടില്ല ബിജെപി യെ അധികാരത്തിൽ നിന്ന് ഒഴിവാക്കാൻ ആർ.ജെ.ഡി യുടെ നേതൃത്വത്തിൽ ഒരു മുന്നേറ്റം നടക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെ പിന്നോട്ട് അടിക്കുന്ന സമീപനം എടുക്കുന്നു ഇതിൽ പരസ്യമായി നേതൃത്വം മാപ്പ് പറയണം എന്ന് ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം പി.കെ അനിൽ കുമാർ ആവശ്യപ്പെട്ടു.
അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി,മരിച്ചത് ബത്തേരി സ്വദേശി
ബത്തേരി : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു.മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ
കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്
കാട്ടിക്കുളം : കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു.മണ്ണുണ്ടി ഉന്നതിയിലെ ചിന്നന്‍ (51) നാണ് പരിക്കേറ്റത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ചിന്നനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
തൊടുവയൽ തറവാട് നടീൽ ഉത്സവം നടത്തി
വെള്ളമുണ്ട : ജില്ലയിലെ പ്രശസ്ത കുറിച്യ തറവാടായ വെള്ളമുണ്ട ചെറുകര തൊടുവയൽ തറവാട് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ നാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു.തറവാട് കാരണവന്മാരായ വെള്ളൻ,ചന്തു,കേളു,രാമൻ,അണ്ണൻ,ശശി തുടങ്ങിയവരടക്കമുള്ള കുടുംബ അംഗങ്ങൾ നേതൃത്വം നൽകി.വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി വിശിഷ്ട അതിഥിയായിരുന്നു.മണ്ണിന്റെ മണമുള്ള പോയ കാലത്തിന്റെ നാട്ടു നന്മകളെ തിരിച്ചുപിടിക്കുവാൻ തൊടുവയൽ തറവാട് കാണിക്കുന്ന സന്മനസ്സ് പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു
മാനന്തവാടി : റോഡ് മുറിച്ച് കടക്കുന്നതിനിടെ വയോധികൻ കാർ തട്ടി മരിച്ചു.നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പു (78) ആണ് മരിച്ചത്.ഇന്ന് രാവിലെ പനമരം നെല്ലിയമ്പം പ്രദേശത്താണ് സംഭവം.റോഡിൻ്റെ ഒരു വശത്ത് നിന്നും മറുവശത്തെ കടക്കുന്നതിനിടെയാണ് നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പുവിനെ കാർ തട്ടിയത്.മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
കമ്പളക്കാട് : മാരക മയക്കു മരുന്നായ 1.25 ഗ്രാം എംഡിഎംഎ യും,0.870 ഗ്രാം കഞ്ചാവും കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി.കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്നാസ് (32) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും പിടിച്ചെടുത്തു.കമ്പളക്കാട് പോലീസ് സ്‌റ്റേഷൻ എസ്‌ഐമാരായ വി.രാജു,രാംലാൽ, പോലീസ് ഉദ്യോഗസ്ഥരായ ശിഹാബ് എം.എ,കൃഷ്‌ണദാസ് എ.കെ,നിഷാദ്.പി,അജികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.ഇയാൾ മുമ്പും എക്സൈസിലും,പോലീസിലും സമാന കേസുകളിൽ പ്രതിയാണ്.
കല്‍പ്പറ്റ ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ ബസ്സുകള്‍ അനുവദിച്ചു
കല്‍പ്പറ്റ : കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് രണ്ടു പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അനുവദിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ:ടി സിദ്ധിഖ് അറിയിച്ചു.കല്‍പ്പറ്റയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ ബസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി തവണ ഗതാഗതവകുപ്പ് മന്ത്രിയെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് 49 സീറ്റുകളുള്ള രണ്ടു പ്രീമിയം ബസ്സുകള്‍ കല്‍പ്പറ്റ ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുള്ളത് ഓണസമ്മാനമായി കല്‍പ്പറ്റ ഡിപ്പോയിലേക്ക് ബസുകള്‍ അനുവദിച്ച ഗതാഗത വകുപ്പ് മന്ത്രിയെ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു. വിവിധ റൂട്ടുകളിലേക്ക് ചെറിയ ബസുകള്‍
വയനാട് മെഡിക്കൽ കോളേജ് അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി
കല്പറ്റ : കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അതിവേഗം നടപടികൾ പൂർത്തീകരിച്ച് മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി.ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ വയനാട് മെഡിക്കൽ കോളേജ് യഥാർഥ്യമാവുന്നത് സന്തോഷകരമാണ്.ലക്ഷക്കണക്കിന് വയനാട്ടുകാരുടെ ആവശ്യമാണ് യാഥാർഥ്യമായത്.കൂട്ടായ പരിശ്രമമാണ് ഉണ്ടായത്.രാഹുൽ ഗാന്ധി ഉൾപ്പടെ ഇതിന്റെ നടപടികൾ വേഗത്തിലാക്കാൻ നടത്തിയ ശ്രമങ്ങളാണ് ഫലം കൊണ്ടിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.വയനാടിന് ശക്തമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കഴിയുന്ന ഈ നേട്ടത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്ന് പ്രിയങ്ക
യാത്രയയപ്പ് നൽകി
കൽപ്പറ്റ : സർവീസിൽ നിന്നും വിരമിക്കുന്ന കുടുംബശ്രീ മിഷന്റെ വയനാട് ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് കുടുംബശ്രീ ജൻഡർ വികസന വിഭാഗം,സ്നേഹിത,എഫ് എൻ എച്ച്, ഡബ്ലിയു വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ആരോഗ്യ വകുപ്പ് എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.എം മുസ്തഫ്,കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കൊ ഓർഡിനേറ്റർമാരായ സെലീന വി.എം,റജീന വി.കെ,ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ
വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച മദ്യം പിടികൂടി:ഒരാൾ അറസ്റ്റിൽ
ബത്തേരി : 2025 – ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി സംഭവമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ ആയിരംക്കൊല്ലി ഭാഗത്ത് താമസിക്കും പ്രീതാ നിവാസ് വീട്ടിൽ പ്രഭാത് A.C (വയസ്സ് 47/ 2025)