കൽപ്പറ്റ : സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ മുഴുവൻ വിശ്വാസ്യതയും തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പണിക്ക് പോകുന്ന പാവപെട്ട സ്ത്രീകൾ മുതൽ ഉദ്യോഗസ്ഥർ വരെ സീഡ് സൊസൈറ്റി നടത്തിയ തട്ടിപ്പിന് വിധേയരായിട്ടുണ്ടന്ന് ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അക്ഷയ കേന്ദ്രങ്ങൾ 5000 രൂപ വരെ ഓരോ വ്യക്തിയിൽ നിന്നും കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയിട്ടാണ് തട്ടിപ്പിന് കൂട്ടുനിന്നത്. അക്ഷയ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാരിന്റെ സംരംഭമാണ് എന്ന് പ്രചരിപ്പിച്ച് പല അക്ഷയ കേന്ദ്രങ്ങളും ജനങ്ങളെ കബളിപ്പിച്ച് വൻതുക കമ്മീഷൻ പറ്റുന്നതിന് വേണ്ടി പാതിവില
Category: Wayanad
വയനാട്ടിൽ : പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ് രണ്ട് പോലീസുകാർക്ക് പരിക്ക്
മാനന്തവാടി : കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ എസ്പി ഓഫീസിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഡ്രൈവർ എ എസ് ഐ ബൈജു, സിവിൽ പോലീസ് ഓഫീസർ ലിപിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. എതിരെ വന്ന മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയിൽ കടന്നു വന്ന കാറിനെ വെട്ടിച്ച് മാറ്റാനുള്ള ശ്രമിക്കുന്നനിടെയായിരുന്നു അപകടമെന്നാണ് വിവരം.
പ്രിയങ്ക ഗാന്ധി ഇന്നെത്തില്ല: നാളെ രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും
കല്പറ്റ : നാളെ മുതൽ പത്ത് വരെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എ. ഐ. സി. സി. ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി എം. പി. ഇന്ന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇൻഡിഗോ വിമാനത്തിൽ എത്തില്ല. നാളെ രാവിലെ 9.30 ന് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി റോഡ് . മാർഗ്ഗം മാനന്തവാടിക്ക് വരും .ശനിയാഴ്ച രാവിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കും. വൈകിട്ടോടെ കണിയാംപറ്റ
“ഭിന്നശേഷി സാങ്കേതികത്വം”നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം : കെ.എച്ച്.എസ്.ടി.യു
കൽപ്പറ്റ : ഭിന്നശേഷി സാങ്കേതികത്വത്തിൻ്റെ പേര് പറഞ്ഞ് നിരവധി അധ്യാപകരുടെ നിയമനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഭിന്നശേഷി സാങ്കേതികത്വത്തെ സംബന്ധിച്ച് സർക്കാരിന് പോലും കൃത്യമായ ധാരണയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഭിന്നശേഷി വിഭാഗങ്ങൾക്ക് സീറ്റ് മാറ്റി വെച്ച ഇടങ്ങളിൽ പോലും മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകില്ല എന്ന നിലപാട് പ്രയാസകരമാണ്. ഹയർ സെക്കണ്ടറി അധ്യാപക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. അർഹമായ ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യം തടയുന്ന
റെക്കോര്‍ഡുകളില്‍ ഹാട്രിക്കടിച്ച് അഞ്ചുവയസ്സുകാരി : ആദിലക്ഷ്മി
കൽപ്പറ്റ : ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി നേടിയതോടെ റെക്കോർഡുകളിൽ ഹാട്രിക്കടിച്ചിരിക്കുകയാണ് കൽപ്പറ്റ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ആദിലക്ഷ്മി. കൽപ്പറ്റ ഓണിവയലിലെ സനേഷ് – രഞ്ജിനി ദമ്പതികളുടെ മകളുമായ ആദിലക്ഷ്മി സനേഷാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.25 രാജ്യങ്ങളുടെ പേരുകൾ എ മുതൽ ഇസഡ് വരെയുള്ള അക്ഷരമാല ക്രമത്തിൽ ദേശീയ മൃഗങ്ങൾക്കൊപ്പം 38 സെക്കൻഡിനുള്ളിൽ പറഞ്ഞാണ് ആദിലക്ഷ്മി അഭിമാന നേട്ടത്തിന് അർഹയായത്. കേരളത്തിലെ ജില്ലകളും, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുകൾ പഠിച്ചെടുത്ത ആദിലക്ഷ്മിക്ക് പിതാവ് സനേഷ് വേൾഡ് മാപ്പ്
വി.ജെ.ജോഷിതക്ക് അഞ്ച് ലക്ഷം രൂപയും സ്വർണ്ണ പതക്കവും നൽകി : മനോരമ ആദരിച്ചു
കൽപ്പറ്റ : ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമുയർത്തിയ അണ്ടർ 19 ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായി നാട്ടിലെത്തിയ താരത്തിന് 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവുമാണു മലയാള മനോരമ സമ്മാനിച്ചത്. നാട്ടുകാരും സ്പോർട്സ് പ്രേമികളും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ക്രിക്കറ്റ് അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി. മിന്നു മണിക്കും സജ്ന സജീവനും പിന്നാലെ കൃഷ്ണഗിരി അക്കാദമിയിൽനിന്ന്
ഗാസ്ട്രോ കെയർ ക്യാമ്പുമായി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറിവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗാസ്ട്രോ ക്ലിനിക്കിന്റെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഗാസ്ട്രോ സർജൻ ഡോ. ശിവപ്രസാദ് കെ വി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസ്തുത ഗാസ്ട്രോ ക്ലിനിക്കിൽ 2025 മാർച്ച് 10 വരെ നീണ്ടു നിൽക്കുന്ന ഗാസ്ട്രോ ക്യാമ്പിൽ കുറഞ്ഞ പാക്കേജുകളോടെ ഹെർണിയ, കോളിസിസ്‌റ്റക്ടമി തുടങ്ങിയ രോഗങ്ങൾക്കുള്ള താക്കോൽദ്വാര ശസ്ത്രക്രിയകൾ കൂടാതെ രജിസ്‌റ്റർ ചെയ്യുന്നവർക്ക് ഉദര കരൾ രോഗ വിഭാഗം
അനന്തുകൃഷ്ണൻ പറ്റിച്ചത് മുണ്ടക്കൈ ദുരിത ബാധിതരെയും
വയനാട് : സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരും കബളിപ്പിക്കപ്പെട്ടു. പകുതി വിലയിൽ സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി. പണമടച്ച നൂറുകണക്കിന് സ്ത്രീകൾക്ക് സ്കൂട്ടർ ലഭിച്ചില്ല. വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞു.തട്ടിപ്പിനെ തുടർന്ന് കോടികളുടെ ഭൂസ്വത്താണ് അനന്തു കൃഷണൻ വാങ്ങിക്കൂട്ടിയത്. ഇടുക്കിയിൽ അനന്തുവിൻ്റെ വീടിന് സമീപത്തും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. എൻജിഒകൾ രൂപീകരിച്ച് ജനപ്രതിനിധികളെയടക്കം ഉൾപ്പെടുത്തി വിശ്വാസ്യത സൃഷ്‌ടിച്ച ശേഷമായിരുന്നു തട്ടിപ്പ്.എൻജിഒ കോൺഫെഡറേഷൻ്റെ പേരിൽ
കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും
കൽപറ്റ : സംശുദ്ധമായ ബ്രോയ്ലർ കോഴിയിറച്ചി മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും. ആയിരം കോഴികളെ വളർത്താൻ താൽപര്യവും പരിസര സാഹചര്യവുമുള്ള കുടുംബശ്രീ അയൽക്കൂട്ട കർഷകർക്കാണ് പദ്ധതി ഗുണഭോക്താക്കളാവാൻ സാധിക്കുക. കേരള ചിക്കൻ ഫാം,ഓട്ട്ലെറ്റ് എന്നിവ ആരംഭിക്കാൻ താൽപര്യമുള്ള കർഷകർക്കും, സി.ഡി.എസ് ചെയർപേഴ്സൺമാർക്കും, ഫാം ലൈവ് ലി ഹുഡ് ബിസിമാർക്കുമുള്ള ഓറിയൻ്റേഷൻ ക്ലാസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം
മേപ്പാടി പുനരധിവാസം; മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്‌തു
കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷന്റെ എ.എച്ച് ഡിപ്പാർട്ട്മെൻ്റിൻ്റെ നേത്യ ത്വത്തിൽ മേപ്പാടി പുനരധിവാസത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എഎച്ച് സിഇ എഫ് ഫണ്ട് വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കുടും ബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷ നായിരുന്നു. മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായാണ് 5 പേർക്ക് 160000 രൂപ ഫണ്ട്അനുവദിച്ചു നൽകിയത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മൈക്രോ പ്ലാനിൻ്റെ അടിസ്ഥാനത്തിലാണ് ഫണ്ട് നൽകിയത്.
വയനാട് പേര്യ വില്ലേജില്‍ പട്ടയം അനുവദിച്ച് 27 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്ത പട്ടികജാതി : വര്‍ഗ കുടുംബങ്ങള്‍ക്ക് ഹൈക്കോടതി ഉത്തരവ് പ്രതീക്ഷയായി
കല്‍പ്പറ്റ : തോല്‍പ്പെട്ടി നെടുന്തന ഉന്നതിയിലെ കാളന്റെ മകന്‍ എന്‍. ദിനേശന്‍ അഡ്വ.പി.കെ. ശാന്തമ്മ മുഖേന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ജസ്റ്റിസ് ടി.ആര്‍. രവി പുറപ്പെടുവിച്ച ഉത്തരവാണ് പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കുന്നതിന് വഴി തുറന്നത്.ജില്ലാ കളക്ടര്‍, മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, മാനന്തവാടി ട്രൈബല്‍ ഓഫീസര്‍, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ദിനേശന്റെ ഹര്‍ജി. ഹരജിക്കാരന് പട്ടയം ലഭിച്ച 15 സെന്റ് ഭൂമി മൂന്നു ആഴ്ചയ്ക്കുള്ളില്‍ അളന്നുതിരിച്ച് നല്‍കണമെന്ന് ഹൈക്കോടതി ജില്ലാ
ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് വയനാട്ടിൽ തുടക്കമായി
കൽപ്പറ്റ : ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ‘ആരോഗ്യം ആനന്ദം , അകറ്റാം അർബുദം’ എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെടുന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി . നല്ലൂർ നാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെൻററിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷനായി. മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡിൻറെ ഉദ്ഘാടനവും ക്യാമ്പയിൻ പ്രിലോഞ്ച് പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
മാരിക (the path of wisdom)സ്കൂൾ വാർഷികം : സ്വാഗത സംഘം രൂപീകരിച്ചു
പിലാക്കാവ് : സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. സ്കൂളിലെ ഗോത്ര വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും ഗോത്ര ഫെസ്റ്റും നേഴ്സറി സ്കൂൾ കലോത്സവവും ഫെബ്രുവരി 17ന് സ്കൂളിൽ വച്ച് നടക്കും ബഹുമാനപ്പെട്ട പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഓ ആർ കേളു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും ഫൈസൽ പഞ്ചാരകൊല്ലി ചെയർമാനായും നൗഷാദ് ടി കെ ജനറൽ കൺവീനറായും സനു വി
വികസന സെമിനാർ നടത്തി
പടിഞ്ഞാറത്തറ : ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.ഇ ഹാരീസിന് നൽകി പദ്ധതി രേഖാപ്രകാശനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ജോസ് പദ്ധതി വിശദീകരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ യോഗത്തിന് സ്വാഗതം
സൺഡേ സ്കൂൾ 60-ാം വാർഷികം;പബ്ലിസിറ്റി പോസ്റ്റർ പ്രകാശനം ചെയ്തു
പടിഞ്ഞാറത്തറ : പുതുശേരിക്കടവ് സെൻ്റ് ജോർജ് സൺഡേ സ്ക്കൂൾ 60-ാം വാർഷികാഘോഷ സമാപനത്തിൻ്റെ ഭാഗമായുള്ള പബ്ലിസിറ്റി പോസ്റ്റർ പ്രകാശനംവികാരി ഫാ. ബാബു നീറ്റുംകര നിർവഹിച്ചു. ട്രസ്റ്റി ബിജു ജോൺ ,സെക്രട്ടറി ബിനു മാടേടത്ത് ,ഹെഡ്മിസ്ട്രസ് ശാലിനി തോമസ്, പിടിഎ പ്രസിഡൻ്റ് ബാബു തോക്കമ്പേൽ ,ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ എൽദോ കോലഞ്ചേരി , ഷിബു പുത്തൻ കുടിലിൽ പങ്കെടുത്തു. ഫെബ്രുവരി 14 നാണ് വൈവിധ്യമാർന്ന പരിപാടികൾ നടക്കുന്നത്. സമ്മേളനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം
വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃതത്തിൽ 15 ദിവസത്തെ സംരംഭക വികസന പരിപാടി (EDP) സംഘടിപ്പിക്കുന്നു
വൈത്തിരി : എങ്ങനെ സംരംഭം ആരംഭിക്കാം, എന്തെല്ലാം ലൈസൻസ് ആവശ്യമാണ്, പ്രൊജക്ട് നിർമാണം, മാർക്കറ്റിംഗ്, ബാങ്കിംഗ് എന്നിവയെ കുറിച്ചെല്ലാം വിശദമായ പരിശീലനം ഉണ്ടായിരിക്കും താല്പര്യമുള്ളവർ മുട്ടിലിൽ സ്ഥിതിചെയുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിൽ, താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ ഫോം ലഭ്യമാണ് 10/02/2025 മുൻപ് ലഭ്യമാക്കണം കൽപ്പറ്റ, ബത്തേരി ബ്ലോക്ക് പരിധിയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് Mob : 9496923262, Mob:7907352630
പദ്മപ്രഭ പാട്ടരുവി : എം. ടി. ക്കുള്ള ആദരാവായി
കല്പറ്റ : പദ്മപ്രഭ പൊതുഗ്രന്ഥലയത്തിന്റെ പ്രതിമാസം പരിപാടിയായ പാട്ടരുവിയുടെ 19-)മതു പതിപ്പ് വിഖ്യാത സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്കുള്ള ആദരവായി. അദ്ദേഹം എഴുതിയതും സംവിധാനം ചെയ്തതുമായ മലയാള സിനിമകളിലെ 20 ഗാനങ്ങളാണ് വയനാട്ടിലെ ഗായകർ വേദിയിൽ ആലപിച്ചത്.ലൈബ്രറി കൌൺസിൽ വൈത്തിരി താലൂക്ക് സെക്രട്ടറി സി. എം. സുമേഷ് ഉദ്ഘടനം ചെയ്തു. ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷനായി. സുൽത്താൻ ബത്തേരി ഗ്രാമഫോൺ സംഗീത പരിപാടിയുടെ അമരക്കാരൻ ഡോ. കുഞ്ഞിക്കണ്ണൻ, പാട്ടരുവി ജന. കൺവീനർ എസ്.സി. ജോൺ,
മലയാളിക്കഭിമാനമായി വി.ജെ.ജോഷിത : ലഡു വിതരണം ചെയ്ത് അമ്മ
കൽപ്പറ്റ : കേരളത്തിനഭിമാനമായി വി.ജെ.ജോഷിത. സന്തോഷം പങ്ക് വെച്ച് മാതാപിതാക്കൾ. ഇന്ത്യ അണ്ടർ 19 വനിതാ ലോക കപ്പ് നേടിയ ശേഷം ജോഷിത നാളെ കൽപ്പറ്റയിലെ വാടക വീട്ടിലെത്തും. പരമ്പരയിലാകെ 6 വിക്കറ്റ് നേടിയ ജോഷിത മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.ഇന്ത്യ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തോൽപ്പിച്ചാണ് കപ്പടിച്ചത്.തുടർച്ചയായ രണ്ടാം കീരീടമാണ് ഇന്ത്യക്ക്.തികഞ ആത്മവിശ്വാസത്തോടെയാണ് നാട്ടിൽ നിന്ന് പോയതെന്നും ഇന്ത്യ കപ്പ് നേടുമെന്ന് ജോഷിതക്കുറപ്പായിരുന്നുവെന്നും അമ്മ ശ്രീജ പറഞ്ഞു. അമ്മ ശ്രീജ ജോലി ചെയ്യുന്ന ആനപ്പാലം ജംഗ്ഷനിൽ കടകളിലും
വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി : ജുനൈദ് കൈപ്പാണിയെ ആദരിച്ചു
വെള്ളമുണ്ട : മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യംഅന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്‌കാരം,മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത് മെമ്പർക്കുള്ളഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത്
ജനകീയനായ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ : ഹംസ ഇസ്മാലി പടിയിറങ്ങി
മാനന്തവാടി : വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി സേവനത്തിൽ നിന്ന് വിരമിച്ചു. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നിർണായകമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നതിനിടെയിലാണ് അദ്ദേഹം സേവനത്തിൽ നിന്നും വിരമിക്കുന്നത്.കോവിഡ് കാലത്തും അതിന് ശേഷവും ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിയതിന് സംസ്ഥാന തലത്തിൽ തന്നെ വിവിധ അനുമോദനങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്.പൊതുജനാരോഗ്യ മേഖലയിൽ വിവിധ തസ്തികളിൽ സംസ്ഥാനത്തിൻറെ വിവിധ
സംസ്ഥാന സ്പെഷ്യൽ സ്കൂൾ അധ്യാപകനു ള്ള പ്രത്യേക : ജൂറി പുരസ്കാരം ടി. യു ഷിബുവിന്
കൽപ്പറ്റ : പുൽപ്പള്ളി കൃപാലയ സ്കൂളിന് അഭിമാനത്തിന്റെ തിളക്കം.കൃപാലയ സ്കൂളിന് അഭിമാനത്തിന്റ തൂവലുമായി . ടി. യു . ഷിബു. 2024-2025സംസ്ഥാന സ്പെഷ്യൽ സ്കൂൾ മികച്ച അധ്യാപക നു ള്ള പ്രത്യേക ജൂറി പുരസ്കാരം ഷിബു ടി. യു വിന് ലഭിച്ചു. കോട്ടയത്തു വെച്ചു നടത്തപ്പെട്ട സദ്ഗമയ 2025 ന്റെ സമാപന സമ്മേളനത്തിൽ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി . പി . എ ൻ . വാസവന്റെ പക്കൽ നിന്നും ശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി.സ്കൂളിൽ പ്രോഗ്രാം
സഞ്ജു കെ.ജെ.യ്ക്ക് ജെസിഐ കൽപ്പറ്റ ബിസിനസ് അവാർഡ്
കൽപ്പറ്റ : ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയിട്ടും, മനക്കരുത്തോടെ വീണ്ടും തിരിച്ചുവരുകയും പ്രദേശത്തിന് തൊഴിൽ സൃഷ്ടിക്കുകയും ചെയ്ത സഞ്ജു കെ.ജെ.യ്ക്ക് ഈ വർഷത്തെ ജെസിഐ കൽപ്പറ്റ ബിസിനസ് അവാർഡ് ലഭിച്ചു. ജെസിഐ സോണൽ പ്രസിഡന്റ് ജെസ്സിൽ ജയൻ ആണ് അവാർഡ് നൽകിയത്.സഞ്ജു കെ.ജെ. സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ *എക്സോട്ടിക് പെറ്റ്സ് സോൺ* എന്ന പേരിൽ അപൂർവമായ കിളികൾ, പാമ്പുകൾ, അണ്ണാൻ മീനുകൾ തുടങ്ങിയവയുടെ പ്രദർശനം ആരംഭിച്ചതോടെ പ്രദേശത്തെ ആറോളം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും
എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
ചെറുവേരി : എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മൻസൂർ ഫാളിലി അധ്യക്ഷത വഹിച്ചു.ഹാരിസ് ഇർഫാനി,മുബഷിർ ലത്തീഫി,മൻസൂർ ഫാളിലി,ഷാനിദ് ചേറുവേരി,റാഷിദ് ഹിഖമി തുടങ്ങിയവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്ക് ഗൈഡൻസ്, സ്കോളർഷിപ്പ്, കരിയർ കൗൺസിലിംഗ്, പേഴ്സണൽ കൗൺസിലിംഗ്, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ പ്രോഗ്രാമുകൾ നടത്തിവരുന്ന വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ നേതൃത്വത്തിലാണ് മോഡൽ
അഖിലേന്ത്യ ജേതാക്കളെ അൽ ഫുർഖാൻ : അനുമോദിച്ചു
വെള്ളമുണ്ട : ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ റാങ്ക് നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അൽ ഫുർഖാൻ സുന്നി മദ്രസ്സ വിദ്യാർത്ഥിനികളായ അൻസീമ ഫാതിമ,ഹംന ഫാതിമ എന്നീ പ്രതിഭകളെഅനുമോദിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു.ഇബ്റാഹിം ഫൈസി,ദാവൂദ് അഷ്റഫി,സദർ മുഅല്ലിം ഉസ്മാൻ മുസ്ലിയാർ, എം.സി മജീദ് മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാതലത്തിൽ സ്കോളർഷിപ്പിനർഹരായറിനു ശാദിയ, ഫാതിമ ഹിബ, ആയിശ
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആട് ചത്തു : മറ്റൊരു ആടിന് ഗുരുതര പരിക്ക്
മാനന്തവാടി : തിരുനെല്ലി കോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതിയിൽ രതീഷിൻ്റെ മുന്നു വയസ്സുള്ള മൂന്നു മാസം ഗർഭിണിയായ ആടാണ് ചത്തത്. കോട്ടിയൂർ അടിയ ഉന്നതിയിലെ കരിയൻ്റെ രണ്ട് വയസ്സുള്ള ആടിനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.കരിയൻ്റെവീട്ടിൽആടിൻ്റെകൂട്ടിൽ കരച്ചിൽ കേട്ട വീട്ടുകാർ ലൈറ്റിട്ട് ഒച്ചവച്ചതിനാൽ ആടിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. 200 മീറ്റർ ദൂരത്തിലാണ് രണ്ടു സംഭവവും. ആന പ്രദേശത്ത് ഇറങ്ങിയതിനാൽ ആളുകൾക്ക് പുറത്തിറങ്ങുവാൻ കഴിയാത്തതാണ് രണ്ടാമത്തെ വീട്ടിലും
കേന്ദ്ര ബജറ്റ് സ്വാഗതാർഹം : ഇടത്തരക്കാർക്കും വനിതാ സംരംഭകർക്കും പ്രതീക്ഷ നൽകുന്ന ബജറ്റെന്ന് വിമൻ ചേംബർ ഓഫ് കൊമേഴ്‌സ്
കൽപ്പറ്റ : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നിർദേശങ്ങളെ വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് സ്വാഗതം ചെയ്തു. മധ്യവർഗ്ഗങ്ങൾക്കും വനിതാ സംരംഭകർക്കും ബജറ്റ് നിർദേശങ്ങൾ ആവേശം പകരുന്നുവെന്ന് വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ബിന്ദു മിൽട്ടൻ അഭിപ്രായപ്പെട്ടു. സ്ത്രീ സംരംഭകർക്ക് രണ്ടു കോടി വരെ വായ്‌പ അനുവദിക്കുമെന്ന ബജറ്റ് നിർദേശം ഉൽപ്പാദന മേഖലയിൽ ചലനങ്ങളുണ്ടാക്കും.ആയിരകണക്കിന് വനിതാ സംരംഭകർക്ക് ഈ നിർദേശം ഗുണകരമാകും .സംരംഭക മേഖലയിലെ തുടക്കക്കാരായ സ്ത്രീ സംരംഭകർക്കും , പട്ടിക ജാതി
കലാ ബഖാ എഫ്-സോൺ മത്സര ഇനങ്ങളുടെ രണ്ടാം ദിന : മത്സര ഫലം
പുൽപ്പള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാ ബഖാ എഫ് -സോൺ രണ്ടാം ദിവസത്തെ സ്റ്റേജിതര മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു .മത്സര ഇനങ്ങളായ അറബിക് ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ബഹീജ് അഹമ്മദ് (സെൻ്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി ) ഇംഗ്ലീഷ് പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം ഐറിൻ മേരി സജി ( സെൻ്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി ) കവിത രചന മലയാളം ഒന്നാം സ്ഥാനം ദേവിക ശ്രീജിത്ത് ( സി.യു.ടി.ഇ.സി കണിയാമ്പറ്റ
വിവാഹ ജൂബിലി : ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു
വെള്ളമുണ്ട : ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾസമാപിച്ചു.. മൂന്ന് ദിവസമായി നടന്ന ഇടവക തിരുനാളിന്റെ ഭാഗമായി വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. .തിരുനാളനാളിന് ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുനാൾ കൊടിയേറ്റിയതോടെയാണ് മൂന്ന് ദിവസത്തെ ആഘോഷം തുടങ്ങിയത്. . ആദ്യ ദിനം വിശുദ്ധ കുർബാനയും പുർവ്വി കാനുസ്മരണവും നടന്നു. ശനിയാഴ്ച വൈകുന്നേരം തിരുനാൾ കുർബാനക്ക് ഫാ. ടോണി ഏലങ്കുന്നേൽ
കലാബഖ എഫ് സോൺ ; മത്സര ഇനങ്ങളുടെ ആദ്യ ദിനത്തിലെ മറ്റ് ഫലങ്ങൾ
പുൽപള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്-സോൺ കലോത്സവത്തിൽ ആദ്യ ദിനത്തിലെ മറ്റു സ്റ്റേജിതര മത്സരങ്ങളുടെ ഫലം പ്രാഖ്യാപിച്ചു. മലയാളം പ്രസംഗ മത്സരം ഒന്നാം സ്ഥാനം അയ്റിൻ മേരി സജി (സെന്റ്, മേരിസ് കോളേജ് സുത്താൻ ബത്തേരി ),കാവ്യകേളി ഒന്നാം സ്ഥാനം എയ്ഞ്ചലീന മെറ്റൽഡ ( സി യു ടി ഈ സി കണിയാംപറ്റ ).
കലാബഖ എഫ് സോൺ ; മത്സര ഇനങ്ങളുടെ ആദ്യ ദിന ഫലം പ്രഖ്യാപിച്ചു
പുൽപള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്- സോൺ കലോത്സവത്തിൽ ആദ്യ ദിവസത്തെ സ്റ്റേജിതര മത്സരങ്ങളുടെ ഫലം പ്രാഖ്യാപിച്ചു.മത്സര ഇനങ്ങളായ തമിഴ് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ബെൻസൺ ബോവാസ് എം (പഴശ്ശിരാജ കോളേജ് പുൽപള്ളി ), തമിഴ് കവിത രചനയിൽ ഒന്നാം സ്ഥാനം ബെൻസൺ ബോവാസ് എം (പഴശ്ശിരാജ കോളേജ് പുൽപള്ളി ), ഉപന്യാസ രചന ഒന്നാം സ്ഥാനം സിൻസി പി വി (ഡോൺ ബോസ്കോ കോളേജ് സുൽത്താൻ ബത്തേരി )