മാനന്തവാടി : മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി
സി.കെ.രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ,പി ടി എ പ്രസിഡൻ്റ് ഷജിത്ത് എൻ.ജെ,എസ്.എം.സി ചെയർപേഴ്സൺ മൊയ്തൂട്ടി അണിയാരത്ത്,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജിജി.കെ.കെ,സ്കൂൾ വൈസ് പ്രിൻസിപ്പാൾ സുരേഷ് കുമാർ കെ.കെ,എൻ.എസ്.എസ്.പി.ഒ.റംല കാവുങ്ങൽ, വാളണ്ടിയർ ലീഡർ അനുലയ ബിനു,സിദ്ധാർത്ഥ് പി ഗിരീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.അദ്ധ്യാപകർ,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പിൻ്റെ ഭാഗമായി വർജ്ജ്യം ലഹരി വിരുദ്ധ ക്യാമ്പെയിൻ,ആർജ്ജവം എൻ.എസ്.എസ്.ഓറിയൻ്റേഷൻ,ജെൻ്റർ പാർലമെൻ്റ്,മാനസ ഗ്രാമത്തിൽ ജൻഡർ ഓഡിറ്റ് എന്നീ പരിപാടികൾ സംഘടിപ്പിക്കുകയും മാനസ ഗ്രാമത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം നടത്തുകയും ചെയ്തു.
