തിരുവനന്തപുരം : ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്. രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു.
Category: Thiruvananthapuram
റേഷൻ കടകൾക്ക് വ്യാഴം, ശനി ദിവസങ്ങളിൽ അവധി
തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ മാസം നാല് വരെ നീട്ടിയ മേയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്‍റെ ആദ്യദിനം റേഷൻകടകൾക്ക് നൽകുന്ന അവധി വ്യാഴാഴ്ച ആയിരിക്കും. ബക്രീദ് ജൂൺ ഏഴിലേക്ക് (ശനി) മാറിയതിനാൽ അന്നേ ദിവസം അവധിയും ജൂൺ 6ന് (വെള്ളി) പ്രവൃത്തിദിനവുമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൂർണമായും റേഷൻകടകളിൽ എത്തിച്ചുകഴിഞ്ഞു.മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന
കോവിഡ് പരിശോധന നിർബന്ധ മാക്കുന്നു; പനി ലക്ഷണങ്ങളുള്ളവ ർ ആന്റിജൻ ടെസ്റ്റ് ചെയ്യണം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ രിശോധന നിർബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ കോവിഡുണ്ടോ യെന്ന് പരിശോധിക്കണം.പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെ ങ്കിൽ ആർടിപിസിആർ പരിശോധന നടത്തണ മെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരി ലുമാണ് രോഗം ഗുരുതരമാകാൻ സാധ്യതയു ള്ളത്. ഇങ്ങനെയുള്ളവർ മാസ്‌ക് നിർബന്ധമാ യും ധരിക്കണം.പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിർ ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാ
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്ബ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു ആയതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കുക. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ
വീണ്ടുംകോവിഡ് ബാധിതരുടെ എണ്ണം 430 ആയി; ഒരാഴ്ചക്കിടെ രണ്ട് മരണം റിപ്പോര്‍ട്ടു ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്. ദക്ഷിണപൂര്‍വേഷ്യന്‍
പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം;റിസള്‍ട്ട് അറിയാവുന്ന സൈറ്റുകള്‍ ഇവ
തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും. നാല് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ
സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്.*ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആയതിനാൽ *ഇന്ന് (20.05.2025) വെകുന്നേരം 5 മണിക്ക് മേല്പറഞ്ഞ ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.* KSDMA, 20.05.2025,
എസ്.എസ്.എൽ.സി ഫലം:കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം മാനം കുറഞ്ഞു
തിരുവനന്തപുരം : ഈ വർഷത്തെ എസ്.എസ്.എൽ. സി. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.ഈ വർഷം ആകെ 4.27,220 വിദ്യാർത്ഥികളായിരുന്നു എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്.ഇവരിൽ 4.24583 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി.99.5 ശതമാനമാണ് ഈ വർഷത്തെ വിജയ ശതമാനം’കഴിഞ്ഞ വർഷം ഇത് 99.61 ശതമാനമായിരുന്നു.61,442 വിദ്യാർത്ഥികൾക്കാണ് ഈ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.കഴിഞ്ഞ വർഷം 71,832 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത്.പാല,മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിദ്യാർത്ഥികളും
പേരാവൂർ എം.എൽ.എ. . സണ്ണി ജോസഫിനെ കെ.പി.സി.സി. പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു
തിരുവനന്തപുരം : അടൂർ പ്രകാശിനെ യു ഡി എഫ് കൺവീനറായും തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി പ്രസിഡൻ്റുമായിരുന്നു സണ്ണി ജോസഫ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പെട്ടെന്നുള്ള നേതൃമാറ്റം.ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ സുധാകരന്‍ രംഗത്തെത്തുമെന്ന ആശങ്ക കോണ്‍ഗ്രസ്സിലുണ്ട്. ഏതെങ്കിലും തരത്തിലുള്ള പൊട്ടിത്തെറിയിലേക്കുള്ള സാധ്യത കണക്കിലെടുത്ത് എ ഐ സി സി പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി കെ സുധാകരനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പുകളെ ഒന്നിച്ച് നേരിടാനുള്ളതിന് പറ്റിയ നേതൃത്വത്തെയാണ് കെ പി സി സിയിലുൾപ്പെടുത്തിയത്. നല്ല തീരുമാനമാണെന്നും
‘കര്‍ഷകമിത്രം’:ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം : കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്ന ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അജണ്ടയിലാണ് ഈ നിര്‍ദ്ദേശമുള്ളത്. സംസ്ഥാന മൃഗം, പക്ഷി, മീന്‍ എന്നിവയ്‌ക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിര്‍ദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിര്‍ദ്ദേശം സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അഞ്ചാമത് യോഗത്തിന്റെ അജണ്ടയില്‍ സ്ഥാനം പിടിച്ചു. ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്നത് അജണ്ടയിലെ നാലാമത്തെ ഇനമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനവാസമേഖലകളില്‍ കാണുന്ന വിഷമില്ലാത്ത പാമ്പാണ് ചേര.കാര്‍ഷിക വിളകള്‍ക്ക് നാശം
കാശ്മീർ ഭീകരാക്രമണം: നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
തിരുവനന്തപുരം : കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാശ്മീരിൽ കുടുങ്ങി പോയ, സഹായം ആവശ്യമായവർക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ
കേരളത്തിൽ4 ദിവസം ഇടിമിന്നലോടെ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 19, 20 തീയതികളിൽ ഇടിമിന്ന ലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
കെ.എസ്.ആർ.ടി.സി.യുടെ പരസ്യ നടത്തിപ്പ് സ്വകാര്യ ഏജൻസികളിലേക്കാ…..?
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസിന്റെ പരസ്യ നടത്തിപ്പ് സ്വകാര്യ ഏജൻസികൾക്ക് നൽകാൻ നീക്കം നടക്കുന്നതായി സൂചന. കെ എസ് ആർ ടി സി ബസുകളുടെ പരസ്യ നടത്തിപ്പ് വീണ്ടും സ്വകാര്യ ഏജൻസികൾക്ക് നൽകാൻ ഉള്ള ചരടു വലികൾ നടക്കുന്നതായി പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കെ. എസ്. ആർ. ടി സി ജീവനക്കാർക്ക് നൽകേണ്ട ശമ്പളം പോലും പിടിച്ചു വയ്ക്കുമ്പോഴാണ്, പ്രധാന ടിക്കറ്റ് ഇതര വരുമാനം സ്വകാര്യ ഏജൻസിക്ക് കൈമാറുന്നത്. നിലവിൽ കോമേഴ്സ്യൽ വിഭാഗം നേരിട്ട് നടത്തി
കേരള നിയമസഭാ ലൈബ്രറിക്ക് ജുനൈദ് കൈപ്പാണിയുടെ ‘തദ്ദേശ പഠനം’ കൈമാറി
തിരുവനന്തപുരം : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച തദ്ദേശപഠന ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ കേരള നിയമസഭ ലൈബ്രറിക്ക് നൽകി.നിയമസഭാ മന്ദിരത്തിൽ വെച്ച് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുസ്തകം ഏറ്റുവാങ്ങി.കേരളത്തിന്‍റെ ഭരണചലനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രവും ജനാധിപത്യ പ്രയാണത്തിലെ അവിസ്മരണീയ അടയാളപ്പെടുത്തലുകളും വൈജ്ഞാനിക സമൃദ്ധിയും പേറുന്ന നിയമസഭ ലൈബ്രറിക്ക് നൂറാണ്ടിന് മുകളിൽ ചരിത്രമുണ്ട്. നിയമസഭയുടെ വികാസ പരിണാമങ്ങൾക്കും സംസ്ഥാന ചരിത്ര സാക്ഷ്യങ്ങൾക്കുമൊപ്പം വളർന്ന രാജ്യത്തെ ഏറ്റവും മികച്ച
ദേശീയ വികസന ഏജൻസി ഭാരത് സേവക് പുരസ്‌കാരം : ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
തിരുവനന്തപുരം : ദേശീയ വികസന ഏജൻസിയായ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത് മെമ്പർക്കുള്ളഭാരത് സേവക് പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.1952ൽ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷൻ്റെ കീഴിൽ സ്ഥാപിതമായ ദേശീയ വികസന ഏജൻസിയായ ഭാരത് എസ്.എസ്, നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഏജൻസിയാണ്.സദ്ഭാവനാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബി. എസ്. ബാലചന്ദ്ര പുരസ്കാരം സമ്മാനിച്ചു.ന്യൂഡൽഹി സെൻട്രൽ സമാജ് ഡയറക്ടർ
വയനാട്ടിൽ നിന്ന് ഒരു കടുവ : കൂടി തിരുവനന്തപുരം മൃഗശാലയിൽ
തിരുവനന്തപുരം : വയനാട് പുൽപ്പള്ളി അമരക്കുനിയിലെ ജനവാസ മേഖലയിൽ ഭീതിപരത്തിയ കടുവയെ തിരുവനന്തപുരത്തെ സുവോളജിക്കൽ ഗാർഡനിൽ എത്തിച്ചു. . കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ (ആനിമൽ ഹോസ് പൈസ് സെന്റർ ) ചികിത്സയിലായിരുന്ന കടുവയെ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അനിമൽ ആബുംലൻസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.വഴി നീളെ ഇടക്ക് അനിമൽ ആംബുലൻസ് നിർത്തി കടുവയുടെ ആരോഗ്യസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധിച്ചു. ജനുവരി 17 നാണ് അമരക്കുനിയിലും പരിസരത്തും ഇറങ്ങി വളർത്തു മൃഗങ്ങളെ പിടികൂടിയ കടുവയെ വന്നുവകുപ്പ് കൂട് വെച്ച് പിടികൂടിയത്.
ഷാരോൺ കൊലപാതക കേസ്:പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.ശിക്ഷ നാളെ പ്രസ്താവിക്കും
തിരുവനന്തപുരം : കാമുകനായ ഷാരോണിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വിധിച്ചു.ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്.പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്.2022 ഒക്ടോബർ 14-ന് ഷാരോൺരാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയത്.നെയ്യൂർ ക്രിസ്ത്യൻ കോളേജ് ഓഫ്
പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ
തിരുവനന്തപുരം : എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടിയത്.*തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ. എച്ച് വിഭാഗം കഥകളി ഗ്രൂപ്പ്, തിരുവാതിര, വ്യക്തി ഗത ഇനത്തിൽ ഭാരതനാട്യം എന്നിവയിലാണ് മികച്ച വിജയം നേടിയത് . സാൻവി ഡാൻസ് അക്കാദമിയിലെ സായന്ത്
ഫോറസ്റ്റ് ഭേദഗതി ബില്‍ – നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി
തിരുവനന്തപുരം : കേരള ഫോറസ്റ്റ് ഭേദഗതി ബില്‍ സംബന്ധിച്ച് പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീര്‍ഘിപ്പിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 2024 ഡിസംബര്‍ 31-വരെയായിരുന്നു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി. ബില്ലിന്റെ മലയാളം പകര്‍പ്പ് നിയമസഭയുടെ വെബ് സൈറ്റില്‍ ലഭ്യമാകാന്‍ താമസിച്ചതിനാലാണ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയില്‍
മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചിലവാക്കാതെ കിടക്കുന്നത് എഴുന്നൂറോളം കോടി രൂപ
തിരുവനന്തപുരം : ആകെ 705 കോടി 96 ലക്ഷം രൂപ സംഭാവനയായി കിട്ടിയപ്പോൾ ഇതുവരെ ചിലവഴിച്ചത് ഏഴ് കോടി രൂപ മാത്രം. ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു ജനത പുനരധിവാസത്തിനായി മുറവിളികൂട്ടുമ്പോഴാണ് ക്രിസ്തുമസ് – പുതുവർഷത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു രൂപ പോലും ചിലവാക്കാതെ കിടക്കുന്നത്. 2024 ജൂലൈ 30-ന് അർദ്ധരാത്രിയിൽ നിമിഷങ്ങൾ കൊണ്ട് ഒരു നാട് മുഴുവൻ ഉരുൾ ദുരന്തത്തിൽ ഒലിച്ചു പോയ ദുഃഖ വാർത്ത കണ്ണീരോടെയും സങ്കടത്തോടെയും കേൾക്കേണ്ടി സുമനസ്സുകൾ അന്ന് മുതൽ
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ(JMA ) സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരൻ അധ്യക്ഷനായി. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു പറഞ്ഞു.വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നവരാകണം മാധ്യമ പ്രവർത്തകർ അല്ലാതെ കോർപ്പറേറ്റ് സിൻഡിക്കേറ്റുകൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നവരായി
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു
തിരുവനന്തപുരം : റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കിൾ ബിശ്വാസിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത നൽകിയ കത്തിലാണ് ഇക്കാര്യമറിയിച്ചത്. ദുരന്ത നിവാരണ ഫണ്ട് ലഭ്യതയും ചിലവഴിക്കലും പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണവും ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇത് വലിയ ഗുണം ചെയ്യും. മുണ്ടക്കൈ – ചൂരൽ മല ദുരന്തത്തെ കേന്ദ്ര സർക്കാർ അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ഉരുൾ ദുരന്തം നടന്ന് അഞ്ച് മാസം തികഞ്ഞ ദിവസമാണ്
വിജയ് ഹസാരെ ട്രോഫി : കേരള ടീം സ്ക്വാഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാര്‍ ആണ് ടീം ക്യാപ്റ്റന്‍. ഹൈദരാബാദില്‍, ഡിസംബര്‍ – 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍. ഡിസംബര്‍ 20 ന് ടീം ഹൈദരാബാദില്‍ എത്തും. ടീമംഗങ്ങള്‍ : സല്‍മാന്‍ നിസാര്‍( ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, ഷോണ്‍ റോജര്‍,
പട്ടിക വർഗ്ഗ കുടുംബത്തെ ഒഴിപ്പിക്കല്‍ – കര്‍ശന നടപടി സ്വീകരിക്കും- മന്ത്രി
തിരുവനന്തപുരം : വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി റേഞ്ചിലെ കൊള്ളിമൂല ആദിവാസി സെറ്റില്‍മെന്റ്ല്‍ നിന്നും ഗോത്ര കുടുംബത്തെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് . സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഭരണ വിഭാഗം വനം മേധാവിക്കും നിര്‍ദേശം
കേന്ദ്രത്തിനെതിരായ വ്യാജപ്രചരണം; സംസ്ഥാന സർക്കാർ മാപ്പ് പറയണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം : വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു
സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയണമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി. ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന മന്ത്രിയെ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ്. ഇത് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രിയെ
വയനാട് മുണ്ടക്കൈ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ
തിരുവനന്തപുരം : നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷല്‍ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കാണ് കെ വി തോമസ് കത്ത് നല്‍കിയിരുന്നത്. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ
പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം : വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ല. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടിൽ
സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്
തിരുവനന്തപുരം : മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം സി. കെ. ജാനുവിന് . 10,000/- രൂപയും ഫലകവുമാണ് അവാർഡ്. മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ ദിശയിൽ, കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ
സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായിമാപ്പുപറയണമെന്ന് കെ സുധാകരന്‍
തിരുവനന്തപുരം : സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായിമാപ്പുപറയണമെന്ന് കെ സുധാകരന്‍ എംപിമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോള്‍ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി
