കൽപ്പറ്റ : പുത്തൂർവയൽ എ ആർ ക്യാമ്പിന് സമീപമാണ് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റത്..മാനന്തവാടിയിലെ ഫ്രണ്ട്സ് ആംബുലൻസ് ഡ്രൈവർ അബ്ദുറഹ്മാ (41) നാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.
Category: Districts
അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം – പ്രകൃതി
ദ്വാരക : ക്രിത്യമായി ഇ-ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം . അങ്ങനെയാണ് എനിക്ക് മാവോയിസ്റ്റ് എന്ന പേര് പോലും ലഭിച്ചതെന്ന് നർത്തകിയും, കവിയുമായപ്രകൃതി പറഞ്ഞു.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിവസത്തിൽ മഴവിൽ നിറങ്ങളിൽ മനുഷ്യർ : കലയും സാഹിത്യവും അനുഭവങ്ങളും എന്ന വിഷയത്തിൻമേൽ നടന്ന പാനൽ ഡിസ്കഷനിൽ സംസാരിക്കുകയായിരുന്നു പ്രകൃതി. ഒരേ സമയം ആദിവാസി എന്ന
ബപ്പനം ബോയ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
വാരാമ്പറ്റ : ബപ്പനം ബോയ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബപ്പനം മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു.ഷബീർ പി,മജീദ് എം.കെ, നൗഫൽ കെ, പത്മനാഭൻ എ, നാസർ പി, അസീസ് കെ, കബീർ പി, ജുനൈദ് കെ തുടങ്ങിയവർ സംസാരിച്ചു.
പുതുതലമുറയോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്നത് അനിവാര്യം ബേസിൽ ജോസഫ്
ദ്വാരക : എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ എന്റെ നാടും നാട്ടുകാരും സിനിമകളും എന്ന സെഷനിൽ പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ്.വയനാട്ടുകാരൻ ആയതിന്റെ പേരിൽ നേരിട്ടിട്ടുള്ള കളിയാക്കലുകളെപറ്റിയും വയനാടിനെപറ്റി മറ്റുജില്ലക്കാർക്കുള്ള തെറ്റിദ്ധാരണകളെ പറ്റിയും ബേസിൽ പറഞ്ഞു, ‘വയനാട് ആണ് നാട് എന്ന് പറയുമ്പോൾ നിങ്ങളൊക്കെ വള്ളിയിൽ തൂങ്ങിയല്ലേ യാത്രചെയ്യുന്നത്’ എന്നൊക്കെ പോലെയുള്ള
ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’പ്രകാശനം ചെയ്തു
ദ്വാരക : ഹാംലെറ്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി എഴുതിയ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ എന്ന പുസ്തകം വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ പാറക്കടവ് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണന് നൽകി പ്രകാശനം ചെയ്തു.ഡബ്ല്യൂ.എൽ.എഫ് കോർഡിനേറ്റർ ഷാജൻ ജോസ് പുസ്തകപരിചയം നടത്തി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ
വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം തുടങ്ങി
മാനന്തവാടി : വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ് ബിനാലെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. വയനാട് ആർട്ട് ക്ലൗഡിൻ്റെ ആഭിമുഖ്യത്തിൽ ഉറവ് ഇക്കോ ലിങ്ക്‌സിൻ്റെ സഹകരണത്തോടെ 20 കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന കലാപ്രദർശനമാണ് “വൈൽഡ് വിസ്‌പേഴ്‌സ്”. മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 2024 ഡിസംബർ 27 മുതൽ 30 വരെയാണ് പ്രദർശനം. വയനാടിൻ്റെ വർത്തമാനകാല ദുരന്ത പശ്ചാത്തലത്തിൽ കലാകാരന്മാരുടെ നിമന്ത്രണങ്ങളാണ് വൈൽഡ് വിസ്പേഴ്സ് എന്ന ഈ
സംസ്ഥാനതല സർഗോത്സവം: ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി മന്ത്രി ഒ.ആർ കേളു
മാനന്തവാടി : ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 28, 29 തിയതികളിൽ നടക്കുന്ന സംസ്ഥാനതല സർഗോത്സവം ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചതായി പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെയും സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെയും നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ദു:ഖാചരണമായതിനാൽ ഡിസംബർ 28 29 തിയതികളിൽ നടത്താനിരുന്ന ഉദ്ഘാടന പരിപാടികൾ, ഘോഷയാത്ര, സമാപന സമ്മേളനം എന്നിവ റദ്ദാക്കിയതായും
കുടുംബ സംഗമം നടത്തി
ആറുവാൾ : ചെറുകരഎ.എൽ. പി സ്കൂളിൽ സംഘടിപ്പിച്ച പതിനാറമത് തോട്ടോളി കുടുംബ സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ടി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം അമ്മദ് കൊടുവേരി,സൂപ്പി ടി,സൽമസലാം, ജുബൈർ ദാരിമി,കെ. ഇബ്രാഹിം,സൂപ്പിമാസ്റ്റർ മൊയ്‌തു മാസ്റ്റർ, ഇസ്മായിൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചുകെ. എ മുഹമ്മദലി മാസ്റ്റർ ക്ലാസ്സെടുത്തു.
പ്രാര്‍ത്ഥനകള്‍ വിഫലം;എം.ടി വാസുദേവൻ നായര്‍ അന്തരിച്ചു
കോഴിക്കോട് : മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയില്‍ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ
30 -ന് മന്ത്രി കേളുവിന്റെ വസതിയിലേക്കും 31-ന് കലക്ട്രേറ്റിലേക്കും മുസ്ലിം ലീഗ് മാർച്ച്
മാനന്തവാടി : മുണ്ടക്കൈ,ചൂരൽമല പുനരധിവാസത്തിൽ സർക്കാർ അനാസ്ഥക്കെതിരെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഈ മാസം മുപ്പത്തൊന്നിനു കളക്ടറേറ്റ് മാർച്ചിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ നിന്നും ആയിരത്തി അഞ്ഞൂറ് ആളുകളെ പങ്കെടുപ്പിക്കാൻ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് പോസ്റ്റർ പ്രകാശനം ചെയ്തു കൊണ്ട് യോഗം ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അസീസ് കോ റോം സ്വാഗതം പറഞ്ഞു.ഈ മാസം മുപ്പതിനു മന്ത്രി ഒ.ആർ.കേളു വിന്റെ വസതിയിലേക്ക്
സർഗ്ഗാത്മകത: വിദ്യാർഥികളിൽ അതുല്യമായ സാധ്യതകൾ തുറക്കുന്നു : ജുനൈദ് കൈപ്പാണി
കൽപ്പറ്റ : സർഗ്ഗാത്മകത വിദ്യാർഥികളിൽ അതുല്യമായ സാധ്യതകൾ തുറക്കുന്നു, ധാർമികതയിൽ ഊന്നിയ കലകൾ സമൂഹത്തിന് എപ്പോഴും ആവശ്യമാണെന്നും വയനാട് ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി. സർഗാത്മകതയുടെ കലാരൂപം എന്ന പ്രമേയത്തിൽ ദാറുൽ ഫലാഹിൽ നടക്കുന്ന ക്യാമ്പസ് ഫെസ്റ്റ് ഇന്റസിയയിൽ സന്ദേശ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യ സംഗമത്തിൽ എസ് ശറഫുദ്ധീൻ അഞ്ചാംപ്പീടിക, ഉസ്മാൻ മുസ്‌ലിയാർ പനമരം, സലാം സഖാഫി പിണങ്ങോട്, സുഹൈൽ സഖാഫി വാരാമ്പറ്റ
അൽസഹ്‌റ യൂണിറ്റ് റെന്റിവ്യൂ സമാപിച്ചു
തരുവണ : അൽസഹ്‌റ പാലേരി ഉസ്താദ് അക്കാദമിയിൽ ‘വിമോചന സമർപ്പണം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പസ് ലൈഫ് ഫെസ്റ്റിവൽ ‘റെന്റിവ്യൂ’സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ജമാൽ സഅദി പള്ളിക്കൽ സമാരംഭം കുറിച്ച ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും സംഘടനം കൊണ്ടും ശ്രദ്ധേയമായിരുന്നു.അൽസഹ്‌റ പ്രിൻസിപ്പാൾ ഇൻചാർജ് മുഹമ്മദ് ലബീബ് നൂറാനി അധ്യക്ഷത വഹിച്ചു. മഹല്ല് ചെയർമാൻ ഈന്തൻ കുഞ്ഞബ്ദുള്ള ഹാജി, പ്രസിഡന്റ് പൂകോത്ത് അബ്ദുല്ല, സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ,
കഥകളി ആസ്വാദനത്തിന് ആയിരങ്ങൾ എത്തി
മീനങ്ങാടി :പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ PSV നാട്യസംഘത്തിൻ്റെ നേതൃത്വത്തിൽ പൂതനാമോക്ഷം ,കിരാതം എന്നീ കഥകളാണ് നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിച്ചത്.ബാലനായ ശ്രീകൃഷ്ണനെ നിഗ്രഹിക്കുന്നതിനായി ലളിതയെന്ന സുന്ദരിയായി അമ്പാടിയിലെത്തുകയാണ് പൂതനയെന്ന രാക്ഷസി. കംസനിയോഗം നടപ്പാക്കാൻ തീരുമാനിച്ചുറപ്പിച്ച പൂതന തൻ്റെ വിഷം പുരട്ടിയ മാറിടത്തിലെ പാൽ ഉണ്ണിക്കണ്ണനെ ഊട്ടിക്കുകയാണ് . തന്റെ ജീവനെടുക്കാനായി സുന്ദരിയായെത്തിയ ലളിതയുടെ ജീവനടക്കം വലിച്ചെടുക്കുന്നതും
ഉരുള്‍ദുരന്തം; ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ്ക
കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസറെ നിയമിച്ച്, മേപ്പാടിയില്‍ പ്രത്യേക ഓഫീസ് തുറന്ന് ദുരന്തബാധിതരുടെ ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പരാതികള്‍ക്കിട നല്‍കാത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിലവില്‍ സ്ഥലത്തില്ലാത്തവരും ദുരന്തബാധിതരല്ലാത്തവരും ലിസ്റ്റിലുണ്ട്. അതുകൊണ്ട് തന്നെ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടായതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍വകക്ഷിയോഗത്തിലും തുടര്‍ന്ന് നടത്തിയ യോഗങ്ങളിലുമെല്ലാം എടുത്ത
കെ.കരുണാകരൻ അനുസ്മരണ യോഗവുംപുഷ്പാർച്ചനയും നടത്തി
മേപ്പാടി : മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ കെ.കരുണാകരൻ അനുസ്മരണ യോഗവുംപുഷ്പാർച്ചനയും നടത്തി.യോഗം കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഒ.വി. റോയ് അദ്ധ്യക്ഷത വഹിച്ചു.ഒ – ഭാസ്ക്കൻ – രാജു ഹെ ജമാ ഡി – അരുൺ ദേവ്.സി.എ.റ്റി.എ. മുഹമ്മദ്ബി.പി. ബെന്നി.പി.എം. സൈതലവിസുകുമാരൻ – എൻ.കെ.കെ.പി. ഹൈദർ അലിഎൻ. നോറിസ്ബെന്നി നെടും ബാലഎന്നിവർ സംസാരിച്ചു.സുജാത മഹാദേവൻസതീഷ് കല്ലായി.ശ്രീജ ബാബുഅഷറഫ് ചെമ്പോത്തറപി.കെ.രാജീവ്പി.വി. വർഗീസ്എന്നിവർ നേതൃത്യം നൽകി.
ക്രിസ്മസ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്- ബിഷപ്പ്
പുല്‍പള്ളി : മാർ അലക്സ് താരാമംഗലം ക്രിസ്തുമസ് കേവലമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലെന്നും പുത്തന്‍ ചക്രവാളം മാനവ കുലത്തിന് തുറന്ന് കിട്ടിയതിന്റെ ഓര്‍മ്മ ദിനവുമാണെന്ന് മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം പറഞ്ഞു. മുള്ളന്‍കൊല്ലി ഫൊറോനയുടെ കീഴിലെ 12 ഇടവകകളിലെ ജനങ്ങളുടെ ഒത്തുചേരലായി പുല്‍പള്ളിയില്‍ നടന്ന ഗ്ലോറിയ 2024 ക്രിസ്തുമസ് സന്ദേശ റാലിയില്‍ ഉദ്ഘാടന സന്ദേശം നല്‍കുകയായിരുന്ന ബിഷപ്പ്. നിര്‍ഭയരായി മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ഉണ്ണിമിശിഹായുടെ പിറവി തിരുനാള്‍ ആഘോഷം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പുതു
കരോൾ ഗാന മത്സരം നടത്തി
മാനന്തവാടി : ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ കരോൾ ഗാന മത്സരം നടത്തി. വിവിധ വാർഡുകളിൽ നിന്നുള്ള 8 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പതാം യൂണിറ്റിലെ അലീന കുന്നത്തൂർ നയിച്ച ടീമാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം ആറാം യൂണിറ്റിലെ നിനി കുറുപ്പൻപറമ്പിൽ നയിച്ച ടീമും, മൂന്നാം സ്ഥാനം 10ആം യൂണിറ്റിലെ നയിച്ച വന്യ മഠത്തിപ്പറമ്പിൽ ടീമും നേടി. മത്സരം ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോണി
കാടകം പുസ്തക പ്രകാശനവുംകെ.ജെ.ബേബി അനുസ്മരണവും നടന്നു
നടവയൽ : കെ.ജെ.ബേബിയെക്കുറിച്ചുള്ള ഓർമ്മ പുസ്തകമായ കാടകത്തിൻ്റെ പ്രകാശനവും കെ.ജെ.ബേബി അനുസ്മരണവും നടവയൽ ഗ്രന്ഥശാലയിൽ നടന്നു. പുസ്തക പ്രകാശനം പ്രശസ്ത പത്രപ്രവർത്തകനും ഡബ്ല്യു.എൽ.എഫ്. ഡയറക്ടറുമായ ഡോ.വിനോദ് കെ.ജോസ് നിർവ്വഹിച്ചു. സിബി പുൽപ്പളളി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഡോ.അസീസ് തരുവണ കെ.ജെ.ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജെ.ബേബിയെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകത്തിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരും കെ.ജെ.ബേബിയുടെ സുഹൃത്തുക്കളുമായ നാൽപ്പത്തി അറു പേരാണ് എഴുതിയിട്ടുള്ളത്. അധ്യാപകനും എഴുത്തുകാരനുമായ ഷാജി പുൽപ്പള്ളിയാണ് പുസ്തകം എഡിറ്റ് ചെയ്തത്. വയനാട് നീർമാതളം ബുക്സാണ് പ്രസാധകർ. ബത്തേരി
റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
കൊച്ചി : ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ
വിജയരാഘവന്റെ പ്രസ്താനവക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധയോഗവും പ്രകടനവും നടത്തിഉത്തരേന്ത്യയിലെ സംഘികള്‍ക്കും കേരളത്തിലെ സി പി എമ്മിനും ഒരേസ്വരം: കോണ്‍ഗ്രസ്
കല്‍പ്പറ്റ : രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും വിജയിച്ചത് മുസ്‌ലിം വര്‍ഗീയവാദികളുടെയും തീവ്രവാദികളുടെയും വോട്ടുകൊണ്ടാണെന്ന സി പി എം പോളിറ്റ് ബ്യുറോ അംഗം വിജയരാഘവന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ യോഗവും പ്രകടനവും നടത്തി. വയനാട് പാര്‍ലിമെന്റ് മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മ്മാരെയും അപമാനിക്കുന്നതിന് തുല്ല്യമാണ് വിജയരാഘവന്റെ പ്രസ്ഥാവനയെന്ന് യോഗം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ജനങ്ങളെ ആകമാനം അപമാനിച്ചതിന് മാടമ്പിത്തരം മാത്രം പറയുന്ന വിജയരാഘവന്‍ മാപ്പു പറയണം. മൃഗീയ ഭൂരിഭക്ഷം കണ്ട് അമ്പരന്ന് സംഘപരിവാറുകാര്‍ നടത്തിയ പ്രചാരണമാണ് അതെ നാണയത്തില്‍ സി
പൂഴിത്തോട്–പടിഞ്ഞാറത്തറ ബദൽ റോഡിന് കേന്ദ്രം അനുമതി നൽകണം
പൂഴിത്തോട് : പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1994ൽ പ്രവൃത്തി ആരംഭിച്ച് 30 വർഷം പിന്നിട്ടിടും പാത യാഥാർഥ്യമായിട്ടില്ല. കോഴിക്കോട്–- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും വയനാടൻ ജനതയുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കഴിയുന്നതുമായ ചുരം ഇല്ലാത്ത പാത കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് പൂർത്തീകരിക്കാനാകാത്തത്. 60 ശതമാനത്തിൽ അധികം പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെ വനഭൂമിയിലൂടെയുള്ള പ്രവൃത്തിക്ക് വനം വകുപ്പിന്റെ അനുമതി വേണം. 27 കിലോമീറ്റർ വരുന്ന പാതയുടെ കോഴിക്കോട്–-
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടി വി.ജെ.ജോഷിതയുടെ അഭിമാന നേട്ടം
കൽപ്പറ്റ : ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടി വി.ജെ.ജോഷിതയുടെ അഭിമാന നേട്ടം. ഹോട്ടൽ ജീവനക്കാരനായ കൽപ്പറ്റ മൈതാനി ഗ്രാമത്തുവയൽ വെള്ളാച്ചിറ ജോഷിയുടെയും ശ്രീജയുടെയും രണ്ടാമത്തെ മകളായ വി.ജെ. ജോഷിതയിലൂടെ വയനാടിനൊരു ക്രിസ്തുമസ് സമ്മാനമാണ് ലഭിച്ചിട്ടുള്ളത്. രണ്ട് വയസ്സുള്ളപ്പോൾ കൽപ്പറ്റ പള്ളിത്താഴെ റോഡിൽ മുതിർന്ന കുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയാണ് തുടക്കം. ‘മുണ്ടേരി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് കോച്ച് അമൽ ആണ് ആദ്യമായി ജോഷിതയെ ക്രിക്കറ്റ് പരിശീലനത്തിന് പോകാൻ നിർബന്ധിച്ചത്. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വടകര
എന്‍.എസ്.എസ് ക്യാമ്പ് ആരംഭിച്ചു
കാവുമന്നം : കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. തരിയോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 21 മുതല്‍ 27 വരെയാണ് ക്യാമ്പ്. ചടങ്ങില്‍ എം എസ് വിനീഷ, ഡോ. കെ.എം മുരളീധരന്‍, കാസിം, സൂന നവീന്‍, കെ പി പ്രദീശന്‍, എ മുഹമ്മദ് ബഷീര്‍, കെ വി രാജേന്ദ്രന്‍, സി എം
മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി:ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു
കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി:ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങള്‍ആക്ഷേപങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക ഇന്ന് (2024 ഡിസംബര്‍ 20) പ്രസിദ്ധീകരിച്ചു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. 2024 നവംബര്‍ 26 ലെ ദുരന്ത നിവാരണ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം തയ്യാറാക്കിയ കരട്
ചുള്ളിയോട് വനിതാ ഐടിഐയിൽ കെ.എസ് യു വിന് 6/6 സീറ്റ് നേടി മിന്നും വിജയം
കൽപ്പറ്റ : ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്‌യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം വർഷമാണ് കെഎസ്‌യു ചുള്ളിയോട് വനിത ഐടിഐയിൽ മുഴുവൻ സീറ്റുകളിലും വിജയിക്കുന്നത് അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾ എഴുതിയ വിധിയാണെന്ന് കെഎസ്‌യു യൂണിറ്റ് കമ്മിറ്റി പറഞ്ഞു
വയനാട് ഫെസ്റ്റ്: പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു
കല്‍പ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റെ സാമൂഹിക മാധ്യമപ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ പ്രചരണ കാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
കോണ്‍ഗ്രസ് ജന്മവാര്‍ഷികദിനാചരണം 26ന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ : മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികവും, കോണ്‍ഗ്രസിന്റെ 140-ാം ജന്മവാര്‍ഷിക ദിനാചരണവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26ന് കല്‍പ്പറ്റ ടൗണില്‍ വെച്ച് നടക്കും. എ ഐ സി സി, കെ പി സി സി ഭാരവാഹികള്‍, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.
സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ച് പൂര്‍ത്തിയാക്കി നടി മാളവിക മോഹനന്‍
കോഴിക്കോട് : സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ചിന്റെ ഭാഗമായി ആയിരം കിലോ മീറ്റര്‍ ഓട്ടം ലുലു മാളില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 17ന തുടങ്ങിയ എട്ടാമത്തെ ഗോള്‍ ചലഞ്ച് ലുലു മാളിലെ സ്‌കെച്ചേര്‍സ് ഉദ്ഘാടന സദസില്‍ നടി മാളവിക മോഹന്‍ അവസാന കിലോമീര്‍ ഓടിയതോടെയാണ് പൂര്‍ത്തിയായത്. ആയിരം കിലോ മീറ്റര്‍ പൂര്‍ത്തിയാക്കിയ മറ്റുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോടിന്റെ സമ്പന്നമായ കായിക സംസ്‌കാരം കമ്മ്യൂണിറ്റി ഗോള്‍ചലഞ്ചില്‍ പ്രതിഫലിക്കുന്നതായി.പരിപാടിയുടെ ഭാഗമായി പി.ടി ഉഷ ഫൗണ്ടേഷന് സ്‌കെച്ചേര്‍സ് 100 ജോഡി ഷൂസുകള്‍ നല്‍കി.
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പൂർണ്ണ പരാജയം പി കെ കൃഷ്ണദാസ്
മാനന്തവാടി : ആദിവാസി വിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ കടുത്ത അനാസ്ഥക്കും അവഗണനയ്ക്കെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഓ. ആർ കേളുവിന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു ആദിവാസി വിഭാഗങ്ങളെ വോട്ട് ബാങ്ക് ആയും ആദിവാസി ക്ഷേമ ഫണ്ട് വെട്ടിക്കുവാനുള്ള കറുവപ്പശുവായും അതിനു ശേഷം കറിവേപ്പില പോലെ വലിച്ചെറിയുന്ന ദാരുണമായ അവസ്ഥയിലാണ്
പോലീസുകാരന്റെ മരണം-ജുഡീഷ്യല്‍ അന്വേഷണം വേണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ : സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) കമാന്‍ഡോ വെടിയേറ്റ് മരിച്ചത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറ മൈലാടിപ്പടിയില്‍ ചെങ്ങായിമ്മല്‍ വീട്ടില്‍ താമസിക്കുന്ന വിനീത് (36 വയസ്) എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഡിസംബര്‍ 15 ന് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരണപ്പെടുകയുണ്ടായി. സ്‌പെഷ്യല്‍ ഓപ്പറേഷനില്‍ ചേരുന്നതിന് മുമ്പ് മലപ്പുറത്ത് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിശീലനം നടത്തുന്ന അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ്
