കൽപ്പറ്റ : 24മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 12 തിയതിയിൽ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ വയനാട് ഡിസ്ട്രിക്ട് ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ ഗിരീഷ് പെരുന്തട്ട സ്വാഗതവും കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ജോയ് വർഗീസ് അധ്യക്ഷത വഹിച്ചും വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ കേരള ജൂഡോ അസോസിയേഷൻ
Category: Districts
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ പെരിക്കല്ലൂരില്‍ ആരംഭിക്കുന്ന സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി
മുള്ളൻകൊല്ലി : ആവശ്യമായ വാടക കെട്ടിടം പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന ചർച്ച് ഒരു വർഷത്തേക്ക് വാടക രഹിതമായും തുടർന്ന് 8000/- രൂപ പ്രതിമാസ വാടകയ്ക്ക്ക്കും നല്‍കുന്നതിന് തീരുമാനമായി.ഗ്രാമ പഞ്ചായത്തില്‍ മൂന്നാമതായി ആരംഭിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവർത്തനത്തിന് മന്ത്രിസഭ കോഡിനേഷന്‍ കമ്മറ്റി അംഗീകാരം നിരസിച്ചതിനെത്തുടർന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ശ്രീ ഐ.സി ബാലകൃഷ്ണന്‍ തദ്ദേശ സ്വയംഭരണ വരുപ്പ് മന്ത്രിക്കും അപ്പലേറ്റ് അധികാരികള്‍ക്കും അപ്പീല്‍ സമർപ്പിച്ചതിനെ തുടർന്ന് ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
സജീറിന്റെ വേർപാട് നാടിനു നൊമ്പരമായി
ബത്തേരി : നായ്ക്കട്ടി മാതമംഗലം സ്വദേശി പാലക്കുനിയിൽ മൂസയുടെ മകൻ സജീർ 38 ആണ് ഇന്നലെ ഫുട്ബോൾ കളിക്കുന്നതിനിടെ മരിച്ചത്. ബത്തേരി സലാല മൊബൈൽസിൻ്റെ പാർട്ണർ ആണ് മരിച്ച സജീർ. ആർട്ടിസ്റ്റ് അഗ്നി റഷീദ് സഹോദരനാണ്. ശനിയാഴ്ച രാവിലെ സെൻമേരിസ് കോളേജ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വൈകിട്ട് 5.
ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളുക-ജനകീയ കൺവെൻഷൻ പ്രശസ്ത സാമൂഹ്യ പ്രവർത്തക മേധ പട്കർ ഉദ്ഘാടനം ചെയ്തു
മേപ്പാടി : ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വയനാട് മേപ്പാടിയിൽ പ്രതിഷേധ റാലിയും ജനകീയ കൺവെൻഷനും സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി സാമൂഹ്യപ്രവർത്തകയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കൺവീനറുമായ മേധ പട്കർ മേപ്പാടി ബസ്റ്റാൻഡിൽ വച്ച് നടന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നേരിട്ടും അല്ലാതെയും ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളണമെന്ന് അവർ ബാങ്കുകളോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെട്ടു. നർമ്മദായിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും
അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ് എം എസ് ഡബ്ലിയു വിദ്യാർത്ഥികളുടെ ഒൻപത് ദിവസത്തെ ഗ്രാമീണ സഹവാസ ക്യാമ്പ് ആരംഭിച്ചു
മേപ്പാടി : ഗമനം അറിവിന്റെ വേരുകൾ തേടിയുള്ള യാത്ര എന്ന പേരിൽ നടത്തുന്ന ക്യാമ്പ് മേപ്പാടി റിപ്പണിൽ തുടക്കമായി. മുപ്പൈനാട് ഗ്രാമ പഞ്ചായത്തംഗം ആർ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന സാമൂഹികവും പരിധിസ്ഥിതികവും ആയിട്ടുള്ള വെല്ലുവിളികളും പ്രത്യേകമായി ഉരുൾപൊട്ടൽ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങളെ കുറിച്ച് അറിയുകയും പഠിക്കുകയും ആണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം വിവിധ ഇനം ക്ലാസ്സുകളും, ജീവകാരുണ്യ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായിട്ട് ഉണ്ട്. പതിനെട്ടാം തീയതി
കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍
കോഴിക്കോട് : കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിയ ലിറ്റ്മസ്24 സ്വതന്ത്രചിന്താ സമ്മേളനത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.അടുത്ത കാലങ്ങളിൽ വരെ മാർക്കടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ കേരള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. കേരളത്തിലെ അമിതമായ മാർക്ക് നൽകുക വഴി ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള നാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച
മാനസീകാരോഗ്യ പ്രദർശനം നെക്സസ് 2024 ന് തുടക്കമായി
കൽപ്പറ്റ : ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചു ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെടുന്ന മാനസികാരോഗ്യ പ്രദർശനം നെക്സസ് 2024 മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി അധ്യക്ഷനായി. ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആദ്യ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഗ്രേസിനെയും, രണ്ടര പതിറ്റാണ്ട് കാലം സേവനം ചെയ്തു വരുന്ന ഡോക്ടർ മെഹബൂബ് റെസാഖിനെയും ആദരിച്ചു. യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, സെന്റ്
മുണ്ടക്കൈ – ചൂരൽമല പുനരധിവാസം:അവഗണന തുടരുന്ന കേന്ദ്രസർക്കാർ നിലപാട് പ്രതിഷേധാർഹം. സംസ്ഥാന സർക്കാർ അനാസ്ഥ കൈവെടിയണം – റസാഖ് പാലേരി
കൽപ്പറ്റ : വയനാട് ദുരന്തം സംഭവിച്ച് രണ്ടു മാസം പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ ധനസഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന ക്രൂരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. മേപ്പാടി – മുണ്ടക്കൈ – ചൂരൽമല മേഖലയിൽ രണ്ട് ദിവസമായി ദുരിതബാധിതരെയും പ്രദേശവാസികളെയും സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം കല്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് വരെയും കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത് 145.60 കോടി രൂപ മാത്രമാണ്. പുനരധിവാസം
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:മുണ്ടക്കൈ ദുരന്തത്തിൽ കടബാധ്യതയുള്ളവരെ കണ്ടെത്താനുള്ള പട്ടിക ലീഡ് ബാങ്കിന് നൽകി
വയനാട് : മുണ്ടക്കൈ ഉരുൾ പൊട്ടലുമായി ബന്ധപ്പെട്ട ദുരന്ത ബാധിതരിൽ കട ബാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി ദുരന്ത ബാധിതരുടെ പട്ടിക ലീഡ് ബാങ്കിന് കൈമാറിയതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.ദുരന്ത ബാധിതർക്ക് സർക്കാർ അനുവദിച്ച ധനസഹായത്തിൽ നിന്നും കേരള ഗ്രാമീൺ ബാങ്കിന്റെ വെള്ളരിമല ശാഖ വായ്പ തിരിച്ചുപിടിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.കേരള ഗ്രാമീൺ ബാങ്ക്, സർക്കാർ നൽകിയ ധനസഹായത്തിൽ നിന്നും വായ്പ കുടിശിക ഈടാക്കിയ സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ
‘ആ കോടീശ്വരൻ അൽത്താഫ്’; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്
വയനാട് : ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി അല്‍ത്താഫ് എന്നയാളാണ്കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട ് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുള്‍ ഹാപ്പി എന്ന് അല്‍ത്താഫ് പ്രതികരിച്ചു. വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ്
ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയിൽ വയനാടിന് അഭിമാനനേട്ടം. സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി
കൽപ്പറ്റ : ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി നിര്‍വ്വഹണത്തില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. തെരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂര്‍ത്തീകരണം സമ്പൂര്‍ണ്ണ അഭിയാന്‍ ക്യാമ്പെയിനിന്റെ സമാപനവും ജില്ലാ തല സമ്പൂര്‍ണ്ണതാ പ്രഖ്യാപനവും നടന്നു. മുട്ടില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി ജില്ലാതല സമ്പൂര്‍ണ്ണതാ പ്രഖ്യാപനം നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണതാ അഭിയാന്‍ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂര്‍ത്തീകരണത്തിനായി
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട : ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലാംമൈല്‍, കുണ്ടോണിക്കുന്ന്, പീച്ചാംകോട് മില്‍, പീച്ചാംകോട് ക്വാറി, പുലിക്കാട്, പാതിരിച്ചാല്‍, പാതിരിച്ചാല്‍ കോഫിമില്ല്, അംബേദ്ക്കര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും അല്‍ഫുര്‍ഖന്‍ റോഡ്, കുഴിപ്പില്‍ കവല പ്രദേശങ്ങളിലും ഇന്ന് (ഒക്ടോബര്‍ 10) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയിൽ വയനാടിന് അഭിമാനനേട്ടം.സമ്പൂർണ്ണതാ പ്രഖ്യാപനം നടത്തി
കൽപ്പറ്റ : ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി നിര്‍വ്വഹണത്തില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. തെരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂര്‍ത്തീകരണം സമ്പൂര്‍ണ്ണ അഭിയാന്‍ ക്യാമ്പെയിനിന്റെ സമാപനവും ജില്ലാ തല സമ്പൂര്‍ണ്ണതാ പ്രഖ്യാപനവും നടന്നു. മുട്ടില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആസ്പിരേഷണല്‍ ജില്ലാ ബ്ലോക്ക് പദ്ധതി ജില്ലാതല സമ്പൂര്‍ണ്ണതാ പ്രഖ്യാപനം നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ്ണതാ അഭിയാന്‍ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂര്‍ത്തീകരണത്തിനായി
രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍; ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന് കേരളത്തിന്റെ നിര്‍ദേശം തേടാന്‍ ഉദ്യോഗസ്ഥരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
സുല്‍ത്താന്‍ബത്തേരി : കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ വില്ലേജില്‍ പാലം നിര്‍മിക്കാന്‍ കേരളസര്‍ക്കാരില്‍ നിന്ന് നിര്‍ദേശം വാങ്ങാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിച്ചതായി സുല്‍ത്താന്‍ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ അറിയിച്ചു. പാലം നിര്‍മാണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കൃഷ്ണയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കബനി നദിയുടെ ഇടത് കരയിലാണ് ബൈരക്കുപ്പഗ്രാമം സ്ഥിതി ചെയ്യുന്നത്, കേരളത്തിന്റെ ഭാഗമായ പെരിക്കല്ലൂര്‍ ഗ്രാമം വലത് കരയിലാണ്. ഈ രണ്ട് ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് കബനിനദിക്ക് കുറുകെ
സ്വർഗ്ഗത്തിൽ പോയി വന്ന മാതിരി – താൻ വിറ്റ ടിക്കറ്റിന് 25 കോടി അടിച്ചതിൽ നാഗരാജിൻ്റെ പ്രതികരണം
ബത്തേരി : കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ .TG 434222 എന്ന നമ്പറിലുള്ള ടിക്കറ്റിന്. . ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാഗരാജ് പറഞ്ഞു. സ്വർഗ്ഗത്തിൽ പോയി വന്ന മാതിരി തോന്നുന്നു. നാഗരാജ് പ്രതികരിച്ചു. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും നാഗരാജ് പറഞ്ഞു. തനിക്കിപ്പോൾ കൂടുതലായി ഒന്നും പറയാൻ കഴിയുന്നില്ലെന്ന്
വീണ്ടും നൂറുമേനി വിജയതിളക്കവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
മേപ്പാടി : മേപ്പാടി നസീറ നഗറിലെ ഡോ മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വീണ്ടും 100% വിജയതിളക്കത്തിൽ. 2019 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ 52 വിദ്യാർത്ഥികളും ഉയർന്ന വിജയം നേടിയതോടെ കോളേജിൽ തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന നാലാമത്തെ ബാച്ചായി ഇവർ മാറി. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ബിരുദ ദാന ചടങ്ങ് കേരളാ ആരോഗ്യ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്
കോഫീ ബോർഡ്വിജ്ഞാന വ്യാപന വിഭാഗം കൽപ്പറ്റപത്രക്കുറിപ്പ്കോഫി ബോർഡ് കാപ്പി വിത്തിന് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : റോബസ്റ്റ , അറബിക്ക ഇനം കാപ്പി വിത്തുകൾക്കായി കോഫി ബോർഡ് അപേക്ഷ ക്ഷണിച്ചു. 1.”ഇന്ത്യ കോഫി ആപ്പ്” വഴിയാണ് സീഡ് കോഫിക്കുള്ള ബുക്കിംഗ്. 2.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 2024 നവം.01 ആണ്.3.”ഇന്ത്യ കോഫി ആപ്പ്” ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.ict.coffee_ board4.വിത്ത് കാപ്പിക്ക് കിലോഗ്രാമിന് 400 രൂപയാണ് നിരക്ക്.സീഡ് കോഫിയുടെ പേയ്‌മെൻ്റ് ഇന്ത്യ കോഫി ആപ്പ് വഴിയാണ്.5.തപാൽ സേവനത്തിലൂടെ “ഇന്ത്യ കോഫി ആപ്പിൽ” നൽകിയ വിലാസത്തിലേക്ക് സീഡ് കോഫി അയയ്ക്കും6.ഒരു കർഷകന് ബുക്കിംഗിൻ്റെ
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2024 വെബ്‌സൈറ്റ് ലോഞ്ചിങ് സാറാ ജോസഫ് നിര്‍വഹിച്ചു
തൃശ്ശൂര്‍ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ് നിര്‍വഹിച്ചു. ‘കേരളത്തിലെ മാത്രമല്ല ലോകത്തിന്റെ ഹൃദയം മുഴുവന്‍ വയനാടിനുവേണ്ടി മിടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിപ്പോള്‍. അതിനാല്‍ ഈ വര്‍ഷത്തെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ തീര്‍ച്ചയായും ആഘോഷമായിട്ടില്ല, സമാശ്വാസമായിട്ടാണ് സംഭവിക്കുക,’ സാറാ ജോസഫ് പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വയനാട് സാഹിത്യോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, എഴുത്തുകാരനും ക്യുറേറ്ററുമായ വി.എച്ച്. നിഷാദ്,
റോഡ് പണിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച പിറ്റർ ചെറുവത്തിൻ്റെ കൂടുബത്തിന് 9 ലക്ഷം രൂപ നൽകാൻ തീരുമാനം
മാനന്തവാടി : പേരിയ ചുരം ആക്ഷൻ കമ്മിറ്റിയും പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ്, ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ജനപ്രതിനിധികളുംകോളയാട് -കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റുമാർ ,സി.പി.എം ‘ പേരാവൂർ ഏരിയ സെക്രട്ടറി ജിമ്മി ഉൾപെടെയുള്ള ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ചെറുവത്ത് പീറ്റർ എന്ന ബാബുവിൻ്റെ കൂടുബത്തിന് 9 ലക്ഷം രൂപ കോൺട്രാക്ടർ നൽകാനും റോഡിൻ്റെ പണി നാളെ തന്നെ ആരംഭിക്കുന്നതിനും തീരുമാനമായി തുടർന്ന് എഗ്രിമെൻറ് കുടുബത്തിന് നൽകി .കോളയാട് പഞ്ചായത്ത്, പ്രസിഡണ്ട്
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇലച്ചാർത്ത് സംഘടിപ്പിച്ചു
ബത്തേരി : വയനാട് വന്യജീവി സങ്കേതം സംഘടിപ്പിച്ച ഡോകുമെന്ററി പ്രദർശനവും , ‘ഇലച്ചാർത്ത്’ എന്ന പരിപാടിയും ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിൽ നടന്നു. വനനന്മയ്ക്കൊരു ജനപിന്തുണ എന്ന ആശയത്തിൽ ഊന്നിയ പരിപാടിയാണ് ഇലച്ചാർത്ത്. ഇതിൽ ഡ്രോയിങ് ക്യാൻവാസിൽ തീർത്ത വൃക്ഷത്തിന്റെ ശിഖരങ്ങൾക്ക് പങ്കെടുത്ത എല്ലാവരും വിരലടയാളം ചാർത്തി ഇലകൾ രൂപപ്പെടുത്തി. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ് മിസ്ട്രസ് ജിജി ജേക്കബ് അധ്യക്ഷയായിരുന്നു. . രാഹുൽ
കിടപ്പ് രോഗികൾക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും
കൽപ്പറ്റ : കിടപ്പു രോഗികൾക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും അതാത് റേഷൻ കട ഉടമകളെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിഗ് നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിക്കുന്നു . മുൻഗണനാ വിഭാഗത്തിലുള്ള എ എ വൈ ( മഞ്ഞ ), പി എച്ച് എച്ച് ( പിങ്ക് ) റേഷൻ കാർഡിലു ള്ള ഓരോ അംഗങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ് സഹിതം റേഷൻകടയിൽ നേരിട്ട് എത്തി ഇ കെ വൈ സി ( മസ്റ്ററിഗ് ) ചെയ്യുന്നതിനുള്ള
നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ ഗോത്ര വിഭാഗക്കാർക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
മാനന്തവാടി : നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ വൻ ധൻ വികാസ് കേന്ദ്രയുടെ തിരുനെല്ലി,മാനിവയൽ സെൽഫ് ഹെല്പ് ഗ്രൂപ്പിലെ പ്രാക്തന ഗോത്ര വിഭാഗക്കാർക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.മാനന്തവാടി ഗിബ്സ് ഹാളിൽ നടന്ന ചടങ്ങിൽ നോർത്ത് വയനാട് ഡി എഫ് ഓ കെ. ജെ. മാർട്ടിൻ ലോവെൽ ഐ എഫ് എസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ചടങ്ങ് ഉദ്ഘാടനവും വാദ്യോപകരണങ്ങളുടെ വിതരണവും നടത്തി.ബെഗുർ റേഞ്ച് ഓഫീസർ കെ. രാകേഷ് സ്വാഗതം
മികച്ച തദ്ദേശ ജനപ്രതിനിധി : അംബേദ്കർ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്
ന്യൂഡൽഹി : രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധിക്കുള്ള ബാബസാഹിബ് അംബേദ്കർ ദേശീയ അവാർഡ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. മികവാർന്ന സേവനങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും ക്രിയാത്മക പൊതുപ്രവർത്തനവുമാണ് അവാർഡിന് അർഹമാക്കിയതെന്ന് അവാർഡ് ജൂറി വിശദീകരിച്ചു. ജനുവരി മാസമവസാനം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.ഡൽഹി സായി ഒയാസിസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണ് അവാർഡ് പ്രഖ്യാപിച്ചത്. തദ്ദേശ സംവിധാനത്തിലെ ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ
വയോജന സംഗമവും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
വൈത്തിരി : 06.10. 2024 ന് വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുതിർന്ന പൗരൻമാർക്കായി വയോജന സംഗമവും നിയമ ബോധവത്കരണ ക്ലാസ്സും നടത്തി. പൊഴുതന വയോജന കൂട്ടായ്മയുടെ പ്രസിഡന്റായ എസ്. പി വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ നിർവഹിച്ചു. വയോജന കൂട്ടായ്മയുടെ സെക്രട്ടറി മൊയ്‌തീൻ സ്വാഗതവും എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് വയോജന നിയമത്തെക്കുറിച്ച്
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിന്റെപുരക്കൽ കെ.പി. ഫഹദ്(28)നെയാണ് വയനാട് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്‌തത്. ടെലഗ്രാമിൽ കണ്ട പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെടുന്നത്. പരാതിക്കാരനെ കൊണ്ട് www.yumdishes.stores എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങൾക്ക് റേറ്റിങ് റിവ്യൂ നൽകുന്നതിന് വലിയ
മുഖ്യമന്ത്രിയുടെ ചങ്ങാത്ത മുതലാളി ബന്ധത്തില്‍ ദളിത് ആദിവാസി പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നു: എ കെ ശശി
കല്‍പ്പറ്റ : അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഏക വിഷയം അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന മുഖ്യമന്ത്രിയെ എങ്ങനെ സംരക്ഷിക്കാം എന്നത് മാത്രമാണെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി പറഞ്ഞു. വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും നടപ്പിലാക്കിയില്ലെങ്കിലും സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ സംസ്ഥാന സമ്മേളനം വരെയുള്ള ജനാധിപത്യ വിഷയങ്ങള്‍ മുന്‍കാലങ്ങളില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും
ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്
മേപ്പാടി : ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്. വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ഏഴ് എൻ.സി.സി കേഡറ്റുകൾക്ക് 11. 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. മുണ്ടക്കൈ -ചൂരൽമല പ്രദേശങ്ങളിൽ നിന്ന് വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുകയും സജീവമായി എൻ.സി.സിയിൽ പ്രവർത്തിക്കുകയും ചെയ്ത ഏഴ് വിദ്യാർത്ഥികളെ ഉരുൾ ദുരന്തം നേരിട്ട് ബാധിച്ചിരുന്നു. പലർക്കും ഉറ്റ ബന്ധുക്കളെയും ജീവനോപാധിയും അവരുടെ കുടുംബത്തിലെ
രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍വയനാടിനു പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം
കല്‍പ്പറ്റ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം
മേപ്പാടി പോളിടെക്നിക് കോളേജിൽ 7/7 സീറ്റും വിജയിച്ച് കെ എസ് യു എം എസ് എഫ് സഖ്യം
മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റ് നേടി കെഎസ്‌യു എം എസ് എഫ് സഖ്യം അധികാരത്തിൽ കലകളുമായി എസ്എഫ്ഐ കൈയിൽ വെച്ചിരുന്ന മേപ്പാടി പോളിടെക്നിക്കിൽ കഴിഞ്ഞതിന് മുമ്പത്തെ വർഷമാണ് ആദ്യമായി യുഡിഎഫിന് യൂണിയൻ ലഭിച്ചത് കഴിഞ്ഞവർഷം എസ് എഫ് ഐ ക്ക് ലഭിക്കുകയും എന്നാൽ ഈ വർഷം മുഴുവൻ സീറ്റും കെഎസ്‌യു എം എസ് എഫ് സഖ്യം തിരിച്ചുപിടിക്കുകയും ചെയ്തു ചെയർമാൻ ആകാശ് എം ഡി ,ജനറൽ സെക്രട്ടറി മുഹമ്മദ്
ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വാർഷിക പൊതുയോഗം നടത്തി
മീനങ്ങാടി : ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ ജനറൽ ബോഡിയോഗം നടത്തി. വയനാട് ജില്ലയിലെ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് പൊതുയോഗം വിശദമായി ചർച്ച ചെയ്തു. വയനാട്ടിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി എത്തിക്കാനുള്ള അടിയന്തിരനടപടികൾ വിപുലമായി സംഘടനാതലത്തിൽ ഉടൻ തുടങ്ങാൻ യോഗം തീരുമാനിച്ചു.പുതിയ ഭാരവാഹികളായി രമിത് രവി (ജില്ലാ പ്രസിഡന്റ് ) അനീഷ് വരദൂർ (ജില്ലാ ജനറൽ സെക്രട്ടറി ) മനു മത്തായി ( ട്രഷറർ ) തുടങ്ങിയവരെ യോഗം തിരഞ്ഞെടുത്തു.മറ്റു