നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി.നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്.നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം.ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത.അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്.അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്. നടിമാരിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മികച്ച നടിമാരുടെ

Read More

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി : മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.എം.പത്രോസ് അധ്യ ക്ഷത വഹിച്ചു.വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിച്ചു.പി.വി.സാബു,ഷീജ മനു,ഷീല എന്നിവർ സംസാരിച്ചു.

Read More

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ജീവനക്കാരുടെ സമ്മാനം;‘ഹാപ്പി ലോങ്ങ് ലൈഫ്’ സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’യുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.കെഎസ്ആർടിസി നടപ്പിലാക്കുന്ന എട്ട് പ്രധാന പദ്ധതികളിൽ ഓന്നാണ് ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി’. ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് കീമോ, റേഡിയേഷൻ പോലുള്ള ചികിത്സകൾക്കായി യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. ഈ പദ്ധതി കെഎസ്ആർടിസി ജീവനക്കാർ ഈ സമൂഹത്തിലെ രോഗികൾക്ക് നൽകുന്ന

Read More

എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം പുറത്തിറക്കി;ഫീസ് നവംബർ 12 മുതൽ

തിരുവനന്തപുരം : 2025–26 അധ്യയന വർഷത്തെ എസ്എസ്എൽസി,ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ ഔദ്യോഗിക വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷകൾ 2026 മാർച്ച് 5-ന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും.വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് പിഴയില്ലാതെ നവംബർ 12 മുതൽ 19 വരെ അടയ്ക്കാം. പിഴയോടുകൂടി നവംബർ 21 മുതൽ 26 വരെയും ഫീസ് അടയ്ക്കാൻ സൗകര്യമുണ്ടാകും.ഇതോടൊപ്പം ഹയർസെക്കൻഡറി പരീക്ഷാ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 5 മുതൽ 27 വരെയും രണ്ടാം വർഷ പരീക്ഷകൾ

Read More

പി എം ശ്രീ പദ്ധതി:സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

കൽപ്പറ്റ : പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി.സർക്കാർ ‘രണ്ട് വള്ളത്തിൽ കാൽ ചവിട്ടുന്ന’ സമീപനം ഉപേക്ഷിച്ച് വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ആരോപിച്ചു.ഇതോടെ കേന്ദ്രവും സിപിഎമ്മും തമ്മിലുള്ള ധാരണ കൂടുതൽ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം,പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കേരളത്തിന്റെ കത്ത് ലഭിച്ച

Read More

കേരള പിറവി ദിനത്തിൽ യാചന സമരം നടത്തും-എസ് എൻ പി എസ് ഇ സി കെ

കൽപ്പറ്റ : പങ്കാളിത്ത പെൻഷൻ പിൻവലിക്കുക സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി നാളെ നവംബർ 1 നു വയനാട് ജില്ലാ കളക്ടറേറ്റ് പടിക്കൽ പങ്കാളിത്ത പെൻഷനിൽ പെട്ടു വിരമിച്ച ജീവനക്കാരുടെ നേതൃത്വത്തിൽ യാചന സമരം നടത്തും. ക്ഷേമ പെൻഷൻ പോലും 2000/- രൂപാ നൽകുന്ന സമയത്ത് 10 വർഷത്തോളം സർക്കാരിന് വേണ്ടി സേവനം ചെയ്തിട്ട് വളരെ തുച്ഛമായ വേതനമാണ് വിരമിച്ച പല ജീവനക്കാരും കൈ പറ്റുന്നത്.ഒരു നേരത്തെ മരുന്നിനു പോലും പലർക്കും ലഭിക്കുന്ന തുക

Read More

വികസന സദസ്സ് പ്രഹസനമാക്കി യു ഡി എഫ്

കണിയാമ്പറ്റ : സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി UDF അംഗങ്ങളുടെ പൊങ്ങച്ച വീഡിയോ പ്രദർശനം മാത്രമായി കണിയാമ്പറ്റ പഞ്ചായത്ത് വികസന സദസ്സ്.സംസ്ഥാന സർക്കാറിന്റെ വികസനനേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ LDF പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രദർശിപ്പി ച്ചത്.വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് തയ്യാറാകാതെ ഭരണ സമിതി അംഗങ്ങൾ മുങ്ങി.പഞ്ചായത്തിലെ യു ഡി എഫ് ഭരണ സമിതിക്ക് വികസന കാഴ്ചപാടില്ലാത്തത് കൊണ്ടാണ് ചർച്ച ഭഹിഷ്‌ക്കരിച്ചതെന്നും ധിക്കാരനിലപാടിനെതിരെ LDF അംഗങ്ങൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും മറ്റുനിയമ നടപടികൾ സ്വീകരിക്കുമെന്നും

Read More

‘ആയിരം പോരാ മൂവായിരമെങ്കിലും വർധിപ്പിക്കണം’;സമരം തുടരുമെന്ന് ആശാവർക്കർമാർ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആശാ പ്രവർത്തകരുടെ ഓണറേറിയം 1000 രൂപ മാത്രം വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ആശാ പ്രവർത്തകർ.മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം സ്വാഗതം ചെയ്യുമ്പോഴും,വർധനവ് തൃപ്തികരമല്ലെന്നും കുറഞ്ഞത് 3000 രൂപ എങ്കിലും വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.263 ദിവസമായി തലസ്ഥാനത്ത് സമരം ചെയ്യുന്ന ആശാ പ്രവർത്തകർ,പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി. വർദ്ധനവ് കേവലം ₹33 പ്രതിദിനം:സർക്കാർ പ്രഖ്യാപിച്ച ₹1000 വർധനവ് തങ്ങളുടെ സമരത്തിൻ്റെ വിജയമായി കണക്കാക്കുന്നുണ്ടെങ്കിലും,പ്രതിദിനം വെറും ₹33 മാത്രമാണ് വർദ്ധിക്കുന്നതെന്ന് ആശാ പ്രവർത്തകർ ചൂണ്ടിക്കാട്ടി.”സ്ത്രീകളെ അപമാനിക്കുന്നതിന്

Read More

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്:77 ലക്ഷം രൂപ തട്ടിയെടുത്തയാൾ ഹരിയാനയിൽ പിടിയിൽ

കൽപ്പറ്റ : ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ചുണ്ടേൽ സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധ (58) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ജൂൺ മാസം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചത്.തുടർന്ന് പണം നഷ്ടമായതോടെ ഇദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു.സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഗുരുഗ്രാമിൽ നിന്നാണ് പ്രതിയെ

Read More

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു

കമ്പളക്കാട് : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ MP LADS പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സ് മണ്ഡലം എംപി പ്രിയങ്ക ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്തു.LSS, USS ജേതാക്കൾ,സംസ്ഥാനതല ടെന്നീസ്, ഇംക്ലുസീവ് ടൂർണമെന്റുകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വക്കേറ്റ് ടി സിദ്ദീഖ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ,കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെവി,പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ്

Read More

പടിഞ്ഞാറത്തറയിൽ വാഹനാപകടങ്ങൾ പെരുകുന്നു:റാഫ്

വയനാട് : കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ വൈത്തിരി മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാക്കുന്ന റോഡപകടങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് റോഡ് ആക് സിഡന്റ് ആക് ഷൻ പടിഞ്ഞാറത്തറ ഏരിയ കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഗതാഗതത്തിനെന്ന പോലെ കാൽനടക്കാർ വരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.അടുത്ത കാലത്തായി കുണ്ടും കുഴിയും നികത്തി എങ്കിലും മഴയിൽ അതെല്ലാം ഒലിച്ചുപോയി.മഴവെള്ളം കെട്ടിനിൽക്കുന്നത് മൂലം കാൽനടക്കാരെ ചെളിവെള്ളം തെറിപ്പിച്ചു വാഹനങ്ങൾ അമിത വേഗതയിൽ പോയ്ക്കൊണ്ടിരിക്കുന്നു. അടുത്ത.നാളുകളിലായി നിരവധി ബൈക്ക് യാത്രികർ അടക്കമുള്ളവർ

Read More

കൽപ്പറ്റ നഗരസഭയ്ക്ക് പുതിയ ചെയർമാൻ;പി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു

കൽപ്പറ്റ : കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി കോൺഗ്രസിലെ പി.വിനോദ് കുമാറിനെ തിരഞ്ഞെടുത്തു.മടിയൂർ ഡിവിഷനിൽ നിന്നുള്ള കൗൺസിലറാണ് അദ്ദേഹം.ഡിസിസി പ്രസിഡന്റായി നിയമിതനായതിനെ തുടർന്ന് ടി.ജെ ഐസക് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.28 ഡിവിഷനുകളുള്ള കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന് 15-ഉം എൽഡിഎഫിന് 13-ഉം കൗൺസിലർമാരാണുള്ളത്.ഭരണകക്ഷിയായ യുഡിഎഫിൽ മുസ്‌ലിംലീഗിന് ഒമ്പതും കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്.

Read More

ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

ഇരുളം : ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച ആറംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.പ്രതികളിൽ നിന്ന് മാനിറച്ചിയും വേട്ടയ്ക്കുപയോഗിച്ച കത്തികളും കുരുക്കും കണ്ടെടുത്തിട്ടുണ്ട്.ഇരുളം വെളുത്തേരി കുന്ന് ഉന്നതി സ്വദേശികളായ സനീഷ് (23),അപ്പു (60),ബിനീഷ് കുമാർ (29),രാജൻ (55),പിലാക്കാവ് സ്വദേശികളായ തറാട്ട് പ്രജിത്ത് (26),മീത്തയിൽ അജേഷ് (27) എന്നിവരാണ് പിടിയിലായത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ

Read More

ഏത് പ്രതിരോധവും തവിടുപൊടിയാക്കും ‘പൊസെയ്ഡൺ’;ആണവശേഷിയുള്ള സമുദ്രാന്തർ ഡ്രോണുമായി റഷ്യ

തിരുവനന്തപുരം : ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി ഡ്രോൺ വികസിപ്പിച്ചെടുത്ത് റഷ്യ.പരീക്ഷണം വിജയകരമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു.യുദ്ധത്തിന്റെ രൂപവും ഭാവവും മാറ്റാൻ ‘പൊസെയ്ഡൺ’ സൂപ്പർ ടോർപിഡോയ്ക്ക് കഴിയുമെന്നാണ് സൈനിക വിദഗ്‌ധരുടെ വിലയിരുത്തൽ.’ലോകത്ത് ഇത്തരത്തിലൊരു ആയുധം തന്നെ ആദ്യമാണ്.ഇത് വികസിപ്പിച്ചെടുക്കാൻ മാത്രമല്ല, അന്തർവാഹിനിയിൽനിന്ന് തൊടുക്കാനും കഴിഞ്ഞു’വെന്നും പുട്ടിൻ അവകാശപ്പെട്ടു. വേഗതയിലും കൃത്യതയിലും പൊസെയ്ഡണിനെ മറികടക്കാൻ പോന്ന ഒന്നും ഇന്നേവരെ ലോകത്ത് ഉണ്ടായിട്ടില്ലെന്നും റഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഗ്രീക്ക് കടൽ ദേവനായ പൊസെയ്ഡണിന്റെ പേരാണ് ആളില്ലാ സൂപ്പർടോർപിഡോയ്ക്ക്

Read More

കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ:പി.വിനോദ് കുമാർ ചെയർമാനാകും

കൽപ്പറ്റ : കൽപ്പറ്റ നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നാളെ.കോൺഗ്രസിലെ പി വിനോദ് കുമാറായിരിക്കും ചെയർപേഴ്സണാവുക.അഡ്വ. ടി.ജെ ഐസക് ഡി.സി.സി പ്രസിഡണ്ടായതോടെ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചതാണ് തിരഞെടുപ്പ് നടക്കാൻ കാരണം.കൽപ്പറ്റ നഗരസഭയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാമത്തെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.ആദ്യ ഘട്ടത്തിൽ മുസ്ലിം ലീഗിലെ കെയം തൊടി മുജീബായിരുന്നു ചെയർപേഴ്സൺ. യു.ഡി.എഫ് ധാരണപ്രകാരമാണ് നിശ്ചയിച്ച കാലാവധി കഴിഞ്ഞപ്പോൾ അദ്ദേഹം രാജി വെച്ചത്. രണ്ടാം ഘട്ടത്തിൽ ചെയർപേഴ്സണായ കോൺഗ്രസിലെ അഡ്വ ടി.ജെ ഐസക് ഡി.സി.സി പ്രസിഡണ്ടായതോടെ ചെയർപേഴ്സൺ

Read More

പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍:ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു

തലപ്പുഴ : പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.കളിക്കാന്‍ ഉപയോഗിച്ച 44 ശീട്ടുകളും,131,950 രൂപയും കസ്റ്റഡിയിലെടുത്തു.യവനാര്‍കുളം,കൂനംപറമ്പില്‍ വീട്ടില്‍,ജയ്‌സണ്‍(48),വാളാട്,കരിയാടന്‍കണ്ടി വീട്ടില്‍,ഫൈസല്‍(28),പേരിയ,ചെമ്മാനപ്പള്ളി വീട്ടില്‍,ജിതിന്‍(30),യവനാര്‍കുളം,മേച്ചേരി വീട്ടില്‍, എം.ജെ.ബേബി(57),കുറ്റ്യാടി,വെള്ളക്കുടി വീട്ടില്‍,മുസ്തഫ(44),വാളാട്,കാരച്ചാല്‍ വീട്ടില്‍, കെ.എ.കേളു(50),വാളാട്,മേച്ചേരി വീട്ടില്‍ സന്തോഷ്(42),മക്കിയാട്,പാണ്ടകശാല വീട്ടില്‍ റെജി(44),വാളാട് പുതുശേരി വീട്ടില്‍,പി.ആര്‍. സജേഷ്(41) എന്നിവരെയാണ് പിടികൂടിയത്. എസ്.ഐ സോബിന്‍,എ.എസ്.ഐ ബിജു വര്‍ഗീസ്,എസ്.സി.പി.ഒ

Read More

മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം:പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

കൽപ്പറ്റ : മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം.നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ നടക്കും.കൽപ്പറ്റ നഗരത്തിൽ അഴുക്ക് ചാൽ നിർമ്മാണം,ഫുട്പാത്ത് കൈവരി നിർമ്മാണം എന്നിവ പൂർത്തിയാക്കി പൂച്ചട്ടികൾ വച്ച് നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം സൗന്ദര്യവൽക്കരണം നടത്തിയിരുന്നു.അപ്പോഴും നഗരസഭ കാര്യാലയത്തിന്റെ ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലും വൃത്തി ഹീനമായ അവസ്ഥയുമായിരുന്നു.പഴയ ബ്ലോക്കിനും അനക്സിനും ഇടയിലുള്ള ഒരു ഭാഗമാണ് നവീകരിച്ച പുതിയ ബ്ലോക്ക് ആക്കി നിർമ്മിച്ചത്.ചെയർ പേഴ്‌സൻ്റെ ചേംബറിനൊപ്പം വൈസ് ചെയർപേഴ്സൻ്റെ ചേംബറും സെക്രട്ടറിയുടെ ചേംബറും ഒരുക്കിയിട്ടുണ്ട്.ഇതു

Read More

കർണാടക ബേഗൂരിൽ വയനാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു പരിക്കേറ്റ മൂന്ന് വയസ്സുകാരനും മരണപ്പെട്ടു:മരണം മൂന്നായി

കമ്പളക്കാട് : കഴിഞ്ഞ ദിവസം കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (3) മരണപ്പെട്ടു.വയനാട് കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം.കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് കഴിഞ്ഞ ദിവസം മരണപെട്ടത്.സഹായത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും മരണപെട്ട ജഫീറെയുടെ ഭർത്താവുമായ മുഹമ്മദ്‌ ഷാഫി,ബഷീറിന്റെ ഭാര്യ നസീമ എന്നിവർ ആശുപത്രിയിൽ ചികിത്സ യിൽ കഴിയുന്നു.25/10/2025 രാവിലെ

Read More

കരിപ്പൂരിൽ വൻ ലഹരി വേട്ട;നാല് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട നാല് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി.ഒരു കിലോയ്ക്ക് ഒരു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. മസ്‌കറ്റിൽ നിന്ന് ബാങ്കോക്ക് വഴി പുലർച്ചെ 3:20ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ യാത്രക്കാരനായ രാഹുൽ രാജ് എന്നയാളാണ് പിടിയിലായത്. എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ലഗേജ് ബാഗിൽ പല കവറുകളിലായി ഒളിപ്പിച്ച നിലയിൽ 3.98 കിലോ കഞ്ചാവ് കണ്ടെത്തിയത്.ഇയാൾ ലഹരിക്കടത്ത് ശൃംഖലയിലെ ഒരു

Read More

സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി വനംവകുപ്പ് ഏറ്റെടുക്കുന്നു;1500 ജീവനക്കാർക്ക് പരിശീലനം

തിരുവനന്തപുരം : സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, തകരാറിലാകുന്ന സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾ ഇനി മുതൽ വനംവകുപ്പ് ജീവനക്കാർ നേരിട്ട് നടത്തും.കരാറുകാരെ ആശ്രയിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കി അടിയന്തരമായി വേലികൾ പുനഃസ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഇതിനായുള്ള ആദ്യഘട്ട പരിശീലനം സംസ്ഥാന വ്യാപകമായി പൂർത്തിയായി. ആദ്യഘട്ടത്തിൽ 1500 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്.ഇവർ ഓരോ ഫോറസ്റ്റ് സ്റ്റേഷനുകളിലെയും മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകും.വേലികൾ നന്നാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റേഷനുകളിൽ പ്രത്യേക ടൂൾ റൂമുകളും സ്ഥാപിക്കും.ഇതോടെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിഹരിക്കാൻ

Read More

ഒപ്പം പദ്ധതി:തടിയുത്പന്ന നിര്‍മാണ പരിശീലനക്കളരി സംഘടിപ്പിച്ചു

കല്‍പ്പറ്റ : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള’ഒപ്പം’ഉപജീവന പദ്ധതിയുടെ ഭാഗമായി നാരങ്ങാക്കണ്ടി ഉന്നതിയില്‍ വിദ്യാര്‍ഥികള്‍ക്ക് തടിയുത്പന്ന നിര്‍മാണ പരിശീലനക്കളരി നടത്തി.പരിശീലനത്തിന്റെ ഭാഗമായി മൂന്നു വീതം ബെഞ്ചും സ്റ്റൂളും 20 കളിപ്പാട്ടങ്ങളും കുട്ടികള്‍ നിര്‍മിച്ചു.കാര്‍പെന്ററി ട്രെയിനര്‍ ജയ്‌സണ്‍ നേതൃത്വം നല്‍കി.യൂണിവേഴ്‌സിറ്റി റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ്,ടീച്ച് ഫോര്‍ നേച്ചര്‍ ഫെലോ സുശ്രുതന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക്, 50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ; ഒന്നും അവിടെയും അവസാനിക്കുന്നില്ല

തിരുവനന്തപുരം : അൻപതാം വർഷത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ.1000 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും.500 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിൻ്റെ ശബരി ഗോൾഡ് ടീ വെറും 61.50 രൂപയ്ക്കും നൽകും.ഈ ഓഫർ നവംബർ ഒന്ന് മുതലാണ് ആരംഭിക്കുക.നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്‌സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. സപ്ലൈകോ

Read More

ബാണാസുര ഡാമിന് സമീപം ആറ് സർക്കാർ ജീവനകാർക്ക് തേനീച്ചയുടെ കുത്തേറ്റു ഒരാളുടെ നില ഗുരുതരം

കൽപ്പറ്റ : പടിഞാറത്തറ ബാണാസുര സാഗർ ഡാമിന് സമീപം ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു.ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആകാശ് (32 ) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.സന്ദീപ് (54),ധനകാര്യ വകുപ്പിലെ അഡ്മിനിസ്റ്റീവ് ഓഫീസർ ഡി.ബിജു (49),അമൽ,ഷിബു അബ്രാഹം,ഹരീഷ് എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.ഉച്ചക്ക് ശേഷം രണ്ടരയോടെ ബാണാസുര സാഗർ ഡാമിന് സമീപം പരിശോധന കഴിഞ്ഞ് മടങ്ങവെയാണ് ഇവർക്ക് നേരെ തേനീച്ചയുടെ ആക്രമണമുണ്ടായത്.പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരിൽ ബിജുവിന്റെയും ഹരീഷിന്റെയും പരിക്ക് സാരമുള്ളതായതിനാൽ തീവ്ര പരിചരണ

Read More

ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും

കൽപ്പറ്റ : ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ (INTUC) അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട്.മാനന്തവാടി,അമ്പലവയൽ,പുൽപള്ളി ഷോപ്പുകളും,കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു കിടക്കും.മാനേജ്മെൻ്റ് സർക്കാരിലെക്ക് ശുപാർശ ചെയ്ത അഡീഷണൽ അലവൻസ് 600 /- രൂപയായി അനുവദിച്ചു.നൽകുക 2021 മുതൽ നൽകേണ്ട ഡി.എ ഗഡുക്കളും കുടിശ്ശികയും അനുവദിച്ച് നൽകുക.അപേക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള അന്യായ സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക,ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുന്ന നടപടി ഉപേക്ഷിക്കുക, ചില്ലറ വിൽപനശാലകളിലെ ഷിഫ്റ്റ് സമ്പ്രദായം പൂർണ്ണമായും ഒഴിവാക്കുക,ബെവ്കോ യെ നഷ്ടത്തിലേക്ക് തള്ളിവിടുന സർക്കാരിൻ്റെ ഗ്യാലനേജ്

Read More

തിരുനെല്ലി ആശ്രമം സ്കൂളിനായി നിർമ്മിച്ച കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ:മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുനെല്ലി : ആശ്രമം സ്കൂളിനായി മക്കിമലയിൽ നിർമ്മിച്ച കെട്ടിടങ്ങൾ നശിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും മാനന്തവാടി ട്രൈബൽ ഡവലപ്മെമെന്റ് ഓഫീസറും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.സുൽത്താൻ ബത്തേരിയിൽ അടുത്ത മാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്കൂൾ തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയിലേക്ക് മാറ്റുന്നതിനായി കോടികൾ ചെലവഴിച്ച് നിർമ്മാണം തുടങ്ങിയ

Read More

തീകൊളുത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു:മരിച്ചത് പോക്സോ കേസിലെ പ്രതി

കമ്പളക്കാട് : വെള്ളമുണ്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ (50) ആണ് മരിച്ചത്. ഇയാളെ ഇന്ന് രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളും വയറുകള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് സ്വയം കത്തിച്ചതായാണ് നിഗമനം.പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും,സിഗരറ്റ് ലാമ്പും സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയ്യാളുടെ ആത്മഹത്യ

Read More

കാലുകൾ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം;കൊലപാതകമെന്ന് സംശയം

കമ്പളക്കാട് : കമ്പളക്കാട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതാണെന്ന് സംശയിക്കുന്നു.കമ്പളക്കാട് ഒന്നാം മൈൽ റോഡിലുള്ള കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.പൂർണ്ണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ രണ്ട് കാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.ഇത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു. അതേസമയം,സംഭവസ്ഥലത്തുനിന്ന് പെട്രോൾ കൊണ്ടുവന്ന കുപ്പിയും ഒരു ബാഗും മദ്യക്കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.അതിനാൽ ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.

Read More

വയനാട് ‘അതിദാരിദ്ര്യമുക്ത’ പ്രഖ്യാപനം പ്രഹസനം; മന്ത്രി കേളുവിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യപ്രവർത്തകർ

കൽപ്പറ്റ : വയനാടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സാമൂഹ്യപ്രവർത്തകർ രംഗത്ത്.യാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സർക്കാർ നടത്തുന്ന പ്രഖ്യാപനം ഒരു പ്രഹസനം മാത്രമാണെന്ന് സാമൂഹ്യപ്രവർത്തകരായ അമ്മിണി കെ വയനാട്, മണിക്കുട്ടൻ പണിയൻ,ലീല സന്തോഷ്,മംഗല ശ്രീധർ എന്നിവർ ആരോപിച്ചു.ചാറൊഴിച്ച കറി കൂട്ടി ഒരുനേരം പോലും കുഞ്ഞുങ്ങൾക്ക് ചോറ് കൊടുക്കാനില്ലാത്ത അമ്മമാരുള്ള,ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കുടുംബങ്ങളുള്ള,വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുള്ള വയനാടിനെ എങ്ങനെ ദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാനാകുമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം അധ്യക്ഷ അമ്മിണി കെ വയനാട്,

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ്

മാനന്തവാടി : റോട്ടറി ഇൻ്റർനാഷണലിൻ്റെയും,ലിയോ മെട്രോ ആശുപത്രിയുടേയും സഹകരണത്തോടെ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് ഒരു രോഗിക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രോസിജീയർ തികച്ചും സൗജന്യമായി ചെയ്യുന്നതിൻ്റെ മുന്നോടിയായി 2025 നവംബർ മാസം 1-ാം തീയതി ശനിയാഴ്ച മൂന്ന് മണി മുതൽ അഞ്ച് മണി വരെ വിദഗ്ദ ഡോക്ടർമാർ മാനന്തവാടി സെൻറ് ജോസഫ് മിഷൻ ആശുപത്രിയിൽവച്ച് പരിശോധന നടത്തുന്നു. ഈ സുവർണ്ണാവസരം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റോട്ടറി കബനിവാലി മാനന്തവാടി പ്രസിഡണ്ട് ഷാജി എബ്രഹാം, ജോൺസൺ ജോൺ,ജിൻസ്

Read More

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെലോ അലർട്ട്; തൃശൂരിൽ അവധി;മഴ തുടരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്.തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കും.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെലോ അലർട്ട് നൽകിയിട്ടുള്ളത്.മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരും.തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.എസ്.സി,ഐ.സി.എസ്.സി,കേന്ദ്രീയ വിദ്യാലയം,അങ്കണവാടികൾ,മദ്രസകൾ,ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥ‌ഥാപനങ്ങൾക്കും

Read More