സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പറ്റ : വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കല്‍പറ്റ സര്‍വ്വീസ് സഹകര ബാങ്ക് പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് ജില്ലാ കലക്ട്ടര്‍ ഡി ആര്‍ മേഘശ്രീ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, നേതാക്കളായ അഡ്വ. പി സന്തോഷ് കുമാര്‍ എം പി, കെ കെ ഹംസ, സി എം ശിവരാമന്‍

Read More

കല്‍പറ്റയെ ചുകപ്പണിയിച്ച് എല്‍ഡിഎഫ് പ്രകടനം

കല്‍പറ്റ : വയനാട് മണ്ഡലം സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി എല്‍ഡിഫ് നടത്തിയ പ്രകടനം നഗരത്തെ ചുകപ്പണിയിച്ചു. നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. രാവിലെ 11 ഓടെ സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച പ്രകടനത്തിന് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍, ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ്

Read More

പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ്കൺപെൻഷൻ നടത്തി

പടിഞ്ഞാറത്തറ : ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് കൺവെൻഷൻ നടത്തി. ജില്ലാ യു.ഡി.എഫ് ആക്ടിംഗ് ചെയർമാൻ ടി. മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉ ണ്ണിത്താൻ എം പി , അഡ്വ. ടി.സിദ്ദീഖ് എം എൽ എ, വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസഫ് വാഴക്കൻ, എൻ.കെ. റഷീദ്, പി.ടി. ഗോപാല

Read More

സത്യൻ മൊകേരി ഇന്ന് പത്രിക സമര്‍പ്പിക്കും

കൽപ്പറ്റ : വയനാട് ലോക്സസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് പത്രിക സമര്‍പ്പിക്കും. രാവിലെ ഓന്‍പത് മണിക്ക് കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് റോഡ് ഷോയായാണ് പ്രതികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി പോകുന്നത്. 10.30ന് പത്രിക സമര്‍പ്പിച്ച ശേഷം കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ,

Read More

നവ്യ ഹരിദാസ് നാളെ പത്രിക സമർപ്പിക്കും

കൽപറ്റ : എൻ.ഡി.എ. വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ് വ്യാഴാഴ്ച 12 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക.ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻ്റ് മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിക്കും.

Read More

ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം

സുൽത്താൻ ബത്തേരി : ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി ബത്തേരിയിലെ വീട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുൽത്താൻബത്തേരി സപ്ത റിസോർട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചൻ – ത്രേസ്യ ദമ്പതികളുടെ വീട്ടിൽ പ്രിയങ്ക എത്തിയത്. സപ്തയിലേക്ക് പോകുന്നതിനിടെ ആളുകൾ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രിയങ്ക വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സൈനികനായിരുന്ന ത്രേസ്യയുടെ മകൻ കരിമാങ്കുളം ബിനോയി തൻ്റെ അമ്മക്ക് പ്രിയങ്കയോടുള്ള ഇഷ്ടവും കാണണമെനുള്ള ആഗ്രഹവും പറയുന്നത്. ഇതുകേട്ട പ്രിയങ്ക അമ്മയെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.

Read More

രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കുംനാമനിർദേശ പത്രിക തയ്യാറാക്കുന്നത് അഡ്വ. എം. ഷഹീർ സിങ്ങ്

കല്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയ്യാറാക്കുന്നത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രാഹുൽഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയ്യാറാക്കിയതും അഡ്വ.എം. ഷഹീർ സിങ്ങ് തന്നെയായിരുന്നു.പ്രിയങ്കാ ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വദ്രയുടെയും ആസ്തികളുടെയും ബാധ്യതകളും അടങ്ങുന്ന സ്വത്തുവിവരങ്ങളും പ്രിയങ്കാഗാന്ധിയുടെ വ്യക്തിവിവരങ്ങളുമാണ് പത്രികയ്ക്കൊപ്പം സമർപ്പിക്കേണ്ടത്. പ്രിയങ്കാ ഗാന്ധിയുടെ ആദ്യതിരഞ്ഞെടുപ്പായതിനാൽ തന്നെ സൂക്ഷ്മതയോടെയാണ് പത്രിക തയ്യാറാക്കുന്നതെന്ന് അഡ്വ. എം. ഷഹീർ സിങ്ങ് പറഞ്ഞു.

Read More

എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

ബത്തേരി : ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട. വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം, മഞ്ചേരി, കരിവാരട്ടത്ത് വീട്ടില്‍, കെ.വി മുഹമ്മദ് റുഫൈന്‍(30)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 21.10.2024 തീയതി രാത്രിയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാവുന്നത്. പൊന്‍കുഴി ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു. സംശയം തോന്നി

Read More

വയനാട്ടിലേക്ക് “മദർ തെരേസ സേവന അവാർഡ് “

മാനന്തവാടി : ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ മദർ തെരേസ സേവന അവാർഡ് ഇനി വയനാട്ടിലും. വയനാട് ജില്ലയിലെ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വച്ച് തുടക്കം കുറിച്ചു.2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ഷാജി കേദാരം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ഷീന യോഹന്നാൻ സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട ഫാ.ഡേവിസ് ചിറമ്മൽ മദർ തെരേസ സേവന അവാർഡിന്റെ കർമ്മ പദ്ധതികൾ എപ്രകാരമാണെന്ന് വിശദീകരിക്കുകയും വളരെ രസകരമായ കഥകളിലൂടെ

Read More

മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും.

മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2024 ബാച്ചിൽ അഡ്മിഷൻ നേടിയ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷനും വൈറ്റ് കോട്ട് വിതരണോദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ.മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു.2013 മുതൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ പതിനൊന്നാമത്തെ ബാച്ചാണ് ഇപ്പോൾ പ്രവേശനം പൂർത്തിയാക്കിയത്. തുടക്കം മുതൽ എല്ലാവർഷവും ശരാശരി 95%ത്തിന് മുകളിൽ വിജയം കൈവരിച്ചുവരുന്ന കോളേജ് പാഠ്യേതര മേഖലകളിലും മികവ് പുലർത്തുന്നു. പ്രവർത്തിപരിചയമുള്ള അധ്യാപകരും മികവുറ്റ ലാബുകളും അടിസ്ഥാന

Read More

പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

കൽപ്പറ്റ : പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പ്രചരണത്തിന് നേതാക്കൾ ഇല്ലാതെ വരുന്ന അവസ്ഥ ഉണ്ടാവുമെന്ന് കോൺഗ്രസിനറിയാം.അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍

Read More

പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം

കൽപ്പറ്റ : പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പ്രചരണത്തിന് നേതാക്കൾ ഇല്ലാതെ വരുന്ന അവസ്ഥ ഉണ്ടാവുമെന്ന് കോൺഗ്രസിനറിയാം.അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍

Read More

പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി

കൽപ്പറ്റ : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2023 മുതൽ 31.08.2024 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 214 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന

Read More

ചുരം ഗ്രീൻ ബ്രിഗേഡ് മഴ യാത്ര സംഘടിപ്പിച്ചു

അടിവാരം : സന്നദ്ധ സംഘടനയായ ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ചുരത്തിലൂടെ മഴയാത്ര സംഘടിപ്പിച്ചു,ഇന്ന് രാവിലെ ലക്കിടിയിൽ നിന്നും ആരംഭിച്ച മഴയാത്രയ്ക്ക് ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ പ്രസിഡണ്ട് മുഹമ്മദ് ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു ഗഫൂർ ഒതയോത്ത് സ്വാഗതം പറഞ്ഞുവയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹൈസ്കൂൾ വാഴക്കാട്,മർക്കസ് ലോ കോളേജ്,മർക്കസ് യൂനാനി മെഡിക്കൽ കോളേജ് പുതുപ്പാടി’ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ

Read More

മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : എരിപുരം ചെങ്ങൽ പഴയ ജെ.ടി.എസിനു സമീപത്തെ പി.എം. ദേവരാജൻ (49) മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ വൺ ചാനൽ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. എരിപുരത്തെ വാടക മുറിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പരേതനായ റിട്ട. പൊലിസ് ഓഫീസർ മാധവൻ, തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനിമക്കൾ: ആര്യ, ആദിത്യൻ(ഇരുവരും വിദ്യാർഥികൾ). പോസ്റ്റ് മോർട്ടത്തിന് ശേഷം

Read More

കല്പറ്റയിൽ സ്കിൽ ഡെവലപ്പ്മെന്റ് പാർക്ക്‌ ആരംഭിച്ചു

കൽപ്പറ്റ : യുവാക്കളിലെ നേതൃത്വ പരിശീലനം ലക്ഷ്യം വെച്ചാരംഭിച്ച ലീഡർഷിപ്പ് വില്ലേജ് പദ്ധതിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ സ്കിൽ ഡെവലപ്പമെന്റ് പാർക്ക്‌ ആരംഭിച്ചു. SSI കമ്പ്യൂട്ടർ ഇൻസ്റ്റിട്യൂറ്റിൽ ആണ് മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കിൽ പാർക്ക്‌ പ്രവർത്തിക്കുന്നത്. വ്യത്യസ്ത കോഴ്സുകളെയും തൊഴിലുകളെയും വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും പരിചയപ്പെടുത്തുക, വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും സ്കിൽ പാർക്കിൽ ഉണ്ടാകും. വിദ്യാർഥികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ ഇവിടെ ഉണ്ടാകും. വെള്ളിയാഴ്‌ചകളിൽ സൗജന്യ സ്പോകെൻ ഇംഗ്ലീഷ്, ഇന്റർവ്യൂ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. AFRC, Global Bamboo Institute,

Read More

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്:ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് രണ്ട് പേര്‍

കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍ ഇന്നലെ (ഒക്ടോബര്‍ 21) ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബർ 18 ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള

Read More

‘യൂത്ത് ഫോര്‍ പ്രിയങ്ക ‘വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കായി് യു.ഡി.വൈ.എഫ്

മുക്കം : ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന പ്രിയങ്കാ ഗാന്ധിയ്ക്ക് രാജ്യംകണ്ട മികച്ച ഭൂരിപക്ഷങ്ങളില്‍ ഒന്ന് നല്‍കാനൊരുങ്ങി യു.ഡി.വൈഫ്. ഇതിനായി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വിവിധ പരിപാടികള്‍ നടത്താന്‍ ഐക്യജനാധിപത്യ മുന്നണിക്ക് കീഴിലുള്ള യുവജനസംഘടനകള്‍ തീരുമാനിച്ചു. 21-24 വരെയുള്ള തിയ്യതികളില്‍ നിയോജക മണ്ഡലം, പഞ്ചായത്ത് യോഗങ്ങള്‍ ചേരും.പ്രിയങ്കയ്ക്ക് വോട്ട് അഭ്യര്‍ഥിക്കാനായി 26 ന് പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തിലെ എല്ലാ കവലകളിലും ‘ യൂത്ത് ഫോര്‍ പ്രിയങ്ക ‘ എന്ന പരിപാടി നടത്തും.യുവജന സമ്മേളനങ്ങള്‍, റാലികള്‍, സാംസ്‌കാരിക സംഗമങ്ങള്‍, വ്‌ലോഗേഴ്‌സ്

Read More

മുതിർന്ന വൈദികരെ ആദരിച്ചു

കൽപ്പറ്റ : ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരും കൽപറ്റ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ മുൻ വികാരിമാരുമായിരുന്ന വെരി റവ. ഏബ്രഹാം മാത്യു എടേക്കാട്ടിലിനെയും റവ. ഫാദർ ജോസഫ് കട്ടക്കയത്തിനെയും ഇടവക ജനങ്ങൾ ആദരിച്ചു. ഇടവകയുടെയും സഭയുടെയും വളർച്ചയ്ക്ക് അളവറ്റ സംഭാവനകൾ നൽകിയ ശ്രേഷ്ഠ വ്യക്തിത്വത്തങ്ങളാണ് ഇരുവരുമെന്നും അവരുടെ ജീവിതം വൈദികർക്കും പ്രേഷിത പ്രവർത്തകർക്കും സമൂഹത്തിനും ഉത്തമ മാതൃകയാണെന്ന് കൽപ്പറ്റ ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പള്ളി വികാരി റവ.ഫാ. സഖറിയ വെളിയത്ത്

Read More

ജേസി- സീ.കെ. രതീഷ് കുമാറിനെ ആദരിച്ചു

കൽപ്പറ്റ : ജെസിയിലെ മുതിർന്ന അംഗമായ സി.കെ. രതീഷ് കുമാറിനെ സ്തുത്യർഹമായ സേവനത്തിന് കൽപ്പറ്റ ടൗൺ ജേസീസ് ആദരിച്ചു. പിണങ്ങോട് ജി. ആർ. ടി. ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശാന്ത് രാജേഷ് സ്വാഗതവും അഡ്വ. നീലിക്കണ്ടി സാദിഖ് അദ്ധ്യക്ഷതയും വഹിച്ചു. ടി.ഡി. ജൈനൻ , സനോജ്, രത്നരാജ് , അറക്കൽ ഹാരീസ്, ടി.വിനയൻ, വി.ബി. വിനയ്, സജീവ് രാഗേഷ്, ജിഗീഷ്, യശ്വന്ത്, പ്രദീപ്, ഡോക്ടർ നൗഷാദ് പളളിയാൽ, മഹാദേവൻ, ശിവദാസ് എന്നിവർ സംസാരിച്ചു.

Read More

മല്ലികാർജജുൻ ഖർഗെയും സോണിയ ഗാന്ധിയും എത്തും. പ്രിയങ്ക ഗാന്ധി ബുധനാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കല്പറ്റ : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എം. പി. യുമെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

Read More

പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്സ്ടൗണിൽ റോഡ് ഉപരോധിക്കും

പേരിയ : മാനന്തവാടി-തലശ്ശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിട്ടു രണ്ടരമാസം പിന്നിട്ടിട്ടും . ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയും അശാസ്ത്രീയമായ മണ്ണെടുപ്പും കാരണം റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച9.30 മുതൽ 42ാം മൈൽ(ബോയ്സ് ടൗണിൽ) റോഡ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മറ്റി അറിയിച്ചു

Read More

പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം 23 ന്; രാഹുൽ ഗാന്ധിയും എത്തും

കല്പറ്റ : വയനാട് പാർലമെന്റ് ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ.

Read More

ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് തുടക്കമായി

സുൽത്താൻ ബത്തേരി : വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പുരുഷ-വനിതാ ടീമുകൾ മത്സരങ്ങളിൽ മാറ്റുരക്കും. സെന്റ്മേരിസ് കോളേജ് റെസിഡന്റ് മാനേജർ ജോൺ മത്തായി നൂറനാൽ ചാമ്പ്യൻഷിപ്പ് ഉത്ഘാടനം ചെയ്തു. സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി പി സുധീഷ് അധ്യക്ഷത വഹിച്ചു. സത്താർ വിൽട്ടൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സാജിദ് എൻ സി, സംഷാദ് പി., സമീർ സി

Read More

എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ മൗനം ക്രൂരം: വി.ഡി സതീശൻ

തിരുവമ്പാടി : സ്വന്തം ജില്ലയിൽ നടന്ന എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനം ക്രൂരമാണെന്നും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചന കുറിപ്പ് ഇറക്കാൻ പോലും തയാറാവാത്ത ധാർഷ്ട്യമാണ് പിണറായി വിജയൻ പിന്തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിംങ്ങളെ പോലെ ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്.

Read More

ഉപതെരഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധിയെഴുത്ത്: പി.കെ കുഞ്ഞാലിക്കുട്ടി

അരീക്കോട് : വയനാട് ലോക്‌സഭ മണ്ഡലം, ചേലക്കര, പാലക്കാട് ഉപതെരെഞ്ഞെടുപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിധി എഴുത്തായിരിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച ഏറനാട് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ലോക്സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, നിരീക്ഷകരായ സി.ആർ മഹേഷ്‌ എം.എൽ.എ, കുറുക്കോളി

Read More

നവ്യ ഹരിദാസ് വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി

കൽപ്പറ്റ : കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, മഹിളാ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീമതി നവ്യാ ഹരിദാസിനെ വയനാട് പാർലമെൻ്റ് മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നവ്യ ഹരിദാസ്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തിങ്കളാഴ്ച കൽപ്പറ്റയിൽ എത്തുന്ന സ്ഥാനാർത്ഥിയെ പ്രവർത്തകരും നേതൃത്വവും ചേർന്ന് റോഡ് ഷോ ആയി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ അറിയിച്ചു.

Read More

വഖഫ് ബില്ലിന് ശേഷം ചർച്ച് ബില്ലും കൊണ്ടുവരും; ആർ.എസ്.എസിനെതിരെ ഒറ്റക്കെട്ടാവണമെന്ന് വി.ഡി സതീശൻ

വണ്ടൂർ : രാജ്യത്ത് വർഗീയ വിഭജനവും അപരവൽക്കരണവും വൻതോതിൽ വർധിച്ചു വരികയാണെന്നും സംഘപരിവാർ വഖഫ് ബില്ലിന് ശേഷം ചർച്ച് ബില്ലും കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. രാജ്യത്തിൻ്റെ മതേതര പാരമ്പര്യം കാക്കാൻ രാഹുൽഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും പാർലമെൻ്റിൽ ഉണ്ടാകണം. പിണറായി വിജയൻ കട്ടുമുടിച്ചതിന് കേരളം ഇന്നനുഭവിക്കുകയാണ്. കേസുകൾ മൂടിവയ്ക്കാൻ ആർ.എസ്.എസിൻ്റെ ദാസനായി പിണറായി വിജയൻ മാറിയെന്നും വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക

Read More

ചൂരൽമല-മുണ്ടക്കൈ ദുരന്തം വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി.

മേപ്പാടി : ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഒരുക്കിയ താത്കാലിക ഭവനങ്ങളുടെ താക്കോൽ ദാനം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, മേപ്പാടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ആറാം വാർഡ് മെമ്പർ റംലാ ഹംസ എന്നിവർ സംയുക്തമായി നിർവഹിച്ചു.

Read More

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേൽനോട്ടം വഹിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസന്വേഷണം ആട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം നേതൃത്വം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്താനും ദിവ്യയ്ക്ക് സംരക്ഷണ കവചം ഒരുക്കാനും ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ സിറ്റിംഗ് ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. ദിവ്യയുടെ പേരിൽ കേസെടുക്കാനുള്ള തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണ്. ദിവ്യയെ

Read More