മനുഷ്യ-വന്യമൃഗ സംഘർഷം സെമിനാർ നാളെ

കൽപ്പറ്റ : ജില്ലയിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യവും അതിനുള്ള പരിഹാരവും സംബന്ധിച്ച് സീനിയർ ജർണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തും. നാളെ (ശനി) ഉച്ചക്ക് ശേഷം രണ്ടരക്ക് കൈനാട്ടി പത്മപ്രഭാ ലൈബ്രറിയിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലാണ് സെമിനാർ നടത്തുക.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.വി.രവീന്ദ്രൻ പരിപാടി വിശദീകരിക്കും. കെ.റഫീഖ് (സി.പി.എം), കെ.ഇ. വിനയൻ (കോൺഗ്രസ്), ടി.മുഹമ്മദ് (മുസ്‌ലിം

Read More

ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് അവാർഡ് ശ്രീ ക്രിസ് ഗോപാലകൃഷ്ണന് സമർപ്പിച്ചു

തിരുവനന്തപുരം : മാർ ഈവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് ഏർപ്പെടുത്തിയ ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് അവാർഡ് ഇൻഫോസിസ് സഹ സ്ഥാപകൻ ശ്രീ ക്രിസ് ഗോപാലകൃഷ്ണന് അത്യഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമർപ്പിച്ചു. മലങ്കര കത്തോലിക്ക സഭയുടെ ദ്വിതീയ ആർച്ച്ബിഷപ്പും മാർ ഈവാനിയോസ് കോളേജിൻ്റെ പ്രഥമ പ്രിൻസിപ്പലുമായ പുണ്യ ശ്ലോകകൻ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമദേയാർത്ഥം ഏർപ്പെടുത്തിയതാണ് പ്രസ്തുത അവാർഡ്.ഇന്ത്യൻ ഐ ടി മേഖലയിൽ ശ്രീ ക്രിസ് ഗോപാലകൃഷ്ണൻ നടത്തിയിട്ടുള്ള

Read More

വയനാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം

കല്‍പ്പറ്റ : ജില്ലയുടെ വിവിധ ഭാഗങ്ങളിലും കര്‍ണാടകയിലെ കൂര്‍ഗ്, മൈസൂരു, ഹാസന്‍, ചാമരാജ്‌നഗര്‍, ഷിമോഗ ജില്ലകളിലും ഇഞ്ചിക്കൃഷിയിടങ്ങളെ രോഗം കടന്നാക്രമിക്കുകയാണ്. രോഗബാധയേറ്റ ഇഞ്ചിച്ചെടിയുടെ ഇലകളും തണ്ടും മഞ്ഞനിറമാകുകയും പിന്നീട് കരിയുകയുമാണ്. രോഗബാധയുള്ള ചെടിയുടെ വേരിലും കിഴങ്ങിലും പ്രത്യക്ഷത്തില്‍ കുഴപ്പം കാണുന്നില്ലെങ്കിലും കനത്ത ഉത്പാദനനഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇഞ്ചിച്ചെടികളില്‍ കിഴങ്ങിന്റെ വളര്‍ച്ചാഘട്ടത്തിലാണ് ഇലകളും തണ്ടും നശിക്കുന്നത്. ഇത് കിഴങ്ങിന്റെ വളര്‍ച്ച മുരടിക്കുന്നതിനിടയാക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ണാടകയില്‍ പൊതുവെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇഞ്ചി വിളവെടുപ്പിന് പാകമാകുന്നത്. ഇഞ്ചിക്ക്

Read More

രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ.ആസാദ് മൂപ്പനും

മേപ്പാടി : ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയിൽ മുൻനിരയിൽ എത്തിച്ചത്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുൻപന്തിയിൽ ഉള്ള മറ്റുള്ളവർ.നിക്ഷേപകർക്ക് ഓരോ

Read More

കോഴിക്കോട്ട് ഉരുൾ പൊട്ടൽ:പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ മഴ കനക്കുന്നു.കാറ്റും മഴയും ജില്ലയിലെ പല ഭാഗത്തും ശക്തിപ്രാപിച്ചു.പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം.കടന്തറപുഴയിലും ചടയൻതോട് പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. പ്രദേശത്തെ ആറ് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.കാവിലുംപാറ മരുതോങ്കര മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മരുതോങ്കര പശുക്കടവിൽ പ്രക്കൻതോട് മലയിൽ നിന്നും നാലു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന്

Read More

ശക്തമായ മഴയിൽ പാറക്കടവ് ചെക്യാട് റോഡ് പൂർണ്ണമായും മുങ്ങി

കുറ്റ്യാടി : പല ഇടങ്ങളിലും വെള്ളം കയറുന്നു. തൊട്ടിൽപാലത്തു വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു.പെരുവണ്ണാമൂഴി പാലം ഏകദേശം മുങ്ങാറായി.അത് വഴി യാത്ര ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു.ഒത്തിയാട്ട് പാലം വെള്ളത്തിൽ മുങ്ങി.കോരണപ്പാറ മേഖലയിൽ റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി.വാഹനഗതാഗതം മുടങ്ങി. വയനാട് ചുരത്തിൽ ശക്തമായ രീതിയിൽ വെള്ളം ഒഴുകുന്നു,ചുരം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.ഉരുൾ പൊട്ടൽ സാധ്യത ഉള്ള മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ആളുകൾ സുരക്ഷിതരായിരിക്കുക.

Read More

ചുരം റോഡുകളിൽ നിയന്ത്രണം

കോഴിക്കോട് : മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി,കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും കോഴിക്കോട് കലക്ടർ നിർദ്ദേശം നൽകി.അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ഭാരത് സേവക് ദേശീയ പുരസ്കാരം:ബദ്റുൽ ഹുദാ സാരഥി ഉസ്മാൻ മൗലവിക്ക് സ്വീകരണം നൽകി

പനമരം : സെൻട്രൽ ഭാരത് സേവക് സമാജ് വ്യത്യസ്ത മേഖലകളിൽ സേവനങ്ങൾ അർപ്പിച്ചവർക്ക് നൽകുന്ന ഭാരത് സേവക് ദേശീയ ഹോണർ പുരസ്കാരം സ്വീകരിച്ച് തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തിയ പനമരം ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവിക്ക് പനമരം ടൗണിൽ പഞ്ചായത്ത് ഓഫീസ് പരസരത്ത് ഊഷ്മള വരവേൽപ്പ് നൽകി.ബദ്റുൽ ഹുദാ കമ്മറ്റി ഭാരവാഹികളായ വരിയിൽ,മുഹമ്മദ്,പി.കെ.ഇബ്രാഹീം സഖാഫി, വി ഹംസ, ഉസ്താദുമാരായ റഷീദുദ്ദീൻ ശാമിൽ ഇർഫാനി, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫീള് റബീഅ് അസ്ഹരി,ഹാഫിള് അബ്ദുൽ

Read More

വന്യമൃഗശല്യം;ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം:കോണ്‍ഗ്രസ്

കല്‍പ്പറ്റ : വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ ജനങ്ങല്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസ് നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും,അതിശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി.മേപ്പാടി താഞ്ഞിലോട്ട് നിവാസികള്‍ക്ക് നേരെ നടന്നത് മനുഷ്യത്വമില്ലാത്ത നടപടിയാണ്.സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ സര്‍ക്കാരും വനംവകുപ്പും സമ്പൂര്‍ണ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ വന്യമൃഗശല്യം രൂക്ഷമാകുകയും മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതല്ലാതെ യാതൊരുവിധ

Read More

പതിനാറ്കാരിയെ കൂട്ടബലാത്സംഗം ചെയ്തു;രണ്ട് പേർ അറസ്റ്റിൽ

തലപ്പുഴ : തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനാറ് വയസുകാരിയായ വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മക്കിമല സ്വദേശികളായ കാപ്പിക്കുഴിയിൽ ആഷിക്ക് (25), ആറാം നമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗത്തിനും, മറ്റുമാണ് കേസെടുത്തിരിക്കുന്നത്. സംഭവശേഷം സ്‌കൂളിലെത്താതിരുന്ന കുട്ടിയോട് പിന്നീട് സ്കൂൾ അധ്യാപിക ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തറിയുന്നത്.അറസ്റ്റ്

Read More

വി.പി. പി.മേനോൻ സ്വർണ്ണ മെഡൽ നേടി വയനാട്ടുകാരി ഡോ.ജസ്റ്റി ജോസഫ്

വടുവൻചാൽ : 2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി. പി.മേനോൻ സ്വർണ്ണ മെഡൽ വയനാട് വടുവൻചാൽ സ്വദേശിനി ഡോ.ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റൻ്റായി ജോലി ചെയ്ത് വരുന്നു.വടുവൻചാൽ കോട്ടൂരിലെ കർഷകനായ മുടകര – എം. പി. ജോസഫിൻ്റേയും സുൽത്താൻബത്തേരി സെൻ്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി അധ്യാപിക എ.എം.ശോശാമ്മയുടേയും മകളാണ്.ഏക സഹോദരൻ ക്രിസ്റ്റി ജോസഫ് (ഡേറ്റ അനലിസ്റ്റ് ജർമ്മനി).

Read More

അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം:ഏജെ.ഷാജി

കൽപ്പറ്റ : അമിതാവേശവും അഹങ്കാരവും മൂലമുണ്ടാകുന്ന അപകടങ്ങളിൽ ലഹരി വസ്തുക്കളുടെ പങ്ക് വളരെ വലുതാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഏജെ ഷാജി അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാനുള്ള ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്ന ഡിപ്പാർട്ടുമെന്റുകളോടൊപ്പം തന്നെ ലഹരി വിരുദ്ധ നിലപാടുകൾ ജനങ്ങളിലുമുണ്ടാകണമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറo വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് വയനാട്

Read More

കടമാൻ തോട്:തൊണ്ടാർ പദ്ധതികൾക്ക് 2.34 കോടി രൂപയുടെ ഭരണാനുമതി

പുല്‍പ്പള്ളി : ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി കടമാന്‍തോട്, മാനന്തവാടി താലൂക്കിലെ എടവക തൊണ്ടാര്‍ ജലസേചന പദ്ധതികള്‍ക്ക് വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിന് ജലവിഭവ വകുപ്പ് 2.34 കോടി രൂപയുടെ ഭരണാനുമതി നല്‍കി.തിരുവനന്തപുരം ഐഡിആര്‍ബി ചീഫ് എന്‍ജിനിയര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കടമാന്‍തോട് പദ്ധതിയുടെ പ്രാഥമിക ടോപ്പോഗ്രഫിക് സര്‍വേയ്ക്ക് 44 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികളുടെ ഡിപിആര്‍ തയാറാക്കുന്നതിനു യഥാക്രമം 2,52,00,000 ഉം 2,63,00,000 ഉം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും

Read More

കോണ്‍ഗ്രസ് സമരസംഗമം നടത്തി:കേരളം ഭരിക്കുന്നത് ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍:സണ്ണി ജോസഫ് എം.എല്‍.എ

കല്‍പ്പറ്റ : ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ കുറ്റപ്പെടുത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന വിഷയമാണ് വന്യമൃഗശല്യം. ജനപ്രതിനിധികള്‍ തുടര്‍ച്ചയായി വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നുമുണ്ടായില്ല. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് താനുള്‍പ്പെടെയുള്ള എം എല്‍ എമാര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോഴൊന്നും അനുമതി

Read More

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ സാംസൺ സഹോദരന്മാ‍ർ

കൊച്ചി : കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ സാലി സാംസൺ നയിക്കും. സാലിയുടെ സഹോദരനും ഇന്ത്യൻ താരവുമായ സഞ്ജു സാംസനാണ് വൈസ് ക്യാപ്റ്റൻ. ടീമിൻ്റെ ഉടമയായ സുഭാഷ് ജി മാനുവലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് സഹോദരന്മാർ, ഒരു ലക്ഷ്യം. പുതിയൊരു ചരിത്രത്തിന് കളമൊരുങ്ങുകയാണ്. പോരാട്ടം തുടങ്ങുകയായി. രണ്ടാം സീസണിൽ നീലക്കടുവകളുടെ ഗർജ്ജനം മുൻപത്തേക്കാൾ ഉയർന്നു കേൾക്കാൻ കഴിയുമെന്നും പോസ്റ്റിലുണ്ട്. കേരള ക്രിക്കറ്റിൽ വ‍ർഷങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് സാലി സാംസൺ.

Read More

എസ്.മനോജ് അദാണി ട്രിവാന്‍ഡ്രം റോയല്‍സ് മുഖ്യപരിശീലകന്‍

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വിലെ പ്രധാന ടീമായ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്‌മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു മനോജ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യ പരിശീലകനെ കൂടാതെ, സപ്പോര്‍ട്ടീവ്

Read More

മുഅല്ലിം ഡേ:വിദ്യയുടെ വെളിച്ചങ്ങൾക്ക് അൽബിർ കുരുന്നുകളുടെ ആദരം

തറുവണ : മുഅല്ലിം ദിനാഘോഷങ്ങളുടെ ഭാഗമായി, തറുവണ വീ കേർ അൽ-ബിർറ് ഇസ്‌ലാമിക് പ്രീസ്കൂളിലെ കുട്ടികൾ ദാറുൽ ഉലൂം മദ്റസയിലെ അധ്യാപകരെ ആദരിച്ചു.സ്‌നേഹവും ആദരവുമായുള്ള ചടങ്ങ് അധ്യാപകരുടെ മനസ്സിൽ ഒരിക്കലും മറക്കാത്ത അനുഭവമായി.സ്നേഹാദര ചടങ്ങിൽ കെ.സി.ആലി ഹാജി അധ്യക്ഷനായി.കെ.മമ്മൂട്ടി നിസാമി തരുവണ ഉദ്ഘാടനം നിർവഹിച്ചു.തുടര്‍ന്ന് നടന്ന അനുമോദനയോഗത്തിൽ അഷ്റഫ് ഫൈസി, അഷ്റഫ് ബാഖവി, മൊയ്‌തു മുസ്‌ലിയാർ, അബ്ദു റഷീദ് അശ്‌റഫി, നാസർ മുസ്‌ലിയാർ, ഇബ്രാഹിം മൗലവി, മുഹമ്മദ് റഹ്മാനി തറുവണ, ഇബ്രാഹിം സി. എച്ച് എന്നിവർ പ്രസംഗിച്ചു.

Read More

കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം:കെ സി വൈ എം അർദ്ധവാർഷിക സെനറ്റ്

മാനന്തവാടി : കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറമ്പാല യൂണിറ്റിൽ വെച്ച്ന ടത്തപ്പെട്ടു.കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് മാത്യു തറയിൽ സെനറ്റ് സമ്മേളനം ഉൽഘാടനം ചെയ്തു.സമ്മേളനത്തിന് രൂപതാ പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന അംഗം റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ പ്രമേയം അവതരിപ്പിച്ചു.വയനാട് പോലുള്ള മലയോര മേഖലയിലെ കാർഷിക ജീവിതം നിലനിർത്തുന്നതിന് സർക്കാർ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തിലൂടെ ശക്തമായി ഉന്നയിച്ചു. വിള ഇൻഷുറൻസ്, കർഷക സംരക്ഷണ

Read More

കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി : ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടിട ഉടമകൾക്കായി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് കെട്ടിട നിയമ ബോധവൽക്കരണ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് യു എ മനാഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബിഎൻ ശിവശങ്കർ കെട്ടിട നിയമങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു. നിരവധി കെട്ടിട ഉടമകൾ പങ്കെടുത്ത യോഗത്തിൽ അവരുടെ സംശയങ്ങൾക്ക് അഡ്വക്കേറ്റ് ശിവശങ്കർ വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു. BOWA മാനന്തവാടി യൂണിറ്റ് പ്രസിഡന്റ്

Read More

കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും കർഷകരെ അനുവദിക്കണം:കേരള കർഷക സംഘം

അമ്പലവയൽ : പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കൃഷിഭൂമിയിലെ ഈട്ടിമരങ്ങൾ കർഷകർക്ക് മുറിക്കാൻ അനുവാദമില്ലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത നശിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. ഈ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് അനുഭാവപൂർണമായ നടപടി ഉണ്ടാകണം. കേന്ദ്രസർക്കാർ കഴിഞ്ഞ രണ്ട് വർഷം കൊണ്ട് മാത്രം വെട്ടിക്കുറച്ചത് 84,000 കോടി രൂപയുടെ വളം സബ്സിഡിയാണ്. കർഷകദ്രോഹ നിലപാടുകളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും

Read More

ഹാരിസ് ഖുതുബി ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം : ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം പനമരം സിയാസ് അക്കാദമി പ്രിൻസിപ്പാൾ ഹാരിസ് ഖുതുബി ഏറ്റുവാങ്ങി. വിദ്യാഭ്യാസ-ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരത്തിന് ഖുതുബി അർഹനായത്.വയനാട് മാനന്തവാടി താലൂക്കിലെ തോൽപ്പെട്ടി സ്വദേശിയാണ്.തിരുവനന്തപുരം കവടിയാറിലെ സദ്ഭാവന ഭവനിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജം ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.

Read More

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

കൽപ്പറ്റ : വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച്ച നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മാനന്തവാടി പഴശ്ശി പാർക്കിൽ സോർബിങ് ബോൾ, മൾട്ടി സീറ്റർ സീ സോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം -3, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക്‌ എന്നിവ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാര, പൊതുമരാമത്ത്

Read More

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം : പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്.

Read More

മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തം:ഇപ്പോഴും കാണാമറയത്ത് 32 പേർ

കൽപ്പറ്റ : നാടിനെ നടുക്കിയ മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ 37 പേരിൽ 33 പേർ ഇപ്പോഴും കിടപ്പിലാണന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. 59 കുടുംബങ്ങളാണ് ഉരുൾ ദുരന്തത്തിൽ പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടത്. 765 കുടുംബങ്ങൾക്ക് എല്ലാ മാസവും സർക്കാർ വാടക നൽകുന്നുണ്ടന്നും സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉരുൾ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ഈ മാസം 30 – ന് ഒരു വർഷം

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്തം;ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം-എ.യൂസഫ്

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡൻ്റ് എ യൂസുഫ്.കൽപ്പറ്റ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ടൗൺഷിപ്പെന്നും മാതൃകാ വീടെന്നൊക്കെ പറയുന്നു എന്നതല്ലാതെ എല്ലാം കടലാസിൽ മാത്രം ചുരുങ്ങുകയാണ്. ഉത്തരവാദിത്വപ്പെട്ട സർക്കാറും പ്രതിപക്ഷവും ഒരു വർഷമായിട്ടും വാക്ക് തർക്കങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ

Read More

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്

കൽപ്പറ്റ : മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാർ(27), പോൽപുള്ളി,പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരൻ(33) എന്നിവരെയാണ് ഹൈവേ പോലീസും കൽപ്പറ്റ പോലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്. കെ.എൽ.10 എ. ജി 7200 സ്‌കോർപിയയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന

Read More

വിദ്യാനിധി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

കൽപ്പറ്റ : കൽപ്പറ്റ ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാനിധി പദ്ധതിക്ക് തുടക്കമായി.ഠനോപകരണങ്ങളുടെ വിതരണം, വിവിധ യോഗ്യതാ പരീക്ഷകളിൽ ജേതാക്കളായ പ്രതിഭകളെ ആദരിക്കൽ, മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകൽ, വിജയോൽസവം തുടങ്ങിയ പരിപാടികളാണ് സൊസൈറ്റി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.നാല് സ്കൂളുകളിലെ 252 കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു.വിജയോത്സവം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പൊതു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ജേതാക്കളെ ആദരിച്ചു. പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ

Read More

മനുഷ്യ വിഭവ സെൻസസുമായി കരിങ്ങാരി ഗവൺമെൻ്റ് യു പി സ്കൂൾ

വെള്ളമുണ്ട : ജൂലൈ 11 ലോക ജനസംഖ്യ ദിന ആചരണത്തിന്റെ ഭാഗമായികരിങ്ങാരി ഗവൺമെൻറ് യുപി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ മനുഷ്യ വിഭവ സെൻസസ് നടത്തി.വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി,പാലിയാണ പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ,ഏർപ്പെടുന്ന തൊഴിലുകൾ,തൊഴിൽരഹിതരെ സംബന്ധിച്ച വിവരങ്ങൾ,തൊഴിലില്ലാത്തവർ ആഗ്രഹിക്കുന്ന തൊഴിലിനെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം മുൻകൂട്ടി തയ്യാറാക്കിയ വിഭവശേഖരണ ഫോർമാറ്റ് ഉപയോഗിച്ച് കണ്ടെത്തുകയും ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് പ്രദേശത്തെ മനുഷ്യ വിഭവത്തെ സംബന്ധിച്ച് സമഗ്ര ധാരണ ഉണ്ടാക്കുകയും ആണ്

Read More

മുഅല്ലിം ഡേയും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

വെള്ളിലാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ പതിനൊന്നായിരത്തോളം മദ്രസകളിൽ ഇന്ന് മുഅല്ലിം ഡെ ആഘോഷിച്ചു. വെസ്റ്റ് വെള്ളിലാടി മഖ്സനുൽ ഉലൂം മദ്രസയിൽ നടന്ന പരിപാടിയിൽ മഹല്ല് ഖത്തീബും വെള്ളമുണ്ട റൈഞ്ച് സെക്രട്ടറിയുമായമുഹമ്മദലി റഹ്മാനി അദ്ധ്യക്ഷനായി. മദ്രസ ആദ്യാപകർക്കുള്ള ശാഖ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. നൗഫൽ യമാനി , സിദ്ധീഖ് അസ്ഹരി’ അജ്നാസ് മൗലവി ജലീൽ മൗലവി അസ്ഹർ അലി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി അഷ്റഫ് ‘ കമ്മിറ്റി

Read More

വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ മർദ്ദനം ഏറ്റു എന്ന് റിപ്പോർട്ട്

കൽപ്പറ്റ : ഡി സി സി പ്രസിഡന്റ്റ് എൻ.ഡി അപ്പച്ചന് കോൺഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം.മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് അടിയിൽ കലാശിച്ചത് പ്രദേശത്തെ പ്രധാന കുടുംബമായ കടുപ്പിൽ കുടുമ്പക്കാരാണ് ഡിസിസി പ്രസിഡന്റിനെ മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. മറ്റ് വിഭാഗത്തിൽ നിന്നുള്ളവരെ ബാങ്ക് ഭരണസമിതിയിലോ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലോ ഉൾപ്പെടുത്തുന്നില്ല

Read More