മുക്കം : യു. ഡി. എഫ്. സ്ഥനാർഥി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട് നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 ന് കോടഞ്ചേരിയിലും 12.15 ന് കൂടരഞ്ഞിയിലും 1.25 ന് പന്നിക്കോടും കോർണർ യോഗങ്ങളിൽ പ്രിയങ്ക പ്രസംഗിക്കും. 2.35 ന് ഏറനാട് നിയോജകമണ്ഡലത്തിൽ കിഴിശേരിയിലാണ് ചൊവ്വാഴ്ചത്തെ അവസാനത്തെ പരിപാടി. പ്രിയങ്ക ആറാം തീയതിയും ഏഴാം തീയതിയും മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും.
Category: Districts
കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷതേടി പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി
ഗുണ്ടറ : വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ 20 നെയാണ് കാണാതായത് . ഞായർ സന്ധ്യയോടെ കൊളവള്ളി അതിർത്തിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന വാച്ചർ രാജു (45) വിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ ഇവർ കൊളവള്ളിയിലേക്ക് വരികയായിരുന്നു. പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു.
രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു:പരിഹാരമുണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി
തരിയോട് (കൽപ്പറ്റ) : രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നുവെന്നും പരിഹാരമുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്യാവശ്യമായി ആശുപത്രികളിലേക്കും മറ്റു കാര്യങ്ങൾക്കും പോകാൻ ഇത് തടസമാകുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിന് ആവശ്യത്തിന് വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളില്ല. മനുഷ്യ- വന്യജീവി സംഘർഷത്തിന് കാര്യക്ഷമമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരമുള്ളത്. എന്നിട്ടും വയനാട്ടുകാർക്ക് മെഡിക്കൽ കോളേജിന് വേണ്ടി യാചിക്കേണ്ടിവരുന്നു. നല്ല റോഡുകൾക്ക്
ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതികൾ വേണം: പ്രിയങ്ക ഗാന്ധി
,വാളാട് (മാനന്തവാടി) : വയനാടിൻ്റെ തനതുൽപന്നങ്ങളും വിളകളും വിപണിയിലെത്തിക്കാൻ ആകർഷകമായ പദ്ധതികൾ വേണമെന്ന് വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടന്ന പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ ഭക്ഷ്യ സംസ്കരണ പദ്ധതികൾ ഉണ്ടാകണം. കാർഷിക വിളകൾ വിപണിയിൽ എത്തിക്കാൻ ആകർഷകമായ മാർക്കറ്റിങ് പദ്ധതികൾ ഉണ്ടാകണം. നാട്ടിലെ കർഷകർക്ക് പരമാവധി പിന്തുണ ലഭിക്കണം. കായികതാരങ്ങളെ വളർത്തിയെടുക്കാൻ മികച്ച സൗകര്യങ്ങളൊരുക്കണം. വയനാട്ടിൽ മികച്ച ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും കുടിവെള്ള
സത്യന് മൊകേരിയുടെ വിജയത്തിനായി തോട്ടം തൊഴിലാളി കണ്വെന്ഷന്
മേപ്പാടി : മുണ്ടക്കൈ- ചൂരല്‍മല ദുരിത ബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ വിജയത്തിനായി മേപ്പാടിയിൽ ചേർന്ന തോട്ടം തൊഴിലാളികൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഞെട്ടിച്ച ഉരുള്‍ ദുരന്തത്തെ പാർലമെന്റിൽ വേണ്ട വിധം ഉന്നയിക്കാന്‍ സംസ്ഥാനത്ത് നിന്നുളള യുഡിഎഫിന്റെ പതിനെട്ട് എം പിമാര്‍ക്കും കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2018 ലെ മഹാ പ്രളയത്തിൽ
വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയെന്ന് രാഹുൽ;വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക
മാനന്തവാടി : ആദ്യമായി സഹോദരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിൻ്റെ കൗതുകം പങ്കുവെച്ച് രാഹുൽ ഗാന്ധിയും വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക ഗാന്ധിയും കളംനിറഞ്ഞ് മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം. ഗാന്ധി പാർക്കിലെത്തിയ ഇരുവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയായിരിക്കുമെന്നും വയനാട്ടിലെ ഓരോ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നതിനെ കുറച്ച് പ്രിയങ്ക ഇപ്പോൾ തന്നെ നോട്ടുകൾ ഉണ്ടാക്കാൻ തുടങ്ങിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ
മെഡിക്കൽ കോളേജെന്നത് വയനാട്ടുകാരുടെ സ്വപ്നം;യാഥാർത്യമാക്കുമെന്ന് സുഹൃത്തിന് വാക്കു നൽകിയെന്ന് പ്രിയങ്ക
മാനന്തവാടി : മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം ഞാൻ പ്രവർത്തിച്ചിരുന്നു. അവിടെ എൻ്റെ അടുത്ത സുഹൃത്തായിരുന്ന സിസ്റ്റർ റോസ്ബെൽ മാനന്തവാടി സ്വദേശിയായിരുന്നു. ഞാൻ വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞപ്പോൾ സിസ്റ്റർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. കാരണം 29 വർഷം മൂൻപ് അവരുടെ അമ്മ വയനാട്ടിലെ
റോഡിൻ്റെ ശോചനീയാവസ്ഥ; വോട്ടു ബഹിഷ്കരിക്കാനൊരുങ്ങി നാട്ടുകാർ
കോട്ടത്തറ : പഞ്ചായത്തിലെ ഒൻപതാം വാർഡ് മാങ്ങോട്ടുകുന്ന് പ്രദേശത്തുള്ള 50 ഓളം കുടുംബങ്ങളാണ് ഉപതിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. വർഷങ്ങളായി തുടരുന്ന റോഡിൻറെ ശോചനീയാവസ്ഥയിൽ അധികൃതരുടെ അവഗണനക്കെതിരെയാണ് പ്രതിഷേധം. മഴപെയ്താൽ റോഡ് ചെളികുളമാകും. ഇതോടെ കാൽനട പോലും ദുസഹമാണ്. ഇതുവഴി യാത്രചെയ്യുന്ന വിദ്യാർത്ഥികൾ അടക്കം നാട്ടുകാർ ദുരിതത്തിലാണ്.
സി.പി.എമ്മിൽ ജാതി വിവേചനമെന്ന് ആക്ഷേപം: ബിജു കാക്കത്തോട് പാർട്ടി വിട്ടു
കൽപ്പറ്റ : നേതാക്കൾ ജാതി വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ദളിത് നേതാവ് സി.പി.എം വിട്ടു. മൂലങ്കാവ് കുളത്തൂര്‍ക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗവും ആദിവാസി ക്ഷേമ സമിതി(എകെഎസ്) ബത്തേരി ഏരിയ പ്രസിഡന്റുമായ ബിജു കാക്കത്തോടാണ് പാര്‍ട്ടി വിട്ടത്. ബ്രാഞ്ച് കമ്മിറ്റി അംഗത്വവും എകെഎസ് ഭാരവാഹിത്വവും രാജിവച്ച് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയതായി ബിജു കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആദിവാസി നേതാവ് സി.കെ. ജാനു അധ്യക്ഷയായി രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ(ജെ.ആര്.പി) മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ബിജു. രണ്ടു വര്‍ഷം എന്‍ഡിഎ ജില്ലാ കണ്‍വീനറായിരുന്നു. അഖിലേന്ത്യാ
പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ചേരിയംകൊല്ലി : പുഴയിൽ ചാടിയയുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെള്ളരിവയൽ മാങ്കാണി ബാലൻ്റെയും ശാരദയുടേയും മകൻ രതിൻ (24) ൻ്റെ മൃതദേഹമാണ് പനമരം പുഴയിൽ നിന്നും കണ്ടെത്തിയത്. രാവിലെ മുതൽ മാനന്തവാടി അഗ്നിശമന സേനയും പനമരം സി എച്ച് റെസ്ക്യു ടീമും തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് സി എച്ച് റെസ്ക്യു ടീമംഗങ്ങൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.വെള്ളമുണ്ട പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പനമരം എസ് ഐ എം.കെ റസാഖ്
ജാതി വിവേചനമെന്ന് ആരോപണം: വയനാട്ടിൽ ആദിവാസി നേതാവ് സി.പി.എമ്മിൽ നിന്ന് രാജിവച്ചു
കൽപ്പറ്റ : എ.കെ.എസ്. ജില്ലാ കമ്മിറ്റി യംഗവും സി. പി.എം. അംഗവുമായ ബിജു കാക്കത്തോട് പാർട്ടി വിട്ടു. പിന്നോക്ക സമുദായങ്ങളെ പാർട്ടിനേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജിയെന്നും പാർട്ടിയിൽ ജാതി വിവേചനമുണ്ടന്നും ബിജു കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞുമുഖ്യമന്ത്രി 2021 ൽ പാർട്ടിയിലേക്ക് സ്വീകരിച്ച ബിജു കാക്കത്തോട് ആണ് സി.പി.എം വിട്ടത്.പാർട്ടിക്കുള്ളിൽ ജാതി വിവേചനം എന്ന് ബിജു ആരോപിച്ചു. നേരത്തെ എൻ.ഡി.എ ജില്ല കൺവീനർ ആയിരിക്കെ ആണ് സിപിഐഎമ്മിലേക്ക് വന്നത്.പാർട്ടി പ്രാഥമിക അംഗത്വത്തിൽ തുടരുകയായിരുന്നു.എ കെ
വയനാട്ടിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്; എവിടെയും പ്രിയങ്കാരവം
മുക്കം : വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്. പ്രിയങ്ക ഗാന്ധിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പര്യടനം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമാണ് മണ്ഡലത്തിൽ നൽകിയത്. മുഴുവൻ ബൂത്തുകളിലും കൺവൻഷനുകൾ പൂർത്തിയാക്കി രണ്ടിലധികം തവണ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകൾ കയറി. വനിത, യുവജന സ്ക്വാഡുകളും ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വീടുകൾ കയറി ഇറങ്ങുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം ഞായറാഴ്ച ആരംഭിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചരണത്തിന് എത്തുന്നുണ്ട്. മണ്ഡലത്തിലുടനീളം
വാഹനാപകടത്തിൽ അച്ചനും മകനും പരിക്ക്
കൽപ്പറ്റ : പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു. ചൂരൽ മല ഉരുൾ പൊട്ടൽ ദുരന്ത ബാധിതരും മുണ്ടേരിയിലെ താമസക്കാരുമായ സുബൈർ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
രമേശ് ചെന്നിത്തല നാളെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ
മുക്കം : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നാളെ (03/11) തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടക്കുന്ന മെഗാ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.വൈകുന്നേരം 3.30ന് മുക്കത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കാണുന്ന അദ്ദേഹം 4.30ന് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പുഴമാട്, 5.30ന് തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ, 6.30ന് കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ, ഏഴിന് പുതുപ്പാടി പഞ്ചായത്തിലെ കാവുംപുറം
കടുവയെ നിരീക്ഷിക്കാൻ ആനപ്പാറയിൽ 3 എ.ഐ. ക്യാമറകൾ
കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിൽ കടുവകളെ നിരീക്ഷിക്കാനായി 3 എ.ഐ. ക്യാമറകളും 23 ക്യാമറ കെണികളും വനം വകുപ്പ് സ്ഥാപിച്ചു.രണ്ട് കിലോമീറ്റർ ചുറ്റളവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കി. സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്റെ നേതൃത്വത്തിൽ വൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്..
റിലീസിനൊരുങ്ങി ഫാന്റസി സയൻസ് ഫിക്ഷൻ മ്യുസിക് വീഡിയോ
കൽപ്പറ്റ : വയനാടിൻ്റെ വശ്യഭംഗിയിൽ ചിത്രീകരിച്ച ഫാൻ്റസി സയൻസ് ഫിക്ഷൻ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിർമ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കൽപ്പനകളുടെ മനോഹര ദൃശ്യങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും. മനുഷ്യനിൽ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂർവ്വ യാത്രയാണ് മ്യൂസിക്കൽ വീഡിയോയുടെ ആശയം. ജീവിതത്തിൻ്റെ അർഥ തലങ്ങൾ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്. സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കൽ വീഡിയോ പുറത്തിറക്കുന്നത്.2019-ൽ
രാഹുൽ ഗാന്ധി മൂന്നിന് മാനന്തവാടിയിലും അരീക്കോടും….. പ്രിയങ്ക ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം മൂന്നു മുതൽ ഏഴ് വരെ
കൽപ്പറ്റ : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം തീയതി മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മൂന്നാം തീയതി മണ്ഡലത്തിൽ ഉണ്ടാവും. മൂന്നിന് രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി.
വീണ്ടും പുലിയും കടുവയും
കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിൽ ഇന്നലെ രാത്രി പുലിയെയും ഇന്ന് രാവിലെ കടുവയെയുംകണ്ടു.പുതിയപാടിയിൽ എം.പി.മനാഫിന്റെ പാടിയുടെ സമീപം രാവിലെ 5.20 ന് ആണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ട ആൺ കടുവയാണിതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി നാട്ടുകാർ പുലിയെയും കണ്ടു.
അദാനി ഗ്രൂപ്പിൻ്റെ എ. സി. സി സിമന്റിൻ്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി
കോഴിക്കോട് : അദാനി ഗ്രൂപ്പിൻ്റെ കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സിമൻ്റ് കമ്പനിയായ എ. സി. സി സിമന്റിൻ്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി. കെട്ടിട നിർമ്മാണ മേഖലയിലെ പുതിയ രീതികളെ പരിചയപ്പെടുത്തുന്നതിനും അവർക്ക് വേണ്ട സങ്കേതിക പരിജ്ഞാനം നൽകുന്നതിനും, ഒപ്പം ഉപയോക്താക്കളോട് സംവദിക്കുകയും ചെയ്യുകയും എന്ന ഉദ്ദേശത്തോടെ അദാനി ഗ്രൂപ്പ് സൗത്ത് ഇന്ത്യയിൽ എല്ലാ സിറ്റികളിലും നടത്തുന്ന റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് കമ്പനിയുടെ പ്രമുഖ ഡീലറായ വി. കെ. ട്രേഡേഴ്സ് ഡയറക്ടർ ശ്രീ.
പ്രതിഷേധ സംഗമ സംഘടിപ്പിക്കും – കെ.എസ്.എസ്.പി.എ
കൽപ്പറ്റ : 3% ക്ഷാമാശ്വാസം അനുവദിച്ചതിലൂടെ 40 മാസത്തെ കുടിശിക കവർന്നെടുത്ത സർക്കാരിൻറെ നടപടിക്കെതിരെ 2024 നവംബർ ഒന്നിന് വയനാട് ജില്ല ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു .2024 ജൂലൈ വരെ 7 ഗഡു (22 %) ക്ഷാമാശ്വാസം സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കുവാൻ ബാക്കിനിൽക്കെയാണ് അതിൽ ഒരു ഗഡു മൂന്നു ശതമാനം അനുവദിച്ച് ഇപ്പോൾ ഉത്തരവായിരിക്കുന്നത്. എന്നാൽ 2021 ജൂലൈ മുതൽ
വാഹനാപകടത്തിൽ യുവാവ് മരിച്ചു
കൽപ്പറ്റ : എടപ്പെട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഴവറ്റ ഏഴാം ചിറ കണിയോടിക്കൽ ബേബിയുടെ മകൻ ശീതൽ ബേബി (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഉടൻ കൈനാട്ടി ആശുപതിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരണപ്പെട്ടു.
ഇത് അതിജീവനത്തിന്റെ കരുത്ത്; കളിക്കളത്തിൽ ഒന്നാമതായി വയനാട്
കൽപ്പറ്റ : പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച കളിക്കളം – 2024 സമാപിക്കുമ്പോൾ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് വയനാട്. മത്സരത്തിനെത്തിയ മറ്റു 12 ജില്ലകളെയും പിന്നിലാക്കി ഓരോ ദിനവും ബഹുദൂരം മുന്നേറിയാണ് വയനാട് ജില്ലാ മുന്നിലെത്തിയിരിക്കുന്നത്. 445 പോയിന്റുകളുമായാണ് വയനാട് ഒന്നമത്തെത്തിയത്. രണ്ടാം സ്ഥാനത്ത് 125 പോയിന്റുകളുമായി മേളയ്ക്ക് ആതിഥേയത്വം വഹിച്ച തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് 100 പോയിന്റുകളുമായി കണ്ണൂരുമാണ്.131 പോയിന്റുകൾ നേടി കണിയാമ്പറ്റ എം ആർ എസ് ചാമ്പ്യൻമാരായി. 100 പോയിന്റുമായി കണ്ണൂർ എം ആർ
സാധാരണക്കാരന്റെ മനസ്സറിഞ്ഞ് ഗ്രാമങ്ങളിലൂടെ സത്യൻ മൊകേരിയുടെ പര്യടനം
കൽപ്പറ്റ : കല്പറ്റ മണ്ഡലത്തിലെ പൊതുപര്യടനം പൂക്കോട് വെറ്ററനറിയില് നിന്നായിരുന്നു ആരംഭിച്ചത്. കോടനീങ്ങി തുടങ്ങുതേയുള്ളു. കാത്തുനില്ക്കുന്ന തൊഴിലാളികളും ജീവനക്കാരും. വയനാട്ടിലെ ദുരന്തം നേരിട്ടറിഞ്ഞവരും അനുഭവിച്ചവരുമാണ് പലരും. വഴിയോരക്കാഴ്ചക്കാരനായി ജനപ്രതിനിധിയുടെ തിരസ്കരണം ബോധ്യപ്പെട്ടവര്‍. സ്ഥാനാര്‍ഥിയുടെ സംസാരം കഴിഞ്ഞു. കേട്ടുനിന്നവര്‍ക്ക് പറഞ്ഞുതീരുന്നില്ല. ചൂണ്ടയിലും ചുണ്ടഫാക്ടറിയിലും കാത്തു നില്‍ക്കുന്നവരെ ഓര്‍മ്മിപ്പിക്കുന്നു പ്രവര്‍ത്തകര്‍. കൈവീശി നീങ്ങി, കാത്തു നില്ക്കുന്ന തോട്ടം തൊഴിലാളികള്‍ക്കിടയിലേക്ക്.ചുണ്ടയിലും പൊഴുതനയിലും നൂറുകണക്കിന് തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ഥിയെ മുദ്രാവാക്യം വിളികളോടെയും തേയിലക്കൊളുന്ത്ചേര്ത്ത പൂക്കള്‍ നല്‍കിയും സ്വീകരിച്ചു. സ്തീശാക്തീകരണവും ലയങ്ങളുടെ നവീകരണവും സംസാരമായി.
കൽപ്പറ്റ:ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ
കൽപ്പറ്റ : ക്രൈസ്തവ വിശ്വാസികളുടെ ആശ്രയവും അഭയവുമായ പരിശുദ്ധ പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൽപ്പറ്റ സെൻമേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നവംബർ 2, 3 തീയതികളിൽ സമുചിതമായി കൊണ്ടാടും.പരിശുദ്ധന്റെ തിരുശേഷിപ്പ് കൽപ്പറ്റ ഓർത്തഡോക്സ് ദേവാലയ കൂദാശയിൽ ഇക്കഴിഞ്ഞ ജനുവരി 17ന് സഭയുടെ പരമാധ്യക്ഷൻ സ്ഥാപിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ഓർമ്മപ്പെരുന്നാളിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വികാരി ഫാദർ സഖറിയ വെളിയത്ത് അറിയിച്ചു. നവംബർ രണ്ടിന് ശനിയാഴ്ച വൈകിട്ട് കൊടിയേറുന്ന പെരുന്നാൾ മൂന്നിന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക്
കേരള മാസ്റ്റേഴ്സ് അറ്റ്ലറ്റിക് അസോസിയേഷൻന്റെ ഭാഗമായി നടക്കുന്ന ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് നടക്കും
കൽപ്പറ്റ : കേരള മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 43 – മത് കേരള മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് നവംബർ 16, 17 തിയതികളിൽ തിരുവന്തപുരത്ത് നടക്കും.. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഇതിന് മുന്നോടിയായി വയനാട് ജില്ലയിലെ മാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടായ്മ നവംബർ 3 – ന് രാവിലെ 10 മണി മുതൽ കൽപ്പറ്റ മരവയലിലെ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 വയസ്സിന് മുകളിൽ
യൂത്ത് ഫോർ പ്രിയങ്ക തെരഞ്ഞെടുപ്പ് ക്യാമ്പയിനിന് തുടക്കമായി
കൽപ്പറ്റ : വയനാട് പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ടി യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ഫോർ പ്രിയങ്ക മെഗാ ക്യാമ്പയിനിങ്ങിന് തുടക്കമായി. കൽപ്പറ്റ ടൗണിൽ നിന്നും ആരംഭിച്ച പ്രചരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ നിർവഹിച്ചു. യു ഡി വൈ എഫ് കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ നൗഫൽ കക്കയത്ത് അധ്യക്ഷത വഹിച്ചു,
ആനപ്പാറയിലെ കടുവാ കുടുംബത്തെ പിടികൂടാനുള്ള ദൗത്യത്തിന് പേരിട്ടു
ചുണ്ടേൽ : ഓപ്പറേഷൻ റോയൽ സ്ട്രൈപ്സിന് നേതൃത്വം കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട്ടിലെത്തി. ദൗത്യം വിജയിച്ചാൽ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമെന്ന് വനം വകുപ്പ്. ദൗത്യം ഏറെ വെല്ലുവിളി നിറഞതെന്നും സൗത്ത് വയനാട് ഡി.എഫ്. ഒ അജിത് കെ.രാമൻ.
പി.എ. അബ്ദുളളയെ ആദരിച്ചു
കരണി : ജില്ലാ കളക്ടറുടെ സി.എ ആയി വിരമിക്കുന്ന പി.എ അബ്ദുള്ളയെ കരണി മഹല്ല് കമ്മിറ്റി ആദരിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി.മഹല്ല് പ്രസിഡന്റ് ഷെമീർ പാറമ്മൽ ,സെക്രട്ടറി ഷമീർ കല്ലൻ, അയമു പി ഹമീദ് എ പി നൗഷാദ് പി. ഗഫൂർ പി , സിദ്ദീഖ് എ.പി വാഹിദ് പി , മനാഫ് എം ഷമീർ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.
ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ് : കടുവാ കുടുംബ ദൗത്യത്തിന് പേരിട്ടു
കൽപ്പറ്റ : ചുണ്ടേൽ ആനപ്പാറയിലെ കടുവാ കുടുംബത്തെ പിടികൂടാനുള്ള ദൗത്യത്തിന് പേരിട്ടു. ഓപ്പറേഷൻ റോയൽ സ്ട്രൈപ്സിന് നേതൃത്വം കൊടുക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘം വയനാട്ടിലെത്തി. ദൗത്യം വിജയിച്ചാൽ രാജ്യത്തിന്റെ പ ചരിത്രത്തിലാദ്യമെന്ന് വനം വകുപ്പ്. ദൗത്യം ഏറെ വെല്ലുവിളി നിറഞതെന്നും വനം വകുപ്പധികൃതർ. എട്ട് വയസ് പ്രായമായ അമ്മ കടുവക്കൊപ്പം മൂന്ന് കുട്ടികളാണ് ചുണ്ടേൽ ആനപ്പാറയിൽ കൊല്ലി പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഡിസംബറിൽ വയനാട് ചുരത്തിലാണ് ഇവയെ ആദ്യമായി കാണുന്നത്. ഇപ്പോൾ കുഞ്ഞുങ്ങൾ വളർന്ന് ഒരു
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ് വിദ്യാർത്ഥി മരിച്ചു
കൽപ്പറ്റ : കൽപറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കൊളളക്കാട്ടുകുടിയിൽ സുരേന്ദ്രന്റെ മകൻ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയൻ്റൽ കോളജ് വിദ്യാർത്ഥിയാണ്.