കൽപ്പറ്റ : ഡി.വൈ.എഫ്.ഐ. കൽപ്പറ്റ നോർത്ത് മേഖല കമ്മിറ്റി മേഖല സമ്മേളനത്തോട് അനുബന്ധിച്ചു രക്തദാനം നൽകി. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു .കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അഗം ബിനീഷ് മാധവ്, സി.പി.ഐ.എം കൽപ്പറ്റ നോർത്ത് ലോക്കൽ സെക്രട്ടറി പി കെ അബു, മേഖല സെക്രട്ടറി മുഹമ്മദ് റാഫിൽ, സംഗീത്, നിതിൻ പി സി, നിഖിൽ, ഷിനു, രാഹുൽ, അജ്മൽ, ജംഷീദ് ചേമ്പിൽ, അരുൺ, കൃപേഷ് എന്നിവർ നേതൃത്വം നൽകി.
Category: Districts
സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
മേപ്പാടി : പുതിയ സംരംഭകർക്കായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ-നെസ്റ്റും കേരള സ്റ്റാർട്ടപ്പ് മിഷനും മൈൻഡ്കാർട്ടറും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നൂതനാശയക്കാർ, ഡോക്ടർമാർക്കിടയിലെ സംരംഭകർ എന്നിവർക്കായി രൂപകൽപ്പന ചെയ്ത ഫൗണ്ടർ ഡെവലപ്‌മെന്റ് പ്രോഗ്രാമാണ് ശില്പശാലയിൽ നടത്തിയത് .കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. മൈൻഡ്കാർട്ടറിന്റെ സ്ഥാപകനും ഡയറക്ടറുമായ ശ്രീ. അമർ രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡീൻ
ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ: ‘അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ’ എം.പി.ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു
അങ്കമാലി : അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ പുതിയ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പായ ‘അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ’ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാൻ നിർവഹിച്ചു. ജൂലൈ 9-ന് രാവിലെ 8:30-ന് നടന്ന ചടങ്ങിൽ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ്, മറ്റ് ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു. സമൂഹത്തിന് സമഗ്രമായാ ആരോഗ്യ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. “ആധുനിക സാങ്കേതിക വിദ്യകൾ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്തുന്നത് അഭിനന്ദനീയമാണ്.
ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച
കൽപ്പറ്റ : കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിൻ്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും പന്ത്രണ്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത് അൺ എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ സി , പ്ലസ് റ്റു തലങ്ങളിൽ 100 % വിജയം നേടിയ സ്കൂളുകളെയും ഫുൾ എ
ആർട്ടോൺ ചിത്ര കലാ വിദ്യാലയത്തിൽ സൗജന്യ ചിത്രകലാ പരിശീലനം
മാനന്തവാടി : 1984 ൽ വയനാട് ജില്ലയിൽ ആദ്യമായി സ്ഥാപിതമാകുകയും ഇന്ന് വയനാട്ടിലെ ഏക സർക്കാർ അംഗീകൃത ചിത്രകലാവിദ്യാലയവുമായ ആർട്ടോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് , വിശാലമായ കാമ്പസിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി , ആർട്ട് ഗാലറി,വിദഗ്ധരായ അധ്യാപകർ,മുതലായ സൗകര്യങ്ങളോടെ പുനരാരംഭിക്കുകയാണ്. PSC അംഗീകൃത KGCE ഫൈൻ ആർട്സ് & അനിമേഷൻ കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അതോടനുബന്ധിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും
എച്ച്.ആർ.ഡി.എസ് വേദിയിൽ പി.സി.ജോർജിന്റെ വിദ്വേഷ പ്രസംഗം:പൊലീസ് റിപ്പോർട്ട് തേടി കോടതി
തൊടുപുഴ : മുൻ എം.എൽ.എ പി.സി.ജോർജിന്റെ തൊടുപുഴയിലെ വർഗീയ പ്രസംഗത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി.തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിന് നോട്ടീസ്ന ൽകിയത്.അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ ആർ.എസ്.എസ് അനുകൂല സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസ്.ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലീംങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുകയും കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പി.സി.ജോർജിനെയും എച്ച്. ആർ.ഡി.എസ്. ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനെയും പ്രതിയാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയെങ്കിലും നടപടി
വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍:മത്സരങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങി
സുൽത്താൻബത്തേരി : ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12 ന് തുടങ്ങും.വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 12 മുതൽ 17 വരെയാണ് പരിപാടി. ഉദ്ഘടനം ജൂലൈ 12 ന് സുൽത്താൻ ബത്തേരിയിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. സമാപനം ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ പട്ടികജാതി
ചീങ്ങേരിയിലേക്ക് മൺസൂൺ ട്രക്കിംഗ്
അമ്പലവയൽ : മഡ് ഫെസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 17 ന് 50 പേർക്കായി റോക്ക് അഡ്വഞ്ചർ ടൂറിസം ചീങ്ങേരിയിലേക്ക് മൺസൂൺ ട്രക്കിംഗ് സംഘടിപ്പിക്കും.വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പേരുകൾ മുൻകൂട്ടി 9447399793, 7593892961 നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.
കർലാട് തടാകത്തിൽ കയാക്കിങ് മത്സരം
കണ്ണൂർ : ജൂലൈ 14 ന് ഡബിൾ കാറ്റഗറി 100 മീറ്റർ വിഭാഗത്തിൽ കർലാട് തടകത്തിൽ കയാക്കിങ് മത്സരം നടക്കും. 500 രൂപയാണ് രജിസ്‌ട്രേഷൻ. ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപയാണ് സമ്മാനം.
മഡ് ഫുട്‌ബോൾ 12ന്
സുൽത്താൻ ബത്തേരി : ജൂലൈ 12 സുൽത്താൻ ബത്തേരിയിൽ നടക്കുന്ന മഡ് ഫുട്ബോളിൽ ഏട്ട് മത്സരാർത്ഥികളുള്ള 16 ടീമുകൾക്കാണ് അവസരം. രജിസ്ട്രേഷൻ 800 രൂപ.15000, 10000, 4000, 4000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് സമ്മാനമായി ലഭിക്കും.
കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍;50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു
കൊച്ചി : ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ് (സിഐഎഎസ്എല്‍). വിമാന അറ്റകുറ്റപ്പണികള്‍ക്കായി (എംആര്‍ഒ) കൊച്ചി എയർപോർട്ടിൽ നിര്‍മ്മിക്കുന്ന മൂന്നാമത്തെ കൂറ്റന്‍ ഹാങ്ങറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഐ.എ.എസ്.എല്‍ ചെയര്‍മാന്‍ എസ്. സുഹാസ് ഐ എ എസ് തുടക്കം കുറിച്ചു. 53 ,800 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ഹാങ്ങറിനോട് ചേർന്ന്, 7000 ചതുരശ്ര അടിയിൽ പ്രത്യേക ഓഫീസ്, വർക്ക്‌ഷോപ്പ്, കംപോണൻ്റ്
കാലപ്പഴക്കം വന്ന ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡുകൾ പുതിക്കിപ്പണിയണം-എസ്.ഡി.പി.ഐ
വടുവൻഞ്ചാൽ : മൂപ്പൈനാട് പഞ്ചായത്തിലെ പല ബസ്സ് വൈയ്റ്റിംഗ് ഷെഡ്ഡുകളും കാലപ്പഴക്കത്താൽ ജീർണിച്ച് വീഴാറായ അവസ്ഥയിലാണെന്നും അവ പുതിക്കിപ്പണിയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അയ്യൂബ് നെടുങ്കരണ.പല വൈയിറ്റിംഗ് ഷെഡ്ഡുകളും മഴയത്ത് ചോർന്നൊലിക്കുന്നുതും, മേൽക്കൂര പൊട്ടി പൊളിഞ്ഞ അവസ്ഥയിലുമാണുള്ളത്.ബസ്സ് കാത്തിരിപ്പ്കാർക്ക് ഉപകാരപ്രദമാവുന്നതിനും അപകടം ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി പ്രകടനവും പൊതുസമ്മേളനവും നടത്തി
സുൽത്താൻ ബത്തേരി : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകടനവും പൊതുയോഗവും നടത്തിയത്. പോതുയോഗം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായ ശ്രീ ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു,UDTF നിയോജകമണ്ഡലം ചെയർമാൻ സി എ ഗോപി അധ്യക്ഷത വഹിച്ചു.STU ജില്ലാ വൈസ് പ്രസിഡണ്ട്
വയനാട് മെഡിക്കൽ കോളേജ് കെട്ടിട ചോർച്ച, കുറ്റക്കാർക്കെതിരെ കേസെടുക്കണം എൻ.കെ റഷീദ് ഉമരി
കല്പറ്റ : വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാർ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോടികൾ മുടക്കി നിർമ്മിച്ച കെട്ടിട്ടം ചോർന്നൊലിക്കുന്ന സംഭവമെന്നും കെട്ടിട നിർമാണത്തിലെ അപാകതകൾക്ക് ഉത്തരവാദികളായവർക്കെതിരെ കേസ് എടുക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. എസ് ഡി പി ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.മെഡിക്കൽ കോളേജ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. മെഡിക്കൽ,
നിപ:ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കൽപ്പറ്റ : മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്.ജില്ലയിലെ പഴംതീനി വവ്വാലുകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്‍ വര്‍ഷത്തില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ വൈറസിനെതിരെയുള്ള ആന്റി ബോഡികള്‍ കണ്ടെത്തിയിരുന്നു. നിലവില്‍ പഴംതീനി വവ്വാലുകളുടെ പ്രജനന കാലത്ത് നിപ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ജില്ലയിലെ ആരോഗ്യ മേഖല നിപ വൈറസിനെതിരെ പകര്‍ച്ചവ്യാധി സര്‍വെയ്‌ലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. രോഗസാധ്യത
കണ്ണൂരിലേക്കുള്ള യാത്രക്കാരെ ബംഗളൂരുവിൽ ഇറക്കി എയർ ഇന്ത്യാ വിമാനം
കണ്ണൂർ : ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യാ എക്സ്പ്രസ് IX2502 വിമാനം കണ്ണൂർ വിമാന താവളത്തിൽ ഇറങ്ങാനാകാതെ യാത്രക്കാരെ ബംഗളൂരൂ അന്താരാഷ്ട്ര വിമാന താവളത്തിൽ ഇറക്കിയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രി വൈകി ബംഗ്ളൂരൂവിലെത്തിയവരിൽ തിരുവനന്തപുരത്തേക്കും മറ്റുമുള്ള യാത്രക്കാർ ഇന്നലെ രാവിലെയാണ് മറ്റ് വിമാനങ്ങളിൽ അവിടങ്ങളിലേക്ക് പോയത്.ജൂലൈ ആറിന് രാത്രി 7.15 നായിരുന്നു വിമാനം ഹൈദരാബാദിൽ നിന്ന് പറന്നുയരേണ്ടിയിരുന്നത്. ഒരു മണിക്കൂർ വൈകി 8.15 നാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. 9.30
മാനന്തവാടി എരുമത്തെരുവിൽ കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
മാനന്തവാടി : 7 ദിവസം മുൻപ് കാണാതായ പശുവിനെ ആണ് മാനന്തവാടി എരുമത്തെരുവ് നേതാജി റോഡിനു സമിപം ഉള്ള കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത് കവുങ്ങും പ്ലാസ്റ്റിക് ചക്കുകളും വെച്ച് മൂടിയ നിലയിൽ ആയിരുന്നതിനാൽ പശു വീണത് ഇത്രയും ദിവസം ആയിട്ടു ആരുടെയും ശ്രദ്ധയിൽ പെട്ടില്ലായിരുന്നു. ഇന്ന് രാവിലെ 10 മണിയോട് കൂടെ ആണ് പശുവിനെ കുഴിയിൽ വീണതായി കണ്ടെത്തിയത്.മാനന്തവാടി അഗ്നിരക്ഷ സേന സ്ഥലത്ത് എത്തി പശുവിനെ രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം
മേപ്പാടി : കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ജൂലൈ 3 മുതൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 8111885061 എന്ന നമ്പറിൽ വിളിക്കുക.
നെല്ലിമുണ്ടയിലെ വന്യ മൃഗങ്ങളുടെ വിളയാട്ടം വനം വകുപ്പും ജനപ്രതിനിധികളും നിസംഗത വെടിയണം :ജാഫർ.എം
മേപ്പാടി : നെല്ലുമുണ്ടയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങളും പുലി കരടി എന്നിവയുടെ സാന്നിധ്യവും കൂടി വരുന്ന സാഹചര്യത്തിൽ വനം വകുപ്പും ജനപ്രതിനിധികളും തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും,നാട്ടിലിറങ്ങി നടക്കുന്ന വന്യമൃഗങ്ങളെ പിടികൂടി മനുഷ്യ ജീവനും നാൽക്കാലികൾക്കും കൃഷിക്കും സ്വത്തിനും സംരക്ഷണം നൽകണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ.എം പാർട്ടി നെല്ലിമുണ്ട ബ്രാഞ്ച് യോഗം ഉദ് ഘാടനം ചെയ്തുആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചകളായി കാട്ടാനകളുടെയും കരടി പുലി എന്നിവയുടെ സാന്നിധ്യം കാരണം പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ്
ഫാം ലൈവ് ലീ ഹുഡ്:ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി
കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, സി.ഡി.എസ് അക്കൗണ്ടന്റുമാർ, ഡോമെയിൻ സി.ആർ.പിമാർക്കാണ് ശിൽപശാല സംഘടിപ്പിച്ച്ത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഐ. എഫ്.സി പ്രവർത്തനങ്ങൾ സംബന്ധിച്ച് കാഡ്സ് പ്രതിനിധി മുഹയിമിൻ ക്ലാസ് എടുത്തു.അസിസ്റ്റന്റ് കോ ഓർഡിനേറ്റർ
സ്റ്റാൻ സ്വാമി:നീതിയുടെ വിളക്കുമാടം ഫാ:സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു
തിരുവനന്തപുരം : ഫാസിസ്റ്റ് അധികാരവ്യവസ്ഥക്കു വഴങ്ങിക്കൊടുക്കാതെ ആദിവാസികളും ദരിദ്രരുമായ സാധാരണ ജനങ്ങൾക്കു നീതി ലഭിക്കാൻ വേണ്ടി സമരം ചെയ്ത പോരാളിയായിരുന്നു സ്റ്റാൻ സ്വാമിയെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു പറഞ്ഞു.ഭീമ-കൊറേഗാവ് കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെടുകയും മുംബൈയിലെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണപ്പെടുകയും ചെയ്ത ഝാർഖണ്ഡിൽ നിന്നുള്ള ജെസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു കൊണ്ടു നടന്ന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവർ.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം:ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
കൊച്ചി : ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്‌സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം ‘ഫണ്‍ബ്രല്ല’ യുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ‘കേരളത്തിന്റെ മണ്‍സൂണ്‍’ ആണ് ഇത്തവണത്തെ മത്സര വിഷയം. ഓഗസ്റ്റ് 17-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ഫണ്‍ബ്രല്ല 2025, യുവ കലാപ്രതിഭകളുടെ ഭാവനാത്മകമായ പ്രകടനത്തിന് സാക്ഷ്യം വഹിക്കും. പ്രഗത്ഭരായ കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ദ്ധരും ഉള്‍പ്പെടുന്ന പാനലാണ് വിജയികളെ കണ്ടെത്തുക. സര്‍ഗ്ഗാത്മകത, മൗലികത,
തരിയോട് സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി
തരിയോട് : വിദ്യാർത്ഥികളിലെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കാൻ തരിയോട് ഗവ എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിക്ക് തുടക്കമായി. കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ പ്രാധാന്യം വരച്ചുകാട്ടി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം അധ്യാപികയും എഴുത്തുകാരിയുമായ പി കെ ഷാഹിന ടീച്ചർ നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു.പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയിൽ പ്രധാനധ്യാപകൻ ജോൺസൺ ഡിസിൽവ, ബാലൻ മാസ്റ്റർ, എം.പി.ടി.എ പ്രസിഡന്റ് രാധിക ശ്രീരാഗ്, സീനിയർ അസിസ്റ്റൻ്റ് എം.പി
ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി
വെള്ളമുണ്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ ഹരിത ഭവനമാക്കുക എന്നതാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. ജൈവവളവും ഇന്ധനവും ലഭിക്കുന്ന ചെലവു കുറഞ്ഞ ഒരു പദ്ധതിയാണ്. എരാജഗോപാൽ,പുഷ്പജ കെ.എം,സിജോ, ഉണ്ണി ബെന്നി,കെ.കെ സന്തോഷ്,പ്രസന്നകുമാർ പി.സി തുടങ്ങിയവർ സംബന്ധിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ബയോഗ്യാസ്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി
വാളാട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടനുബന്ധിച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാടും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി.പോരൂർ സർവോദയം സ്കൂൾ അങ്കണം ചടങ്ങിന് വേദിയായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുകയില -ലഹരി വിമുക്ത വിദ്യാലയമായി പോരൂർ സർവോദയം യു പി സ്കൂളിനെ പ്രഖ്യാപിച്ചു.ലഹരിയോട് നോ പറയാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ മനോഷ്
കെ.എസ്.ഇ.ബി ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി : തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയിൽ മാത്രമാണ് ചാർജിങ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത് പ്രവർത്തിക്കുന്നില്ല. വെള്ളമുണ്ട പഞ്ചായത്തിലെ ഓട്ടോറിക്ഷകൾ, സ്കൂട്ടറുകൾ, കാറുകൾ തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പറ്റാതായി. വെള്ളമുണ്ടയിൽ ഒരു ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും കോറോത്ത് മാത്രമാണ്
ഇ.ജെ ബാബു സിപിഐ വയനാട് ജില്ലാ സെക്രട്ടറി
ചീരാല്‍ : ഇ.ജെ ബാബുവിനെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വീണ്ടും തെരഞ്ഞെടുത്തു. 1979ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി പൊതു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പഞ്ചായത്ത് അംഗമായും, 2000-2005ല്‍ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കിലാ ഫാക്കല്‍റ്റിയുമായിരുന്നു. രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ജില്ലയില്‍ നയിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സംഘടനകളെ ഏകോപിപ്പിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വന്യമൃഗ ശല്യം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ-
വെള്ളമുണ്ടയിൽ പുസ്തകപ്രദർശനം ആരംഭിച്ചു
വെള്ളമുണ്ട : പബ്ലിക് ലൈബ്രറിയിലെ പുതിയ പുസ്തക ശേഖരങ്ങളുടെ പ്രദർശനം ആരംഭിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശനപരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം മണികണ്ഠൻ, എം നാരായണൻ, മിഥുൻ മുണ്ടക്കൽ, എൻ.കെ ബാബുരാജ്, കെ.കെ സന്തോഷ്,ശാരദാമ്മ എൻ.ജി തുടങ്ങിയവർ സംബന്ധിച്ചു.
ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
തരുവണ : വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ടി. മമ്മൂട്ടി, സീതി തരുവണ,അബ്ദുള്ള.വി,നസീർ.ടി.കെ, അബൂബക്കർ.കെ, ഉസ്മാൻ.കെ,മൂസ.പി.കെ, മൊയ്‌ദു.പി.കെ, അബ്ദുള്ള.പി.കെ,റൗഫ്, കോൺട്രാക്ടർ മോയി തുടങ്ങിയവർ സംബന്ധിച്ചു
ദുക്‌റാന തിരുനാൾ ആഘോഷിച്ചു
മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.നിധിൻ ആലക്കാതടത്തിൽ കാർമികനായി. ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ മിഷൻ ലീഗ് അംഗത്വ സ്വീകരണം നടന്നു. തുടർന്ന് നടന്ന ആഘോഷപരിപാടികൾ ഫാ. നിധിൻ ആലക്കാതടത്തിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ചടങ്ങിൽ അധ്യക്ഷനായി. സിസ്റ്റർ ജിസ്സ DST ദുക്റാന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോണി കാരക്കട, കൈക്കാരൻ ജയ്സൺ കിഴക്കേക്കര, സൺഡേ സ്കൂൾ ലീഡർ
