കൽപ്പറ്റ : ജില്ലയില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 710 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 202 കുടുംബങ്ങളിൽ നിന്നായി 710 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 236 പുരുഷന്മാരും 283 സ്ത്രീകളും (5 ഗര്‍ഭിണികള്‍),191 കുട്ടികളും 40 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്.വൈത്തിരി -സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിൽ എട്ട് വീതം ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.
Category: Districts
മംഗളൂരുവില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നു;വെട്ടേറ്റ മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍
മംഗളൂരു : മംഗളൂരുവില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരുവിലെ ഒരു പ്രാദേശിക പള്ളിയുടെ സെക്രട്ടറിയായ ഇംതിയാസ് എന്നയാളാണ് മരിച്ചത്.അദ്ദേഹത്തിന്റെ സുഹൃത്തായ റഹ്മാനും വെട്ടേറ്റു. റഹ്മാൻ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മംഗളൂരുവിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിലെ കാമ്ബോഡി കല്‍പനയിലാണ് സംഭവം. വാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മാസം ആദ്യം, ബജ്റംഗ് ദള്‍ നേതാവും ഒരു കൊലപാതക കേസ് പ്രതിയുമായ സുഹാസ് ഷെട്ടി മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചിരുന്നു. വാടക കൊലയാളികളാണ് ഇയാളെ കൊലപ്പെടുത്തിയത് എന്ന് റിപ്പോർട്ടുകളുണ്ട്. ഈ സംഭവവുമായി ഇപ്പോഴത്തെ
പത്മപ്രഭ പൊതു ഗ്രന്ഥാലയം പാലിയേറ്റീവ് കെയർ രംഗത്തേക്ക്
കൽപ്പറ്റ : തൃശ്ശൂർ എടമുട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ആൽഫ പാലിയേറ്റീവ് കെയറിന്റെ സഹായസഹകരണത്തോടെ രോഗി പരിചരണ രംഗത്തേക്ക് ഇറങ്ങുവാൻ എം. പി. വീരേന്ദ്രകുമാർ ഹാളിൽ ചേർന്ന പത്മപ്രഭ പൊതു ഗ്രന്ഥാലയം, ആൽഫാ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു.ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും വാർദ്ധക്യ സഹജമായി കിടപ്പിലായവർക്കും ഹോം കെയർ പാലിയേറ്റീവ്, ഫിസിയോതെറാപ്പി സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.നിലവിൽ ആൽഫയുടെ ഇരുപത്തിയൊമ്പത് കേന്ദ്രങ്ങൾ 9 ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്.20 വർഷം കൊണ്ട് 64951 പേർക്ക് പരിചരണം എത്തിച്ചു. ആൽഫ യോടൊപ്പം ചേർന്ന്
വേര്‍വ് അക്കാദമി കൊച്ചിയില്‍;പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമ തലപ്പത്ത്
കൊച്ചി : ദക്ഷിണേന്ത്യയിലെ മുന്‍നിര സലൂണ്‍ ശൃംഖലയായ വേര്‍വ് സിഗ്‌നച്ചര്‍ സലൂണിന്റെ വിദ്യാഭ്യാസ സംരംഭമായ വേര്‍വ് അക്കാദമി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വേര്‍വിന്റെ പ്രൊഫഷണല്‍ ഹെയര്‍ഡ്രസിങ് പരിശീലന കേന്ദ്രം കൊച്ചിയില്‍ തുടങ്ങിയത്. പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമയാണ് അക്കാദമിയുടെ ചീഫ് എഡ്യുക്കേഷന്‍ ഓഫീസര്‍. കച്ചേരിപ്പടി ക്രോഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി വേര്‍വിന്റെ രാജ്യത്തെ മൂന്നാമത്തെ പരിശീലന കേന്ദ്രമാണ്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് അക്കാദമിയുടെ മറ്റു കേന്ദ്രങ്ങള്‍.നൈപുണ്യമുള്ള പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും രാജ്യത്തുടനീളം സലൂണ്‍
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്ബ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു ആയതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പാലിക്കുക. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ
വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ്; പീഡിപ്പിച്ചത് മൂത്ത പെണ്‍കുട്ടിയെ
തിരുനെല്ലി : വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.കൊലപാതകം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾക്ക് പുറമേയാണ് പോക്സോയും ചുമത്തിയത്.വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു.13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്. കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരിക്കേറ്റിരുന്നു.കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.വൈദ്യ പരിശോധനക്കിടെയായിരുന്നു
ഇറച്ചിക്കടയിലേക്ക് മരത്തടി ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു
വാളാട് : വാളാട് ടൗണിലെ ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതി നിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടർ ന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ഭാര്യയാണ്. നാല് മക്കളുണ്ട്.
വീണ്ടുംകോവിഡ് ബാധിതരുടെ എണ്ണം 430 ആയി; ഒരാഴ്ചക്കിടെ രണ്ട് മരണം റിപ്പോര്‍ട്ടു ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല്‍ എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്‍ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കര്‍ണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്. ദക്ഷിണപൂര്‍വേഷ്യന്‍
മഴക്കെടുതി:ജില്ലയില്‍ 15 ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു
കൽപ്പറ്റ : ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു. 165 കുടുംബങ്ങളില്‍ നിന്നായി 207 പുരുഷന്മാര്‍, 233 സ്ത്രീകള്‍(മൂന്ന് ഗര്‍ഭിണികള്‍), 152 കുട്ടികള്‍, 32 വയോജനങ്ങള്‍, രണ്ട് ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ജില്ലയില്‍ പെയ്യ്ത ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ ആറ് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴ് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ,
തൊഴിൽ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിന് നൈപുണ്യ വികസനം അനിവാര്യം:ഡോ.ഡി.എം മുലയ്
കൊച്ചി : വർദ്ധിച്ചു വരുന്ന തൊഴിൽ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനായി നൈപുണ്യ വികസനവും മൾട്ടി സ്കില്ലിങ്ങും അനിവാര്യമാണെന്ന് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി.എം മുലയ്. കൊച്ചിയിൽ സീഗൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി( സിമാറ്റ്) ആരംഭിച്ച കേരളത്തിലെ ആദ്യ എആർ,വിആർ അധിഷ്ഠിത ത്രിഡി എഡ്യുക്കേഷണൽ തിയറ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകത പ്രയോജനപ്പെടുത്താൻ യുവതലമുറയെ സജ്ജമാക്കുന്നതിന് ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്.ദേശീയ, അന്തർദേശീയ നൈപുണ്യ ലക്ഷ്യങ്ങളുമായി
പോപ്പുലർഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സർക്കാർ സത്യവാങ്മൂലം:കേരളം കനത്തവില നൽകേണ്ടി വരും:കെ.സുരേന്ദ്രൻ
കൽപ്പറ്റ : പോപ്പുലർഫ്രണ്ടിന് അനുകൂലമായ സംസ്ഥാന സർക്കാരിൻ്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന് കേരളം കനത്തവില നൽകേണ്ടി വരുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ പോപ്പുലർഫ്രണ്ടുകാർക്ക് വധശിക്ഷ നൽകിയാൽ അത് എങ്ങനെയാണ് കേരളത്തിൻ്റെ സമാധാനം ഇല്ലാതാകുകയെന്ന് സർക്കാർ വ്യക്തമാക്കണം. കേന്ദ്രസർക്കാർ നിരോധിച്ച ഭീകരസംഘടനയായ പോപ്പുലർഫ്രണ്ടിനെ എന്തിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ന്യായീകരിക്കുന്നത്. സംസ്ഥാന സർക്കാർ പൂർണ്ണമായും തീവ്രവാദികൾക്ക് കീഴടങ്ങിയെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ബഹുമാനപ്പെട്ട സുപ്രിം കോടതിയിൽ പോലും ഇത്തരം നഗ്നമായ മതതീവ്രവാദ
പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടര്‍
കൽപ്പറ്റ : ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം.വീടിന് മുകളിലേക്കോ കെട്ടിടങ്ങൾക്ക് മുകളിലേക്കോ വീഴാറായി നിൽക്കുന്ന മരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റണം.റോഡിൻ്റെ വശങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണം.അടിയന്തര സാഹചര്യങ്ങളിൽ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണം.കുട്ടികളെ പുഴ,തോട് വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലേക്ക് പറഞ്ഞ യക്കരുത്.തോടുകളിലും പുഴകളിലും
ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ:വൈത്തിരിയിൽ മണ്ണിടിച്ചിൽ:നാളെ വയനാട്ടിൽ റെഡ് അലർട്ട്.
കൽപ്പറ്റ : വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ് ഇടിഞ്ഞത്. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു *ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്* കേന്ദ്ര കാലാവസ്ഥ
ദുരന്ത നിവാരണ തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രിയങ്ക ഗാന്ധി എം.പി.വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടർമാരോട് സംസാരിച്ചു
കല്പറ്റ : മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് കളക്ടർമാരോട് ദുരന്ത നിവാരണ തയ്യാറെടുപ്പുകളെ സംബന്ധിച്ച് ഫോണിൽ ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എം. പി. മഴ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ജില്ലയിൽ നടത്തുന്ന തയ്യാറെടുപ്പുകളെ പറ്റി അറിയുന്നതിന് ആയിരുന്നു മൂന്ന് ജില്ലാ കലക്ടറെയും ഫോണിൽ ബന്ധപ്പെട്ടത്. ഉരുൾപൊട്ടലുകൾക്കും വെള്ളക്കെട്ടുകൾക്കും സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതായി കളക്ടർമാർ അറിയിച്ചു. മഴക്കെടുതി മൂലം മാറ്റി പാർപ്പിക്കേണ്ട കുടുംബങ്ങളെ നിശ്ചയിക്കുന്നതും അവർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കുന്നത്
വയനാട്ടിൽ കെഎസ്‌യു മുന്നണിക്ക് മിന്നുന്ന വിജയ തുടക്കം
മാനന്തവാടി : കേരള ഹെൽത്ത് യൂണിവേഴ്സിറ്റി കീഴിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വയനാട് നഴ്സിംഗ് കോളേജിൽ നാമനിർദ്ദേശപത്രിക പ്രക്രിയ പൂർത്തിയായപ്പോൾ മുഴുവൻ സീറ്റുകളിലും കെ എസ് യു മുന്നണി വിജയിച്ചു ചെയർമാൻ യമുന മെഹറിൻ ബി, വൈസ് ചെയർപേഴ്സൺമാരായി ഫാത്തിമ സഫ പി & ഷഹന , ജനറൽ സെക്രട്ടറി അക്ഷര സുരേഷ്, ജോയിൻ സെക്രട്ടറി റൂബി, യു യു സി -ഹൈഫ പി , ഫൈൻ ആർട്സ് ഹംദാ മെഹറിൻ ബി , സ്പോർട്സ് ജനറൽ ക്യാപ്റ്റൻ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാനന്തവാടി : ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എം.എൽ.എ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല കൊയ്ത്തികണ്ടി (വിളമ്പുകണ്ടം) യുടേയും മകനാണ്.കൽപ്പറ്റയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം.റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഇൻഡിക്കേട്ടറിട്ട് റോഡിലേക്ക് ഇറക്കാൻ നോക്കുന്നതിനിടയിൽ ഒരു കാർ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ സി
അഭിമാന നിറവിൽ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം
മാനന്തവാടി : കണ്ണൂർ സർവ്വകലാശാലയിലെ അവസാന വർഷ ഗണിത ശാസ്ത്ര ബിരുദപരീക്ഷഫലത്തിൽ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം സർവ്വകലാശാലതലത്തിൽ82.35 ശതമാനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് സർവ്വകലാശാലതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.94.41 (A+)ശതമാനം മാർക്കോട് കൂടി ചന്ദന കൃഷ്ണ യൂണിവേഴ്സിറ്റി തലത്തിൽ മികച്ച സ്ഥാനം നേടി.
പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം;റിസള്‍ട്ട് അറിയാവുന്ന സൈറ്റുകള്‍ ഇവ
തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും. നാല് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ
ചൂരൽമല-മുണ്ടക്കൈ പുനരധിവാസം നെല്ലിമാളം വെള്ളിത്തോട് വീടുവിതരണവുമായി ബന്ധമില്ല:മുസ്‌ലിംജമാഅത്ത്
കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ സംഘടനകൾ ചേർന്ന് കഴിഞ്ഞ ദിവസം മേപ്പാടി നെല്ലിമാളത്ത് അഞ്ചു വീടുകൾ കൈമാറിയ പദ്ധതിയുമായി കേരള മുസ്‌ലിം ജമാഅത്തിന് ബന്ധമില്ലെന്നും ഇതിനെ മുൻ നിർത്തി നടന്നു വരുന്ന വ്യാജപ്രചരണങ്ങളെ തള്ളിക്കളയണമെന്നും സംഘടനാനേതാക്കൾ അഭ്യർത്ഥിച്ചു. ചൂരൽമല – മുണ്ടക്കൈ പ്രദേശങ്ങളിൽ കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ സാന്ത്വന-ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുമാസമായി നടന്നുവരുന്നത്. ഈ പ്രദേശത്തിന്റെയും ജനങ്ങളുടെയും സമഗ്രമായ വികസനവും പുനർ നിർമാണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സുസ്ഥിര ക്ഷേമ പ്രവർത്തനങ്ങളിലാണ്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
അങ്കമാലി : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് രക്ത പരിശോധന,
പാത്തിക്കല്‍കടവ് പാലം അപ്രോച്ച് റോഡ്-പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചു
കല്‍പ്പറ്റ : കോട്ടത്തറ ഗ്രാമപഞ്ചായത്ത് പാത്തിക്കല്‍കടവ് പാലം അപ്രോച്ച് റോഡിന് പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അറിയിച്ചു. കോട്ടത്തറ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത്തിക്കല്‍കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള ഫണ്ട് കുറവായതിനാല്‍ നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും, നേരില്‍ കണ്ടതിന്റേയും അടിസ്ഥാനത്തിലാണ് 240 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. നേരത്തെ ചീഫ് ടെക്‌നിക്കല്‍ എക്സാമിനറുടെ കാര്യാലയത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും അവരുടെ നിര്‍ദേശ പ്രകാരം എസ്റ്റിമേറ്റില്‍
ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ പ്രീ മണ്‍സൂണ്‍ മീറ്റിംഗ് 25ന്
കല്‍പ്പറ്റ : ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി 25ന് എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ 25ന് പ്രീ മണ്‍സൂണ്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടി. രാവിലെ 10ന് തുടങ്ങും. ജില്ലയുടെ ഭൂപകൃതിയും സൂക്ഷ്മ കാലാവസ്ഥയും മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. മഴക്കെടുതികള്‍ പ്രതിരോധിക്കുന്നതിന് ഓരോ പ്രദേശത്തിനും യോജിച്ച ആസൂത്രണവും മാര്‍ഗങ്ങളും വേണം. മാറുന്ന കാലാവസ്ഥ, മഴയുടെ മാതൃക എന്നീ വിഷയങ്ങളില്‍
ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി
മീനങ്ങാടി : കൊളഗപ്പാറ ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. വയനാടിയ റിസോര്‍ട്ട് ഹോട്ടലിന്റെ ഷെഡിനോട് ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി 20.05.2025 തീയതി വൈകീട്ടോടെ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ് സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ചെടിക്ക് 85 സെന്റിമീറ്റര്‍ നീളമുണ്ട്. എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത് പോലീസ് തുടരന്വേഷണം നടത്തിവരുകയാണ്. എസ്.ഐ പി.സി. റോയി, സി.പി.ഒമാരായ ഷഹ്ഷാദ്, അല്‍ത്താഫ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ചുഴലി നഴ്‌സറിയില്‍ വൃക്ഷത്തൈ വിതരണം ജൂണ്‍ ഒന്നു മുതല്‍
കല്‍പറ്റ : നഗര പരിധിയിലെ ചുഴലിയില്‍ സാമൂഹിക വനവത്കരണ വിഭാഗത്തിനു കീഴിലുള്ള നഴ്‌സറിയില്‍ കാല്‍ ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിനു തയാറായി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തുന്നതിന് ഉത്പാദിപ്പിച്ചതാണ് തൈകള്‍. ഇവയുടെ വിതരണം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, എം.ടി.ഹരിലാല്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.സുനില്‍ എന്നിവര്‍ അറിയിച്ചു. നാരകം-1,296, ഞാവല്‍-1,728, പേര-1,008, സീതപ്പഴം-1,449, കണിക്കൊന്ന-960, മണിമരുത്-3,456, എലഞ്ഞി-2,794, കുന്നിവാക-1,349, നീര്‍മരുത്-3,446, പ്ലാവ്-432, താന്നി-816, ഉങ്ങ്-1,466, അഗസ്ത്യച്ചീര-2,304, ആര്യവേപ്പ്-1,056, ചന്ദനം-1,152,
പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷയും
മാനന്തവാടി : Fr അനൂപ് കൊല്ലംകുന്നേൽ മൃതശരീരം അച്ചന്റെ സ്വന്തം ഇടവകയായ കുന്നലാടി പള്ളിയിൽ 21/05/25 ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും തുടർന്ന് അച്ചൻ അവസാനമായി സേവനമനുഷ്ടിച്ച കല്ലുമുക്ക് ഇടവകയിലേക്ക് കൊണ്ടുവരികയും അവിടെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് രാത്രിയോടെ ദ്വാരക പാസ്റ്റൽ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം പാസ്റ്ററൽ സെന്റർ ചാപ്പലിൽ വച്ച് നടത്തുകയും ചെയ്യുന്നതാണ്. നാളെ (22/05/2025) രാവിലെ 7 മണിക്ക് അച്ചന് വേണ്ടി വി. ബലി അർപ്പിക്കുകയും
മരക്കടവിൽ പുലിയിറങ്ങി
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്-കബനിഗിരി പ്രദേശങ്ങളിൽ കഴിഞ്ഞ രാത്രി പുലിയിറങ്ങി. പള്ളിപ്പുറത്ത് സ്റ്റീഫന്റെ പട്ടിയെ പിടിച്ചു. പള്ളിപ്പുറത്ത് ജോയിയുടെ വീട്ടിലെ സിസി ടിവിയിൽ നിന്നും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.വനം വകുപ്പ് എത്തി ക്യാമറ സ്ഥാപിച്ചു.
ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് നിത്യസ്മാരകം വേണം:ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ : ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് നിത്യസ്മാരകവും പുത്തുമലയിലുള്ള ശ്മശാനത്തിന് ഗേറ്റും, ചുറ്റുമതിലും, റോഡും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, വയനാട് ജില്ലാ കളക്ടര്‍ ശ്രീമതി. മേഘശ്രീ ഡി.ആര്‍, ഐ.എ.എസ് എന്നിവര്‍ക്ക് കത്ത് നല്‍കി. ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമട്ടവും, ചൂരല്‍മലയും, മുണ്ടകൈയും നാമാവശേഷമായിരിക്കുകയാണ്. പിഞ്ചുപൈതങ്ങളെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും, ജീവിത പങ്കാളികളെയും നഷ്ടമായവര്‍ നിരവധിയാണ്. ദുരന്തത്തില്‍ മരണപ്പെട്ടയാളുകളുടെ മൃതദേഹം പുത്തുമലയിലെ ശ്മശാനത്തിലാണ് സംസ്‌കരിച്ചിട്ടുള്ളത്. ദുരന്തബാധിതരില്‍
സംസ്ഥാനദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ്
തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്.*ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആയതിനാൽ *ഇന്ന് (20.05.2025) വെകുന്നേരം 5 മണിക്ക് മേല്പറഞ്ഞ ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.* KSDMA, 20.05.2025,
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍
ബത്തേരി : മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയില്‍.മലപ്പുറം,ആനക്കയം, ചോഴിയേങ്കല്‍തോട്ടത്തില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍(30)നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്.19.05.2025 തീയതി വൈകീട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കെ.എല്‍ 44 എഫ്. 7111 കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് കവറുകളിലായി 0.08 ഗ്രാം എം.ഡി.എം.എയും 16.5 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.എസ്.ഐമാരായ സോബിന്‍,
പ്ലസ് വണ്‍ പ്രവേശനം:ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ
തിരുവനന്തപുരം : കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഇന്ന് വൈകുന്നേരം അഞ്ചു മണി വരെയാണ്. അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ്