മാനന്തവാടി : വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സ്ഥിതിഗതികൾ വിലയിരുത്തി.സോൺ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണ് ബുധനാഴ്ച്ച മന്ത്രി സന്ദർശിച്ചത്.കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്നു പ്രവൃത്തി വേഗം കൂട്ടണമെന്ന് മന്ത്രി നിർദേശം നൽകി.ഓരോ വിഭാഗം പ്രവൃത്തിയും ഓരോ ടീമിനെ ഏൽപ്പിച്ചു വേഗം കൈവരിക്കണം.450 ഓളം തൊഴിലാളികളാണ് ദിനേന ടൗൺഷിപ്പിൽ പ്രവൃത്തി ചെയ്യുന്നത്.ഇതുവരെ 135 വീടുകളുടെ തറ കോൺക്രീറ്റ്
Category: Districts
മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുൽപ്പള്ളിയിലെ ഒരു മാധ്യമപ്രവർത്തകനെ പോലീസ് ചോദ്യം ചെയ്തു
പുൽപ്പള്ളി : ജോസ് നെല്ലേടത്തിന്റെ മരണത്തിനു മുൻപ് അഭിമുഖം റിപ്പോർട്ട് ചെയ്യാനായി എടുക്കുകയും എന്നാൽ മരണശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിന് കൊടുക്കുകയും ചെയ്ത റിപ്പോർട്ടറിനെ ആണ് പോലീസ് ചോദ്യം ചെയ്തത്. ജോസ് നെല്ലേടത്തിന്റെ കുടുംബം പോലീസ് വീട്ടിലെത്തി മൊഴിയെടുത്ത സമയത്ത് അഭിമുഖം റെക്കോർഡ് ചെയ്ത മുഴുവൻ വീഡിയോയും ലഭ്യമാക്കണമെന്ന് കുടുംബാഗം ആവശ്യപ്പെട്ടിരുന്നു.ഇതേ തുടർന്നാണ് പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്.
ബോധവൽക്കരണ ക്ലാസ്സ് നടത്തി
നടവയൽ : പത്താമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററിന്റെ നേതൃത്വത്തിൽ നെല്ലിയമ്പം ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് വിദ്യാർത്ഥികൾക്കായി ചൊവ്വാഴ്ച ആയുർവേദത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസും ഔഷധസസ്യ വിതരണവും നടത്തി.സ്കൂളിലെ മാതൃസമിതി പ്രസിഡണ്ട് ശ്രീമതി റാഷിദ അദ്ധ്യക്ഷയായ ചടങ്ങിൽ അധ്യാപികയായ ശ്രീമതി.ശ്രീജ സൈമൺ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ദൈനംദിന ജീവിതത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഔഷധ സസ്യങ്ങളെക്കുറിച്ചും മെഡിക്കൽ ഓഫീസർ ആയ Dr .ജിതിൻ
‘പ്രായപൂര്‍ത്തിയാകും മുൻപ് ചെയ്ത കുറ്റകൃത്യ വിവരം ഫയലില്‍ നിന്ന് നീക്കം ചെയ്യണം’ ; നിര്‍ദേശവുമായി ഹൈക്കോടതി
എറണാകുളം : പ്രായപൂര്‍ത്തിയാകും മുന്‍പ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം ഫയലില്‍ നിന്ന് നീക്കം ചെയ്യണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി.പൊലീസിനും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.ഒരു സാഹചര്യത്തിലും ഈ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തലശ്ശേരി ജുവനൈല്‍ കോടതി 2011 ല്‍ പരിഗണിച്ച കേസില്‍ ഹര്‍ജിക്കാരന്‍ എതിര്‍കക്ഷിയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.കേസില്‍ യുവാവിനെ
മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രം ബാങ്കേഴ്‌സ് മീറ്റ് നടത്തി
മാനന്തവാടി : സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും ലക്ഷ്യമിട്ട് മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.മാനന്തവാടി ഗ്രീൻസ് റസിഡൻസിയിൽ നടന്ന താലൂക്ക്‌തല ബാങ്കേഴ്‌സ് മീറ്റ് നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്‌സലേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ്
സംരംഭകത്വ വികസന പരിപാടിയുമായി നീലഗിരി കോളേജ്
താളൂർ : നിലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസിൽ “ഉദ്യം” എന്ന പേരിൽ പുതിയ സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. വിദ്യാർത്ഥികളിൽ നവീകരണത്തിനും, സർഗ്ഗാത്മകതയ്ക്കും,സംരംഭകത്വ മനോഭാവത്തിനും ഊന്നൽ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിന് ഐ.ഐ.എം.കോഴിക്കോട് ഡീനും,കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്,ഇന്നൊവേഷൻ & ടെക്നോളജി മുൻ വൈസ് ചാൻസലറുമായ ഡോ.സജി ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. “ഇന്നൊവേറ്റ്, ക്രിയേറ്റ്, എലിവേറ്റ്” (Innovate, Create, Elevate) എന്ന മുദ്രാവാക്യത്തോടെ, ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാൻ യുവമനസ്സുകളെ പ്രാപ്തരാക്കുക എന്നതാണ്
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം:വയനാട് ജില്ലാ പോലീസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും
കല്‍പ്പറ്റ : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാരത്തണ്‍, ഫ്ലാഷ്മോബ്,ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് അവതരിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള ഫ്ലാഷ്മോബ് ഈ മാസം 24ന് മാനന്തവാടി, 26ന് കല്‍പ്പറ്റ,27ന് ബത്തേരി എന്നിവിടങ്ങളില്‍ നടക്കും. 29ന് തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് കാക്കവയല്‍ ടൗണ്‍ മുതല്‍ കല്‍പ്പറ്റ വരെ മാരത്തണ്‍ നടക്കും. സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍,യുവതീയുവാക്കള്‍, പൊതുജനങ്ങള്‍, പോലീസ് തുടങ്ങിയവര്‍ പങ്കെടുക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക്
സി-ഫോം രജിസ്‌ട്രേഷന്‍ നടത്താതെ വിദേശ പൗരന്മാരെ താമസിപ്പിച്ചു;റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസ്
വൈത്തിരി : സി ഫോം രജിസ്‌ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതെ വിദേശ പൗരമാരെ താമസിപ്പിച്ചതിന് റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു.കൽപ്പറ്റ കൈനാട്ടി പട്ടർക്കടവൻ വീട്ടിൽ പി കെ ഫൈസ(32)ലിനെതിരെയാണ് ഫോറീനേഴസ് ആക്ട് പ്രകാരം കേസെടുത്തത്.വൈത്തിരി,പഴയ വൈത്തിരിയിലെ റോയൽ പ്ലാസ വയനാട് മിരാജ് എന്ന സ്ഥാപനത്തിലാണ് യഥാസമയം സി ഫോം രെജിസ്ട്രേഷൻ നടപടിക്രമങ്ങൾ ചെയ്യാതെ ഒമാൻ, സൗദി അറേബ്യൻ സ്വദേശികളെ താമസിപ്പിച്ചത്. 23.07.2025 തിയ്യതി ഒരു ഒമാൻ പൗരനെയും, 27.07.2025 തിയ്യതി 4 യു എ ഇ സ്വദേശികളെയുമാണ് സ്ഥാപനത്തിൽ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനകീയ ബാങ്കായി നിലനിർത്തണം.എസ്.ബി.ടി.ആർ.എ
കൽപ്പറ്റ : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ജനകീയ ബാങ്ക് ആയി നിലനിർത്തണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയറീസ് അസോസിയേഷൻ വയനാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.അസോസിയേറ്റ് ബാങ്കുകളിൽ നൽകിവന്നിരുന്ന പല ആനുകൂല്യങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചതോടെ നിർത്തലാക്കിയത് പ്രതിഷേധാർഹമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.സമ്മേളത്തിനോടപ്പം എസ് ബി ടി യുടെ 80 മത് സ്ഥാപക ദിനം ആചരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ടയറീസ് അസോസിയേഷൻ അഖിലേന്ത്യ
വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ
വെള്ളമുണ്ട : വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായി അസീസ് വെള്ളമുണ്ടയെ തെരഞ്ഞെടുക്കപ്പെട്ടു.ഭരണസമിതി പ്രസിഡൻ്റായിരുന്ന പി കെ മൊയ്തു മരണപ്പെട്ട ഒഴിവിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷററും.മത സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വെക്തി കൂടിയാണ്.
ബൊക്കാഷി ബക്കറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ
സുൽത്താൻ ബത്തേരി : മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി,ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി.ഉറവിടമാലിന്യ സംസ്കരണത്തിന് പുതിയ മാതൃക അവതരിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിതരണം നടന്നത്.വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ.രമേശ് നിർവഹിച്ചു.നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാർ പി.എസ് സ്വാഗതം ആശംസിച്ചു.നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന്,ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ പ്രതിനിധി നന്ദു ബൊക്കാഷി ബക്കറ്റിന്റെ ഉപയോഗ രീതി,പരിപാലന രീതികൾ,
റവന്യൂ ജില്ല കായികമേള 13,14,15 തീയതികളിൽ, സംഘാടക സമിതി രൂപീകരിച്ചു
കാവുംമന്ദം : വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കും.മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ജി.ഷിബു മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് മേള വിശദീകരിച്ചു.ഡപ്യൂട്ടി കലക്ടർ ഗീത
കാടിറങ്ങി,മൂർഖൻ മുതൽ ശംഖുവരയൻ വരെ 4 വർഷത്തിനിടെ ജനവാസ മേഖലയിൽ നിന്നു പിടിച്ചത് 50,000 പാമ്പുകളെ
തിരുവനന്തപുരം : നാല് വർഷത്തിനിടെ സംസ്ഥാനത്തെ ജനവാസ മേഖലയിൽ നിന്നു 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടെന്നു വനം വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട്. സർപ്പ വളണ്ടിയർമാരാണ് പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നുവിട്ടത്.മൂർഖൻ,രാജവെമ്പാല,ശംഖുവരയൻ, പെരുമ്പാമ്പ് എന്നിവയാണ് കാടിറങ്ങിയവയിൽ ഏറെയും.2019ൽ പാമ്പുകടിയേറ്റ് 123 പേർ സംസ്ഥാനത്തു മരിച്ചു. 2024ൽ അത് 30 മരണങ്ങളാക്കി ചുരുക്കുനായെന്നും വനം വകുപ്പ് അവകാശപ്പെട്ടു.പാമ്പിനെ പിടിക്കാൻ മാർഗ രേഖയും പരിശീലനവും ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും റിപ്പോർട്ടിലുണ്ട്. നാല് വർഷത്തിനിടെ കൃഷി നാശമുണ്ടാക്കിയ 5,000
സംയുക്ത മീലാദ് റാലി സംഘടിപ്പിച്ചു
കുഞ്ഞോം : ഡബ്ല്യു എം ഓ ശരീഫ ഫാത്വിമ തഹ്ഫീളുല്‍ ഖുര്‍ആന്‍ സെന്ററില്‍ വര്‍ഷം തോറും നടത്താറുള്ള ശരീഫ ഫാത്വിമ ബീവിയുടെ ആണ്ടും ഘോഷ യാത്രയും സംഘടിപ്പിച്ചു.വൈകുന്നേരം സ്ഥാപനത്തില്‍ നിന്നും അസര്‍ നമസ്‌കാര ശേഷം ദയരോം ടൗണിലേക്ക് അങ്ങാടി,ദയരോം,പൊര്‍ളോം മഹല്ല്‌നിവാസികള്‍,സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടുന്ന ഘോഷ യാത്രയിലൂടെ തുടങ്ങി ദയരോം ടൗണില്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് പ്രകടനം കഴിഞ്ഞ് പിരിഞ്ഞു.പരിപാടിയില്‍ കുഞ്ഞോം,പൊര്‍ളോം മഹല്ല് നിവാസികള്‍,ഡബ്ലു എം ഒ ഖുര്‍ആന്‍ കോളേജ് പി ടി എ അംഗങ്ങള്‍ സംബന്ധിച്ചു.
വാഹന പ്രചാരണ ജാഥ ആരംഭിച്ചു
കല്‍പ്പറ്റ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ക്യാമ്പുകളുടെ പ്രചാരണാര്‍ഥം ഇന്നും നാളെയും വയനാട് ജില്ലയില്‍ നടക്കുന്ന വാഹ പ്രചാരണ ബോധവത്കരണ റാലി ആരംഭിച്ചു. രാവിലെ 9 മണിക്ക് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ.ഐസക്ക് വാഹന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.ജില്ലാ ഉപദേശക സമിതിയംഗം കെ. സുഗതന്‍ അധ്യക്ഷത വഹിച്ചു.കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ്പികുറുപ്പ്,ഉടമാ
അങ്കണവാടി എംപ്‌ളോയീസ് ഫെഡറേഷന്‍
കല്‍പ്പറ്റ : അങ്കണവാടി എംപ്‌ളോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ 2024ലും 2025 ലും വിരമിച്ച ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി ക്ഷേമനിധി ആനുകൂല്യം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാം എന്ന് പറഞ്ഞു.പ്രതിനിധികള്‍അത് അംഗികരിക്കാന്‍ തയ്യാറായില്ല ദീര്‍ഘസമയത്തെ ചര്‍ച്ചക്ക് ശേഷം ധനമന്ത്രിയുമായി അടുത്ത ആഴ്ച പ്രതിനിധികള്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായി.ടി ഉഷാകുമാരി,ഗ്രേസ്സി ജോസഫ്,സിസിലി ടി.എ ശോഭന.കെ.എം,ലളിത കെ എം,വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി നായര്‍ എന്നിവര്‍ പങ്കെടുത്തു.
ബെയിലി പാലത്തിലൂടെയുള്ള യാത്രാ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു
മേപ്പാടി : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അട്ടമല-മുണ്ടക്കൈ പ്രദേശങ്ങളെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയിലി പാലത്തിലൂടെയുള്ള യാത്രയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുകൾ അനുവദിച്ചു.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രവേശന വിലക്കില്ലാത്ത ഗോ സോൺ ഏരിയകളിലേക്കുള്ള യാത്രയ്ക്ക് നിബന്ധനകൾക്ക് വിധേയമായി ബെയിലി പാലം കടന്നുപോകാനാണ് അനുമതിയുള്ളത്. നാട്ടുകാര്‍ക്കും തോട്ടം ഉടമകൾക്കും ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നതിനും തൊഴിലാളികളെ എത്തിക്കുന്നതിനും നിയന്ത്രണങ്ങളിൽ ഇളവ് തേടി നിരവധി അപേക്ഷകൾ
ഓപ്പറേഷൻ നൂംകൂർ;പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുക ളിലടക്കം റെയ്ഡുമായി കസ്റ്റംസ്
തിരുവനന്തപുരം : പൃഥ്വിരാജിന്റെയും ദുൽഖറിന്റെ യും വീടുകളിലടക്കം 30 ഇടങ്ങളിൽ പരി ശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നും കൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെ യ്ഡിൽ കേരളത്തിൽ തിരുവനന്തപുരം,കൊച്ചി, കോട്ടയം,മലപ്പുറം,കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്.വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാ നിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെ ട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധന യാണ് ഓപ്പറേഷൻ നുംകൂർ.ഇത്തരത്തിൽ വാഹനങ്ങൾ കൈപറ്റിയ ഉപഭോക്താക്ക ളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്.നുംകൂർ എന്നാൽ ഭൂട്ടാനി
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!അപകടക്കെണിയൊരുക്കി ഫൂട്ട്പാത്ത്
മാനന്തവാടി : മാനന്തവാടി കൈതക്കല്‍ വള്ളിയൂര്‍ക്കാവ് ബൈപ്പാസ് കവലയ്ക്ക് സമീപം ഫൂട്ട്പാത്തില്‍ ചിലയിടത്ത് സ്ലാബില്ലാത്തത് അപകക്കെണിയൊരുക്കുന്നു.45 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡാണിത്.1.50 മീറ്റര്‍ വീതിയില്‍ സ്ലാബ് ഇടുന്നതിന് പൊതുമരാമത്ത് അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.കൂടാതെ ഈ ഭാഗത്ത് മൈസൂര്‍ റോഡിലെ സ്ഥാപനങ്ങളില്‍ നിന്ന് ഒഴുകി വരുന്ന മലിനജലം ഡ്രെയിനേജില്‍ കെട്ടികിടക്കുന്നുണ്ട്.ഇവിടെ സ്ലാബ് ഇടാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയ്ക്ക് സൂതികാമിത്രം പരിശീലന കോഴ്‌സുമായി ആയുഷ് വകുപ്പ്
തിരുവനന്തപുരം : വനിതകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിന് സൂതികാമിത്രം കോഴ്‌സ് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹകരണത്തോടെ നാഷണല്‍ ആയുഷ് മിഷനാണ് കോഴ്‌സ് നടത്തുന്നത്.അമ്മയേയും കുഞ്ഞിനേയും ശാസ്ത്രീയമായി പരിചരിക്കുന്നതിനും അവരുടെ സേവനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്.നാഷണല്‍ ആയുഷ് മിഷന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ട്രെയിനിംഗ് ഇന്‍ ആയുഷ് വഴിയാണ് പരിശീലനം
സ്വസ്തികം 2025 സ്കൂൾ കലാമേളയ്ക്ക് തുടക്കമായി
കണിയാമ്പറ്റ : ഗവ ഹയർസെക്കൻഡറി സ്കൂൾ കണിയാമ്പറ്റയിലെ 2025 വർഷത്തെ സ്കൂൾ കലാമേളയ്ക്ക് തിരി തെളിഞ്ഞു.സ്വസ്തികം 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാമേള പ്രശസ്ത ഗോത്ര കലാകാരൻ വിനു കിടച്ചുലൻ ഉദ്ഘാടനം ചെയ്തു.കലയും അതിന്റെ പ്രാധാന്യവും ഉൾക്കൊള്ളുന്ന നല്ല നാളേയ്ക്കായി വിദ്യാലയങ്ങളിൽ നിന്ന് തന്നെ തുടക്കം കുറിക്കുവാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.നാടിൻ്റെ തനത് സംസ്കാരവും കലകളും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദികളായി കലാമേളകൾ മാറട്ടെ എന്നും വിശിഷ്ടാതിഥി പ്രത്യാശിച്ചു.വിനു കിടച്ചുലനെ പ്രിൻസിപ്പാൾ അജേഷ് പി ആർ
ന്യൂനപക്ഷ വേട്ട സമൂഹം ഒന്നിക്കണം-ജംഷീദ നൗഷാദ്
മേപ്പാടി : രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി ഒന്നിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ നൗഷാദ് ആവശ്യപ്പെട്ടു എമർജിംഗ് വിമൺ ക്യാമ്പയിൻ്റെ ഭാഗമായി വിമൺ ഇന്ത്യ മ്യൂവ്മെൻ്റ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസരിക്കുകയാരുന്നു അവർ.വോട്ട് കൊള്ളയുടെ വിവരങ്ങൾ പുറത്ത് വരുന്നതിലൂടെ രാജ്യത്തിൻ്റെജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും അത് അനുവദിച്ച് കൂടെന്നും ജംഷീദ കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡൻ്റ് സാഹിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സൽമ,മാനന്തവാടി മണ്ഡലം
മുണ്ടക്കൈയിലെ വീട് നിർമാണം:മുസ്ലിം ലീഗിന് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്
മുണ്ടക്കൈ : പുനരധിവാസത്തിൽ മുസ്ലിം ലീഗിന് നോട്ടീസ്.ഭൂമിയിൽ നിർമിക്കുന്ന വീടുകൾ കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്.ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കയച്ച നോട്ടീസിൽ നിർദേശിക്കുന്നു. മുണ്ടക്കൈ ഭൂമിയുമായി ബന്ധപ്പെട്ട് ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റുകൾ പൂർത്തീകരിക്കുംമുമ്പ് ഏഴ് സർട്ടിഫൈഡ് പെർമിറ്റുകൾ പ്രസ്തുത സ്ഥലത്ത് എടുത്തതായി നോട്ടീസിൽ പറയുന്നു.എന്നാൽ ഇത് കേവലം നടപടിക്രമങ്ങളുടെ ഭാഗമായ നോട്ടീസാണെന്നും വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അതിനു
മിൽമയുടെ പാലുൽപ്പന്നങ്ങളുടെ വില കുറയും
തിരുവനന്തപുരം : മില്‍മയുടെ പാലുൽപ്പന്നങ്ങളുടെ വില കുറയും.നെയ്യ്,വെണ്ണ,പനീര്‍,ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് ഇന്ന് മുതല്‍ കുറയുക.നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയുന്നതോടെ.നിലവിലെ 720 രൂപയില്‍ നിന്ന് വില 675 ആകും.370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി
ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു
താമരശ്ശേരി : ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.താമരശ്ശേരിയിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവും,വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും പ്രായം കുറഞ്ഞ കവിയിത്രി പട്ടികയിൽ സ്ഥാനം പിടിച്ച ആഗ്നയാമി മുഖ്യാതിഥിയായി. വിനോദ് താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാക് കോഴിക്കോട് പ്രസിഡൻ്റ് സലാഹുദ്ദീൻ ഒളവട്ടൂർ,സെക്രട്ടറി ശമ്മാസ്
വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം;ഒമാക് പ്രതിഷേധിച്ചു
കോഴിക്കോട് : വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ,അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഒമാക് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട് വിഷൻ റിപ്പോർട്ടറുമായ ഷിബു സി.വി യെ കയ്യേറ്റം ചെയ്യുകയും,അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറുടെ നടപടി മാധ്യമ
ആത്മഹത്യ ചെയ്ത ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ പ്രിയങ്കാ ഗാന്ധി കണ്ടു;പരസ്യ പ്രതികരണത്തിനില്ലെന്ന് കുടുംബം
കൽപ്പറ്റ : പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിന്റെ കുടുംബാംഗങ്ങളുമായി പ്രിയങ്കാ ഗാന്ധി എം.പി. കൂടിക്കാഴ്ച നടത്തി.പ്രിയങ്ക താമസിക്കുന്ന ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.ജോസിന്റെ ഭാര്യ,മകൻ,മകൾ എന്നിവരാണ് പ്രിയങ്കയെ സന്ദർശിച്ചത്.വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യമായി പ്രതികരിക്കാനില്ലെന്നും ജോസിന്റെ കുടുംബം വ്യക്തമാക്കി.മണ്ഡല പര്യടനത്തിനായി വയനാട്ടിലുണ്ടായിരുന്നിട്ടും പ്രിയങ്ക ഗാന്ധി ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതിരുന്നത് കോൺഗ്രസിലെ ഒരു വിഭാഗത്തിനിടയിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് കുടുംബം നേരിട്ട് ഹോട്ടലിലെത്തി പ്രിയങ്കയെ കണ്ടത്.ജോസിന്റെ മരണത്തിലേക്ക് നയിച്ച
കൈതക്കലിൽ ടൂറിസ്റ്റ് ബസ്സും മിനിലോറിയും കൂട്ടിയിടിച്ചു
പനമരം : കൈതക്കൽ ജുമാ മസ്ജിദ് സമീപം ഇന്ന് പുലർച്ചെ കൊയിലേരി ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസ്സും നാലാം മൈൽ ഭാഗത്തുനിന്ന് വന്ന മിനി ലോറിയും (ദോസ്ത്) കൂട്ടിയിടിച്ചു.പള്ളി വളവിൽ വച്ച് മിനി ലോറിയുടെ പിറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മിനി ലോറി മറിഞ്ഞു.അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
ക്ഷീര കർഷകർക്ക് സബ്സിഡി വിതരണം ചെയ്തു
പുൽപ്പള്ളി : പനമരം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്കുള്ള പാലിന്റെ സബ്‌സിഡി വിതരണം മുള്ളന്‍കൊല്ലി ക്ഷീരസംഘം ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍,ജില്ലാ പഞ്ചായത്തംഗം ബീന ജോസ്,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി,രജനി ചന്ദ്രന്‍,ലൗലി ഷാജു,പഞ്ചായത്ത് വൈസ് മോളി ആക്കാന്തിരി,ഗ്രാമപ്പഞ്ചായത്ത് സ്ഥിരിസമിതി അധ്യക്ഷന്‍ ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ചന്ദ്ര ബാബു,പി.കെ. ജോസ്,ലില്ലി തങ്കച്ചന്‍,സുധ നടരാജന്‍ എന്നിവര്‍ സംസാരിച്ചു.
അധ്യാപകരോടൊപ്പം ഒരു സായാഹ്നം
വെള്ളമുണ്ട : വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരോടൊപ്പം ഒരു സായാഹ്നം പരിപാടി സംഘടിപ്പിച്ചു.ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ സെക്രട്ടറി എം ശശി മാസ്റ്റർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ഷഫീല പടയൻ അധ്യാപകരെ ആദരിച്ചു.എം.ചന്ദ്രൻ മാസ്റ്റർ,ബെനിയാമിൻ മാസ്റ്റർ,കുഞ്ഞബ്ദുള്ള മാസ്റ്റർ,അസീസ് മാസ്റ്റർ,ഹാഷിം കോയ തങ്ങൾ,ജെസി ടീച്ചർ,സിന്ധുടീച്ചർ,വിൻസന്റ് മാസ്റ്റർ,എസ് കെ തങ്ങൾ തുടങ്ങിയവർ
