കാർ അപകടത്തിൽ യുവാവിന് പരിക്ക്

കൽപ്പറ്റ : കൈനാട്ടി അമൃദിന് സമീപം കാറിടിച്ച് ലോഡിംഗ് തൊഴിലാളിക്ക് പരിക്ക് .എടഗുനി സ്വദേശി കെ.കെ.സുഭാഷ് (49) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം. കൽപ്പറ്റ ഗൂഢ ലായിയിലെ ചുമട്ട് തൊഴിലാളിയാണ് റോഡരികിലുണ്ടായിരുന്ന സുഭാഷിനെ മുക്കം സ്വദേശികളുടെ കാറാണിടിച്ചത്. സുഭാഷിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ തന്നെയാണ് പരിക്കേറ്റ് റോഡിൽ വീണ സുഭാഷിനെ ആശുപത്രിയിലെത്തിച്ചത് .

Read More

കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി നയൻ താര

മാനന്തവാടി : കർണാടക കേന്ദ്ര സർവ്വകലാശാലയിൽ എം.എ.ലിംഗ്വിസ്റ്റിക്സിൽ വയനാട് തിരുനെല്ലി സ്വദേശിനി നയൻതാര സ്വർണ്ണമെഡലോടെ ഒന്നാം റാങ്ക് നേടി.തിരുനെല്ലി ദേവസ്വം ജീവനക്കാരി കൃഷ്ണ ഭവനിൽ എ.സി.മിനിയുടെയും കെ.വി.രാജഗോപാലിന്റെയും മകളാണ്.

Read More

സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു

കൽപ്പറ്റ : അടുത്തമാസം പതിനൊന്നു മുതൽ വയനാട്ടിൽ നടക്കുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന് ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു.ടൂറിസം സംരംഭകരും ടൂർ ഓപ്പറേറ്റർമാരും പങ്കെടുക്കുന്ന ബി ടു ബി മീറ്റ് കൂടാതെ ഇത്തവണ വ്യത്യസ്തമായ പരിപാടികൾ കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്.ടൂറിസം സംരഭകരുടെയും (സെല്ലേഴ്സ് ) ടൂർ ഓപ്പറേറ്റർമാരുടെയും ( ബയേഴ്സ് ) രജിസ്ട്രേഷൻ നടന്നു വരികയാണ്.പരിപാടിയുടെ വിജയത്തിനായി വിവിധ സംഘടനകളുടെ യോഗം കൽപ്പറ്റയിൽ നടന്നു.ടൂറിസം മേഖലയിലെ സംരംഭകരുടെ കൂട്ടായ്മയായ വയനാട് ടൂറിസം ഓർഗനൈസേഷൻ ഡബ്ലിയു ടി ഓയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ

Read More

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മുട്ടിൽ : എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിനും A+നേടിയ ചെലജിച്ചാൽ ജുമാന ജാഫറിന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പ്രവാസി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ മൊമെന്റോ നൽകിഅനുമോദിച്ചു. മുട്ടിൽ മണ്ഡലം കോൺഗ്രസ്‌ കമിറ്റി പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ പൊന്നാട അണിയിച്ചു. സുന്ദർരാജ് എടപ്പെട്ടി, k. പത്മനാഭൻ, ഫൈസൽ പാപ്പിന, ഷിജു ഗോപാൽ, നിഷീദ് M. K, സുധീഷ് എടത്തും പറമ്പിൽ, എന്നിവർ ചടങ്ങിൽ

Read More

മഴക്കെടുതിപ്രതിരോധ നടപടികൾക്കായി കൈകോർത്തു റോട്ടറിയും ഹ്യും സെന്ററും

കല്പറ്റ : വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഏറെ വ്യത്യാസമുള്ളതിനാൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ മഴക്കേടു പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഹ്യും സെന്റർ വിവിധ പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി പ്രാദേശിക പദ്ധതികൾ ആരംഭിച്ചത്. കഴിഞ്ഞ ആറുവർഷമായി ഹ്യും സെന്റർ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് മഴമാപിനികൾ സ്ഥാപിക്കുകയും, ദിവസേന കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതിനെ കൂടുതൽ പ്രാദേശികമായി വ്യാപിപ്പിക്കുന്നതിനായാണ് ഹ്യും

Read More

വേൾഡ് മലയാളി കൗണ്സിലിന്റെ മുപ്പതാം വാർഷികം ബാകുവിൽ

തിരുവനന്തപുരം : വേൾഡ് മലയാളി കൗണ്സിലിന്റെ 30 വാർഷികം അസർബജാനിലെ ബാകുവിൽ വെച്ച് ഈ മാസം 27 മുതൽ 30 വരെ നടത്തുമെന്ന് വേൾഡ് മലയാളി കൗണ്സിൻ ആ​ഗോള ചെയർമാൻ ജോണി കുരുവിള അറിയിച്ചു. സമ്മേളനത്തിൽ വെച്ച് മലയാളികളുടെ ഉന്നമനത്തിന് വേണ്ടി 30 വർഷത്തേക്കുള്ള കർമ്മ പദ്ധതി പ്രഖ്യാപിക്കുക്കും. 1995 -ൽ പ്രവർത്തനമാരംഭിച്ച മലയാളികളുടെ ആഗോള സംഘടനായണ് വേൾഡ് മലയാളി കൗൺസിൽ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഉത്‌ഘാടനവും പതിനാലാമത്‌ ദ്വൈവാർഷിക ആഗോള സമ്മേളനവുമാണ് നടക്കുക. അവിടെ വെച്ച്

Read More

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: പീപ്പിള്‍സ് ഫൗണ്ടേഷന്‍ കച്ചവട പുനഃസ്ഥാപന പൂര്‍ത്തീകരണം-സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപനം ജൂൺ 9 ന്

കല്പറ്റ : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശം സംഭവിച്ച കച്ചവടസ്ഥാപനങ്ങൾ പുനസ്ഥാപിക്കാൻ എറൈസ് മേപ്പാടി പദ്ധതിയിൽ ഉൾപ്പെടുത്തി പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ച പദ്ധതി പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 77 സ്ഥാപനങ്ങൾക്ക് 134 ലക്ഷം രൂപയാണ് ഇതിനായി പീപ്പിൾസ് ഫൗണ്ടേഷൻ നല്കിയത്. ഇതിൽ 72 സ്ഥാപനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം പുനരാരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. ബാക്കി സ്ഥാപനങ്ങൾ തുടങ്ങാൻ നടപടികൾ എടുത്തു വരുന്നു.വിവിധ വ്യാപാര സംഘടനകളുടെയും രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും കൂടി സഹായത്തോടെയാണ് ഈ സ്ഥാപനങ്ങൾ

Read More

വയനാട്ടിൽ 18 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു; നിലവിലുള്ളത് 7 രോഗികൾ

കൽപ്പറ്റ : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയും വയനാട് ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോ ഗ്യം) ഡോ ടി മോഹൻദാസ് അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ ഏഴ് കോവിഡ് കേസുകൾ ജില്ലയിലുണ്ട്. ജില്ലയിൽ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ ആരുടെയും നില ഗുരുതരമല്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലും

Read More

ഇരുപത്തിനാല് മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കൊവിഡ് മരണം;സംസ്ഥാനത്ത് 1679 ആക്റ്റീവ് കേസുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. കേരളത്തിൽ മാത്രം നിലവിൽ 1679 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. ആശുപത്രികൾക്കാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന

Read More

കേരളപഞ്ചായത്ത് സ്മൃതിരേഖ ഗോൾഡൻപുരസ്കാരം ജുനൈദ് കൈപ്പാണിക്ക്

തിരുവനന്തപുരം : കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുള്ള കേരള പഞ്ചായത്ത് വാർത്താ ചാനൽ സ്മൃതിരേഖ ഗോൾഡൻ പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്.ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ നൂതനവും ഭാവനാപൂർണ്ണവും മാത്യകാപരവുമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക്‌ പഞ്ചായത്ത്,ജില്ലാ പഞ്ചായത്ത്,നഗരസഭ, കോർപ്പറേഷൻ എന്നിവയുടെയെല്ലാം പ്രവർത്തനങ്ങളുടെ വാർത്തകൾ, അറിയിപ്പുകൾ, ഡോക്യുമെന്റേഷൻ തുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിരവധി പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന കേരള പഞ്ചായത്ത് വാർത്ത

Read More

വനം വകുപ്പിന് വാഹനം അനുവദിക്കും

കല്‍പ്പറ്റ : നിയോജകമണ്ഡലത്തിലെ പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ മേല്‍മുറി, പാറത്തോട്, സേട്ട്കുന്ന്, കൊച്ചുമല, പത്താംമൈല്‍, എട്ടാംമൈല്‍, സുഗന്ധഗിരി, കുറിച്യര്‍മല, കുന്നുംപുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരുന്നതിന് വാഹനസൗകര്യം ഇല്ലാത്തതിനാല്‍ വലിയ പ്രയാസകരമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളുടേയും വനം വകുപ്പിന്റേയും നിരന്തര ആവശ്യപ്രകാരവും കഴിഞ്ഞ ദിവസം പ്രത്യേകമായി വിളിച്ച് ചേര്‍ത്ത ജനജാഗ്രതാ സമിതിയോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്ന് വരുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും കല്‍പ്പറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക്

Read More

കെ.എസ്.ആർ.ടി.സിയിൽ ബസിൽ എം.ഡി.എം.എയുമായി യുവാവ്‌ പിടിയിൽ

ബത്തേരി : കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എ യുമായി യുവാവ്‌ പിടിയിൽ. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതിൽ വീട്ടിൽ, പി. മുഹമ്മദ്(25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 04.06.2025 വൈകീട്ട് മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. പാന്റിന്റെ പോക്കറ്റിൽ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. സബ് ഇൻസ്‌പെക്ടർ പി പി വിജയൻ സീനിയർ സി പി ഓ പി എച്ച് മുസ്തഫ, സി പി ഓ ഡോണിത്ത് സജി

Read More

ക്ലാസ്റൂമുകളിൽ മിനി പൂന്തോട്ടം: വ്യത്യസ്ത ആശയവുമായി കുഞ്ഞോം ഹയർസെക്കണ്ടറിയിലെ വിദ്യാർഥികൾ

കുഞ്ഞോം : ക്ലാസ്റൂമുകൾ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യവുമായി ക്ലാസ്റൂമുകളിൽ മിനി പൂന്തോട്ടം ഒരുക്കുകയാണ് കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ.ഗോ ഗ്രീൻ-ബ്രീത്ത് ക്ലീൻ എന്ന പ്രമേയത്തിൽ സ്‌കൂളിൽ നടത്തുന്ന പരിസ്ഥിതി ദിനാചരണ ക്യാമ്പയിനിന്റെ ഭാഗമായാണ് ക്ലാസ്സ്‌റൂം ഗാർഡനിംഗ് എന്ന ആശയവുമായി വിദ്യാർത്ഥികളെത്തിയത്.ഉദ്‌ഘാടന സെഷനിൽ വാർഡ് മെമ്പർമാരായ അരവിന്ദാക്ഷൻ,പ്രീത,പി.ടി.എ പ്രസിഡന്റ് ബഷീർ ടി.കെ,പ്രിൻസിപ്പൽ ഡോ:ബിജുമോൻ,ഹബീബ് തുടങ്ങിയവർ സംസാരിച്ചു.

Read More

പരിസ്ഥിതി ദിനാചരണ ക്യാമ്പയിൻ ഉദ്‌ഘാടനം നിർവഹിച്ചു

കുഞ്ഞോം : ഗോ ഗ്രീൻ-ബ്രീത്ത് ക്ലീൻ എന്ന പ്രമേയത്തിൽ കുഞ്ഞോം ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ നടത്തുന്ന പരിസ്ഥിതി ദിന ക്യാമ്പയിൻ ഉദ്‌ഘാടനം നിർവഹിച്ചു. സന്ദേശ ക്ലാസുകൾ,തൈ നടീൽ,ക്ലാസ് റൂം ഗാർഡനിംഗ്,ഷോർട് ഫിലിം മേക്കിങ്,ക്വിസ് പ്രോഗ്രാം,പരിസര ശുചീകരണം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.ഉദ്‌ഘാടന ദിവസം ശുചിത്വ മിഷനിൽ നിന്നും ശ്രീ ഹർഷൻ ക്ലാസ്സിന് നേതൃത്വം നൽകി.വാർഡ് മെമ്പർമാരായ അരവിന്ദാക്ഷൻ,പ്രീത, പി.ടി.എ പ്രസിഡന്റ് ബഷീർ ടി.കെ,പ്രിൻസിപ്പൽ ഡോ:ബിജുമോൻ ,ഹബീബ് തുടങ്ങിയവർ സംസാരിച്ചു.

Read More

വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനം ചെയ്തു

പനമരം : യൂണിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ പാരാമെഡിക്കൽ രംഗത്തെ നൂതന സാങ്കേതിക വിദ്യ വി.ആർ ടെക്നോളജിയുടെ പ്രാധാന്യം മനസ്സിലാക്കി വിദ്യാർഥികൾക്കായി വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനവും സമന്യയ ചാരിറ്റിസെൽ ലോഗോ പ്രകാശനവും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്കു വേണ്ടി ഏർപ്പെടുത്തിയ പഠനോപകരണ വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി നിർവഹിച്ചു. രഞ്ജിത്ത് ഇരിങ്ങത് അധ്യക്ഷത

Read More

വയനാട്ടിലെ ജൈനമതസ്ഥരുടെ ചരിത്രവും പ്രത്യേകതകളും വിവരിക്കുന്ന ‘ജൈനസംസ്കൃതി വയനാട്ടിൽ

ബത്തേരി : പുസ്തകത്തിന്റെ പ്രകാശനം ജൂൺ ഒമ്പതിന് വൈകുന്നേരം മൂന്നിന് നടക്കുമെന്ന് സംഘാടകർ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാട്ടത്തിൽ എഴുതിയ പുസ്തകം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ ഒ.കെ ജോണി പ്രകാശനം ചെയ്യും. പി.ഒ ശ്രീധരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും. ഐ.എസ്.ആർ.ഒയുടെ എൻ.എസ്.ഐ.എൽ റിട്ട. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുമ ദേവകി റാം ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.ഐ ജയശങ്കർ പുസ്തകം പരിചയപ്പെടുത്തും.

Read More

ബലിപെരുന്നാൾ അവധി ഒരു ദിവസം മാത്രം; സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം : ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി. സർക്കാരിന്റെ അവധി കലണ്ടറിൽ നാളെ ആയിരുന്നു. മാസപ്പിറവി വൈകിയതിനാൽ ബലിപെരുന്നാൾ മറ്റന്നാളാണെന്ന് മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അവധി ദിവസവും മാറ്റിയത്. രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു ദിവസം അവധി എന്ന മുൻ തീരുമാനത്തിൽ മാറ്റംവരുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു.

Read More

റേഷൻ കടകൾക്ക് വ്യാഴം, ശനി ദിവസങ്ങളിൽ അവധി

തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ മാസം നാല് വരെ നീട്ടിയ മേയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്‍റെ ആദ്യദിനം റേഷൻകടകൾക്ക് നൽകുന്ന അവധി വ്യാഴാഴ്ച ആയിരിക്കും. ബക്രീദ് ജൂൺ ഏഴിലേക്ക് (ശനി) മാറിയതിനാൽ അന്നേ ദിവസം അവധിയും ജൂൺ 6ന് (വെള്ളി) പ്രവൃത്തിദിനവുമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൂർണമായും റേഷൻകടകളിൽ എത്തിച്ചുകഴിഞ്ഞു.മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന

Read More

സിയാല്‍ അക്കാദമിയില്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ 10 വരെ അപേക്ഷിക്കാം

കൊച്ചി : കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം. സയന്‍സ് ഐച്ഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 20 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ ലഭിക്കുക. വ്യോമയാന രംഗത്ത് ഏറെ തൊഴില്‍ സാധ്യതയേറിയ കോഴ്‌സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഈ കോഴ്‌സ് നല്‍കുന്ന ദക്ഷിണേന്ത്യയിലെ

Read More

“ആരോഗ്യ ബോധവത്കരണ ക്ലാസും,വദനാർബുദ പരിശോധനയും നടത്തി”

കണിയാമ്പറ്റ : ഗ്രാമപഞ്ചായത്തിലെ കാവടം താഴെ ഉന്നതിയിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസും ആരോഗ്യം ആനന്ദം വദനാർബുദ പരിശോധനയും നടത്തി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു യോഗ ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ആരോഗ്യ ബോധവത്കരണവും ലഹരി വിരുദ്ധ സന്ദേശവും നൽകി.വരദൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാഖി ചന്ദ്ര ആരോഗ്യം ആനന്ദം പ്രോഗ്രാമിന്റെ കർമ്മ പദ്ധതികൾ വിശദീകരിച്ചു. ലഹരി വിമുക്ത പ്രതിജ്ഞ,

Read More

പ്ലാസ്റ്റിക്കിന് എതിരെ റീല്‍സ് മത്സരം

കൽപ്പറ്റ : ശുചിത്വ മിഷന്‍ വയനാട് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പ്രോഫഷണല്‍സിനും വേണ്ടി റീല്‍സ് മത്സരം നടത്തുന്നു. ഇന്നത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമായ പ്ലാസ്റ്റിക്കിന് എതിരെ പോരാടുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന 90 സെക്കെന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. ജൂണ്‍ 10-ാം തിയതിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോഫഷണലുകള്‍ക്കും പ്രത്യേകവിഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ശുചിത്വ മിഷന്റെ iecsbmwayanad@gmail.com എന്ന ഇമെയില്‍ 720p റെസല്യൂഷനില്‍ കുറയാത്ത MP4, AVI, MOV എന്നീ ഫോര്‍മാറ്റുകളില്‍ റീല്‍സുകള്‍ നല്‍കാവുന്നതാണ്. കൂടുതല്‍

Read More

തുരങ്കപാത: വയനാട് കലക്ടറേറ്റ് പടിക്കല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ധര്‍ണ അഞ്ചിന്

കല്‍പറ്റ : ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അഞ്ചിന് വയനാട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. രാവിലെ 11ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ ഉദ്ഘാടനം ചെയ്യും. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ദേശീയപാത 766ന്റെ ഭാഗമായ താമരശേരി ചുരത്തില്‍ ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നതും സമരാവശ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

Read More

പുലർകാലം സംഗമം സംഘടിപ്പിച്ചു

കൽപറ്റ : പുത്തൂർ വയൽഎം എസ്.. സ്വാമിനാഥൻ ഹാളിൽ നടന്ന സംഗമം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 7 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന പുലർകാല ഫിറ്റ്നസ് കൂട്ടായ്മയുടെ പ്രവർത്തനം ഏറെ മാതൃകാപരവും ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹിൽത്ത് അഷ്റഫിനെ ഹെൽത്തിന്റെ അംബാസിഡർ ആക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രെയ്നർ ഹിൽത് അശ്‌റഫിനുള്ള പുരസ്‌കാര സമർപ്പണം മുൻസിപ്പാൽ ചെയർമാൻ അഡ്വ. ഐസക് നിർവഹിച്ചു.മുൻസിപ്പാലിറ്റിയിലെ സ്കൂളുകളിൽ ഫിറ്റ്നസ് ട്രെയിനിങ് കൊടുക്കാനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് അദ്ദേഹം അറിയിച്ചു ജില്ലാ പഞ്ചായത്ത്‌

Read More

കോവിഡ് പരിശോധന നിർബന്ധ മാക്കുന്നു; പനി ലക്ഷണങ്ങളുള്ളവ ർ ആന്റിജൻ ടെസ്റ്റ് ചെയ്യണം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ രിശോധന നിർബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ കോവിഡുണ്ടോ യെന്ന് പരിശോധിക്കണം.പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെ ങ്കിൽ ആർടിപിസിആർ പരിശോധന നടത്തണ മെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരി ലുമാണ് രോഗം ഗുരുതരമാകാൻ സാധ്യതയു ള്ളത്. ഇങ്ങനെയുള്ളവർ മാസ്‌ക് നിർബന്ധമാ യും ധരിക്കണം.പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിർ ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാ

Read More

മുടി വെട്ടിയത് ശരിയായില്ലെന്ന് ആരോപിച്ച് അടൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിന് പുറത്ത് നിർത്തി അധ്യാപകർ

അടൂർ : അടൂർ നഗരത്തിലെ ഹയർസെക്കന്ററി സ്കൂളിൽ ആണ് സംഭവം.മനുഷ്യാവകാശ കമ്മീഷനും സിഡ്ബ്ലിയുസിക്കും കുട്ടിയുടെ പിതാവ് പരാതി നൽകി.പിതാവ് തന്നെയാണ് കുട്ടിയെ കഴിഞ്ഞ ദിവസം മുടി വെട്ടനായി കൊണ്ടുപോയത്. സ്കൂളിന്റെ അച്ചടക്കത്തിന് ചേർന്ന രീതിയിലാണ് മുടി വെട്ടിയതെന്ന് പിതാവ് പറഞ്ഞു. കുഞ്ഞുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു.മൂന്ന് മണിക്കൂറോളം പുറത്ത് നിർത്തി. രക്ഷാകർത്താവ് എന്ന നിലയിൽ വലിയ മാനസിക വിഷമം ഉണ്ടാക്കി എന്നും പിതാവ് പറഞ്ഞു. രണ്ടു അധ്യാപകരാണ് തന്നെ പുറത്ത് നിർത്തിയത് എന്ന് വിദ്യാർത്ഥി പറഞ്ഞു. വീട്ടിൽ നിന്നും

Read More

സ്വപ്നം സഫലം:വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍

കല്‍പ്പറ്റ : ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങി. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്. എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമാണ് ബിഎഐ നിര്‍മിച്ചു നല്‍കിയത്. ഹൈസ്‌ക്കൂളിലെ ആറ് ഡിവിഷനുകളിലെ 250 വിദ്യാര്‍ഥികളാണ് ഇന്നലെ പുതിയ ക്ലാസ് മുറികളിലേക്ക് മാറിയത്. സ്റ്റാഫ് റൂം, ലാബ്

Read More

ഇമാജിന്‍ ബൈ ആംപിള്‍ കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ കൊച്ചി ലുലുമാളില്‍ തുറന്നു

കൊച്ചി : ഇമാജിന്‍ ബൈ ആംപിള്‍, കേരളത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ കൊച്ചി ലുലു മാളില്‍ തുറന്നു. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഷോപ്പിങ് മാളിന്റെ ഒന്നാം നിലയില്‍ 3312 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അത്യാധുനിക ഷോറൂം സ്ഥിതി ചെയ്യുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ആഗോള ഡിസൈന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരുക്കിയ ഈ വിശാലമായ സ്റ്റോര്‍ ഷോപ്പിംഗ് ഇടത്തിന് അപ്പുറം ആപ്പിളിന്റെ മികച്ച ഒരു അനുഭവ കേന്ദ്രം കൂടിയാണ്.

Read More

‘പ്രവേശനോത്സവം ‘

കണിയാമ്പറ്റ : ഗവ. യുപി സ്കൂളിൽ പ്രവേശനോത്സവം- 2025 വാർഡ് മെമ്പർ ശ്രീ.ലത്തീഫ് മേമാടൻ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് കെ. നിഷാദുദ്ധീൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ. ടി.പി ഹാരിസ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. ടി കെ ജാഫർ, സിദ്ദീഖ് മായങ്കോടൻ, സിഎച്ച് ഹനീഫ, ശ്രീമതി. സാലി മാത്യു ആശംസകൾ നേർന്നു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ലിസി ജോസഫ് സ്വാഗതവും പി ജെ

Read More

ടൂറിസ്റ്റ് കേന്ദ്രങ്ങൾ-ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവ്

കൽപ്പറ്റ : ജില്ലയിൽ മെയ് 23 ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്ന് അടച്ച വിവിധ ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. ജില്ലയിൽ മഴയ്ക്ക് ശമനമുള്ളതിനാലും വരും ദിവസങ്ങളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉത്തരവ്. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യാമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ അറിയിച്ചു.

Read More

സ്കൂട്ടർ മോഷണം;ദിവസങ്ങൾക്കുള്ളിൽ സ്‌കൂട്ടർ കണ്ടെത്തി മേപ്പാടി പോലീസ്

മേപ്പാടി : മേപ്പാടി ടൗണിൽ നിർത്തിവച്ചിരുന്ന സ്കൂട്ടർ മോഷണം പോയ സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ സ്‌കൂട്ടർ കണ്ടെത്തി പോലീസ്. പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് സ്‌കൂട്ടർ കണ്ടെത്തിയത്. മേപ്പാടിയിലെ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മറ്റൊരു സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്ത് ഓടിച്ച് സ്വന്തം വീടിന്റെ മുൻപിൽ നിർത്തിയിടുകയായിരുന്നു. ശനിയാഴ്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടർ കടത്തിക്കൊണ്ട് പോയത് പ്രായപൂർത്തിയാകാത്ത കുട്ടി ആയതിനാൽ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. മെയ് 25 ന്

Read More