പൂപ്പൊലി കണ്ട് മടങ്ങവെ ജീപ്പിൽ നിന്ന് അമ്മയും മകളും തെറിച്ച് വീണു: ചികിത്സയിലിരിക്കെ അമ്മ മരിച്ചു

കുറ്റ്യാടി : അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയി മടങ്ങവെ ജീപ്പില്‍നിന്നു വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മ പരിക്കേറ്റ ചികിൽസയിലിരിക്കെ മരിച്ചുകുറ്റ്യാടി പുഴുത്തിനി കുന്നുമ്മല്‍ ബാബുവിന്റെ ഭാര്യ സചിത്രയാണ് (42) കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മരിച്ചത്. ഞായറാഴ്ചയാണ് ഊരത്ത് പ്രദേശത്തെ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകള്‍ ചേര്‍ന്ന് അമ്പലവയലില്‍ പൂപ്പൊലി കാണാന്‍ പോയത്. തിരിച്ചുവരവെ രാത്രി 11 മണിയോടെ കൂടലില്‍വെച്ച് കമാന്‍ഡര്‍ ജീപ്പിന്റെ നടുവിലെ സൈഡ് സീറ്റിലിരുന്ന സചിത്രയുടെ മകള്‍ ശിവദ (12) റോഡിലേക്ക് തെറിച്ചുവീഴുകായിരുന്നു. മടിയില്‍നിന്ന് മകള്‍

Read More

മെസ്സികേരളത്തിലേക്ക്; ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ട് വരെ സംസ്ഥാനത്ത്

കോഴിക്കോട് : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തും. ഒക്ടോബർ 25ന് താരം കേരളത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.ഏഴുദിവസം മെസി കേരളത്തിലുണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ കോഴിക്കോട് നടന്ന പരിപാടിയില്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ച സൗഹൃദമത്സരത്തിന് പുറമെ മെസി പൊതുപരിപാടിയിലും പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.ഖത്തർ ലോകകപ്പില്‍ കിരീടമുയർത്തിയ അർജന്റീന ഫുട്ബോള്‍ ടീം ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള

Read More

എമര്‍ജന്‍സ് 3.0′ ജനുവരി ഏഴ് മുതല്‍ വയനാട്ടില്‍

കോഴിക്കോട് : ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പ് ‘എമര്‍ജന്‍സ് 3.0’വയനാട്ടില്‍. മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ 2025 ജനുവരി 7 മുതല്‍ 12 വരെയാണ് കോണ്‍ക്ലേവ്. എമര്‍ജെന്‍സി മെഡിസിന്‍ രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ കഴിവു തെളിയിച്ച പ്രമുഖര്‍ കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് നടക്കുന്ന വര്‍ക് ഷോപ്പിന് നേതൃത്വം നല്‍കും. എമര്‍ജന്‍സി മെഡിസിന്‍ രംഗത്തെ നൈപുണ്യ മികവില്‍ രാജ്യത്ത് മികച്ചു നില്‍ക്കുന്ന ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ നെറ്റ് വര്‍ക് (ആസ്റ്റര്‍ ഇഎം.

Read More

കെ. എം.സി.ടി. എഞ്ചിനീയറിംഗ് കോളജിന്റെ എൻ.എസ്.എസ്.സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

നെല്ലിപ്പൊയിൽ : നാഷണൽ സർവീസ് സ്കീം ന്റെ ഭാഗമായി കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്. എസ് വിദ്യാർത്ഥികൾക്കായി സെൻ തോമസ് എൽ പി സ്കൂളിൽ കോളേജ് അധ്യാപകരായ പി.ഓ നിഷിദ , അസിസ്റ്റന്റ് പി. ഓ ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ സപ്ത ദിന ക്യാമ്പ് 21-12-2024 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഡോ :കലൈസൽവൻ സർ( മെക്കാനിക്കൽ ഡിപ്പാർട്ട്മെൻറ് എച് ഓ ഡി ) സാന്നിധ്യത്തോടെ സമാപിച്ചു. ക്യാമ്പ് ന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഐസ്

Read More

പ്രാര്‍ത്ഥനകള്‍ വിഫലം;എം.ടി വാസുദേവൻ നായര്‍ അന്തരിച്ചു

കോഴിക്കോട് : മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയില്‍ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ

Read More

സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ച് പൂര്‍ത്തിയാക്കി നടി മാളവിക മോഹനന്‍

കോഴിക്കോട് : സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ചിന്റെ ഭാഗമായി ആയിരം കിലോ മീറ്റര്‍ ഓട്ടം ലുലു മാളില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 17ന തുടങ്ങിയ എട്ടാമത്തെ ഗോള്‍ ചലഞ്ച് ലുലു മാളിലെ സ്‌കെച്ചേര്‍സ് ഉദ്ഘാടന സദസില്‍ നടി മാളവിക മോഹന്‍ അവസാന കിലോമീര്‍ ഓടിയതോടെയാണ് പൂര്‍ത്തിയായത്. ആയിരം കിലോ മീറ്റര്‍ പൂര്‍ത്തിയാക്കിയ മറ്റുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോടിന്റെ സമ്പന്നമായ കായിക സംസ്‌കാരം കമ്മ്യൂണിറ്റി ഗോള്‍ചലഞ്ചില്‍ പ്രതിഫലിക്കുന്നതായി.പരിപാടിയുടെ ഭാഗമായി പി.ടി ഉഷ ഫൗണ്ടേഷന് സ്‌കെച്ചേര്‍സ് 100 ജോഡി ഷൂസുകള്‍ നല്‍കി.

Read More

മൂന്നര പതിറ്റാണ്ടായി ദാസൻ കരാറുകാരൻ; ഉപയോഗിക്കുന്നത് എ സി സി

കോഴിക്കോട്: തൂണേരിക്കാരനായ കരാറുകാരന്‍ ദാസന്‍ കെ.കെ. 35 വര്‍ഷമായി ഉപയോഗിക്കുന്നത് എസിസി ഉല്‍പ്പന്നങ്ങള്‍ മാത്രം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതിനകം 500ലേറെ വീടുകള്‍ ദാസന്‍ നിര്‍മിച്ചിട്ടുണ്ട്. 1988ല്‍ ഒരു കരാറുകാരനായി വന്നപ്പോള്‍ തന്നെ എസിസി ഉല്‍പ്പന്നങ്ങളുടെ മൂല്യവും കരുത്തും പെട്ടെന്ന് തിരിച്ചറിഞ്ഞു. അതോടെ എസിസിയുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങുന്ന ആളായി ദാസന്‍ മാറി. താന്‍ നിര്‍മിച്ച 500ലധികം വീടുകള്‍ ഈടോടെ നിലനില്‍ക്കുന്നത് എസിസി ഉല്‍പ്പന്നങ്ങളും സേവനങ്ങളും കാരണത്താലാണെന്ന് ദാസന്‍ സാക്ഷ്യപ്പെടുത്തുന്നു. എസിസിയുടെ സാങ്കേതിക സേവനങ്ങളില്‍ നിന്ന് പഠിക്കാന്‍

Read More

മല്ലികാർജുൻ ഖാർഗെ നാളെ നിലമ്പൂരിൽവിനേഷ് ഫോഘട്ടും പരിപാടിയിൽ പങ്കെടുക്കും

മുക്കം : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നാളെ (07/11) 3.15ന് നിലമ്പൂർ നിയജക മണ്ഡലത്തിലെ ചന്തക്കുന്നിൽ നടക്കുന്ന പൊതു യോഗത്തിൽ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. നാളെ ഉച്ചയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഖാർഗെ ഹെലികോപ്റ്റർ മാർഗം നിലമ്പൂരിലെത്തും. ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഘട്ടും പരിപാടിയിൽ പങ്കെടുക്കും. രാവിലെ 10.45ന് ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടക്കുന്ന കോർണർ യോഗമാണ് നാളത്തെ

Read More

പ്രിയങ്ക ഗാന്ധി അഞ്ചിന് തിരുവമ്പാടിയിലും ഏറനാടും

മുക്കം : യു. ഡി. എഫ്. സ്ഥനാർഥി പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട് നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 11 ന് കോടഞ്ചേരിയിലും 12.15 ന് കൂടരഞ്ഞിയിലും 1.25 ന് പന്നിക്കോടും കോർണർ യോഗങ്ങളിൽ പ്രിയങ്ക പ്രസംഗിക്കും. 2.35 ന് ഏറനാട് നിയോജകമണ്ഡലത്തിൽ കിഴിശേരിയിലാണ് ചൊവ്വാഴ്ചത്തെ അവസാനത്തെ പരിപാടി. പ്രിയങ്ക ആറാം തീയതിയും ഏഴാം തീയതിയും മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും.

Read More

വയനാട്ടിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്; എവിടെയും പ്രിയങ്കാരവം

മുക്കം : വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചാരണം തുടങ്ങി യു.ഡി.എഫ്. പ്രിയങ്ക ഗാന്ധിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പര്യടനം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമാണ് മണ്ഡലത്തിൽ നൽകിയത്. മുഴുവൻ ബൂത്തുകളിലും കൺവൻഷനുകൾ പൂർത്തിയാക്കി രണ്ടിലധികം തവണ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകൾ കയറി. വനിത, യുവജന സ്ക്വാഡുകളും ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വീടുകൾ കയറി ഇറങ്ങുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം ഞായറാഴ്ച ആരംഭിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചരണത്തിന് എത്തുന്നുണ്ട്. മണ്ഡലത്തിലുടനീളം

Read More

രമേശ് ചെന്നിത്തല നാളെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ

മുക്കം : വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നാളെ (03/11) തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടക്കുന്ന മെഗാ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കും.വൈകുന്നേരം 3.30ന് മുക്കത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കാണുന്ന അദ്ദേഹം 4.30ന് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പുഴമാട്, 5.30ന് തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ, 6.30ന് കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ, ഏഴിന് പുതുപ്പാടി പഞ്ചായത്തിലെ കാവുംപുറം

Read More

അദാനി ഗ്രൂപ്പിൻ്റെ എ. സി. സി സിമന്റിൻ്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി

കോഴിക്കോട് : അദാനി ഗ്രൂപ്പിൻ്റെ കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സിമൻ്റ് കമ്പനിയായ എ. സി. സി സിമന്റിൻ്റെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയ്ക്ക് കോഴിക്കോട് തുടക്കമായി. കെട്ടിട നിർമ്മാണ മേഖലയിലെ പുതിയ രീതികളെ പരിചയപ്പെടുത്തുന്നതിനും അവർക്ക് വേണ്ട സങ്കേതിക പരിജ്ഞാനം നൽകുന്നതിനും, ഒപ്പം ഉപയോക്താക്കളോട് സംവദിക്കുകയും ചെയ്യുകയും എന്ന ഉദ്ദേശത്തോടെ അദാനി ഗ്രൂപ്പ് സൗത്ത് ഇന്ത്യയിൽ എല്ലാ സിറ്റികളിലും നടത്തുന്ന റോഡ് ഷോയുടെ ഫ്ലാഗ് ഓഫ് കമ്പനിയുടെ പ്രമുഖ ഡീലറായ വി. കെ. ട്രേഡേഴ്സ് ഡയറക്ടർ ശ്രീ.

Read More

പോരാട്ടത്തിന്റെ പ്രതീകമായ സിജിയെ കാണാൻ പ്രിയങ്കയെത്തി

മുക്കം : രണ്ട് ഭിന്നുശേഷിക്കാരായ മക്കളുടെ അമ്മയായ സിജിയെ കാണാൻ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെത്തി. മുക്കം നഗരസഭയിലെ കല്ലുരുട്ടിയിലെ വീട്ടിലെത്തിയാണ് സിജിയെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. നിലാലംബരായവർക്ക് വീട് നിർമിച്ചു നൽകുന്ന രാഹുൽഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയിലൂടെയാണ് സിജിക്ക് വീട് ലഭിച്ചത്. മൂന്ന് കുട്ടികളുള്ള സിജിയുടെ രണ്ടു കുട്ടികളും ഭിന്നശേഷിക്കാരാണ്. ഭർത്താവ് ഉപേക്ഷിച്ചു പോയ സിജി പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് ഭിന്നശേഷിക്കാരായ രണ്ട് മക്കളുൾപ്പടെ മൂന്ന് കുട്ടികളെ വളർത്തിയത്. മക്കളായ ജിബിന, ജിബിൻ, ജിൽന എന്നിവരെ ചേർത്തണച്ച

Read More

പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ

മുക്കം : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ. നാളെ രാവിലെ വയനാട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി പതിനൊന്നരയ്ക്ക് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തും വൈകിട്ട് നാലരയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും കോർണർ യോഗങ്ങളിൽ സംസാരിക്കും. 29 ന് രാവിലെ ഒൻപതരയ്ക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് 12.30ന് ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലും മൂന്നിന് വണ്ടൂർ

Read More

മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുന്നത് ആർ.എസ്.എസിനെ ഭയന്ന്: വി.ഡി സതീശൻ

മുക്കം : കേരളത്തിൻ്റെ മുഖ്യമന്ത്രി ആർ.എസ്.എസിനെ ഭയന്നാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി നിരന്തരമായി മറയില്ലാതെ ആർ.എസ്.എസ് അജണ്ടകൾ നടപ്പാക്കുന്നത്. ഡൽഹിയിൽ വെച്ച് പി.ആർ ഏജൻസി വഴി ദ ഹിന്ദു പത്രത്തിന് നൽകിയ

Read More

‘യൂത്ത് ഫോര്‍ പ്രിയങ്ക ‘വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കായി് യു.ഡി.വൈ.എഫ്

മുക്കം : ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന പ്രിയങ്കാ ഗാന്ധിയ്ക്ക് രാജ്യംകണ്ട മികച്ച ഭൂരിപക്ഷങ്ങളില്‍ ഒന്ന് നല്‍കാനൊരുങ്ങി യു.ഡി.വൈഫ്. ഇതിനായി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വിവിധ പരിപാടികള്‍ നടത്താന്‍ ഐക്യജനാധിപത്യ മുന്നണിക്ക് കീഴിലുള്ള യുവജനസംഘടനകള്‍ തീരുമാനിച്ചു. 21-24 വരെയുള്ള തിയ്യതികളില്‍ നിയോജക മണ്ഡലം, പഞ്ചായത്ത് യോഗങ്ങള്‍ ചേരും.പ്രിയങ്കയ്ക്ക് വോട്ട് അഭ്യര്‍ഥിക്കാനായി 26 ന് പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തിലെ എല്ലാ കവലകളിലും ‘ യൂത്ത് ഫോര്‍ പ്രിയങ്ക ‘ എന്ന പരിപാടി നടത്തും.യുവജന സമ്മേളനങ്ങള്‍, റാലികള്‍, സാംസ്‌കാരിക സംഗമങ്ങള്‍, വ്‌ലോഗേഴ്‌സ്

Read More

എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ മൗനം ക്രൂരം: വി.ഡി സതീശൻ

തിരുവമ്പാടി : സ്വന്തം ജില്ലയിൽ നടന്ന എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനം ക്രൂരമാണെന്നും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചന കുറിപ്പ് ഇറക്കാൻ പോലും തയാറാവാത്ത ധാർഷ്ട്യമാണ് പിണറായി വിജയൻ പിന്തുടരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിംങ്ങളെ പോലെ ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്.

Read More

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു – കെ.സി. വേണുഗോപാൽ

വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം മുക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകളക്കെതിരെ വിധിയെഴുതാൻ കേരളത്തിലെ ജനങ്ങൾ അവസരം നോക്കിയിരിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതൃതല കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടും ചേലക്കരയും പാലക്കാടും യു.ഡി.എഫ്. ചരിത്ര ഭൂരിപക്ഷത്തിലാവും വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു. മുണ്ടകൈ ദുരന്തത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു

Read More

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

മുക്കം : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മുക്കത്ത് നടന്ന നേതൃയോഗത്തോടെ തുടക്കമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി

Read More

മാസപ്പടി കേസിൽ എൽഡിഎഫ്- യുഡിഎഫ് ഡീലാണുള്ളത്: കെ.സുരേന്ദ്രൻ

കോഴിക്കോട് : മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിൻ്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാർത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്. വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തയിൽ നിന്നും വാങ്ങിയത്. ബിജെപിയും

Read More

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട് : കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിയ ലിറ്റ്മസ്24 സ്വതന്ത്രചിന്താ സമ്മേളനത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.അടുത്ത കാലങ്ങളിൽ വരെ മാർക്കടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്‌സിറ്റികളില്‍ കേരള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. കേരളത്തിലെ അമിതമായ മാർക്ക് നൽകുക വഴി ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള നാഷണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച

Read More

പിക്കപ്പിന് തീ പിടിച്ചു

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന്ന് സമീപം ദോസ്ത് പിക്കപ്പിന് തീ പിടിച്ചു. ഗതാഗത തടസ്സം നേരിടുന്നുണ്ട്.മുക്കം ഫയർഫോഴ്‌സ്‌ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ഹൈവേ പോലിസ് സംഭവ സ്ഥലത്തുണ്ട്.

Read More

മൂന്നാം മോദി സർക്കാരിന്റെ നൂറു ദിനങ്ങൾ : രാജ്യം വികസനരംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുന്നു : കെ.സുരേന്ദ്രൻ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു വരെ ബിജെപി വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആശുപത്രികളിൽ രക്തദാനം, പട്ടികജാതി കോളനികളിൽ മെഡിക്കൽ ക്യാമ്പുകൾ, മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നിരവധി സേവാ പ്രവർത്തനങ്ങൾ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടക്കും. ഒപ്പം തന്നെ പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നുവരികയാണ്. പുതിയ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള വലിയ പ്രചരണങ്ങളാണ് നടക്കുന്നത്. നൂറു ദിനം പൂർത്തിയാക്കിയ

Read More

‘വയനാടിന്റെ രാജസ്ഥാൻ വേരുകൾ’ എന്ന പേരിൽ കെ.ആർ. രമിത്ത് നടത്തിയ പഠനങ്ങളുടെ സമാഹാരം കോഴിക്കോട് സർവകലാശാലയിൽ പ്രകാശനം ചെയ്തു

ചെതലയം : വയനാട്ടിലെ ഗോത്ര ജനതകളുടെ ചരിത്രവുമായ് ബന്ധപ്പെട്ട് ഫോട്ടോഗ്രാഫർ കെ.ആർ. രമിത് നടത്തിയ പഠനങ്ങളുടെ സമാഹാരം ” വയനാടിന്റെ രാജസ്ഥാൻ വേരുകൾ ” പ്രകാശനം ചെയ്തു. കോഴിക്കോട് സർവ്വകലാശാലയുടെ ചെതലയത്തെ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ, ഗവേഷകൻ ഡോ. കെ. പി. നിതിഷ് കുമാർ പ്രകാശനകർമ്മം നിർവ്വഹിച്ചു. എഴുത്തുകാരനും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പുസ്തകം ഏറ്റ് വാങ്ങി. നിലവിലുള്ള അറിവുകളെ പുതിയ തലത്തിലേയ്ക്ക് ഉയർത്തുന്ന പുസ്തകമാണിതെന്ന്

Read More

കെ മുരളീധരനെ വിഡി സതീഷനും സംഘവും ബലിയാടാക്കി : കെ സുരേന്ദ്രൻ

കോഴിക്കോട് : ലീഡർ കെ.കരുണാകരന്റെ മകൻ കെ മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിഡി സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിന് പോയതായും വിഡി സതീശൻ തുറന്നുപറഞ്ഞിരുന്നു. സുനിൽ കുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ

Read More

കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ

Read More

അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

ഹെർബസ് ആൻഡ് ഹഗ്സ് കോർപ്പറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്‌സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിവേഗം പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായി തനൂറ ശ്വേതമനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.തങ്ങളുടെ സംരംഭത്തിന്റെ പ്രധാനലക്ഷ്യം അയ്യായിരംവര്‍ഷത്തോളം പഴക്കമുള്ള ആയുവേദ ട്രഡീഷനെ ഇന്നവേറ്റീവായ മോഡേന്‍ ടെക്‌നോളജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് തനൂറ പറഞ്ഞു.ആദ്യഘട്ടമായി ഹെര്‍ബസ്

Read More