മേപ്പാടി: ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളില്‍ 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വയനാട് പോലീസ്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനുശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ് പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരാകാത്ത കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി
Author: Rinsha
കനാൽ പുനർനിർമാണത്തിന് റോഡ് പൊളിച്ചിട്ടു : തുടർനടപടികളില്ലാത്തതിൽ പ്രതിഷേധം
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിടുകയും ആറുമാസത്തിനുള്ളിൽ റോഡ് പുതുക്കി പണിയാമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട് വർഷം കഴിഞ്ഞിട്ടും മാറ്റങ്ങളില്ല. തുടർന്ന് നിലവിലുള്ള ഇരുമ്പുപാലം സമീപവാസികൾക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ ജോസ് പുളിയംകുന്നത്ത് മുഖ്യമന്ത്രിക്കും, മന്ത്രി റോഷി അഗസ്റ്റിനും നിവേദനം കൊടുത്തെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. ഈ പ്രശ്നത്തെ മുൻനിർത്തി കെ.സി.വൈ.എം തരിയോട് മേഖല ഭാരവാഹികളും യുവജനങ്ങളും സമീപവാസികളും ചേർന്ന്
രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.
തൃശൂർ : എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്.2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരി വിരുദ്ധസേനയും ചേർന്ന് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.മയക്കുമരുന്ന് ഹൈദരാബാദിൽ
എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്.ധാർമ്മികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു.സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്‍റെ നിലപാട്.അനാവശ്യമായ ഒരു കീഴ് വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റും വിലയിരുത്തിയത്.വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകക്ഷി
ടെലിഗ്രാം വിവാദത്തിൽ ദുറോവിന് എതിരെ കുറ്റം ചുമത്തി
പാരീസ് : ലോകപ്രശസ്തമായ മെസ്സേജിംഗ് ആപ്ലിക്കേഷൻ ആയ ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനെതിരെ ഫ്രാൻസ് പ്രാഥമിക കുറ്റം ചുമത്തി. സംഘടിത കുറ്റകൃത്യങ്ങളും അനധികൃത ഇടപാടുകളും നടത്താൻ ടെലിഗ്രാമിനെ അനുവദിച്ചു എന്നാണ് ചുമത്തിയ പ്രാഥമിക കുറ്റം. കേസിൽ അന്വേഷണം നേരിടണമെന്നും രാജ്യം വിടാൻ പാടില്ലെന്നും ഫ്രഞ്ച് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. അൻപത് ലക്ഷം യൂറോ ജാമ്യ തുകയ്ക്ക് ഉപാധികളുടെ ദുറോവിനെ പിന്നീട് വിട്ടയച്ചു. ആഴ്ചയിൽ രണ്ടുതവണ സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം. കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ
വെസ്റ്റ് ബാങ്കിൽ ഏഴ് പേരെ കൂടി ഇസ്രയേൽ വധിച്ചു
തുൽക്കറെം: ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ തുടരുന്ന വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ഏഴ് പേരെ കൂടി വധിച്ചു. ഗാസക്കൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സൈനിക നടപടിയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച തുൽകാറെമിൽ ഏഴ് ഫലസ്തീൻകാരെ കൂടിയാണ് ഇസ്രയേൽ വധിച്ചത് ഇതോടെ ആകെ മരണം പതിനാറ് ആയിട്ടുണ്ട്. നൂർഷാംസ് അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന ഇസ്ലാമിക് ജിഹാദിന്റെ കമാൻഡർ അബു ഷുജായും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. രണ്ട് ദിവസത്തിനിടെ നാല്പത്തി അഞ്ച് ഫലസ്തീൻകാരെ ഇസ്രായേൽ സൈന്യം
വനത്തിനുള്ളിൽ ക്യാമറ സ്ഥാപിച്ച ജംഗിൽ റിസോർട് മാനേജർ മനു റിമാന്റിൽ
തിരുനെല്ലി : വനത്തിൽ അതിക്രമിച്ചു കയറി മൂന്ന് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് വന്യ ജീവികളെയും വനപാലകരെയും നിരീക്ഷിക്കുന്നതിനും വന്യ ജീവികളുടെ ഫോട്ടോ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന മണിയുടെ മകൻ ജംഗിൾ റിട്രീറ്റ് എന്ന റിസോർട്ടിലെ മാനേജർ എം. കെ.മനു എന്ന മാനേജർ രജണയുടെ മകൻ ഭാസ്കർ റിസോർട്ടിലെ നാച്ചുറലിസ്റ്റ് എന്നിവരെ അറസ്റ്റു ചെയ്തു.നിരദ്ധരമായി നാട്ടുകാർ ഇവർക്കെതിരെ പരാതി നൽകിയിരുന്നു.രാത്രി സഫാരി നടത്തിയും, മൃഗങ്ങൾക്ക് തീറ്റ നൽകി അവയെ ആകർഷിച്ച് അപായപ്പെടുത്തുന്നത് ഉൾപ്പടെ ഉന്നയിച്ചുകൊണ്ട് നാട്ടുകാർ ഡി. എഫ്.
ബാണാസുരസാഗറിൽ കരിമീൻ വിത്ത് നിക്ഷേപിച്ചു
പടിഞ്ഞാറത്തറ : കേന്ദ്ര ഉൾനാടൻ മത്സ്യ ഗവേഷണ കേന്ദ്രത്തിൻ്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപെടുത്തി ബാണാസുരസാഗർ പട്ടികവർഗ മത്സ്യസഹകരണ സംഘത്തിന് 12 രൂപ വിലയുള്ള 12,000 കരിമീൻ വിത്തും 100 കിലോ മത്സ്യ തീറ്റയും നൽകി. നിലവിൽ കൂടുകളിൽ ഗിഫ്റ്റ് തിലാപ്പിയയാണ് കൃഷി ചെയ്യുന്നത്. മൂല്യവർധിത മത്സ്യ ഇനമായി കരിമീനിനെ വിപണനം ചെയ്‌ത് സംഘത്തിന് അധിക- വരുമാനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ കേന്ദ്രം ബാംഗ്ലൂർ ഉപകേന്ദ്രം മേധാവി ഡോ. പ്രീത പണിക്കാർ അധ്യക്ഷയായിരുന്ന പരിപാടിയിൽ
കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തനമാരംഭിച്ചു
കണ്ണൂർ: അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കാരുണ്യ ഫാർമസികളിലൂടെ വിലകൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലക്ക് ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രണ്ട് ശതമാനം സേവന ചിലവ് മാത്രം ഈടാക്കിക്കൊണ്ട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണമായി ഒഴിവാക്കിക്കൊണ്ടുമാവും കൗണ്ടറുകൾ പ്രവർത്തിക്കുക.സംസ്ഥാനത 30 വയസ്സിന് മുകളിലുള്ളവരിൽ 9 ലക്ഷം പേർക്ക്
ധാർമികത ഉണ്ടെങ്കിൽ രാജി വെക്കട്ടെ
കോട്ടയം : യുവ നടിയുടെ ലൈംഗിക ആരോണത്തിൽ മുകേഷിനെതിരായി കേസ് എടുത്ത സാഹചര്യത്തിൽ അദ്ദേഹം ധാർമികമായി എം എൽ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത്അദ്ദേഹമാണ്,കേസ് നടപടികൾമുന്നോട്ട് പോകട്ടെയെന്നും,എം എൽ എ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എം എൽ എ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ കോട്ടയത്ത് പ്രതികരിച്ചു. കേസിൽ പൂർണമായും വനിതാ ഓഫീസർമാർ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
മുണ്ടക്കൈ, ചൂരൽമല സ്കൂൾ പ്രവേശനോത്സവം : സ്വാഗതസംഘം രൂപവത്കരിച്ചു
മേപ്പാടി: മുണ്ടക്കൈ, ചൂരൽമല സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപവത്കരിച്ചു. സെപ്റ്റംബർ രണ്ടിനു മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പ്രവേശനോത്സവം. വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽനിന്നു 544 കുട്ടികളും മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിൽനിന്നു 61 കുട്ടികളും വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരും പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലുള്ള കുട്ടികളെ സ്കൂളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സഹായം തേടിയിട്ടുണ്ട്.മന്ത്രിമാരായ വി. ശിവൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. രാജൻ, ഒ.ആർ. കേളു, പി.എ. മുഹമ്മദ് റിയാസ് എന്നിവർ മുഖ്യരക്ഷാധികാരികളായും എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ
എം ഡി എം എ യുമായി ബാംഗ്ലൂർ സ്വദേശി പിടിയിൽ
ബത്തേരി : എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്പപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.08.2024 തീയതി ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് 0.89 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുന്നത്. എസ്.ഐ അജീഷ് കുമാര്‍, എ.എസ്.ഐ അശോകന്‍, എസ്.സി.പി.ഒ ഷൈജു, സി.പി.ഒമാരായ സജീവന്‍, സീത എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കോൺഗ്രസ് കളക്ടറേറ്റ് ധർണ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും മുഖം നോക്കാതെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറ് പേജുകള്‍ കാണാതാവുകയും ആറ് പാരഗ്രാഫുകള്‍ മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ പേരിലുണ്ടായ
ഓപ്പറേഷൻ ഡീ ഹണ്ട്10 ദിവസത്തിനുള്ളിൽ 93 കേസുകൾ 95 പേർ പിടിയിൽ
കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 95 പേരെയാണ് ഇതുവരെ പിടികൂടിയത്. 14.72 ഗ്രാം എം.ഡി.എം.എയും, 670.84 ഗ്രാം കഞ്ചാവും, 67 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്.
പോക്സോ കേസ് : യുവാവ് അറസ്റ്റ്
വെള്ളമുണ്ട : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പുളിഞ്ഞാൽ വള്ളുവശ്ശേരി വീട്ടിൽ വി ഷൗക്കത്തലി(39)യെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എൽ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഉരുൾപൊട്ടൽ ദുരിതബാധിതരിൽ 110 കുടുംബങ്ങൾക്ക് തമിഴ്നാട് തൗഹീദ് ജമാഅത്ത്5,000 രൂപ വീതം നൽകി.
കൽപ്പറ്റ : ചെന്നൈ ആസ്ഥാനമായി 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമാണ് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് എന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രസ്ഥാനത്തിനു ഘടകങ്ങളുണ്ട്.gഉരുള്‍പൊട്ടലിനെക്കുറിച്ച അറിഞ്ഞയുടന്‍ സേവന-സഹായ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ ബന്ധുവീടുകളിലേക്കു താത്കാലികമായി താമസം മാറ്റിയതടക്കം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഒന്നര ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ദിവസങ്ങളോളം സേവന രംഗത്ത് പ്രവര്‍ത്തകര്‍ സജീവമായിരുന്നു. കൊവിഡ്, പ്രളയ കാലത്തും സംഘടന വയനാട്ടില്‍ സഹായം എത്തിച്ചിരുന്നു.
അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ : ഏകദിന പരിശീലനം നാളെ ഓഗസ്റ്റ് 30ന് മേപ്പാടിയിൽ
കൽപ്പറ്റ : വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണ നൽകുന്നതിനുള്ള ഏകദിന പരിശീലനം നാളെ (ഓഗസ്റ്റ് 30)ന് മേപ്പാടിയിൽ നടക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ രേഖപ്പെടുത്താത്ത രീതിയിലാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ട് സ്‌കൂളുകൾ പൂർണമായും തകർന്ന് വിദ്യാലയ സ്വപ്നങ്ങളും തുടർപഠനവും ഒരു നിമിഷം കൊണ്ട് അറ്റുപോയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ചേർത്തു
എല്ലാ ജപ്തി നടപടികളും നിർത്തിവയ്ക്കണം : സ്വാതന്ത്ര കർഷകസംഘം
മാനന്തവാടി: വയനാടിന്റെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളും മറ്റും നടത്തുന്ന എല്ലാ ജപ്തി നടപടികളും നിർത്തിവെക്കണമെന്ന് സ്വാതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേമാരിയും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം കർഷകരുൾപ്പെടെ എല്ലാ വിഭാഗവും സാമ്പത്തിക പ്രയാസം അനുഭവിക്കുകയാന്നെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മായൻ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസം സംബന്ധിച്ച സർക്കാറിന്റെ അവ്യക്തതക്കെതിരെ ജില്ലാ കമ്മറ്റി
ഡിഗ്രി കോഴ്സുകളിൽ സീറ്റുകൾ ഒഴിവ്
മാനന്തവാടി : മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി-കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി-കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. പൊതുവിഭാഗത്തിന് 750 രൂപയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. ഫോണ്‍- 9387288283
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ പ്രഖ്യാപിച്ചു
കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വരെ ഓൺ ലൈനായി സമർപ്പിക്കാമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കറുത്ത മണി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യുണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കായാണ്
പഠനോപകരണ കിറ്റ് വിതരണം ചെയ്തു
മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സമഗ്ര യജ്ഞം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്ന സൗജന്യ പഠനോപകരണ കിറ്റ് ഗവ: യുപി: സ്ക്കൂളിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ, ഹെഡ്മാസ്റ്റർ വർക്കി മാസ്റ്റർ, അജയൻമാഷ്,ജോസ് മാത്യു എന്നിവർ സംസാരിച്ചു. നഗരസഭയിലെ അഞ്ഞൂറോളം കുട്ടികൾക്കാണ്
104 പിന്നിട്ട തോലൻ കുഞ്ഞബ്ദുള്ള അബ്ദുള്ള ഹാജിയെ ‘ആയുഷ്’ ആദരിച്ചു
വെള്ളമുണ്ട : നൂറ്റിനാല് വയസ്സ് പിന്നിട്ട വെള്ളമുണ്ട എട്ടേനാല് തോലൻ കുഞ്ഞബ്ദുള്ള ഹാജിയെ വെള്ളമുണ്ട ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ദീർഘകാലം കട്ടയാട് സിറ്റി മഹല്ല് ഭാരവാഹിയായി പൊതു രംഗത്തുണ്ടായിരുന്ന ഹാജി ഇന്നും ആരോഗ്യ ദൃഡ ഗാത്രതയോടെ നാട്ടിലും കുടുംബത്തിലും നിറ സാന്നിധ്യമായി തുടരുന്നു.മൂന്ന് ഭാര്യമാരുള്ള കുഞ്ഞബ്ദുള്ള ഹാജിക്ക് 21 മക്കളാണ്.പേരമക്കളും മരുമക്കളുമായിനൂറ്റി എഴുപതോളം പേരും നിലവിലുണ്ട്.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം
കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് പ്രതി അഖിൽ വർഗീസിനെ കണ്ടെത്താൻ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോട്ടയം : കഴിഞ്ഞ 7 ന് തട്ടിപ്പ് പുറത്ത് വന്ന് 22 ദിവസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.ജില്ലാ പൊലീസ് മൈധാവിയുടെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഉദ്യോഗസ്ഥരുടെയും നമ്പർ വച്ചാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.മൂന്ന് വർഷം കൊണ്ട് കോട്ടയം നഗരസഭയുടെ എന്ന പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് അഖിൽ, മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കേസ്.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് നിലവിൽ കേസ്
കൃഷിപാഠം പഠിച്ച് വിദ്യാർത്ഥികൾ ചിറയിൽ ഗാർഡൻ നഴ്സറിയിൽ
മലപ്പുറം : കണ്ണമംഗലം എടക്കാപറമ്പ് എ എം എച്ച് എം യു പി സ്കൂളിലെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ആർജിച്ചെടുക്കേണ്ട പ്രവർത്തനങ്ങളായ ബഡ്ഡിംഗ്, ഗ്രാഫറ്റിംഗ്, ലെയറിങ് എന്നിവ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന്നും പഠിക്കുവാനും വേണ്ടി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിറയിൽ അഗ്രോ ഗാർഡൻ സന്ദർശിച്ചു. ഇ ഷാമില എ ആർദ്ര പി ഹിബ എന്നീ അധ്യാപകർ കുട്ടികളെ നയിച്ചു. ബഡ്ഡിങ് മാസ്റ്റർ ബിജു ബഡ്ഡിങ് ഗ്രാഫ്റ്റിംഗ് തുടങ്ങിയ അത്യാധുനിക രീതിയിലുള്ള തൈ ഉൽപാദനം ക്ലാസ് എടുക്കുകയും
കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ
അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM 29/08/2024 അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഹെർബസ് ആൻഡ് ഹഗ്സ് കോർപ്പറേറ്റ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : ഹെര്‍ബസ് ആന്‍ഡ് ഹഗ്‌സ് പ്രൈവറ്റ് ലിമിഡറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്‌സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട് ഉൾപ്പെടെ കേരളത്തിൽ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിവേഗം പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായി തനൂറ ശ്വേതമനോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.തങ്ങളുടെ സംരംഭത്തിന്റെ പ്രധാനലക്ഷ്യം അയ്യായിരംവര്‍ഷത്തോളം പഴക്കമുള്ള ആയുവേദ ട്രഡീഷനെ ഇന്നവേറ്റീവായ മോഡേന്‍ ടെക്‌നോളജിയിലൂടെ അവതരിപ്പിക്കുകയാണെന്ന് തനൂറ പറഞ്ഞു.ആദ്യഘട്ടമായി ഹെര്‍ബസ്
മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രിസ്ത്യാനോ പോൾ വിൻസെന്റ്
പുൽപ്പള്ളി : മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം ക്രിസ്ത്യാനോ പോൾ വിൻസെന്റിന്.ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ക്രിസ്ത്യാനോ പോൾ വിൻസെന്റ്.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ക്രിസ്റ്റ്യാനോ.പുൽപ്പള്ളി , ചെറ്റപ്പാലം ചെങ്ങനാമഠത്തിൽ സി.പി വിൻസന്റിന്റെയും ശാ ന്ദിനിയുടെയും മകനാണ് ക്രിസ്ത്യാനോ.പുൽപ്പള്ളി ജാഗ്വർ ജിംനേഷ്യത്തിലെ അശ്വിനും, റിയാസു മാണ് ക്രിസ്ത്യാനോയുടെ പരിശീലകർ.
ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവനന്തപുരം മണികണ്‌ഠേശ്വരം, സി 5, പുത്തൂർ ഹൗസിൽ ജോസ് തോമസ് പുത്തൂർ (54) വിമാനയാത്രയ്‌ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം. ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്ന അദ്ദേഹം ഇന്നലെ (ബുധനാഴ്ച) വൈകീട്ട് 4.15-ന് യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അമൽ ജോസ് വിമാനജീവനക്കാരെ വിവരമറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തരചികിത്സ നൽകിയശേഷം ആംബുലൻസിൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജ്യത്തെ ഏറ്റവും എയ്റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തിൽ
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ . 41 ഗസ്റ്റ് റൂമുകളും ബോർഡ് റൂമുകളും കോൺഫറൻസ് ഹാളുകളും കോ-വർക്കിംഗ് സ്പേസും പ്രത്യേക കഫേ ലോഞ്ചും ജിമ്മും ലൈബ്രറിയും സ്പായും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് എയ്റോ ലോഞ്ച് നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രവേശനം അനുവദിക്കുന്ന 0484 എയ്റോ ലോഞ്ച് സെപ്തംബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.2022ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം,