എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവം നാളെ

എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) പതാക ഉയരും. കല്‍പ്പറ്റ : 31ാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് നാളെ (വെള്ളി) തരുവണയില്‍ പതാക ഉയരും. ‘ദെ എക്കോ ഓഫ് കള്‍ച്ചറല്‍ ഓയാസിസ’് എന്ന പ്രമേയത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നതെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജില്ലയിലെ 5 ഡിവിഷനുകളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. ഫാമിലി, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ വിജയികളായവരാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്.

Read More