വൈത്തിരി : 06.10. 2024 ന് വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മുതിർന്ന പൗരൻമാർക്കായി വയോജന സംഗമവും നിയമ ബോധവത്കരണ ക്ലാസ്സും നടത്തി. പൊഴുതന വയോജന കൂട്ടായ്മയുടെ പ്രസിഡന്റായ എസ്. പി വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ നിർവഹിച്ചു. വയോജന കൂട്ടായ്മയുടെ സെക്രട്ടറി മൊയ്‌തീൻ സ്വാഗതവും എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് വയോജന നിയമത്തെക്കുറിച്ച്
Author: Rinsha
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം, തിരൂർ, വാക്കാട്, കുട്ടിയായിന്റെപുരക്കൽ കെ.പി. ഫഹദ്(28)നെയാണ് വയനാട് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്‌തത്. ടെലഗ്രാമിൽ കണ്ട പാർട് ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിലകപ്പെടുന്നത്. പരാതിക്കാരനെ കൊണ്ട് www.yumdishes.stores എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങൾക്ക് റേറ്റിങ് റിവ്യൂ നൽകുന്നതിന് വലിയ
മുഖ്യമന്ത്രിയുടെ ചങ്ങാത്ത മുതലാളി ബന്ധത്തില്‍ ദളിത് ആദിവാസി പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നു: എ കെ ശശി
കല്‍പ്പറ്റ : അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഏക വിഷയം അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന മുഖ്യമന്ത്രിയെ എങ്ങനെ സംരക്ഷിക്കാം എന്നത് മാത്രമാണെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി പറഞ്ഞു. വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും നടപ്പിലാക്കിയില്ലെങ്കിലും സി പി എമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ സംസ്ഥാന സമ്മേളനം വരെയുള്ള ജനാധിപത്യ വിഷയങ്ങള്‍ മുന്‍കാലങ്ങളില്‍ ചര്‍ച്ച ചെയ്യുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും
ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്
മേപ്പാടി : ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്. വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ഏഴ് എൻ.സി.സി കേഡറ്റുകൾക്ക് 11. 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. മുണ്ടക്കൈ -ചൂരൽമല പ്രദേശങ്ങളിൽ നിന്ന് വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുകയും സജീവമായി എൻ.സി.സിയിൽ പ്രവർത്തിക്കുകയും ചെയ്ത ഏഴ് വിദ്യാർത്ഥികളെ ഉരുൾ ദുരന്തം നേരിട്ട് ബാധിച്ചിരുന്നു. പലർക്കും ഉറ്റ ബന്ധുക്കളെയും ജീവനോപാധിയും അവരുടെ കുടുംബത്തിലെ
രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍വയനാടിനു പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം
കല്‍പ്പറ്റ : ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം
മേപ്പാടി പോളിടെക്നിക് കോളേജിൽ 7/7 സീറ്റും വിജയിച്ച് കെ എസ് യു എം എസ് എഫ് സഖ്യം
മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റ് നേടി കെഎസ്‌യു എം എസ് എഫ് സഖ്യം അധികാരത്തിൽ കലകളുമായി എസ്എഫ്ഐ കൈയിൽ വെച്ചിരുന്ന മേപ്പാടി പോളിടെക്നിക്കിൽ കഴിഞ്ഞതിന് മുമ്പത്തെ വർഷമാണ് ആദ്യമായി യുഡിഎഫിന് യൂണിയൻ ലഭിച്ചത് കഴിഞ്ഞവർഷം എസ് എഫ് ഐ ക്ക് ലഭിക്കുകയും എന്നാൽ ഈ വർഷം മുഴുവൻ സീറ്റും കെഎസ്‌യു എം എസ് എഫ് സഖ്യം തിരിച്ചുപിടിക്കുകയും ചെയ്തു ചെയർമാൻ ആകാശ് എം ഡി ,ജനറൽ സെക്രട്ടറി മുഹമ്മദ്
ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വാർഷിക പൊതുയോഗം നടത്തി
മീനങ്ങാടി : ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ ജനറൽ ബോഡിയോഗം നടത്തി. വയനാട് ജില്ലയിലെ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് പൊതുയോഗം വിശദമായി ചർച്ച ചെയ്തു. വയനാട്ടിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി എത്തിക്കാനുള്ള അടിയന്തിരനടപടികൾ വിപുലമായി സംഘടനാതലത്തിൽ ഉടൻ തുടങ്ങാൻ യോഗം തീരുമാനിച്ചു.പുതിയ ഭാരവാഹികളായി രമിത് രവി (ജില്ലാ പ്രസിഡന്റ് ) അനീഷ് വരദൂർ (ജില്ലാ ജനറൽ സെക്രട്ടറി ) മനു മത്തായി ( ട്രഷറർ ) തുടങ്ങിയവരെ യോഗം തിരഞ്ഞെടുത്തു.മറ്റു
കോഫീ ബോർഡ് സബ്സിഡി സ്കീമുകൾക്കുള്ള അപേക്ഷ തിയതി ഒക്ടോബർ 7 വരെ ദീർഘിപ്പിച്ചു
കൽപ്പറ്റ : കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്‌സിഡി പദ്ധതികൾക്കു അപേക്ഷിക്കുന്നത്തിനുള്ള അവസാന തീയതി 07.10.24 വരെ ദീർഘിപ്പിച്ചു. അപേക്ഷ സ്വീകരിക്കുന്നതിനായി ശനി ഞായർ ദിവസങ്ങളിൽ ബന്ധപ്പെട്ട കോഫീ ബോർഡ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്നതാണന്ന് കോഫീ ബോർഡ് അധികൃതർ അറിയിച്ചു. സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നുണ്ട്. കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമ്മാണം,
മാനസീകാരോഗ്യ പ്രദർശനത്തിൻ്റെ ഭാഗമായി പതാക ഉയർത്തൽ നടന്നു
ചെന്നലോട് : ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ ഒക്ടോബർ 10 മുതൽ 17 വരെ നടത്തപ്പെടുന്ന മാനസീകാരോഗ്യ പ്രദർശനം നെക്സസ് 2024 ൻ്റെ പതാക ഉയർത്തൽ ചടങ്ങ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചെന്നലോട് സെൻ്റ്. സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസ്റ്റർ റോസ് മാതൃൂ, ഡോ. മെഹബൂബ് റസാഖ്, അൻവിൻ സോയി എന്നിവർ സംസാരിച്ചു.
നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
നിടുംപൊയിൽ : നിടുംപൊയിൽ മാനന്തവാടി പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ.
ചെങ്കൊടി പിടിക്കാനുള്ള അർഹത പോലും സി.പി.എം ന് നഷ്ടപ്പെട്ടു. സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
എറണാകുളം : തൊഴിലാളി വർഗ്ഗ , പ്രത്യയ ശാസ്ത്ര രാഷ്ട്രീയ നിലപാടുകൾ കയ്യൊഴിഞ്ഞ് കഴിഞ്ഞ ആറ് പതിറ്റാണ്ടായി,സാമ്രാജ്യത്വ-കോർപ്പറേറ്റ് -മൂലധന സേവ തുടരുന്ന സി.പി.എം ന് ഒരു ഇടതുപക്ഷ പ്രസ്ഥാനമെന്ന നിലയിൽ ചെങ്കൊടി പിടിക്കാനോ കമ്മ്യൂണിസ്റ്റ് പാർടിയെന്ന പേര് ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത വിധം ജീർണ്ണിച്ചു കഴിഞ്ഞു എന്നതാണ് സംസ്ഥാനത്തെ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളിലൂടെ വെളിവാകുന്നത്. അടിസ്ഥാന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് നിലപാടുകളിൽ നിന്നും വർഗ്ഗ സമര പാതയിൽ നിന്നും വ്യതിചലിച്ച് കോർപ്പറേറ്റ് പാദസേവയുടേയും,സോഷ്യൽ ഡമോക്രസിയെ ആശ്ലേഷിച്ചതിൻ്റെയും അനിവാര്യമായ
പഴശ്ശി രാജ കോളേജിൽ പഠനയാത്രക്കിടെ അധ്യാപകരുടെ മദ്യപനവും വിദ്യാർത്ഥിനികളെ അപമാനിക്കലും: വിദ്യാർത്ഥികൾ പരാതി നൽകി
പുൽപള്ളി : പഴശ്ശി രാജ കോളേജ് ടൂറിസം വിഭാഗത്തിലെ വിദ്യാർത്ഥികളുടെ എറണാകുളത്തേക്ക് നടത്തിയ രണ്ട് ദിവസത്തെ പഠനയാത്രക്കിടെ ഈ വിഭാഗത്തിലെ രണ്ട് അധ്യാപകർ ബസിലും ഹോട്ടൽ മുറിയിലുമായി കൂടെ ഉണ്ടായിരുന്ന അധ്യാപികയോടും, വിദ്യാർത്ഥിനികളോടും അപ മര്യാദയായി പെരുമാറിയാതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു. വിദ്യാർത്ഥികൾ പ്രതിക്ഷേധിച്ചതോടെ പഠന യാത്ര റദ്ദാക്കി വിദ്യാർത്ഥികൾ മടങ്ങി. ഈ അധ്യാപകർ വിദ്യാർത്ഥികളെ ബലമായി മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ഭിഷണി പെടുത്തിയതയും പരാതി ഉണ്ട്.ടൂറിസം വകുപ്പിലെ ഷെൽജി മാത്യു, സനൂപ് കുമാർ പി വി എന്നി
നോർത്ത് വെസ്റ്റ് സോൺ കായിക മേള സംഘടിപ്പിച്ചു
മേപ്പാടി : നഴ്സിംഗ് വിദ്യാർത്ഥികളുടെ ദേശിയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ, നോർത്ത് വെസ്റ്റ് സോൺ, കേരള ഘടകം വെലോസിറ്റ 2K24 എന്ന പേരിൽ കായിക മേള സംഘടിപ്പിച്ചു. ഡോക്ടർ മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആതിഥേയത്തിൽ നടത്തിയ മേള ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത ഉദ്ഘാടനം നിർവഹിച്ചു. ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡ ആന്റണി, ടിഎൻഎഐ മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ മുഹമ്മദ് റാഫി ,
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വാകേരി : കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ബില്ലിനെതിരെ ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയൻ സ്വഫ്‌വ, ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ ത്വലബ പ്രസിഡണ്ട് മുനവ്വർ അലി തരുവണ വിഷയാവതരണം നടത്തി. യുണിയൻ ഭാരവാഹികളായ ആസിഫ് പേരിയ,സിനാൻ പാണ്ടിക്കടവ്,സിനാൻ അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.
കാവൽക്കാർ ക്രിമിനലുകളായത് കേരളത്തിന്റെ ഗതികേട്, മുജീബ് കാടേരി
വയനാട് : ജനങ്ങളുടെ സുരക്ഷക്കും, സ്വത്തിനും കാവൽ നിൽക്കേണ്ട ഭരണകൂടം തന്നെ ക്രിമിനലുകൾ ആയതാണ് കേരളത്തിൻ്റെ വർത്തമാനകാല ദുര്യോഗമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പ്രസ്താവിച്ചു. ക്രിമിനൽ പോലീസ് രാജിനെതിരെയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് അഭ്യർത്ഥിച്ചും മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാതി പറയാൻ പോലീസ് സ്റ്റേഷനിലെത്തിയ അതിജീവിതയെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ ചൂഷണം ചെയ്ത് പീഡിപ്പിച്ചത് കേട്ടുകേൾവിയില്ലാത്തതാണ്.
അന്താരാഷ്ട കാപ്പി ദിനാചരണം
സുൽത്താൻ ബത്തേരി : അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ നടത്തി വരുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണം കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടത്തി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രി ഉദ്ഘാടനം ചെയ്തു. വയനാടൻ കാപ്പിയുടെ പ്രാധാന്യം ആഗോള തലത്തിൽ വർദ്ധിച്ചു വരാനുണ്ടായ സാഹചര്യവും കൃഷി രീതികളെയും പറ്റി യോഗത്തിൽ പങ്കെടുത്തവർ സംസാരിച്ചു. കാപ്പികർഷകരെ യോഗത്തിൽ ആദരിക്കുകയും ചെയ്തു. കോഫി ബോർഡ് മെമ്പർ ഇ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മനോജ്, ഡോ. ജോർജ് ഡാനിയേൽ, മുൻസിപ്പൽ ചെയർമാൻ ടി.കെ.രമേശ്
ശ്രുതിക്ക് ജോലി നല്‍കും, അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ സഹായധനം; മന്ത്രിസഭാ യോഗതീരുമാനങ്ങള്‍
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദുരന്തത്തില്‍ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയേയും നഷ്ടപ്പെട്ടിരുന്നു. കൂടാതെ വാഹനാപകടത്തില്‍ പ്രതിശ്രുത വരനും മരിച്ചിരുന്നു.ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും, മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും.വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളില്‍ താമസിപ്പിക്കുന്നവരെ രണ്ടാം ഘട്ടമായി പുനരധിവസിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒന്നും
വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ മക്കിമല ആദിവാസി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മക്കിമല എ വി എസ് എസ് ഉം തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
മക്കിമല : വനം വന്യ ജീവി സംരക്ഷണം ,വന കുറ്റകൃത്യങ്ങൾ തടയൽ, മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരിക്കൽ എന്നിങ്ങനെ യുള്ള വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്നതിനും വനം വകുപ്പും പൊതു ജനങ്ങളും തമ്മിലുളള ബന്ധം ശക്‌തി പെടുത്തുക എന്ന ഉദേശത്തിലുമാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 5:3 നു വിജയിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ (T)നിധിൻ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സരം ഉൽഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്
ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ
കൽപ്പറ്റ : കൽപ്പറ്റ ബിവറേജിനടുത്തുള്ള കടയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിൻ (34) ആണ് പിടിയിലായത്. ഗാന്ധിജയന്തി ദിനത്തിൽ ഉച്ചയോടെയാണ് സംഭവം. 500 മില്ലിയുടെ ഒമ്പത് ബോട്ടിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.പോലീസ് ഇൻസ്പെക്ടർ എ യു ജയപ്രകാശ്, എസ്ഐ അനീഷ് ടി, എസ്‌സിപിഒ മാരായ ജയേഷ്, ബിനിൽ രാജ്, രാമു, അജികുമാർ
മീലാദ് റാലിയും പൊതുസമ്മേളനവും നടത്തി
കല്‍പ്പറ്റ : യഥാര്‍ഥ പ്രവാചക സ്‌നേഹം ജീവിതത്തിലാണ് പ്രകടിപ്പിക്കേണ്ടതെന്നും സ്വശരീരത്തേക്കാള്‍ അക്ഷരാര്‍ഥത്തില്‍ പ്രവാചകരെ സ്‌നേഹിച്ചവരായിരുന്നു മുന്‍ഗാമികളെന്നും ആ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്നും സയ്യിദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല പറഞ്ഞു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മീലാദ് റാലിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. മൂന്ന് മണിക്ക് നോര്‍ത്ത് കല്‍പ്പറ്റ ജുമാമസ്ജിദില്‍ നടന്ന മൗലിദ്
ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
കൽപ്പറ്റ : എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പതിച്ചു.എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. സ്മിത, സീനിയർ അസിസ്റ്റൻ്റ് വിവേകാനന്ദൻ മാസ്റ്റർ, ജഷീന, എന്നിവർ നേതൃത്വം നൽകി.
കടുവയുടെ ആക്രമണം വീണ്ടും
പുൽപ്പള്ളി : പശുവിനെ വീണ്ടും കടുവ ആക്രമിച്ചു. പുൽപ്പള്ളി, കാപ്പികുന്ന് മാറാച്ചേരിയിൽ എൽദോസിന്റെ അഞ്ചുവയസ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടുവ പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിക്കുക യാണുണ്ടായത്. വീടിനടുത്ത വഴിയിൽ മേയാൻ വിട്ട പശുക്കൾക്ക് നേരെ പാഞ്ഞെത്തിയ കടുവ ഗർഭിണിയായ പശുവിനെ ആക്രമിക്കുകയായിരുന്നു.പശുവിന് ഗുരുതരമായി പരിക്കേറ്റു. ഈ പ്രദേശത്ത് മുമ്പും കടുവയുടെ ആക്രമണം പലതവണ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.വനപാലകർ സ്ഥലത്തെത്തി.,
ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറി – ഗാന്ധിജി കൾച്ചറൽ സെൻറർ
മാനന്തവാടി : വർത്തമാനകാലത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറി എന്ന് വയനാട് ജില്ലാ ആശുപത്രി മുൻ സൂപ്രണ്ട് ഡോ : പി നാരായൺ നായർ അഭിപ്രായപ്പെട്ടു. വയനാട് ഗാന്ധിജി കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ”സത്യവും നീതിയും ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതത്തിൻറെ പേരിലും, ജാതിയുടെ പേരിലും മനുഷ്യൻ കൂടുതൽ അകലുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വർദ്ധിച്ചിരിക്കുന്നു. രാജ്യത്തിൻറെ സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു,
പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം
പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പ്രചരണ വാഹനജാഥക്ക് പടിഞ്ഞാറത്തറയിൽ ഉജ്ജ്വല തുടക്കം.. നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിൽ രാവിലെ ഒമ്പത് മണിക്ക് പടിഞ്ഞാറത്തറയിൽ നിന്നും ടി സിദ്ദിഖ് എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്തു. പാത യാഥാർത്ഥ്യമാകുന്നതുവരെ പ്രക്ഷോഭത്തിലും ജനങ്ങൾക്കൊപ്പവും താനുണ്ടാകുമെന്ന് എം. എൽ.എ പറഞ്ഞു. ചെന്നലോട് ,കാവും മന്ദം എന്നിവിടങ്ങളിൽ വ്യാപാരികളും
ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
കൽപ്പറ്റ : ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു . കെപിസിസി മെമ്പർ പിപി ആലി പരിപാടി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡണ്ട് ഇബ്രാഹിം പുതുക്കുടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, കരിയാടൻ ആലി, മുഹമ്മദ് ഫെബിൻ,ജംഷീദ് തുർക്കി, ഷനൂബ് എം വി, മാടായി ലത്തീഫ്, ടി ജെ ജോൺ,ജമീല ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു
എം.ടി.ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു
കൽപ്പറ്റ : എം.ടി.ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു. കൽപ്പറ്റ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിലാണ് എം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്‌കാരം ചൂരൽമലയിലെ അവ്യക്തിനു നൽകിയത്. അയ്യായിരത്തിയൊന്നു രൂപയും പഠനാവശ്യ ഫർണിച്ചറും അവാർഡിനൊപ്പം നൽകി. മാധ്യമ പ്രവർത്തകനും ചലച്ചിത്ര നടനുമായ എം. എ സേവ്യർ പുരസ്കാരം സമ്മാനിച്ചു. ചൂരൽമല ഉരുളിൽ പിതാവും പിതൃ മാതാപിതാക്കളും അനുജത്തിയും വീടും നഷ്ട്ടപെട്ട അവ്യക്ത് ചികിത്സായിലിരിക്കെയാണ്പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. അമ്മ രമ്യ സാരമായ പരിക്കുകളോടെ വീൽ ചെയറിൽ
പോക്സോ : യുവാവ് അറസ്റ്റിൽ
കൽപ്പറ്റ : പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെള്ളമുണ്ട, തേറ്റമല, കന്നോത്ത്‌പറമ്പിൽ വീട്ടിൽ കെ.പി. അഫ്‌സലി(30)നെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്.
ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു
മേപ്പാടി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്ത് സ്തുസ്ഥ്യർഹ്യമായ സേവനം കാഴ്ചവെച്ച കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആംബുലൻസ് ഡ്രൈവർമാരെയും ഉടമകളെയും ആദരിക്കുന്നതിനായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബഹു. കേരളാ വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഒപ്പം ആരോഗ്യ സ്ഥാപനങ്ങളും വിവിധ സർക്കാർ വിഭാഗങ്ങളും ആദരിക്കപ്പെട്ടവരിൽ പെടുന്നു. ചടങ്ങിൽ ആംബുലൻസ് ഡ്രൈവർമാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ
പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ ബിൽഡിങ്ങിലേക്ക്
പുൽപ്പള്ളി : പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി 117ൽ എം.എസ്. ഡി. പി. പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 3 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ നിർവഹിക്കും ഇപ്പോൾ ടൗണിൽ പ്രവർത്തിക്കുന്ന പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പലവിധ
വയോജന ദിനാഘോഷം സംഘടിപ്പിച്ചു
ഒഴുക്കൻമൂല : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്‌സ് യൂണിയനും ഒഴുക്കൻമൂലസർഗ ഗ്രന്ഥാലയം വയോജന വേദിയും സംയുക്തമായി സംഘടിപ്പിച്ച വയോജന ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ് പി.യു യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം പള്ളിയാൽ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വി. കെ ശ്രീധരൻ, കെ. കെ ചന്ദ്രശേഖരൻ, ഫ്രാൻസിസ് പി.സി,വി.ജെ ജോയ് , പി.ജെ വിൻസെന്റ്,ആർ. സുരേന്ദ്രൻ, പി. ടി ജോസ് ,