കൽപ്പറ്റ : ദുരിതാശ്വാസ നിധിയിലേക്ക് ശ്രീറാം ഫൈനാൻസ് ഒരു കോടി രൂപയുടെ ചെക് മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറി . ചൂരൽ മല ഉരുൾ പൊട്ടലിൽ ദുരിതത്തിലകപ്പെട്ടവരുടെ പുനരുദ്ധാരണത്തിന് വേണ്ടുന്ന പ്രവർത്തനങ്ങൾ ശ്രീറാം ഫൈനാൻസ് നടത്തുന്നത്തിനുള്ള അജണ്ട തയ്യാറാക്കി വരുന്നതായും മാധ്യമങ്ങളോട് പറഞ്ഞു.ദുരിതാശ്വാസ നിധിയിലേക്കുള്ള ശ്രീറാം ഫൈനാൻസ് ന്റെ ഒരു കോടി രൂപ യുടെ ചെക് കമ്പനി എക്സിക്യൂട്ടീവ് അംഗങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ സാനിധ്യ ത്തിലാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.ശ്രീറാം ഫൈനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ
Author: Rinsha
പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ
മുക്കം : വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ പ്രചരണത്തിന് വയനാട്ടിൽ. നാളെ രാവിലെ വയനാട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി പതിനൊന്നരയ്ക്ക് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തും വൈകിട്ട് നാലരയ്ക്ക് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലും കോർണർ യോഗങ്ങളിൽ സംസാരിക്കും. 29 ന് രാവിലെ ഒൻപതരയ്ക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും ഉച്ചയ്ക്ക് 12.30ന് ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലും മൂന്നിന് വണ്ടൂർ
സി കെ നായിഡു ട്രോഫി: അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവർക്ക് അർദ്ധ സെഞ്ച്വറി
തിരുവനന്തപുരം : കേരളം ഭേദപ്പെട്ട സ്കോറിലേക്ക്_ സി കെ നായിഡു ട്രോഫിയിൽ ഒഡിഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിലാണ് കേരളം. ക്യാപ്റ്റൻ അഭിഷേക് നായർ, വരുൺ നയനാർ, ഷോൺ റോജർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരള ഇന്നിങ്സിന് കരുത്തായത്. അഭിഷേക് നായർ 62ഉം, വരുൺ നയനാർ 58ഉം ഷോൺ റോജർ 68ഉം റൺസെടുത്തു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് റിയാ ബഷീറും അഭിഷേക് നായരും
പരക്കാട് റൈസ് പാർക്ക് പൂട്ടിച്ചത് സ്വകാര്യ മില്ലുകളിൽ നിന്ന് അച്ചാരം പറ്റി : അഡ്വ കെ കെ അനീഷ്‌കുമാർ
ചേലക്കര : സ്വകാര്യ മില്ലുകളിൽ നിന്ന് സഹായം പറ്റി അവരെ സഹായിക്കാൻ വേണ്ടിയാണ് കോടികൾ മുടക്കിയ ചേലക്കര പഞ്ചായത്തിലെ പരക്കാടുള്ള റൈസ് പാർക്കിനെ സിപിഎംനോക്കുകുത്തിയാക്കി വെച്ചിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. എൽഡിഎഫ് സർക്കാരിൻ്റെ വികസന വിരുദ്ധതയുടെ പ്രതീകമാണ് റൈസ് പാർക്ക്. പണത്തിന് വേണ്ടി ചേലക്കരയിലെ കർഷകരെ വഞ്ചിച്ച സിപിഎം നേതൃത്വത്തിന് കർഷകർ ഈ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകും. 100 ഏക്കർ സ്ഥലത്തായി തുരുമ്പ് പിടിച്ചു കിടക്കുന്ന റൈസ് പാർക്കിലെ തുരുമ്പെടുത്ത ഉപകരണങ്ങൾ ആക്രിക്കടയിൽ
അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ നടത്തി
കല്‍പ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭയിലെ പുത്തൂര്‍വയല്‍ മേഖലയില്‍ ഗൃഹസന്ദര്‍ശന ക്യാംപയിന്‍ നടത്തി. രാവിലെ എട്ട് മണി മുതല്‍ പുത്തുര്‍വയല്‍ അങ്ങാടിയിലും, തുടര്‍ന്ന് വീടുകളിലുമെത്തി എം എല്‍ എ അഭ്യര്‍ത്ഥന കൈമാറി വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സമീപപ്രദേശമായ മാങ്ങാവയലിലും യു ഡി എഫ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി എം എല്‍ എ ഭവനസന്ദര്‍ശനം നടത്തി.പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
കൽപ്പറ്റ : പ്രമുഖ സാംസ്കാരിക പ്രവർത്തകനും സിനിമാതാരവുമായിരുന്നഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.കണ്ണൂർ കലക്ടറേറ്റ് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഡോ.വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിച്ചു.25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.ജുനൈദ് കൈപ്പാണിയുടെ മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും
മദനിക്കു ഏറ്റവും അധികം പിന്തുണ നൽകിയ പാർട്ടി സിപിഎം: കെ സുരേന്ദ്രൻ
പാലക്കാട് : മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ്
ഭാരതീയ ദളിത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി
കല്‍പ്പറ്റ : വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഭാരതിയ ദളിത് കോണ്‍ഗ്രസ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗം ജോണ്‍സണ്‍
റോട്ടറി ക്ലബ് ജില്ലാ ഗവേൺസ് അസംബ്ലി മീറ്റിംഗ് നടത്തി
പുൽപ്പള്ളി : റോട്ടറി ക്ലബ് ജില്ലാ ഗവേൺസ് അസംബ്ലി മീറ്റിംഗ് നടത്തി. ഡോ : സന്തോഷ് ശ്രീധർ ( റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ) പ്രോഗ്രാം ഉത്ഘാടനം ചെയ്തു.റോട്ടറി ക്ലബുകൾ സമൂഹത്തിലെ അവശ രും, നിരാലംബരുമായ ജനങ്ങളുടെ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ചൂരൽ മല – മുണ്ടകൈ ഉരുൾ പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് ജില്ലാ റിലീഫ് ഫണ്ട് നൽകുന്ന സഹായ നിധിയിലേക്ക് പെപ്പർ ടൗൺ പുൽപ്പള്ളി റോട്ടേറിയൻസിന്റെ സംഭാവന ദീപാ ഷാജി ഡോ:
ചുണ്ടേൽ ആർ.സി. ആർ സി എച്ച്.എസ്.എസ്മെഡിക്കൽ ക്യാമ്പ് നടത്തി
കൽപ്പറ്റ : ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജും ആർ സി എച്ച്.എസ്.എസ് ചുണ്ടേലും ചേർന്ന് ഗൈഡ് വിദ്യാർത്ഥിനികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അഖില കുട്ടികൾക്ക് ആർത്തവ സംബന്ധമായ വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുകയും സംശയ ദൂരീകരണം നടത്തുകയും ചെയ്തു. മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഫായിറൂസ കുട്ടികളെ പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചെയ്തു. ആർ സി എച്ച്.എസ്.എസ് സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ജിനി ജയിംസ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ
മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുന്നത് ആർ.എസ്.എസിനെ ഭയന്ന്: വി.ഡി സതീശൻ
മുക്കം : കേരളത്തിൻ്റെ മുഖ്യമന്ത്രി ആർ.എസ്.എസിനെ ഭയന്നാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം പാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി നിരന്തരമായി മറയില്ലാതെ ആർ.എസ്.എസ് അജണ്ടകൾ നടപ്പാക്കുന്നത്. ഡൽഹിയിൽ വെച്ച് പി.ആർ ഏജൻസി വഴി ദ ഹിന്ദു പത്രത്തിന് നൽകിയ
യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യു.ഡി.എഫ്
സുൽത്താൻ ബത്തേരി : യു.ഡി. എഫ് ന്റെ നേതൃത്വത്തിൽ ബത്തേരിയിൽ യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിൻ നടത്തി. കോട്ടക്കുന്ന് നിന്നും തുടങ്ങി ടൗണിലേ കടകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ തുടക്കം. വരും ദിവസങ്ങളിൽ ബസ് സ്റ്റാൻ്റുകളിലും കോളേജ് പരിസരങ്ങളിലും ക്യാമ്പയിൻ നടക്കും. ക്യാമ്പയിൻ്റെ ഉദ്ഘാനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു. നജീബ് കാന്തപുരം എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തി. ഡീൻ കുര്യക്കോസ് എം.പി ക്യാമ്പയിൻ്റെ സന്ദേശം നൽകി.സി.കെ മുസ്തഫ അധ്യക്ഷതയും ഹാരിസ് കല്ലുവയൽ
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം
മുട്ടിൽ : വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വമ്പിച്ച ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി ഉജ്ജ്വലവിജയം നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.മുട്ടിൽ പഞ്ചായത്തിലെ കാക്കവയൽ പ്രദേശത്ത് വീടുകൾ കയറി ക്യാമ്പയിൻ നടത്തി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള ഹൗസ് ക്യാമ്പയിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടൻ ജനത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണനയിൽ മനം മടുത്തു നിൽക്കുകയാണ്. ഇരുസർക്കാറുകൾക്കും നേതൃത്വം നൽകുന്ന പാർട്ടികൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നു. ആരെ
പുൽപ്പള്ളി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബഹനാൻ എംപി ഉദ്ഘാടനംചെയ്തു
സുൽത്താൻബത്തേരി : കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായി വിജയനും നടത്തുന്ന ഭരണം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പുൽപ്പള്ളി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബെന്നി ബഹനാൻ എം പി പറഞ്ഞു,ജനങ്ങൾ എല്ലാ മേഖലയിലും കഷ്ടത അനുഭവിക്കുമ്പോൾ കഷ്ടപ്പാടുകൾ കാണാൻ മോദിക്കും പിണറായിക്കും സമയം കിട്ടാറില്ല. കേരളത്തിലെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാഹുൽ ഗാന്ധിയുടെ കൈകൾക്ക് ശക്തി പകരാൻ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചക്രവർത്തി എന്നറിയപ്പെടുന്ന പ്രിയങ്ക ഗാന്ധിയെ
പിണറായി വിജയൻ വിടുപണിയെടുക്കുന്നു.നജീബ് കാന്തപുരം എം.എൽ.എ
സുൽത്താൻബത്തേരി : മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിക്ക് വിടുപണിയെടുക്കുകയാണെന്നും ഇതിന് മറികടക്കാൻ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കണമെന്നും നെന്മേനി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.മുഖ്യമന്ത്രി കസേരകളും മണിമന്ദിരങ്ങളും. വൻ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു നിലംപൊത്തും. അത് പ്രിയങ്ക ഗാന്ധിയുടെ ഇന്ത്യൻ പാർലമെന്റിലേക്കുള്ള കന്യപ്രവേശനത്തോടെ സംഭവിക്കും എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. നന്മനി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി മൊയ്തീൻ
ഉപതെരഞ്ഞെടുപ്പ്എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു
കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. അബ്കാരി, എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉത്പ്പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്പറായ 1800 425 2848 ലോ താഴെ പറയുന്ന എക്സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിവരം അറിയിക്കാം.എക്‌സൈസ് കണ്‍ട്രോള്‍ റൂം കല്‍പ്പറ്റ -04936-288215എക്സൈസ് റെയിഞ്ച് ഓഫീസ്, കല്‍പ്പറ്റ – 04936-208230എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കല്‍പ്പറ്റ 04936-202219എക്സൈസ്
വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പ് 21 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി
കൽപ്പറ്റ :വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പത്രികകള്‍ സമര്‍പ്പണം പൂര്‍ത്തിയായത്. എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി) , ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി) , ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), എ.സി. സിനോജ് (കണ്‍ട്രി സിറ്റിസണ്‍ പാര്‍ട്ടി) , കെ.സദാനന്ദന്‍ (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍. രാജന്‍, അജിത്ത് കുമാര്‍.സി, ബുക്കരാജു ശ്രീനിവാസ
വയനാട് സംരംഭകത്വ കൂട്ടായ്‌മ ,ഓക്ടോബർ 31ന്
കൽപ്പറ്റ : ബി. എൻ. ഐ (ബിസിനസ് നെറ്റ്‌വർക്ക് ഇന്റെർനാഷണൽ ) , ലോകത്ത് 80 ലധികം രാജ്യങ്ങളിൽ 40 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ചെറുതും വലുതുമായ ബിസിനസുകാരുടെ കൂട്ടായ്മയാണ് ബി. എൻ. ഐ ,ഓരോ ബിസിനസിനും ആഗോളതലത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുവാൻ കരുത്തു നൽകുന്ന സംഘടന.3 ലക്ഷത്തിലധികം അംഗങ്ങൾ കൽപ്പറ്റയിലെ ബി. എൻ. ഐ ബില്യനെയർ എന്ന ചാപ്റ്ററിൽ 25 ലധികം വയനാട്ടിലെ വിവിധ ഭാഗങ്ങളിലെ സംരംഭകർ ഉൾപ്പെടുന്നു. വയനാട്ടിൽ മാനന്തവാടി ,ബത്തേരി ഉൾപ്പെടെ
മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ
പാലക്കാട് : മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സിപിഎം വർഗീയവാദികളാക്കുന്നത്.കോടതിയിൽ പിപി ദിവ്യയ്ക്ക് വേണ്ടി സിപിഎം അവതരിപ്പിച്ച വാദങ്ങളെല്ലാം എഡിഎം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സിപിഎം ചെയ്യുന്നത്. ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണ്. 50 കോടി രൂപ കൊടുത്ത്
യു.ഡി.ഐ.ഡി കാര്‍ഡിന് തന്മുദ്ര രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍
കൽപ്പറ്റ : യു.ഡി.ഐ.ഡി കാര്‍ഡ് ഉറപ്പാക്കാന്‍ ജില്ലയില്‍ തന്മുദ്ര രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലാ സാമൂഹികനീതി, ജില്ലാ വനിതാ ശിശു വികസന വകുപ്പുകള്‍ സംയുക്തമായാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിനില്‍ ജില്ലയിലെ ഭിന്നശേഷിക്കാരായ മുഴുവന്‍ വ്യക്തികളും അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അങ്കണവാടികളിലെത്തി തന്മുദ്ര വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യതതായി ഉറപ്പാക്കണം. ജില്ലയില്‍ 13,000 ത്തിലധികം യു.ഡി.ഐ.ഡി അപേക്ഷകളാണുള്ളത്. നിലവില്‍ 9000 അപേക്ഷകരാണ് തന്മുദ്ര വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. യു.ഡി.ഐ.ഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവരം അതത്
ജില്ലയിലെ ഏഴ് ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം
കൽപ്പറ്റ : ജില്ലയിലെ ഏഴ് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം. അടിസ്ഥാന സൗകര്യ വികസനം, രോഗിസൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് അംഗീകാരം. ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് വിവിധ ഗുണമേന്മ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍. അമ്പലവയല്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ ആയുര്‍വേദ-ഹോമിയോപ്പതി സ്ഥാപനങ്ങളും വെങ്ങപ്പള്ളി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ആയുര്‍വേദ സ്ഥാപനങ്ങളും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ഹോമിയോപ്പതി സ്ഥാപനങ്ങളിലാണ് അക്രഡിറ്റേഷന്‍ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്‍.എ.ബി.എച്ച് ക്യാമ്പിന്റെ ഭാഗമായി ജില്ലയില്‍
നാമനിർദ്ദേശ പത്രികാ സമർപ്പണ സമയം ഇന്ന് അസാനിക്കും
കൽപ്പറ്റ : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്:നാമനിര്‍ദേശ പത്രിക നല്‍കിയത് 10 പേര്‍. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 10 സ്ഥാനാര്‍ഥികള്‍. കമ്മ്യൂണിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി സത്യന്‍ മൊകോരി, ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി നവ്യാ ഹരിദാസ്, റൈറ്റ് ടു റീകാള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്, സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുക്മിനി, സോനു സിങ് യാദവ് എന്നിവര്‍ ഇന്നലെ (ഒക്ടോബര്‍ 24) ജില്ലാ വരണാധികാരിയായ ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി.
ഉപതെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകന്‍ വയനാട്ടിലെത്തി
കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷകന്‍ എം.ഹരിനാരായണന്‍ ജില്ലയിലെത്തി. ആന്ധ്രപ്രദേശ് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായ ഹരിനാരായണന്‍ 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ പൊതുമാരമത്ത് റസ്റ്റ് ഹൗസില്‍ നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. രാവിലെ 9 30 മുതല്‍ രാവിലെ 10.30 വരെ പൊതുനിരീക്ഷകന്‍ സന്ദര്‍ശകരെ കാണുന്നതാണ്. ഇ-മെയില്‍ gowayanad24@gmail.com .ഫോണ്‍ 04936 298130, 82814 60795, 91547 47676
സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കല്‍പറ്റ : വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കല്‍പറ്റ സര്‍വ്വീസ് സഹകര ബാങ്ക് പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് ജില്ലാ കലക്ട്ടര്‍ ഡി ആര്‍ മേഘശ്രീ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, നേതാക്കളായ അഡ്വ. പി സന്തോഷ് കുമാര്‍ എം പി, കെ കെ ഹംസ, സി എം ശിവരാമന്‍
കല്‍പറ്റയെ ചുകപ്പണിയിച്ച് എല്‍ഡിഎഫ് പ്രകടനം
കല്‍പറ്റ : വയനാട് മണ്ഡലം സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി എല്‍ഡിഫ് നടത്തിയ പ്രകടനം നഗരത്തെ ചുകപ്പണിയിച്ചു. നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. രാവിലെ 11 ഓടെ സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച പ്രകടനത്തിന് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍, ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ്
പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ്കൺപെൻഷൻ നടത്തി
പടിഞ്ഞാറത്തറ : ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് കൺവെൻഷൻ നടത്തി. ജില്ലാ യു.ഡി.എഫ് ആക്ടിംഗ് ചെയർമാൻ ടി. മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉ ണ്ണിത്താൻ എം പി , അഡ്വ. ടി.സിദ്ദീഖ് എം എൽ എ, വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസഫ് വാഴക്കൻ, എൻ.കെ. റഷീദ്, പി.ടി. ഗോപാല
സത്യൻ മൊകേരി ഇന്ന് പത്രിക സമര്‍പ്പിക്കും
കൽപ്പറ്റ : വയനാട് ലോക്സസഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് പത്രിക സമര്‍പ്പിക്കും. രാവിലെ ഓന്‍പത് മണിക്ക് കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് റോഡ് ഷോയായാണ് പ്രതികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി പോകുന്നത്. 10.30ന് പത്രിക സമര്‍പ്പിച്ച ശേഷം കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ,
നവ്യ ഹരിദാസ് നാളെ പത്രിക സമർപ്പിക്കും
കൽപറ്റ : എൻ.ഡി.എ. വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ് വ്യാഴാഴ്ച 12 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടർ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക.ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ, പി.സദാനന്ദൻ, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻ്റ് മോഹനൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിക്കും.
ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം
സുൽത്താൻ ബത്തേരി : ത്രേസ്യയുടെയും കുടുംബത്തിൻ്റെയും ഹൃദയം കീഴടക്കി ബത്തേരിയിലെ വീട്ടിൽ പ്രിയങ്കാ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. ചൊവ്വാഴ്ച രാത്രിയോടെയാണ് സുൽത്താൻബത്തേരി സപ്ത റിസോർട്ടിന് സമീപത്തെ കരിമാങ്കുളം പാപ്പച്ചൻ – ത്രേസ്യ ദമ്പതികളുടെ വീട്ടിൽ പ്രിയങ്ക എത്തിയത്. സപ്തയിലേക്ക് പോകുന്നതിനിടെ ആളുകൾ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രിയങ്ക വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സൈനികനായിരുന്ന ത്രേസ്യയുടെ മകൻ കരിമാങ്കുളം ബിനോയി തൻ്റെ അമ്മക്ക് പ്രിയങ്കയോടുള്ള ഇഷ്ടവും കാണണമെനുള്ള ആഗ്രഹവും പറയുന്നത്. ഇതുകേട്ട പ്രിയങ്ക അമ്മയെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.
രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കുംനാമനിർദേശ പത്രിക തയ്യാറാക്കുന്നത് അഡ്വ. എം. ഷഹീർ സിങ്ങ്
കല്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയ്യാറാക്കുന്നത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രാഹുൽഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയ്യാറാക്കിയതും അഡ്വ.എം. ഷഹീർ സിങ്ങ് തന്നെയായിരുന്നു.പ്രിയങ്കാ ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വദ്രയുടെയും ആസ്തികളുടെയും ബാധ്യതകളും അടങ്ങുന്ന സ്വത്തുവിവരങ്ങളും പ്രിയങ്കാഗാന്ധിയുടെ വ്യക്തിവിവരങ്ങളുമാണ് പത്രികയ്ക്കൊപ്പം സമർപ്പിക്കേണ്ടത്. പ്രിയങ്കാ ഗാന്ധിയുടെ ആദ്യതിരഞ്ഞെടുപ്പായതിനാൽ തന്നെ സൂക്ഷ്മതയോടെയാണ് പത്രിക തയ്യാറാക്കുന്നതെന്ന് അഡ്വ. എം. ഷഹീർ സിങ്ങ് പറഞ്ഞു.