ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ അംഗീകാരം

മേപ്പാടി : മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിച്ച് ദേശീയ തലത്തിൽ ലബോറട്ടറികൾക്ക് നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ. ബി.എൽ. എൻ.എ .ബി.എൽ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പല വിദേശരാജ്യങ്ങളും മൾട്ടി നാഷണൽ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി,

Read More

പനി ബാധിച്ച്‌ വിദ്യാര്‍ഥി മരിച്ച സംഭവം; മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാൻ വൈകിയതായി പരാതി

കൽപ്പറ്റ : പുല്‍പ്പള്ളിയില്‍ പനി ബാധിച്ച്‌ മരിച്ച 17 വയസുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാൻ വൈകിയതായി ആരോപണം.പുല്‍പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10മണിയോടെയാണ് കുട്ടിയെ പുല്‍പള്ളിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് 12 മണിയോടെ കുട്ടി മരിക്കുകയായിരുന്നു.മരണം സ്ഥിരീകരിച്ചതോടെ കുട്ടിയുടെ ബന്ധുക്കള്‍ പുല്‍പള്ളി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എന്നാല്‍ ഇവരുടെ താമസ സ്ഥലം കേണിച്ചിറ സ്റ്റേഷൻ പരിധിയിലാണെന്ന് പുല്‍പള്ളി പൊലീസ് അറിയിച്ചു. ഇതോടെ ബന്ധുക്കള്‍ ഉച്ചക്ക് കേണിച്ചിറ

Read More

ട്രാഫിക് നിയമങ്ങളും കൊറിയോഗ്രാഫിയുമായി വടുവന്‍ചാല്‍ സ്കൂളിന്റെ പഠനോത്സവം

വടുവന്‍ചാല്‍ : ട്രാഫിക് നിയമങ്ങള്‍ പരിചയപ്പെടുത്തിയും കൊറിയോഗ്രാഫിയിലൂടെ ദേശാടനക്കിളികളുടെ വരവും അവതരിപ്പിച്ച് വടുവന്‍ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പഠനോത്സവം പുതുമയാര്‍ന്നതായി. ആഴ്ചകള്‍ പരിചയപ്പെടുത്താന്‍ നൃത്താവിഷ്കാരം വായുവിന്റെ സവിശേഷതയുമായി സയന്‍സ് പരീക്ഷണം,മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായിട്ടാണ് കുട്ടികള്‍ വേദിയിലെത്തിയത്. സംഖ്യാക്രമം അവതരിപ്പിക്കുന്ന ഗണിത സ്കിറ്റ്, മോക്ക് ഇലക്ഷനുമായി സോഷ്യല്‍ സയന്‍സ് സ്കിറ്റ്, കലാവിദ്യാഭ്യാസവുമായി നൃത്തശില്പം, കവിയരങ്ങ്, നാടന്‍പാട്ട്, ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരി ഇംഗ്ലീഷ് സ്കിറ്റ് എന്നിവയും അവതരിപ്പിച്ചു. പ്രധാനാധ്യാപിക എം. മീനാകുമാരി ഉദ്ഘാടനം

Read More

ഉരുള്‍ദുരന്തം:യു.ഡി.എഫ് കലക്‌ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചുദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട്:ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കല്‍പ്പറ്റ : ഉരുള്‍ദുരന്തബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കും വഞ്ചനക്കുമെതിരെ യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ വയനാട് കലക്‌ട്രേറ്റ് വളഞ്ഞ് പ്രതിഷേധിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു.ഉരുള്‍ദുരന്തബാധിതരോട് ഇരുസര്‍ക്കാരുകളും നിഷേധാത്മകമായ, കണ്ണില്‍ചോരയില്ലാത്ത നടപടികളാണെന്ന് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. ജനങ്ങള്‍ നല്‍കിയ പണമുണ്ടായിട്ടും, ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍

Read More

ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു

കൽപ്പറ്റ : ചെതലത്ത് റെയ്ഞ്ചിൽ മടാപറമ്പ് – കല്ലുവയൽ ഭാഗത്ത് ചികിത്സ അപ്രാപ്യമായ രീതിയിൽ ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു. കഴിഞ്ഞ ഇരുപത്തൊന്നാം തിയ്യതിയാണ് കാലിനും ശരീരത്തിലും മറ്റും ഗുരുതര പരിക്കുകൾ ഏറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സർജൻ പരിശോധിക്കുകയും മറ്റു ചികിത്സയ അസാധ്യമാണെന്നു അഭിപ്രായപ്പെടുകയുമുണ്ടായി. തുടർന്ന് വനപാലകർ ആനയെ സദാ നിരീക്ഷിച്ചു വരികയായിരുന്നു. സുമാർ 35 വയസിലധികം പ്രായമുള്ള കൊമ്പനാനയുടെ മുൻ ഇടതുകാലിലെ പരിക്ക്

Read More

വനം വകുപ്പ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ : സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ഡിവിഷൻ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ,ചെതലത്ത് റേഞ്ചിൽ ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മരിയനാട് ഭാഗത്ത് തൂത്തുലേരി ,അങ്ങാടിശ്ശേരി,നായ൪കവലഎന്നി ഉന്നതികളിലെ നിവാസികൾക്ക് മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ൪ കെ. പി.അബ്ദുൾ ഗഫൂർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. പൂതാടി ഗ്രാമപഞ്ചായത്ത് 8-വാ൪ഡ്

Read More

ശോഭനന് വീടൊരുക്കി ബാംഗ്ലൂർ കേരള സമാജം

മീനങ്ങാടി : രണ്ട് വർഷങ്ങൾക്ക് മുൻപ് പൊളിഞ്ഞു വീഴാറായ വീടിന്റെ തറയിൽ പാമ്പുകൾ താമസമാക്കിയതിനാൽ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകേണ്ടി വന്ന മീനങ്ങാടി പേരാങ്കോട്ടിൽ ശോഭനനും കുടുംബത്തിനുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽ ദാനം ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് സോൺ കൺവീനർ രാജീവൻ, ഫിനാൻസ് കൺവീനർ കെ വിവേക്, വൈറ്റ് ഫീൽഡ് സോൺ കൺവീനർ

Read More

ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം; കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം: കേരള എൻ.ജി.ഒ. അസോസിയേഷൻ

കൽപ്പറ്റ : വയനാട് സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ വനിത ക്ലാർക്ക് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം ചെയ്തു. ഓഫീസിലെ ഇന്റെണൽ കമ്മറ്റിയിൽ വനിതാ ക്ലാർക്ക് നൽകിയ പരാതിയിൽ സമയത്ത് അന്വേഷണം നടത്താതെയും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയവരെ സ്ഥലം മാറ്റാൻ ഉത്തരവാകയും ചെയ്തതാണ്. അത് നടപ്പിലാക്കാതെ വച്ചു താമസിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണാനുകൂല

Read More

പ്രഥമ കർണാടക നിയമസഭ പുസ്‌തകോത്സവം ബംഗ്ളൂരൂവിൽ തുടങ്ങി

ബംഗ്ളൂരു : പ്രഥമ കർണാടക നിയമസഭ പുസ്‌തകോത്സവം ബംഗ്ളൂരൂവിൽ തുടങ്ങി.മാർച്ച് 3 വരെ നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് പൊതു ജനങ്ങൾക്ക് നിയമസഭ സന്ദർശിക്കാനും അവസരമുണ്ട്.തെക്കേഇന്ത്യയിലെ സാഹിത്യ- സാംസ്കാരിക മേഖലയിൽ പുതിയ ചരിത്രം രചിച്ചാണ് കർണാടക നിയമ സഭയുടെ പ്രഥമ പുസ്തകോത്സവത്തിന് തുടക്കമായത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലുളള മുഖ്യമന്ത്രി സിദ്ധരാമയ്യ പുസ്‌തക പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം വീൽചെയറിലിരുന്നാണ് സ്റ്റാളുകൾ സന്ദർശിച്ചത്.തുടർന്ന് നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജ്ഞാനപീഠ പുരസ്കാര ജേതാക്കളായ ഡോ.ചന്ദ്രശേഖർ

Read More

മോണ്ടിസോറി; സംസ്ഥാന സംഗമം സമാപിച്ചു

സുൽത്താൻ ബത്തേരി : ഓൾ കേരള പ്രീ പ്രൈമറി സെന്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൈമറി മോണ്ടിസോറി അധ്യാപക പരിശീലനം നേടുന്നവരുടെ സംസ്ഥാന മഹാസംഗമം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു.എ.കെ.പി.സി എ സംസ്ഥാന പ്രസിഡണ്ട് രാജൻ തോമസ്, സെക്രട്ടറി ബിജു എബ്രഹാം, ട്രഷറർ അബ്ദുൽ മജീദ്,ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. നുഹ് മാൻ

Read More

സഹപ്രവര്‍ത്തകന്‍റെ മാനസിക പീഡനം;വയനാട് കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു

കൽപ്പറ്റ : കളക്ടറേറ്റിലെ പ്രിൻസിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ നരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.ഓഫീസിലെ സഹപ്രവർത്തകന്‍റെ മാനസിക പീഡനമാണ് ആത്മഹത്യ ശ്രമത്തിനു കാരണമെന്നാണ് ആരോപണം.ജോയിന്‍റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്‍റേണല്‍ കംപ്ലൈന്‍റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ

Read More

പനമരം ബ്ലോക്ക് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

നടവയൽ : നെഹ്റു യുവ കേന്ദ്രയുടെയും നടവയൽ ഫുട്ബോൾ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ പനമരം ബ്ലോക്ക് സ്പോർട്സ് മീറ്റ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. നടവയൽ ഫുട്ബോൾ അക്കാദമി പ്രസിഡന്റ് ഗ്രേഷ്യസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ താരം ഗിഫ്റ്റി ഗ്രേഷ്യസ് സമാപന പരിപാടി ഉദ്ഘാടനവും വിജയികൾക്ക് സമ്മാനവിതരണവും നടത്തി. നടവയൽ ഫുട്ബോൾ അക്കാദമി സെക്രട്ടറി പി. പി. ജോസഫ്, എൻ. വി.

Read More

വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

കൽപ്പറ്റ : വയനാട് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം.ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്ഓഫീസിലെ സഹപ്രവർത്തകൻ്റെ മാനസിക പീഡനം എന്ന് ആരോപണംജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതിഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.യുവതിയുടെ പരാതിയിൽ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു.ഈ സിറ്റിങ്ങിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക

Read More

തലപ്പുഴ പുതിയിടത്ത് തെരുവ് നായകൾ കോഴികളെ ആക്രമിച്ചു കൊന്നു

തലപ്പുഴ : പത്തിലധികം കോഴികളെയാണ് ആക്രമിച്ചു കൊന്നത്. നിരവധി കോഴികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.പുതിയിടം കൂരിമണ്ണിൽ അമീൻ വീട്ടിൽ വളർത്തുകയായിരുന്ന കോഴികളെയാണ് നായകൾ ആക്രമിച്ചു കൊന്നത്. അമീനും ഭാര്യയും പുല്ലരിയാൻ പോയ സമയത്താണ് സംഭവം. തലപ്പുഴയിലും പരിസരത്തും കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് പുറമെ തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്. കഴിഞ്ഞ മാസം തലപ്പുഴ കാപ്പിക്കളത്ത് വെച്ച് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ റബീഹാ എന്ന പെൺകുട്ടിക്ക് വീണ് പരിക്കേറ്റിരുന്നു.

Read More

വന്യമൃഗ ശല്യത്തിന് എതിരെ പ്രതിഷേധറാലിയും നിൽപ്പ്സമരവും ഇന്ന്

മാനന്തവാടി : വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംസിഎ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രേയസ്,എംസിവഎം, സിഎംഎഫ് എന്നിവയുടെ സഹകരണത്തോടെ 2025 ഫെബ്രുവരി 27ന് വൈകുന്നേരം 5 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ പ്രതിഷേധ റാലിയും നിൽപ്പ് സമരവും സംഘടിപ്പിക്കും.പൊതു വിഷയം എന്ന ഗൗരവം ഉൾക്കൊണ്ടുകൊണ്ട് എല്ലാ ഇടവകകളിൽ നിന്നും അംഗങ്ങൾ ഇന്ന് 27 ന് വ്യാഴം വൈകുന്നേരം 4:30 ന് മാനന്തവാടി സെൻറ് തോമസ് മലങ്കര കത്തോലിക്ക ദേവാലയ അംഗണത്തിൽ ഒത്തുചേരും എന്ന്

Read More

കാട്ടാന ശല്യം രൂക്ഷം:വള്ളുവാടി ഓടപ്പള്ളം പ്രദേശങ്ങള്‍ ഭീതിയില്‍

ബത്തേരി : കാട്ടാനശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാനാവാതെ നൂല്‍പ്പുഴ വള്ളുവാടി ഓടപ്പള്ളം പ്രദേശവാസികള്‍.കഴിഞ്ഞ ദിവസങ്ങളില്‍ കാടിറങ്ങിയെത്തിയ കാട്ടാന വ്യാപക നാശനഷ്ടമാണ് പ്രദേശത്ത് വരുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസികളായ ഹരിദാസ്, പടിക്കാട്ടില്‍ ചാക്കോ എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചു. തെങ്ങ്, കാപ്പി, വാഴ തുടങ്ങിയ വിളകളാണ് കാട്ടാന നശിപ്പിച്ചത്. വനം ഉണങ്ങിയതോടെ അതിർത്തിയിലെ കിടങ്ങും ഫെൻസിംഗും മറികടന്നാണ് കാട്ടാനകള്‍ സന്ധ്യയാകുന്നതിനു മുന്പുതന്നെ പച്ചപ്പ് നിറഞ്ഞ കൃഷിയിടത്തിലെത്തുന്നത്. വനാതിർത്തികളില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതും വനവകുപ്പിന്‍റെ ഉദാസീനതയുമാണ് പ്രദേശത്തെ കാട്ടാന

Read More

പഴശ്ശിരാജ എൽ.പി.സ്കൂൾ വാർഷികം നടത്തി

മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽപി സ്കൂൾ വജ്ര ജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തി. മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എം. മുരളീധരനെ ചടങ്ങിൽ ആദരിച്ചു. കുഴൽ കിണർ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, എടവക പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ

Read More

കുംഭം വാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി

തിരുനെല്ലി : തുലാം കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി.ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ.

Read More

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ രജത ജൂബിലി സമ്മേളനം

കൽപ്പറ്റ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ കൽപ്പറ്റ ഏരിയയുടെ രജത ജൂബിലി സമ്മേളനം കൽപ്പറ്റ എംജിഒ ഹാളിൽ ഏരിയ പ്രസിഡൻറ് എം എൻ ശിവകുമാർ പതാക ഉയർത്തി. സമ്മേളനം ഉദ്ഘാടന കർമ്മം ജില്ലാ ജനറൽ സെക്രട്ടറി കെ കെ ബേബി നിർവഹിച്ചു. തുടർന്ന് വാർഷിക റിപ്പോർട്ട് ഏരിയ സെക്രട്ടറി പി. ബി. സുരേഷ് ബാബു അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ പ്രസിഡണ്ട് എൻ. പത്മനാഭൻ നിർവഹിച്ചു.ജില്ലാ ജോയിൻ സെക്രട്ടറി ഓമന പനമരം ആശംസകൾ അറിയിക്കുകയും ഏരിയ

Read More

പനമരം, കൽപ്പറ്റ ജാഥകൾക്ക്‌ തുടക്കം

കൽപ്പറ്റ : കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യവുമായി, കേന്ദ്ര അവഗണനക്കെതിരെ നാടിനെ സമരസജ്ജമാക്കി മുന്നേറുന്ന സിപിഐ എം ഏരിയാ കാൽനട ജാഥകൾക്ക്‌ ജില്ലയിലാകെ ഉജ്വല വരവേൽപ്പുകൾ. ബുധനാഴ്‌ച കൽപ്പറ്റ, പനമരം ജാഥകളുടെ പര്യടനത്തിന്‌ തുടക്കമായി. രണ്ടുദിവസത്തെ പര്യടനം പൂർത്തിയാക്കി കോട്ടത്തറ ജാഥ ഉജ്വലമായി സമാപിച്ചു. ചൊവ്വാഴ്‌ച ആരംഭിച്ച മാനന്തവാടി ഏരിയാ ജാഥ പര്യടനം തുടരുകയാണ്‌. ബത്തേരി, മീനങ്ങാടി, വൈത്തിരി ഏരിയാ ജാഥകൾ വ്യാഴാഴ്‌ച തുടങ്ങും. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സമർപ്പിച്ച

Read More

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

മുട്ടിൽ : ഡബ്ലി യു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-2024 വർഷത്തിൽ ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു.ചാമരാജ് നഗർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ എം ആർ ഗംഗാഥർ മുഖ്യ അതിഥി ആയിരുന്നു .ഡബ്ലിയു എം ഒ കോളേജ് മാനേജർ കെ കെ അഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു . കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് അംഗം ടി ജെ മാർട്ടിൻ, കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ്

Read More

മുണ്ടക്കൈ ദുരിതബാധിതരോടുള്ള അവഗണന: രാപ്പകൽ സമരം 27,28ന് കളക്ടറേറ്റ് വളയും:യു.ഡി.എഫ്

കൽപ്പറ്റ : മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് വയനാട് കളക്ടറേറ്റിനു മുൻപിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു. രാപ്പകൽ സമരം രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാപ്പകൽ സമര ശേഷം 28ന് രാവിലെ മുണ്ടക്കൈ ദുരിതബാധിതരുടെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് വളയൽ സമരം ഇ ടി മുഹമ്മദ് ബഷീർ

Read More

കർണാടക നിയമ സഭ പ്രഥമ പുസ്തകോത്സവം 27-മുതൽ: ഒരുക്കങ്ങൾ പൂർത്തിയായെന്ന് സ്പീക്കർ

ബംഗ്ളൂരു : കർണ്ണാടക നിയമസഭാ പുസ്തകോത്സവം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് സ്പീക്കർ യു.ടി.ഖാദർ . രാജ്യത്തെ പ്രമുഖ പുസ്തക പ്രസാധകർ പങ്കെടുക്കും. കർണ്ണാടക നിയമസഭ നടത്തുന്ന പ്രഥമ പുസ്തകോസവം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ നടക്കുമെന്ന് കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു.കേരളത്തിലെ നിയമ സഭാ പു സ്തകോൽ സവത്തിൽ പങ്കെടുക്കാൻ മുഖ്യാതിഥിയായി എത്തിയപ്പോൾ ഈ സർഗ്ഗാത്മക മാതൃക കർണ്ണാടകയിലും സംഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.150 ഓളം പുസ്തക

Read More

പഞ്ചായത്ത്‌ രാജ് റഫറൻസ് കോർണർ ആരംഭിച്ചു

വെള്ളമുണ്ട :പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും തല്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവ ധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച പഞ്ചായത്ത്‌ രാജ് റഫറൻസ് കോർണറിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ എം. സുധാകരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.മണികണ്ഠൻ, എം. മുരളിധരൻ, മോഹന കൃഷ്ണൻ, എം. നാരായണൻ,ത്രേസ്യ എം. ജെ, ശാന്തകുമാരി തുടങ്ങിയവർ സംബന്ധിച്ചു.

Read More

‘101 ലൈബ്രറികൾക്ക് 501 തത്ത്വങ്ങൾ’പുസ്തകങ്ങൾ കൈമാറി

ബത്തേരി : സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത നൂറ്റൊന്ന് വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി നൽകി.ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് സെക്രട്ടറി പി. കെ സത്താർ പുസ്തങ്ങൾ ഏറ്റുവാങ്ങി.ടി. എൻ നളരാജൻ, പി.വാസു, നിമിത സുരേഷ്, സജിത കെ, പി. എസ് ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.

Read More

എം.എസ്.എസ് ദ്വിദിന വിദ്യാർത്ഥി ഉച്ചകോടി സമാപിച്ചു

ആറുവാൾ : തരുവണ എംഎസ്എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ സംഘടിപ്പിച്ച ദ്വിദിന മൂണ്‍ലൈറ്റ് വിദ്യാർത്ഥി ഉച്ചകോടി സമാപിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന സെഷൻ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. നൗഫല്‍ അധ്യക്ഷത വഹിച്ചു.യൂണിയൻ അഡ്വൈസർ അഭിരാമി എ എസ്, ഇംഗ്ലീഷ് വകുപ്പ് മേധാവി മുഹമ്മദ്‌ അജ്മൽ പി കെ, ഇക്കണോമിക്സ് വകുപ്പ് മേധാവി സീന പി ഇ, ക്യാമ്പ് കോഡിനേറ്റർ അമീറ എം, യൂണിയൻ

Read More

സിപിഐ എം ജാഥകൾക്ക്‌ തുടക്കം

കൽപ്പറ്റ : കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരായ സിപിഐ എം പ്രക്ഷോഭത്തിന്‌ മുന്നോടിയായുള്ള ഏരിയാ കാൽനട ജാഥകൾക്ക്‌ ഉജ്വല തുടക്കം. മാനന്തവാടി, കോട്ടത്തറ ജാഥകൾ തുടങ്ങി. കൽപ്പറ്റ, പനമരം ജാഥകൾ ബുധനാഴ്‌ച ആരംഭിക്കും.കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്നും മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ സംസ്ഥാനം സമർപ്പിച്ച രണ്ടായിരം കോടി രൂപയുടെ പാക്കേജ്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ മാർച്ച്‌ നാലിന്‌ നടത്തുന്ന കൽപ്പറ്റ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ ഉപരോധത്തിന്‌ മുന്നോടിയായാണ്‌ കാൽനട ജാഥകൾ. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ്‌ ജില്ലയിലെ സമരവും.

Read More

ദുരന്ത ബാധിതർക്ക് അദാലത്ത്

കൽപ്പറ്റ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടക്കൈ – ചുരൽമല ദുരന്തത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ നേരിട്ട് ദുരിത ബാധിതരായവർക്ക് മേപ്പാടി എംഎസ്എ ഹാളിൽ ഫെബ്രുവരി 27 ന് ഉച്ചക്ക് രണ്ടിന് അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ എന്നിവർ അദാലത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

Read More

“പ്രളയാന്തരം”സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ച അനിൽ മഞ്ഞം കുഴിയെ ആദരിച്ചു

ബത്തേരി : “പ്രളയാന്തരം” സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ച അനിൽ മഞ്ഞം കുഴിയെ ആദരിച്ചു. സൗത്ത് ഇന്ത്യൻ ഫിലിം അസോസിയേഷ ൻെറ ആറ് അവാർഡുകൾ കരസ്ഥമാക്കിയ അനിൽ മഞ്ഞം കുഴി ബത്തേരി കെ എസ് . ആർ. ടി. സി.യിലെ ഡ്രൈവറാണ്.ജീവനക്കാരുടെ കൂട്ടായ്മയായ ശബരി സ്വയം സഹായസംഘo ആദരിച്ച ചടങ്ങിൽ,സിനിമക്ക് വേണ്ടി പ്രവർത്തിച്ച അനീഷ് ചീരാൽ (തിരക്കഥ ), സുബ്രമണ്യൻ (പുതുമുഖ നടൻ ), ഷിജോ ബേബി (പശ്ചാത്തല സംഗീതം ), മഹിത മൂർത്തി (സഹനടി ),

Read More

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

താളൂര്‍ : കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയ വിങ്സും ചേര്‍ന്ന് നടത്തിയ മിസ്റ്റി ലൈറ്റ്സ് എന്ന പരിപാടിയില്‍ , ടി.സിദ്ദീഖ് എം.എല്‍.എയും , നീലഗിരി കോള്ളേജ് ചെയര്‍മാന്‍ റാസ്സിദ് ഗസ്സാലിയും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ഒമാക് വയനാട്  ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷനായിരുന്നു . വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ

Read More