ലഹരി കടത്ത്:മുഖ്യകണ്ണി ടാൻസാനിയ സ്വദേശി വയനാട് പോലീസിന്റെ പിടിയിലായി

ബത്തേരി : കേരള – കർണാടക അതിർത്തി ജില്ലയായ വയനാട്ടിൽ ലഹരി കടത്ത് വ്യാപകമായതോടെ അന്വേഷണം ശക്‌തമാക്കിയ പോലീസ് ടാൻസാനിയ സ്വദേശിയെ വലയിലാക്കി. പ്രിൻസ് സാംസൺ(25) ആണ് പോലീസിന്റെ വലയിലായതെന്ന് വയനാട് പോലീസ് മേധാവി തപോഷ് ബസു മാതിരി പ്രത്യേകം വിളിച്ച വാർത്ത സമ്മേളനത്തിൽപറഞ്ഞു.കഴിഞ്ഞ ദിവസം മുത്തങ്ങയിൽ പിടിയിലായ ഷഫീക്കിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണത്തിൽ പ്രതിയെ കൃത്യമായി കുടുക്കാൻ സാധിച്ചത്.ലഹരി വിപണിയും ഉപയോഗവും സജീവമാകുന്ന കേരളത്തിൽ ഓപ്പറേഷൻ ഡി.ഹണ്ട് കേരള പോലീസ് ശക്തമാക്കിയിരിക്കയാണ്.ഡി.വൈ.എസ്.പി.അബ്ദുൾ ഷെരീഫ്,പോലീസ്

Read More

104 മുസ്ലീം ലീഗ് സ്ഥാപക ദിനം വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി

വെള്ളമുണ്ട : ഇന്ന് മുസ്ലീലീഗ് സ്ഥാപക ദിനം. വേറിട്ടൊരു ചടങ്ങ് നടത്തിയാണ് വെളളമുണ്ട കട്ടയാട് മുസ്ലീം ലീഗ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചത്. 104 വയസ്സുള്ള കുഞ്ഞവുള്ള ഹാജിയാണ് ഇവിടെ പതാക ഉയർത്തിയത്. മുസ്ലിം ലീഗിന് കേരളത്തിൽ വേരോട്ടമുണ്ടായ കാലം മുതൽ സജീവ ലീഗ് പ്രവർത്തകനാണ് വെളളമുണ്ട എട്ടേനാലിലെ തോലൻ കുഞവുള്ളഹാജി. ഇപ്പോൾ 104 വയസ്സുണ്ട്. പ്രായമിത്രയായിട് യായിട്ടും പൊതുപ്രവർത്തകനും മഹല്ല് കാരണവരുമായ കുഞ്ഞവുള്ള ഹാജിക്ക് രാഷ്ട്രീയ ബോധത്തിനും പ്രതികരണത്തിനും കുറവില്ല.കട്ടയാട്‌ ആറാം വാർഡിൽ കുഞ്ഞവുള്ള ഹാജിയുടെ

Read More

ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്:കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി

കൽപ്പറ്റ : ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്. ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്’ (Say No to Drugs, yes to Fitness)എന്ന ആപ്ത വാക്യവുമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. കുട്ടികൾ മുതൽ മുതിർന്നവരെ വരെ ലഹരിയുടെ വലയിലാക്കുവാൻ തക്കം

Read More

കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ

ബത്തേരി : കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും പിടികൂടിയത്. 07.03.2025 തിയ്യതി ഉച്ചയോടെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി

Read More

വനിത സംഗമവും സംരംഭകത്വ സെമിനാറും നടത്തി

കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈനാട്ടിയിലെ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും, സംരംഭകത്വ സെമിനാറും നടത്തി. വനിതാ സംഗമം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് വയനാട് ജില്ല പ്രസിഡണ്ടും, സംസ്ഥാന പ്രസിഡണ്ടുമായ ശ്രീജ ശിവദാസ് അധ്യക്ഷത വഹിച്ചു, വനിതാ സംരംഭകത്വ സെമിനാറിന് പ്രീതി പ്രശാന്ത് നേതൃത്വം കൊടുത്ത് ക്ലാസ് എടുത്തു. ഏകോപന സമിതി

Read More

അക്ഷരവെളിച്ചവുമായി വടുവന്‍ചാല്‍ സ്കൂളില്‍ പഠനക്യാമ്പ് തുടങ്ങി

വടുവന്‍ചാല്‍ : അക്ഷരവെളിച്ചവുമായി വടുവന്‍ചാല്‍ ഗവ. ഹൈസ്കൂളില്‍ തിങ്കബെണിസ എന്ന പേരില്‍ ഗോത്രവര്‍ഗവിദ്യാര്‍‍ത്ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി. പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ പിന്തുണയോടെ ‍ തുടങ്ങിയ ക്യാമ്പ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗം എം.യു. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തിങ്കബെണിസ എന്നാല്‍ ഗോത്രഭാഷയില്‍ നിലാവെളിച്ചം എന്നാണ്. പത്താം ക്ലാസ്സില്‍ പിന്നാക്കക്കാരായ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. മുഴുവന്‍ സമയവും അധ്യാപകരുടെയും ജീവനക്കാരുടെയും മേല്‍നോട്ടത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. അധ്യാപകര്‍ കുട്ടികളോടൊപ്പം താമസിച്ച് ബുദ്ധിമുട്ടുള്ള മേഖലകളില്‍ സംശയനിവര്‍ത്തി വരുത്തുന്നു. പഠനവും

Read More

വ്യോമയാന രംഗത്ത് തൊഴിൽസാധ്യതയേറിയ കോഴ്‌സുകളുമായി : സി.ഐ.എ.എസ്.എൽ അക്കാദമി

കൊച്ചി : വ്യോമയാന രംഗത്ത് ഏറെ തൊഴിൽ സാധ്യതയേറിയ വ്യത്യസ്ത കോഴ്‌സുകളുമായി കൊച്ചി എയർപോർട്ടിന്റെ(സിയാൽ) ഉപ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ്, എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്‌മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പി.ജി ഡിപ്ലോമ കോഴ്‌സുകൾ ഒരു വർഷം ദൈർഘ്യമുള്ളതും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആറു മാസം ദൈർഘ്യമുള്ളതുമാണ്.ഏവിയേഷൻ

Read More

ഇഫ്താർ സ്നേഹ സംഗമംസംഘടിപ്പിച്ചു

കൽപറ്റ : മതാനുഷ്ഠാനമെന്നതിന്നപ്പുറം പ്രയാസമനുഭവിക്കുന്ന ജനസമൂഹത്തിന് ആശ്വാസം നൽകുന്ന സഹാനുഭൂതിയുടെ മാസമാണ് വിശുദ്ധ റമദാനെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടം നേരിടുന്ന ഒരു പാട് പ്രതിസന്ധികൾക്ക് പരിഹാരമാവാൻ ഇത്തരം നന്മകളുടെ കൂട്ടായ്മകൾക്ക് കഴിയുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് പറഞ്ഞു. പുതു തലമുറയെ അരാജകത്വത്തിൽ നിന്നും രക്ഷപ്പെടുത്താൻ നിയമസഭ പോലും നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടി വരുന്ന ഇക്കാലത്ത്, പകച്ചു

Read More

വനിതാദിനം: സെമിനാറും സൗജന്യ റേഡിയോ വിതരണവും നടത്തി

വെള്ളമുണ്ട : പബ്ലിക് ലൈബ്രറി വനിതാവേദിയുടെയും നെഹ്‌റു യുവ കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി.ടി സുഗതൻ മാസ്റ്റർ വിഷയാവതരണം നടത്തി.ശാന്തകുമാരി പി. പി അധ്യക്ഷത വഹിച്ചു.കിടപ്പു രോഗികൾക്ക് ബഷീർ കാരക്കുനിയുടെ നേതൃത്വത്തിൽ സൗജന്യമായി റേഡിയോ വിതരണവും നടത്തി.വനിതാവേദിയുടെ ഐ.ഡി കാർഡ് വിതരണവുംചടങ്ങിൽ നടന്നു.വിവിധ മേഖലയിൽ മികവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌

Read More

ഷിബില ഖാദറിനെ ആദരിച്ചു

കൽപ്പറ്റ : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് വനിതാ സംരംഭകയായ അമ്പലവയൽ മുസ്ത ഫുഡ്സ് ഉടമ ഷിബില ഖാദറിനെ ആദരിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ പുരസ്കാരം സമ്മാനിച്ചു .കൽപ്പറ്റ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

Read More

പഠനോത്സവം നടത്തി

കമ്പളക്കാട് : കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ പഠനോത്സവം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുനീർ സി കെ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് ജമീല കുനിങ്ങാരത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് നയിം സി.എ, ഹെഡ്മാസ്റ്റർ ഒ. സി എമ്മാനുവൽ, യു.പി SRG കൺവീനർ സ്വപ്ന വിഎസ്, എൽ.പി SRG കൺവീനർ ദീപ ഡി, റോസ്മേരി പി എൽ, റീന

Read More

സാമൂഹ്യ വിപത്തായി മാറിയ ലഹരി വ്യാപനവും അക്രമവാസനയും തുടച്ചുനീക്കാൻ സമൂഹം ഒറ്റക്കെട്ടായി പോരാടണം: കെ.കെ.ഏബ്രഹാം

പുൽപ്പള്ളി : സാമൂഹ്യ വിപത്തായി മാറിയ ലഹരി വ്യാപനത്തിനും അക്രമവാസനയ്ക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. തലമുറകൾ അന്യംനിന്നു പോകുന്ന തലത്തിലേക്കുള്ള വിപത്തായി ലഹരി ഉപയോഗവും അക്രമവാസനയും വളർന്നു കഴിഞ്ഞു ഇത് ഭീതിജനകമാണ്. ഏബ്രഹാം ചൂണ്ടിക്കാട്ടി.ആഗോളവൽക്കരണത്തിന്റെയും. ദിശാബോധമില്ലാത്ത വിദ്യാഭ്യാസ നയങ്ങളും തൊഴിലില്ലായ്മയുംപുതു തലമുറയെ നിരാ നിരാശയിലാഴ്ത്തുന്നതു് ഗൗരവമായി കണ്ടില്ലങ്കിൽ കേരളം തിരിച്ചു പിടിക്കാൻ കഴിയാതെ പോകുമെന്നത് ആശങ്കയുളവാക്കുന്നതായി അദ്ദേഹം പറഞ്ഞു.ഗാന്ധി ദർശൻ സമിതി സുൽത്താൻ ബത്തേരി നിയോജ മണ്ഡലം

Read More

സോഷ്യലിസ്റ്റ് പുനരേകീകരണം അനിവാര്യം: ജുനൈദ് കൈപ്പാണി

ന്യൂഡൽഹി : രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ധാർമികവുമായ വിവിധ കൈവഴികളിലൂടെ മുന്നേറുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിക്കണമെന്ന് ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി ഡൽഹിയിൽ നടന്ന ചർച്ചകൾക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ സോഷ്യലിസ്റ്റ്കാരനും പ്രതിജ്ഞാബദ്ധരാണ്.ആ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ പുനർ

Read More

ഭരണാനുകൂല സർവ്വിസ് സംഘടനകളുടെ തമ്മിലടി അവസാനിപ്പിക്കണം; എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ : വയനാട് പ്രിൻസിപ്പൽ കൃഷി ആഫീസിലെ വനിതാ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നു നടക്കുന്ന ഭരണാനുകൂല സർവ്വീസ് സംഘടനകളുടെ ചെളിവാരിയെറിയൽ അവസാനിപ്പിക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം പോലുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ പരിഹരിക്കാതിരിക്കുകയും സർക്കാർ ജീവനക്കാരെ ബാധിക്കുന്ന ക്ഷാമബത്ത കുടിശ്ശിക, 12-ാംശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തത്, 11-ാo ശമ്പള പരിഷ്കരണ കുടിശ്ശിക ഒരു ഗഡു പോലും ജീവനക്കാർക്ക് ലഭിക്കാതിരിക്കുന്ന ഗുരുതര സാഹചര്യം,

Read More

പൂട്ടികിടക്കുന്ന വീട്ടില്‍ മോഷണമെന്ന് സംശയം;പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്:മൂന്ന് പേരെ പിടികൂടി

പടിഞ്ഞാറത്തറ: പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് പേരെ പിടികൂടി. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍, സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്‌സല്‍(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെയാണ് എസ്.ഐ സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 05.03.2025 ന് രാത്രിയാണ് സംഭവം.

Read More

പൂട്ടികിടക്കുന്ന വീട്ടില്‍ മോഷണമെന്ന് സംശയം;പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്: മൂന്ന് പേരെ പിടികൂടി

പടിഞ്ഞാറത്തറ : പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് പേരെ പിടികൂടി. മലപ്പുറം, മാറഞ്ചേരി, ചേലത്തൂര്‍ വീട്ടില്‍, സി. അക്ഷയ്(21), കണ്ണൂര്‍, ചാവശ്ശേരി, അര്‍ഷീന മന്‍സില്‍, കെ.കെ. അഫ്‌സല്‍(27), പത്തനംതിട്ട, മണ്ണടി, കൊച്ചുകുന്നത്തുവിള വീട്ടില്‍ അക്ഷര(26) എന്നിവരെയാണ് എസ്.ഐ സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 05.03.2025 ന് രാത്രിയാണ്

Read More

ഉരുള്‍ദുരന്തം; 30 ലക്ഷം രൂപ ധനസഹായം നല്‍കി ലെന്‍സ്ഫെഡ്ലെന്‍സ്‌ഫെഡിന്റേത് ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ : ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ് ലെന്‍സ് ഫെഡിന്റെ പ്രവര്‍ത്തനങ്ങളെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) 10 ലക്ഷം രൂപ വീതം 30 ലക്ഷം രൂപ ധനസഹായം നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വലിയ ദുരന്തമുണ്ടായ ഘട്ടത്തില്‍ സംഘടനയില്‍പ്പെട്ട മൂന്ന് പേര്‍ കനത്തപ്രയാസം നേരിടുന്നുവെന്ന്

Read More

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങളെ ജില്ലാ കളക്ടര്‍ നേരില്‍ കേള്‍ക്കും

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട കുടുംബാംഗങ്ങളെ ജില്ലാ ദുരന്തനിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കേള്‍ക്കും. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ മാര്‍ച്ച് 10, 11, 12 തിയതികളില്‍ ഗുണഭോക്താക്കളെ നേരില്‍ കണ്ട് വയനാട് ടൗണ്‍ഷിപ്പില്‍ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച സമ്മതപത്രം സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

ദുരന്തബാധിര്‍ക്ക് ലെന്‍സ്‌ഫെഡ് 3 വീട് നിര്‍മിച്ച് നല്‍കും

കല്‍പ്പറ്റ : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) വീട് വച്ച് നല്‍കും. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട മൂന്നു കുടംബത്തിനാണ് ലെന്‍സ്‌ഫെഡ് വീട് നിര്‍മിച്ചു നല്‍കുക. ഇതിനായി 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും.ഇന്ന് (വ്യാഴം) വൈകിട്ട് 3ന് മുട്ടില്‍ കോപ്പര്‍ കിച്ചണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണോദ്‌ഘോടനം ടി സിദ്ധിഖ് എംഎല്‍എ നിര്‍വഹിക്കും.

Read More

വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്

മീനങ്ങാടി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ, വരുന്ന പരാതികളുടെ എണ്ണം, അതില്‍ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഷീ നൈറ്റ് , പെണ്ണരശ്ശ് , ലഹരിക്കെതിരെ വിവിധ ക്യാമ്പയിനുകള്‍, നിയമ ബോധവത്കരണ ക്ലാസുകൾ , ബാലികാ ദിനാചരണ പരിപാടി , എന്നിങ്ങനെയുള്ള വ്യത്യസ്തമായ പരിപാടികളാണ്

Read More

തുരങ്കപാത: അന്തിമ അനുമതിക്ക് ശുപാർശ

താമരശ്ശേരി : കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തു. 01.03.2025 ന് ചേർന്ന യോഗത്തിലാണ് കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കാമെന്ന് ശുപാർശ നൽകിയത്.ഇതോടെ തുരങ്കപാത നിർമ്മാണത്തിനുള്ള അവസാന കടമ്പയും കടന്നിരിക്കുകയാണ്. നേരത്തെ ചില കപടപരിസ്ഥിതി വാദികളും വികസന വിരോധികളും തുരങ്കപാതക്കെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും തിരുവമ്പാടിയിലെ വൻ ജനരോക്ഷം മൂലം തിരികെ മടങ്ങേണ്ടി വന്നു.സംസ്ഥാന

Read More

ഡൽഹി നിസാമുദ്ദീനിൽ ജുനൈദ് കൈപ്പാണിക്ക്‌ സ്വീകരണം നൽകി

ഡൽഹി : വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സെക്കുലർ സോഷ്യലിസ്റ്റ് കൗൺസിൽ ഡയറക്ടറുമായ ജുനൈദ് കൈപ്പാണിയെ ഡൽഹി ഹസ്രത് നിസാമുദ്ദീൻ ദർഗ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.ഹസ്രത് നിസാമുദ്ദീൻ ദർഗ ഖാദിമുകളിൽ സുപ്രധാനിയും കുടുംബത്തിലെ പിന്തുടർച്ചക്കാരനുമായ സയ്യിദ് ഹമ്മാദ് നിസാമി, ബാബർ സയ്യിദ് മുഹമ്മദ്‌ ഗുഫ്രാൻ തുടങ്ങിയവരുമായി കൂടികാഴ്ച്ച നടത്തി.

Read More

ഉരുൾപൊട്ടൽ പുനരധിവാസം:രണ്ടാം ഘട്ട കരട് ബി പട്ടിക പ്രസിദ്ധീകരിച്ചു :പട്ടികയിൽ അർഹതപ്പെട്ട പലരെയും ഒഴിവാക്കിയതായി ആക്ഷേപം

മേപ്പാടി : മുണ്ടക്കെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃപട്ടികയുടെ രണ്ടാംഘട്ട കരട് രണ്ട് – ബി പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് ബി പട്ടികയിൽ 70 കുടുംബങ്ങളാണ് ഇടംപിടിച്ചത്. ഇതോടെ മൂന്നുപട്ടികയിലായി ആകെ 393 കുടുംബങ്ങളാണ് കരട് പട്ടികകളിൽ ഉൾപ്പെടുന്നത്. ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ട് എ പട്ടികയിൽ 81 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ദുരന്തബാധിതരുടെ ജനകീയ ആക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ 531 കുടുംബങ്ങളാണ് ഉൾപെട്ടത്. ഇതിനെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പല കുടുംബങ്ങളെയും ഒഴിവാക്കി സർക്കാർ

Read More

സഹപാഠികളുടെ സംരക്ഷകരാകാൻ പ്രതിജഞ എടുത്ത് കല്ലോടി സ്കൂൾ കുട്ടികൾ

മാനന്തവാടി : കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസിന്റെ മരണം നെഞ്ചിലിരുന്നു വിങ്ങുമ്പോൾ അക്രമത്തിനെതിരെ പ്രതിജഞ എടുത്ത് കല്ലോടി സെൻ്റ് ജോസഫ്സ് യുപി സ്കൂൾ കുട്ടികൾ. ഞങ്ങളെ ഓരോരുത്തരെയും പോലെ മാതാപിതാക്കൾ സ്നേഹിച്ചു വളർത്തിയ ഒരു മകനാണ് ആക്രമണത്തിനിരയായത്. ഇങ്ങനെയൊന്ന് ഇനിയൊരിക്കലും ഈ നാട്ടിൽ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താൻ മനസ്സിൽ തീരുമാനിച്ച് അതിനായി പ്രതിജ്ഞയെടുക്കാൻ മലയാള മനോരമയാണ് വേദിയൊരുക്കിയത്. കല്ലോടി സെൻ്റ് ജോസഫ് യു.പി സ്കൂളിൽ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യ്തു.

Read More

പനമരം പാലുകുന്ന് പുളി മരത്തിൽ കുടുങ്ങിയ യാളെ മാനന്തവാടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പനമരം : വാകയാട് ബാബു (42) എന്നയാൾ മരത്തിൻെറ ശിഖരം മുറിക്കാൻ ഏകദേശം 50 അടി ഉയരമുള്ള മരത്തിൽ കയറുകയും തളർച്ച അനുഭവപ്പെട്ടതിനാൽ ഇറങ്ങാൻ കഴിയാതെ വരികയും മാനന്തവാടി അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. സേനാംഗങ്ങൾ അദ്ദേഹത്തെ റെസ്ക്യു നെറ്റ് സുരക്ഷിതമായി താഴെയിറക്കി മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചു. സേന എത്തുന്നതുവരെ കേളപ്പൻ എന്ന വ്യക്തി മരത്തിൽ കയർ ഉപയോഗിച്ച് ബന്ധിച്ചിരുന്നു . ഗുരുതരമായ പരിക്കുകൾ ഇല്ല. സ്റ്റേഷൻ ഓഫീസർ ഭരതൻ പി.കെ, അസി. സ്റ്റേഷൻ ഓഫീസർമാരായ സെബാസ്റ്റ്യൻ

Read More

ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന് വയനാട് പോലീസ്-2023 മുതൽ ഇതുവരെ 3180 കേസുകളിലായി 3399 പേരെ പിടികൂടി: ഒരാഴ്ച്ചയ്ക്കിടെ മാത്രം 106 കേസുകളിലായി 102 പേരെ പിടികൂടി

കൽപ്പറ്റ : ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന് വയനാട് പോലീസ്. 2023 മുതൽ ഇതുവരെ 3180 കേസുകളിലായി 3399 പേരെയാണ് പിടികൂടിയത്. ഇതിൽ 38 കോമേർഷ്യൽ കേസുകളും ഉൾപ്പെടുന്നു. ഇതിൽ 3.287 കിലോയോളം എം. ഡി.എം. എ, 60 കിലോയോളം കഞ്ചാവ്, 937 ഗ്രാം മെത്താഫിറ്റാമിൻ, 2756 കഞ്ചാവ് നിറച്ച സിഗരറ്റ്, കൂടാതെ മറ്റു ലഹരി ഉൽപ്പന്നങ്ങളായ ഹാഷിഷ്, ബ്രൗൺ ഷുഗർ, എൽ എസ് ഡി, ചരസ്‌, ഒപ്പിയം, ടാബ്‌ലെറ്റുകൾ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.

Read More

ഗോത്രപര്‍വ്വംവിദ്യാഭ്യാസ ശില്‍പ്പശാല 9ന്:റജിസ്‌ട്രേഷന്‍ ആരംഭിച്ചു

കല്‍പ്പറ്റ : വിവിധ ഗോത്ര സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോത്രപര്‍വ്വത്തോടനുബന്ധിച്ച് വിദ്യാഭ്യാസ ശില്‍പ്പശാല നടക്കുന്നു.മാര്‍ച്ച് 9ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ഡോ.ജേക്കബ് തോമസ് ( മുന്‍ ഡയറക്ടര്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ) അടക്കമുള്ള പ്രമുഖര്‍ ക്ലാസുകളെടുക്കും. പ്ലസ് വണ്‍ മുതല്‍ ഉപരി ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പഠനം ഇടക്ക് വെച്ച് നിര്‍ത്തിയവര്‍ക്കും പ്രവേശനമുണ്ട്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍പഠനം, ജോലി ലഭ്യത, സ്വയംതൊഴില്‍ സംരഭം

Read More

കൽപ്പറ്റയുടെ സാഹിത്യോത്സവം

കൽപ്പറ്റ : എം.എൽ.എ അഡ്വ.ടി.സിദ്ദിഖ് വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന് ഉചിതമായ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകളെ നവീകരിച്ച്, വായനക്ക് കൂടുതൽ പ്രാധാന്യം നൽകി, ലഹരിക്കെതിരെ വയനാ ലഹരി എന്ന ലക്ഷ്യത്തോടെ മുഴുവൻ ഗ്രന്ഥശാലകൾക്കും പുസ്തകങ്ങൾ നൽകിക്കൊണ്ട് ആരംഭിക്കുന്ന സാഹിത്യോത്സവത്തിൽ പ്രശസ്ത സാഹിത്യകാരൻമാർ സംബന്ധിക്കുന്ന സാഹിത്യ സദസ്സും ഉണ്ടാകുന്നതാണ്. പേര് നൽകാൻ ഉദ്ദേശിക്കുന്നവർ മാർച്ച്‌ 6 വ്യാഴാഴ്ചക്ക് മുൻപായി kalpettamlasahithyolsavam@gmail.com എന്ന ഇമെയിലിൽ അയക്കുകയോ, കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന

Read More

ചികത്സ ലഭിക്കാതെ ഭിന്ന ശേഷിയുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണം:കെ.കെ. ഏബ്രഹാം

പുല്പള്ളി : വേലിയമ്പം കൊട്ട മരട്ട് ഉന്നതിയിലെ അമ്മിണിയുടെ ഭിന്നശേഷിയായ മകൾ മീന മതിയായ ചികത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന്കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു. പനി ബാധിച്ച മീനയ്ക്ക്മതിയായ ചികത്സ ആവശ്യ സമയത്ത് ലഭിക്കാത്തതാണ് മരണകാരണം.പനി ബാധിച്ച് ഉന്നതിയിലെ കുടിലിൽ കിടന്ന മീനയെ ട്രൈബൽ വകുപ്പ് അധികൃതരോ ആരോഗ്യ പ്രവർത്തകരോ തിരിഞ്ഞു നോക്കിയില്ല.ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്തു.മരണ ശേഷം

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ അംഗീകാരം

മേപ്പാടി : മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിച്ച് ദേശീയ തലത്തിൽ ലബോറട്ടറികൾക്ക് നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ. ബി.എൽ. എൻ.എ .ബി.എൽ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പല വിദേശരാജ്യങ്ങളും മൾട്ടി നാഷണൽ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി,

Read More