മേപ്പാടി : ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ പദ്മശ്രീ.ഡോ.ആസാദ് മൂപ്പൻ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ പ്രൊ.ഡോ.എലിസബത് ജോസഫിന്റെ അധ്യക്ഷതയിൽ ക്യാമ്പസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്‌ടറുമായ യു.ബഷീർ,ട്രസ്റ്റി ശ്രീമതി നസീറ ആസാദ്,ആസ്റ്റർ
Author: Rinsha
‘എയിംസ് കോഴിക്കോട് വേണം,വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണം’; മുഖ്യമന്ത്രി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നാല് പ്രധാന ആവശ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.നാല് സ്ഥലങ്ങൾ നേരത്തെ നിർദ്ദേശിച്ചിരുന്നു.കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ പുരോഗതി,ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയിൽ കേന്ദ്ര ഇടപെൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട്
ഹുൻസൂരിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശികൾ മരിച്ചു നിരവധി പേർക്ക് പരിക്ക്
മൈസൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് മൈസൂരു ഹുൻസൂരിൽ സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു.ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ,ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ.മറ്റ് രണ്ട് മരിച്ചവർ കർണാടക സ്വദേശികളാണ്.ഇന്ന് പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്.ഡി.എൽ.ടി ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.അപകടം നടന്നത് വനമേഖലയിലായതിനാലും കനത്ത മഴയായിരുന്നതിനാലും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.രാവിലെ ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ വാഹനങ്ങൾ വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനായത്.പരിക്കേറ്റവരെ
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം:നിരവധി കടകളിലേക്ക് തീ പടർന്നു
കണ്ണൂർ : തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു.പത്ത് കടകളിലേക്ക് തീ പടർന്നു.ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്.മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.അപകടത്തിൽ ആളപായമില്ല.5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്.കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം
സുൽത്താൻ ബത്തേരി : ഇഗ്നോ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായ സുൽത്താൻ ബത്തേരി സെൻറ് മേരിസ് കോളേജിൽ ബിരുദം,ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിനും റീ രജിസ്ട്രേഷനും ഉള്ള തീയതി ഒക്ടോബർ 15 വരെ നീട്ടിയിരിക്കുന്നു.ഇഗ്നോ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക്. 9847100270
ജില്ലയിൽ കെ എസ് യു വിന് ചരിത്ര വിജയം
കൽപ്പറ്റ : കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജില്ലയിൽ കെഎസ് യു വിന് മികച്ച വിജയം സുൽത്താൻബത്തേരി സെൻമേരിസ് കോളേജിലും,പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും, പുൽപ്പള്ളി ജയശ്രീ കോളേജിലും,നടവയൽ സിഎം കോളേജിലും,മീനങ്ങാടി ഐ എച്ച് ആർ ഡി കോളേജിലും,ചതയം ഐടിഎസ്ആർ കോളേജിൽ ചെയർമാൻ വൈസ് ചെയർമാൻ സീറ്റുകളിലും, കണിയാമ്പറ്റ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിലും, കൽപ്പറ്റ എൻ എം എസ് എം കോളേജിൽ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന സീറ്റുകളിലും, കെഎസ്‌യു വിജയം കൈവരിച്ചു
കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു
കൽപ്പറ്റ : എം.ജി.ടി ഓഡിറ്റോറിയത്തിൽ നടന്ന വയനാട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡി.സി.സി പ്രസിഡണ്ട് അഡ്വ.ടി.ജെ ഐസക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് കളപ്പുര അധ്യക്ഷനായി.സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജോസ് തലച്ചിറ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഭാരവാഹികളായ ജോണി കൈതമറ്റം,എ.ജെ.ബേബി,കെ.ജി. റോബർട്ട്,പി.കെ.രാജൻ,അഡ്വ.കെ.ടി.ജോർജ്, മോസസ് ബേബി തുടങ്ങിയവർ സംസാരിച്ചു.
ഹോം സ്‌റ്റേയില്‍ പണം വെച്ച് ചീട്ടുകളി;11 അംഗ സംഘം പിടിയില്‍
പടിഞ്ഞാറത്തറ : ഹോം സ്‌റ്റേയില്‍ പണം വെച്ച് ചീട്ടുകളിച്ച 11 അംഗ സംഘം പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 08.10.2025 തീയതി വൈകീട്ടോടെ ചേര്യംകൊല്ലി,കൂടംകൊല്ലി എന്ന സ്ഥലത്തെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളിസംഘം കുടുങ്ങിയത്. 44 ചീട്ടുകളും 85540 രൂപയും കസ്റ്റഡിയിലെടുത്തു. കര്‍ണാടക ബൈരക്കുപ്പ സ്വദേശികളായ പറയൂര്‍ വീട്ടില്‍,സി.കെ.രാജു(46),റസീന മന്‍സില്‍ കെ.എ.മുസ്തഫ(44),ബത്തേരി,നെന്മേനി,കോട്ടൂര്‍ വീട് ബാലന്‍(52),വരദൂര്‍,തെക്കേക്കന്‍ വീ്ട്ടില്‍ കെ.അജ്മല്‍(37),വൈത്തിരി,കൊടുങ്ങഴി, മിസ്ഫര്‍(32),മേപ്പാടി, നാലകത്ത് വീട്ടില്‍,നൗഷാദ്(47),റിപ്പണ്‍,പാലക്കണ്ടി വീട്ടില്‍ ഷാനവാസ്(35),കൊളഗപ്പാറ,പുത്തന്‍പീടികയില്‍ ഷബീര്‍അലി(46),മേപ്പാടി,അറക്കലന്‍ വീട്ടില്‍ പൗലോസ്(69),അഞ്ച്കുന്ന്,മുന്നന്‍പ്രാവന്‍ വീട്ടില്‍, അബ്ദുള്‍ നാസര്‍(32),ചെറുകര,പെരുവാടി കോളനി,സനീഷ്(32) എന്നിവരെയാണ് പടിഞ്ഞാറത്തറ
ബസ്സ് തട്ടി റോഡിൽ വീണ വായോധികന്റെ കാലിലൂടെ അതേ ബസ്സ് കയറി ഇറങ്ങി
ചെന്നലോട് : ചെന്നലോട് ബസ്സ് തട്ടി റോഡിൽ വീണ വായോധികന്റെ കാലിലൂടെ അതേ ബസ്സ് കയറി ഇറങ്ങി വായോധികന് പരിക്ക്.സ്കൂട്ടറിൽ നിന്നും ഇറങ്ങിയ ഉടനെ പിറകെ വന്ന സ്വകാര്യ ബസ്സ് ആണ് തട്ടിയത്.ചെന്നലോട് സ്വദേശി പതയകോടൻ മൂസ (71) വയസ്സ് ആണ് പരിക്കേറ്റത്.കാലിന് പരിക്കേറ്റ വായോധികനെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നടുറോഡില്‍ സ്‌ഫോടനം;രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു,പരിഭ്രാന്തി
കണ്ണൂര്‍ : പാട്യം പത്തായക്കുന്നില്‍ സ്‌ഫോടനം. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു.രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു.ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്. വലിയ ശബ്ദത്തോടെ നടുറോഡിലാണ് ബോംബ് പൊട്ടിയത്.ഭയം സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.അല്ലെങ്കില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൈയില്‍ നിന്ന് ബോംബ് റോഡില്‍ വീണ് പൊട്ടിയതാകാം എന്നും പൊലീസ് സംശയിക്കുന്നു.വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള
താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയില്‍ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ചു
കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സർക്കാർ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആദരിച്ചു.കോഴിക്കോട് ജില്ലയില്‍ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗവും അടിയന്തര സാഹചര്യത്തില്‍ മാത്രമേ പ്രവർത്തിക്കൂ.ഡോക്ടർമാർ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും.ഡോക്ടറെ വെട്ടിയ കേസില്‍ പിടിയിലായ സനൂപിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.മകളുടെ
വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു; നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു, പ്രതി അറസ്റ്റില്‍
കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍.കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടില്‍ സുബീഷിനെ (26) മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.2018 മുതല്‍ പുതിയറ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്ന പ്രതി 2023 ജൂലൈയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജിലും സെപ്റ്റംബറില്‍ കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിന് അടുത്തുള്ള ലോഡ്ജിലും 2024 ഓഗസ്റ്റില്‍ കോഴിക്കോട് ബീച്ചില്‍ ഉള്ള ലോഡ്ജിലും എത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി
പിന്നാക്ക വിദ്യാർത്ഥികളുടെ കൈ പിടിച്ച് ബത്തേരി നഗരസഭ: ‘ഡ്രോപ്പ് ഔട്ട് ഫ്രീ’ പദ്ധതിക്ക് പുത്തൻ ഊർജ്ജം
ബത്തേരി : പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പഠനത്തിന്റെയും പാഠ്യേതര പ്രവർത്തനങ്ങളുടെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളുമായി ബത്തേരി നഗരസഭ.മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികളെയും സ്കൂളുകളിൽ എത്തിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ,ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കുന്നതിനായി 44 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഏഴ് ദിവസത്തെ തീവ്ര പരിശീലനം നൽകി.നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർ കുട്ടികളെ പരിശീലനത്തിന് എത്തിച്ചു.ക്യാരി ബാഗ് നിർമ്മാണം, പോസ്റ്റർ ഡിസൈനിംഗ്,പോട്ടറി പെയിൻ്റിംഗ്,വസ്ത്ര നിർമ്മാണം,ഫ്ലവർ മേക്കിംഗ്,എംബ്രോയിഡറി, ഫാബ്രിക്ക് പെയിൻ്റിംഗ്,ബീഡ്സ് വർക്ക്,വെജിറ്റബിൾ
കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം;പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം : കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും.സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. റേഡിയേഷന്‍,കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍,കൊച്ചി കാന്‍സര്‍ സെന്റര്‍,സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കും.യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍
ആനപ്പാറയിൽ പുലി;വളർത്തുനായയെ പിടികൂടി
ചുള്ളിയോട് : ചുള്ളിയോട് പുലി വളർത്തുനായയെ പിടികൂടി.ഇന്ന് പുലർച്ചെയാണ് സംഭവം.ആനപ്പാറ പാലത്തിനുസമീപത്തെ മൂന്നാംപടിയിൽ ശശീന്ദ്രന്റെ വളർത്തുനായയെയാണ് പുലി പിടിച്ചത്.വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു.മുൻപും സ്ഥലത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.
ഇരുളത്ത് കടുവ ഇറങ്ങി
ഇരുളം : കല്ലോണിക്കുന്നിൽ കടുവ ഇറങ്ങി.ഇന്ന് രാവിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു.
എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി
ഷൊര്‍ണൂര്‍ : എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി.13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുകയായിരുന്നു.രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാറാണ് കേസന്വേഷിച്ചത്.പോക്‌സോ വകുപ്പ്.
വയനാട് ഉരുൾപൊട്ടൽ ദുരന്തം:കേന്ദ്രസർക്കാർ പൗരൻമാരോടുള്ള ഉത്തവാദിത്വം മറക്കുന്നു:എസ്.ഡി.പി.ഐ
കൽപ്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ, സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഔദാര്യം ആവശ്യമില്ലെന്ന ഹൈക്കോടതിവിമർശനം കേന്ദ്ര ഭരണകൂടം പൗരൻമാരോട് കാണിക്കുന്ന നീതികേടിന്റെ നേർക്കാഴ്ചയാണെന്നും കണ്ണീരിനുമുകളിൽ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.വയനാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്ക് അർഹമായ ദുരിതാശ്വാസ സഹായം നിഷേധിക്കുന്നതിലൂടെ ഭരണകൂടം പൗരന്മാരോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ്.കടമയും കർത്തവ്യവും മറക്കുന്ന ഭരണകർത്താക്കൾക്കെതിരെ കക്ഷിഭേദമന്യേ പൊതുസമൂഹം സമര രംഗത്തിറങ്ങണം. ദുരന്തസമയത്ത് പ്രഖ്യാപിച്ച പതിവ് സഹായ വാഗ്ദാനങ്ങൾക്കപ്പുറം,പ്രളയ-ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾക്കുള്ള ഫണ്ട് വിതരണത്തിലും
പ്രമേഹ രോഗികൾക്കായി അങ്കമാലി അപ്പോളോയിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക്
എറണാകുളം : പ്രമേഹ രോഗികൾക്ക് സമഗ്രമായ നേത്ര പരിചരണം ഉറപ്പാക്കാനായി,അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.ലോക കാഴ്ച ദിനത്തിനോട് അനുബന്ധിച്ച് ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ഏബെൽ ജോർജ്ജ് നിർവഹിച്ചു.പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്,അന്ധത എന്നിവ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ക്ലിനിക്ക്,രോഗികൾക്ക് ഏറ്റവും പുതിയ രോഗനിർണയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. ക്ലിനിക്കിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഹോസ്പിറ്റൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.പ്രമേഹമുള്ള വ്യക്തികൾക്ക് സൗജന്യമായി നേത്രപരിശോധന നടത്തി ഡയബറ്റിക്
ബിജെപി കളക്ട്രേറ്റ് മാർച്ച് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : ശബരിമല സ്വർണപാളി തട്ടിപ്പിൽ പ്രതിഷേധിച്ച് നാളെ ബി.ജെ.പി നടത്തുന്ന കോഴിക്കോട് കളക്ട്രേറ്റ് മാർച്ച് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് എരഞ്ഞിപ്പാലത്ത് നിന്നാണ് മാർച്ച് ആരംഭിക്കുക.ശബരിമല കൊള്ളയിൽ സിബിഐ അന്വേഷണം നടത്തുക,ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വംബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപിയുടെ സിറ്റി,റൂറൽ,നോർത്ത് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തുന്നത്.
വായ്പ എഴുതിതള്ളാത്ത കേന്ദ്ര നിലപാട് മനുഷ്യരെന്ന പരിഗണന പോലും നല്‍കാതെ:യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റ : ഉരുള്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെവരോട് മനുഷ്യരെന്ന പരിഗണന പോലും കാണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പ എഴുതിതള്ളില്ലെന്ന നിലപാടെടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. അതിതീവ്ര ദുരന്തമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പറഞ്ഞത്.298 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായ ഒരു ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിരിക്കുന്നത് മനുഷ്യത്വമില്ലാതെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.അര്‍ഹമായ നഷ്ടപരിഹാരം േപാലും നല്‍കാതെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ആശയറ്റ മനുഷ്യരുടെ കടങ്ങള്‍ തിരിച്ചടച്ചേ മതിയാവൂ എന്ന നിലപാടുമെടുത്ത്
ബ്രഹ്മഗിരി ആസൂത്രിത കൊള്ള:എൻ ഡി അപ്പച്ചൻ
സുൽത്താൻ ബത്തേരി : രണ്ട് മുൻ എംഎൽഎമാരെയും മന്ത്രി ഒ.ആർ കേളുവിനേയും വിശ്വസിച്ച് ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിക്ക്പണം നൽകിയവർ കൊടുത്ത പണം തിരിച്ച് കിട്ടാതെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.കമ്പനി നഷ്ടത്തിൽ പോയതിനും കൊടുത്ത പണം തിരിച്ചു കിട്ടാത്തതിനും ഉത്തരവാദികൾ ഡയറക്ടർമാരായ സിപിഎമ്മിന്റെ സമുന്ന നേതാക്കൾ തന്നെയാണ്. ഇവരുടെ ഉറപ്പിലാണ് നിയമവിരുദ്ധമായി സഹകരണ സംഘങ്ങൾ ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ചത്.സജീവ സിപിഎം പ്രവർത്തകരിൽ നിന്ന് ജോലിയും ലാഭവും വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ പിരിച്ചെടുത്തത്.സഹകരണ മേഖലയിൽ പ്രവർത്തിക്കേണ്ട ഈ സ്ഥാപനം മറ്റൊരു സ്വകാര്യ കമ്പനിക്ക്
കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും,10000 രൂപ പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി : എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്,മംഗലം ദേശം,തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ വിൽപ്പനക്കായി 1.2 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിനാണ് 1 വർഷം കഠിന തടവിനും 10000 രൂപാ പിഴയും ശിക്ഷ വിധിച്ചത്.2019 മാർച്ച് മാസം 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് സു.ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനനും പാർട്ടിയും കണ്ടെടുത്ത
പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു
ബത്തേരി : ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി.ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്.വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍ റോഡിലെ അല്‍ജുനൂബ് കുഴിമന്തി എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും നിറുത്തിവെപ്പിച്ചു.ഇന്ന് രാവിലെ ബത്തേരി ടൗണിലും പരിസരങ്ങളിലെയും പതിനഞ്ചോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നടപടി സ്വാകരിച്ചത്.ഭക്ഷ്യയോഗ്യമല്ലാത്താതും പഴകിയതുമായ അലഫാം, കുബ്ബൂസ്,ബീഫ്,ചോറ്,മത്സ്യം,പച്ചക്കറി ഇനങ്ങള്‍ തുടങ്ങിയവാണ് പിടികൂടിയത്.ഹോട്ടല്‍ ഉഡുപ്പി, സ്റ്റാര്‍കിച്ചന്‍,മൈസൂര്‍
വയനാട് ദുരന്തബാധിതർക്ക് മുന്നിൽ കൈമലർത്തി കേന്ദ്ര സർക്കാർ;വായ്പകൾ എഴുതിത്തള്ളില്ലെന്ന് സത്യവാങ്മൂലം
കൊച്ചി : വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്നത്.തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്.ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളിൽ കേന്ദ്രം
ബ്രഹ്മഗിരി നിക്ഷേപത്തട്ടിപ്പ്:സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണം:പി പി ആലി
കൽപ്പറ്റ : കൽപ്പറ്റ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകരുടെ പണം നിയമവിരുദ്ധമായി ബ്രഹ്മഗിരി സൊസൈറ്റിയിൽ നിക്ഷേപിച്ച സർവീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അനധികൃതമായി സാമ്പത്തിക തിരിമറി നടത്തിയതിൽ കുറ്റക്കാരായ ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന്കെ പി സി സി മെമ്പർ പി പി ആലി.കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സർവീസ് കോപ്പറേറ്റീവ് ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരിറ്റബിൾ സൊസൈറ്റി ആക്ടിൽ രജിസ്റ്റർ ചെയ്ത ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം
വയനാടൻ റോബസ്റ്റ കാപ്പി ക്ക് അന്താരാഷ്ട്ര ബ്രാൻഡിംഗ്:കൂട്ടായ പ്രവർത്തനം വേണമെന്ന് കർഷകർ
വെള്ളമുണ്ട : വയനാടൻ റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര ബ്രാൻഡിംഗിനായി കൂട്ടായ പ്രവർത്തനവും ഏകോപനവും വേണമെന്ന് കർഷകർ. അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള വാരാചരണത്തിന്റെ സമാപനത്തിൽ വെള്ളമുണ്ടയിൽ നടന്ന കർഷക സംഗമത്തിലാണ് ഈ അഭിപ്രായമുയർന്നത്.വിപുലമായ പരിപാടികളോടെയാണ് അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ ജില്ലാതല പരിപാടികൾ വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്നത്.കോഫി ബോർഡിന്റെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയായിരുന്നു പരിപാടി.വെള്ളമുണ്ട എട്ടേനാൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് സിറ്റി ഓഡിറ്റോറിയത്തിലേക്ക് വാക്ക് വിത്ത് കോഫി
ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്;ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി
കൽപ്പറ്റ : വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ പത്രം (NOC) നൽകാൻ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.കേന്ദ്ര സർക്കാർ ഏജൻസിയായ എസ്.എ.എസ്.സി.ഐ (Special Assistance to States for Capital Investment) പദ്ധതിയിൽ നിന്ന് ദുരന്ത നിവാരണ വകുപ്പിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.ബാണാസുരസാഗർ പദ്ധതി
ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്,ഫെലോഷിപ്പുകൾ വിതരണം ചെയ്തു
മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.ആസാദ് മൂപ്പൻ.വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്,ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്,ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിലേയ്ക്കുള്ള വിവിധ കോഴ്സുകൾക്ക് ഏർപ്പെടുത്തിയ ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സിന് അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ഒരു മെഡിക്കൽ കോളേജ് യോഗ്യരായ വിദ്യാർത്ഥികൾക്ക്
പ്രവാസി ക്ഷേമനിധിക്ക് കേന്ദ്രവിഹിതം അനുവദിക്കണം:കേരള പ്രവാസി സംഘം
കൽപറ്റ : സംസ്ഥാന സർക്കാർ 2009 ൽ നടപ്പിലാക്കി തുടർന്നുപോരുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളം പ്രവാസി സംഘം സംസ്ഥാന വ്യാപകമായി രാജ്ഭവന്റെ മുന്നിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും നടത്തിയ രാപ്പകൽ സമരം കൽപറ്റ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന വൈസ്പ്രസിഡന്റ് പി ഷാഫിജ ഉദ്‌ഘാടനം ചെയ്തു. എമിഗ്രെഷൻ ക്ലിയറൻസ് ഫണ്ടും,ഐ സി ഡബ്ള്യു എഫ് ഫണ്ടും പ്രവാസി ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ
