ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ ആംബുലൻസ് കൈമാറി

ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ ആംബുലൻസ് കൈമാറി

കൽപ്പറ്റ : ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മലബാർ ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൂട് ഗൈഡൻസ് സെൻ്ററിന് ആംബുലൻസ് കൈമാറി.
കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനിക്ക് താക്കോൽ കൈമാറി.പരിപാടിയുടെ ഭാഗമായി എടപെട്ടി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ പി.എസ്.ഗിരീഷ് കുമാർ ഏറ്റുവാങ്ങി.ടി.ഡി.എ.എ കെ.യുടെ സംസ്ഥാന പ്രസിഡണ്ട് സി.കെ.ശിവകുമാർ പാവളം അധ്യക്ഷനായിരുന്നു.എടവക ഗ്രാമ പഞ്ചായത്തംഗം ലീല ബാലൻ,സംസ്ഥാന സെക്രട്ടറി എച്ച്.ഷാജഹാൻ വൈസ് പ്രസിഡണ്ട് മനോജ് ജേക്കബ്ബ്,തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡൻറ് ഷെറിൻ തോമസ്,സെക്രട്ടറി ഒ.ടി.നിസാം,ഷിനു ഒ.പി,ഫിബിൻ ചോളയിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *