കോഫി ബോർഡ് ജീവനകാർക്ക് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനം സംഘടിപ്പിച്ചു

കോഫി ബോർഡ് ജീവനകാർക്ക് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ വിവിധ പദ്ധതികളുമായി കേന്ദ്ര സർക്കാർ.ഇതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലനപരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനകാരുടെ കാര്യക്ഷമത കഴിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ കർമ്മയോഗി ജനസേവ പരിശീലന പദ്ധതി നടപ്പാക്കുന്നത്.വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും താഴെ തട്ടിലെ ജീവനക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള പല ഘട്ടങ്ങളിലുള്ള പരിശീലനത്തിൽ പങ്കെടുക്കണം. ആദ്യഘട്ട പരിശീലനം കഴിഞ്ഞ വർഷം നടത്തിയിരുന്നു.രണ്ടാം ഘട്ട പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്.കൽപ്പറ്റയിൽ കോഫി ബോർഡ് ജീവനകാർക്കായി നടത്തിയ കർമ്മയോഗി ജനസേവ പരിശീലന പരിപാടി കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ.എം.കറുത്തമണി ഉദ്ഘാടനം ചെയ്തു.ബാംഗ്ളൂരുവിൽ നിന്നുള്ള ഡോ.പ്രദീപ ബാബു,പോസ്റ്റൽ വകുപ്പിൽ നിന്നുള്ള അജയ് പപ്പൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനവും അതിലൂടെ രാജ്യത്തിൻ്റെ വികസനവും ലക്ഷ്യ വെക്കുന്ന വികസിത ഭാരത സങ്കൽപ്പത്തിൽ ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടതാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കോഫി ബോർസ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ.
രുദ്ര ഗൗഡ,ഡോ.ബസവരാജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *