206 സാരഥികളെ ആദരിച്ചു:സി.പി.ഐ.എം ജനപ്രതിനിധികൾക്ക്‌ ഉജ്വല സ്വീകരണം

206 സാരഥികളെ ആദരിച്ചു:സി.പി.ഐ.എം ജനപ്രതിനിധികൾക്ക്‌ ഉജ്വല സ്വീകരണം

കൽപ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സിപിഐ എം ജനപ്രതിനിധികൾക്ക്‌ ഉജ്വല സ്വീകരണം.പണിയ വിഭാഗത്തിൽനിന്ന്‌ രാജ്യത്ത്‌ ആദ്യമായി നഗരസഭാ ചെയർപേഴ്‌സണായി ചരിത്രമെഴുതിയ പി വിശ്വനാഥൻ മുതൽ വിജയിച്ച 206 പേർക്കാണ്‌ കൽപ്പറ്റയിൽ സ്വീകരണം നൽകിയത്‌.മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്‌തു.ജില്ലയിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികൾ സിപിഐ എമ്മിനാണ്‌.പഞ്ചായത്ത്‌ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ,സ്ഥിരംസമിതി അധ്യക്ഷർ,പഞ്ചായത്ത്‌ അംഗങ്ങൾ,നഗരസഭാ ക‍ൗൺസിലർമാർ എന്നിവരെല്ലാം സ്വീകരണം ഏറ്റുവാങ്ങി.

ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം മധു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ,വി ഹാരിസ്‌,പി ടി ബിജു,പുൽപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌, പൂതാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ ബാലകൃഷ്‌ണൻ, മുട്ടിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി രഞ്ജിത്‌, തിരുനെല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഞ്ജു ബാലൻ, മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ സുരേഷ്‌ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ റഫീഖ്‌ സ്വാഗതവും ജില്ലാ പഞ്ചായത്ത്‌ അംഗം ബീന വിജയൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *