നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം: സുൽത്താൻ ബത്തേരിയിൽ ഗൃഹ സന്ദർശനത്തിന് തുടക്കമായി

നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം: സുൽത്താൻ ബത്തേരിയിൽ ഗൃഹ സന്ദർശനത്തിന് തുടക്കമായി

സുൽത്താൻ ബത്തേരി : നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഗൃഹ സന്ദർശനങ്ങൾക്ക് തുടക്കമായി.നെന്മേനി പഞ്ചായത്തിലെ 17 വാർഡ് മാടക്കരയിൽ റിട്ട. എ.ഡി.എം എൻ.ടി മാത്യുവിന്റെ വീട്ടിൽ നിന്നും വളണ്ടിയർമാർ അഭിപ്രായങ്ങൾ ശേഖരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സുൽത്താൻ ബത്തേരി തഹസിൽദാർ എം.എസ് ശിവദാസൻ, നിയോജക മണ്ഡലം ചാർജ്ജ് ഓഫീസർ സി.ആർ ശ്രീനിവാസൻ,നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ.എൻ ഗീത,എൻ.ടി ജോൺ, നവകേരളം കർമ്മസേന അംഗങ്ങളായ ഷിജി ആൻ്റണി,എൻ.ബി ലിജ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *