കൽപ്പറ്റ : ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസെഴ്സ് ഫെഡറേഷൻ LENSFED വൈത്തിരി ഏരിയ സമ്മേളനം കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ (സാബു നഗർ) വെച്ച് നടത്തി സമ്മേളനം കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ ഏരിയ പ്രസിഡണ്ട് സിബിൽസൺ വി.ജെ.അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി അബ്ദുൽ സലീം
ടി സി സ്വാഗതം പറഞ്ഞു.സമ്മേളനത്തിൽ കെ സുരേന്ദ്രൻ (സംസ്ഥാന വൈസ് പ്രസിഡണ്ട്) സലിൽ കുമാർ (സംസ്ഥാന ജോയിന്റ് സെക്രട്ടറി) ബെഞ്ചമിൻ പി വി (സംസ്ഥാന സ്റ്റാറ്റ്യൂട്ടറി മെമ്പർ),ഹാരിസ് അറക്കൽ (ജില്ലാ പ്രസിഡണ്ട്) രവീന്ദ്രൻ എം (ജില്ലാസെക്രട്ടറി) രാമകൃഷ്ണൻ (ജില്ലാ ട്രഷറർ), ജാഫർ സേട്ട്, ജിൻസൺ കെ ജോസഫ് (ബത്തേരി ഏരിയ പ്രസിഡണ്ട്),ട്രഷറർ പദ്മിനി പി.അനൂപ് കുമാർ, ഇബ്രാഹിം പുനത്തിൽ,സസ്റൈനിബിലിറ്റി കൺസൾടന്റ് അപർണ വിനോദ് എന്നിവർ സംസാരിച്ചു.യോഗത്തിൽ വയനാട്ടിലെ കെട്ടിട നിർമ്മാണ രംഗത്ത് നിയന്ത്രണങ്ങളുടെ പോരായ്മകൾ പരിശോധിച്ചു ജനങ്ങൾക്ക് ഗുണകരമായ നിർമ്മാണ നിയമങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു നാടിനും നാട്ടുകാർക്കും ഗുണകരമാകുന്നതും പ്രകൃതിക്ക് ദോഷമല്ലാത്ത പ്രദേശത്ത് നടത്തുന്നതിനും നിർമ്മാണ സാമഗ്രികൾ വിലകുറച്ച് ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ ഭരണകൂടത്തിലോടും സർക്കാറിനോടും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
