ഡൽഹി : പൊതുവിടങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ സുരക്ഷിതമായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രികൾ,ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ,സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
