കല്‍പ്പറ്റ : കെ പി സി സി ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഇടം പിടിച്ച് പുല്‍പ്പള്ളി സ്വദേശി കെ.എല്‍.പൗലോസ്(70).എ ഐ സി സി ഇന്നു പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയില്‍ വയനാട്ടില്‍നിന്നു പൗലോസ് മാത്രമാണുള്ളത്.കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കേയാണ് സ്ഥാനക്കയറ്റം.വയനാട് ഡിസിസിയുടെ മുന്‍ അധ്യക്ഷനാണ് പൗലോസ്. അഞ്ച് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്്ട്രീയത്തില്‍ സജീവമായ പൗലോസ് 2000ലും 2010ലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.ജില്ലാ വികസന സമിതി യോഗങ്ങളില്‍ പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധിയായി പങ്കെടുക്കുന്നത് അദ്ദേഹമാണ്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചീഫ് ഇലക്ഷന്‍ ഏജന്റായിരുന്നു.പുല്‍പ്പള്ളി,പാളക്കൊല്ലി കാഞ്ഞൂക്കാരൻ പരേതരായ ലോനപ്പന്‍-അന്നമ്മ ദമ്പതികളുടെ മകനാണ് കെ.എൽ പൗലോസ്.ഭാര്യ:ആനീസ്,മക്കൾ:പ്രവീൺ,നവീൻ.
