കൽപ്പറ്റ : കൽപ്പറ്റ നഗരസഭ പുൽപ്പാറയിൽ പുതുതായി നിർമ്മിച്ച അംഗൻവാടി കെട്ടിടം നഗരസഭ ചെയർമാൻ അഡ്വക്കറ്റ് ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സാജിത മജീദ് സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കേയംതൊടി മുജീബ്,ആയിഷ പള്ളിയാലിൽ , അഡ്വക്കേറ്റ് എ പി മുസ്തഫ,രാജാറാണി, മുനിസിപ്പൽ സെക്രട്ടറി അലി അഷ്ഹർ, തുടങ്ങിയവർ സംസാരിച്ചു.വാർഡ് കൗൺസിലർമാരായ ജൈനാ ജോയ്,റൈഹാനത്ത് വടക്കേതിൽ,പി.കുഞ്ഞുട്ടി,സുഭാഷ് പി.കെ,മുൻ നഗരസഭാ ചെയർമാൻ എ പി ഹമീദ്,ഗിരീഷ് കൽപ്പറ്റ,ഷാഫി പുൽപ്പാറ,ഐസിഡിഎസ് സൂപ്പർവൈസർ ഷീജ മാത്യു,അംഗൻവാടി ടീച്ചർ സിബി തുടങ്ങിയവർ സംബന്ധിച്ചു.
