കൽപ്പറ്റ : കോൺഗ്രസിലെ വിവാദങ്ങൾ തനിയെ ഉണ്ടായതല്ലന്നും ഒരു വിഭാഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണന്നും രാജിവെച്ച ശേഷം എൻ.ഡി അപ്പച്ചൻ മാധ്യമ പ്രവർത്തകരോട് പറഞു.
കോൺഗ്രസ് രാഷ്ട്രീയത്തിൽ നാല് പതിറ്റാണ്ടിലേറെയായി സജീവമാണ് എൻ.ഡി അപ്പച്ചൻ.പ്രാഥമിക തലം മുതൽ ഡി.സി.സി പ്രസിഡണ്ടു വരെയുള്ള സ്ഥാനങ്ങൾ വഹിച്ചു.1991- മുതൽ 2002 വരെ ആദ്യ ഘട്ടത്തിലും 2021 ആഗസ്റ്റ് ഒന്ന് മുതൽ രണ്ടാം തവണയുമായും 16 വർഷവും രണ്ട് മാസവും ഡി.സി.സി.പ്രസിഡണ്ടായിരുന്നു.അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്,ബത്തേരി എം.എൽ.എ.
ഹാഡ വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.
ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളും ജില്ലയിലെ കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.വിജയന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ പ്രിയങ്കാ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദമായിരുന്നു.
തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കെ.പി.സി.സി യോഗത്തിൽ താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് അപ്പച്ചൻ നേരത്തെ പ്രതികരിച്ചിരുന്നു.തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അവസാന ശ്വാസം വരെ പാർട്ടിക്ക് വേണ്ടി സാധാരണ പ്രവർത്തകനായി തുടരുമെന്നും എൻ.ഡി അപ്പച്ചൻ കൂട്ടിച്ചേർത്തു.പ്രിയങ്ക ഗാന്ധി പത്ത് ദിവസത്തിലധികമായി വയനാട് സന്ദർശനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് എൻ.ഡി അപ്പച്ചൻ്റെ രാജി നേതൃത്വം അംഗീകരിക്കുന്നത്.