കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം.കൂത്തുപറമ്പ് നിര്‍മലഗിരി,മാടായി,ചെറുപുഴ നവജ്യോതി,പൈസക്കരി ദേവമാതാ കോളജുകളില്‍ എസ്എഫ്ഐ പിടിച്ചെടുത്തു. ശ്രീകണ്ഠാപുരം എസ്ഇഎസ്,പയ്യന്നൂര്‍, തോട്ടട എസ്എന്‍ കോളജുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി.മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളജില്‍ യുഡിഎസ്എഫ് വിജയിച്ചു.കൃഷ്ണമേനോന് വനിതാ കോളജിലും ഇരിട്ടി എംജി കോളജിലും യുഡിഎസ്എഫ് യൂണിയന് നിലനിര്‍ത്തി.
പെരിങ്ങോം ഗവണ്മെന്റ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.മൂന്ന് വര്‍ഷത്തിന് ശേഷം പൈസക്കരി ദേവമാതാ കോളജ് എസ്എഫ്ഐ തിരിച്ചു പിടിച്ചു.മത്സരം നടന്ന 10 സീറ്റില്‍ മൂന്ന് മേജര്‍ സീറ്റ് ഉള്‍പ്പെടെ ആറ് സീറ്റുകളില്‍ എസ്എഫ്ഐ വിജയിച്ചു.
ചെറുപുഴ നവജ്യോതി കോളജില്‍ 14 വര്‍ഷത്തെ കെഎസ്യു കോട്ട തകര്‍ത്താണ് എസ്എഫ്ഐയുടെ വിജയം.കൂത്തുപറമ്പ് നിര്‍മല ഗിരിയില്‍ ചെയര്മാന് ഉള്‍പ്പെടെ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി.ബ്രണ്ണന്‍,കണ്ണൂര്‍ എസ്എന്‍,പയ്യന്നൂര്‍,ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജുകളില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി.