മുട്ടിൽ : മലയാളികളായ കന്യാസ്ത്രീകളെ ജാമ്യമില്ലാ വകുപ്പു ചേർത്ത് ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല മുട്ടിൽ ടൗണിൽ നടത്തി. വൈസ് പ്രസിഡണ്ട് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ജോയ് തൊട്ടിത്തറ പ്രതിഷേധയോഗം ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഛത്തീസ്ഗഡിൽ വച്ച് മതപരിവർത്തനവും മനുഷ്യ കടത്തും ആരോപിച്ച് ബജറംഗ് ദൾ പ്രവർത്തകർ ജനകീയ വിചാരണ ചെയ്തും സ്വാധീനിച്ചും രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായിമയെയും,ഭീകരതയെയും മൗലിക അവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുവാനും ഇനിയൊരു അതിക്രമം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുമെന്നും ഉദ്ഘാടനത്തിൽ അദ്ദേഹം പറഞ്ഞു.പ്രേതിഷേധ യോഗത്തിൽ ഉഷ തമ്പി മുഖ്യ പ്രഭാഷണം നടത്തി.എം.ഒ.ദേവസ്യ,ഫൈസൽ പാപ്പിന,സുന്ദർ രാജ് എടപ്പെട്ടി,ഷിജു ഗോപാലൻ,കെ പത്മനാഭൻ, ശശി പന്നിക്കുഴി,സജി മണ്ഡലത്തിൽ,രവീന്ദ്രൻ മാണ്ടാട്,നിഷ സുധാകരൻ, സുനിൽ മുട്ടിൽ, വിനായക്, വർക്കി പാലാറ്റിൽ,ബാബു വി.ജെ, ജയിംസ് മലിയാരം,എൻ.ടി.ഫൈസൽ,അന്ദ്രു പരിയാരം,ഗോപൻ കുംബ്ലാട്,സുധീഷ് കുമാർ,അഖിൽ.കെ,ലിറാർ,എന്നിവർ സംസാരിച്ചു.
