വിസ്‌മയ കേസ്; പ്രതി കിരൺകുമാ റിന് ജാമ്യം:അനുവദിച്ച് സുപ്രീം കോടതി

വിസ്‌മയ കേസ്; പ്രതി കിരൺകുമാ റിന് ജാമ്യം:അനുവദിച്ച് സുപ്രീം കോടതി

ഡൽഹി : സ്ത്രീധനപീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്‌മയ ജീവനൊടുക്കിയ കേസിൽ പ്രതി കിരൺകുമാ റിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീ രുമാനമാകുന്നത് വരെ ശിക്ഷാവിധി മരവിപ്പി ക്കണമെന്ന ഭർത്താവ് കിരൺകുമാറിന്റെ ആവ ശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിൽ തനിക്കെതിരായ ശിക്ഷ മരവിപ്പിക്ക ണം, ജാമ്യം നൽകണം തുടങ്ങിയ ആവശ്യങ്ങ ൾ ഉന്നയിച്ചാണ് കിരൺകുമാർ സുപ്രീംകോട തിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യ ങ്ങളുമായി കിരൺകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, രണ്ടുവർഷമായി ട്ടും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീം കോടതിയിയെ സമീപിച്ചത്.

തനിക്കെതിരായ ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഹർജിയിലെ പ്ര ധാനവാദം. വിസ്‌മയയുടെ ആത്മഹത്യയിൽ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടൽ കാരണമാണ് ആത്മഹത്യ യെന്ന് തെളിയിക്കാനായില്ല. താൻ മാധ്യമവി ചാരണയുടെ ഇരയാണെന്നും കിരൺകുമാറി ന്റെ ഹർജിയിലുണ്ട്.

കേസിൽ ശിക്ഷിക്കപ്പെട്ട കിരൺകുമാർ നിലവി ൽ പരോളിലാണ്. വിസ്‌മയ ജീവനൊടുക്കിയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരൺകുമാറിന് ശിക്ഷ വി ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *