കൽപ്പറ്റ : തൃശ്ശൂർ എടമുട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ആൽഫ പാലിയേറ്റീവ് കെയറിന്റെ സഹായസഹകരണത്തോടെ രോഗി പരിചരണ രംഗത്തേക്ക് ഇറങ്ങുവാൻ എം. പി. വീരേന്ദ്രകുമാർ ഹാളിൽ ചേർന്ന പത്മപ്രഭ പൊതു ഗ്രന്ഥാലയം, ആൽഫാ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു.ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും വാർദ്ധക്യ സഹജമായി കിടപ്പിലായവർക്കും ഹോം കെയർ പാലിയേറ്റീവ്, ഫിസിയോതെറാപ്പി സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.നിലവിൽ ആൽഫയുടെ ഇരുപത്തിയൊമ്പത് കേന്ദ്രങ്ങൾ 9 ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്.20 വർഷം കൊണ്ട് 64951 പേർക്ക് പരിചരണം എത്തിച്ചു. ആൽഫ യോടൊപ്പം ചേർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനാണ് പത്മപ്രഭാ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ആലോചനായോഗത്തിൽ പത്മ പ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആൽഫ കമ്മ്യൂണിറ്റി സർവീസസ് ഡയറക്ടർ സുരേഷ് ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആർ അജിത് കുമാർ വി പി.സക്കീർ, കെ പ്രകാശൻ, സി.കെ. നൗഷാദ്, എ. കെ.ബാബു പ്രസന്നകുമാർ, കെ അനിൽകുമാർ,ഇ. ശേഖരൻ, പി. എം കൃഷ്ണൻ,ഷാജി പോൾ, എം. വി. അനൂപ, ജോഷ്മി രഞ്ജിത്ത്,എന്നിവർ സംസാരിച്ചു. ആൽഫ പാലിയേറ്റീവ് കെയർ കൽപ്പറ്റ സെക്ടർ കമ്മിറ്റി രൂപവൽക്കരണയോഗം മെയ് 30ന് നാലുമണിക്ക് എം.പി. വീരേന്ദ്രകുമാർ ഹാളിൽ ചേരും. താൽപര്യമുള്ള മുഴുവൻ പേരും പങ്കെടുക്കണമെന്ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ വി. പി. സക്കീറും കൺവീനർ ടീ. വി. രവീന്ദ്രനും അഭ്യർത്ഥിച്ചു.
